"ചേട്ടാ, എന്‍റെ ലാപ്ടോപ് വർക്ക് ആവുന്നില്ല....
നീല കളറില്‍ എന്തോ എറര്‍ മെസ്സേജ് വരുന്നു... സ്‌ക്രീനിൽ...
ഒന്ന് വന്ന് ശരിയാക്കി തരാമോ? "
"ഞാന്‍ ചെറിയ ഒരു തിരക്കിലാണ്. നാളെ നോക്കാം" ഞാന്‍ പറഞ്ഞു...
"അത് ചേട്ടാ, അതു പോര....
ഇന്നും നാളേം അവധിയാണ്....
...... ലാപ്ടോപ് ശരിയാക്കിയാല്‍ മോന്‍ അതില്‍ ഗെയിം കളിച്ചു ഇരുന്നോളും.....
ആ സമയം എനിക്ക് കുറച്ച് പെന്‍ഡിംഗ് ഫയല്‍സും പിന്നെ, വാട്സപ്പോ ഫേസ് ബുക്കോ ടി വി യോ ഒക്കെ ഒന്ന് നോക്കാരുന്നു......
വൈഫ് അടുക്കളയില്‍ തിരക്കിലാ....പിന്നെ അവള്‍ക്കും കുറച്ച് നോട്ട്സ് പ്രിപ്പയര്‍ ചെയ്യാനുണ്ട്...."
....
....
......
"ഓഹോ......
തല്‍ക്കാലം എനിക്ക് വരാന്‍ കഴിയില്ല.....
പകരം ഞാന്‍ പറയുന്ന ചില കാര്യങ്ങള്‍ ചെയ്യാമോ...."
എന്‍റെ ഒരു പഴയ സുഹൃത്താണ് അയാള്‍.....
പറയുന്നത് പോലെ ചെയ്യാമെന്ന് അയാള്‍ ഏറ്റു..... ഞാന്‍ പറഞ്ഞു തുടങ്ങി.
.....
.......
.....
"നല്ല കാലാവസ്ഥയല്ലേ.....
വീട്ടില്‍ നിങ്ങളും രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മോനും ഭാര്യയും മാത്രമല്ലെ ഉള്ളൂ.
വലിയ ഒരു പറമ്പിലല്ലേ നിങ്ങളുടെ വീടുള്ളത്.
നിങ്ങള്‍ ടി വി ഓഫ് ചെയ്തു മൊബൈല്‍ അലമാരിയില്‍ വെച്ച് പൂട്ടി മോനെയും കൂട്ടി ഒന്ന് പുറത്തിറങ്ങ്"
"എന്നിട്ട്?" അയാള്‍ ചോദിച്ചു.
"വീട്ടുമുറ്റത്തും പറമ്പിലും മറ്റുമായി കുറെ ചപ്പു ചവറുകള്‍ കാണും.
അതൊക്കെ മോനെയും കൂട്ടി വൃത്തിയാക്കുക. പിന്നെ മഴ കാരണം പല സ്ഥലത്തും വെള്ളം കെട്ടി കിടന്നിട്ടുണ്ടാവും....
ഒരു പിക്കാസ് എടുത്തു കൊണ്ടു പോയി അതൊക്കെ ശരിയാക്കുക.
അത് കഴിഞ്ഞു നിങ്ങളുടെ രണ്ടുനില വീടിന്റെ അകം മുഴുവൻ ബക്കറ്റില്‍ വെള്ളം എടുത്തു മൊത്തം കഴുകി തുടക്കുക.
മോനെ എപ്പോഴും അരികില്‍ നിര്‍ത്തുക.
അവനോടു അതെടുക്ക് ഇതെടുക്ക് എന്നൊക്കെ പറഞ്ഞു ഓരോരോ കൊച്ചു ജോലികള്‍ അവനു കൊടുക്കുക.
അവന്‍ കൗതുകത്തോടെ പലതും ചോദിക്കും. അതിനൊക്കെ മറുപടി കൊടുക്കുക. അതൊക്കെ കഴിയുമ്പോള്‍ ചോറും കറികളും റെഡിയാവും. അത് കഴിച്ച ശേഷം കുറച്ചു നേരം റസ്റ്റ് എടുക്ക്.
"ഓ കെ......എന്നിട്ട്"
"ഒരു ഗ്രാമപ്രദേശത്തല്ലേ നിങ്ങളുടെ വീട്. വീടിനടുത്ത് ഒരു പുഴ ഉണ്ടെന്നും നിങ്ങള്‍ പറഞ്ഞിരുന്നില്ലേ.....
ഒരു നാല് മണിയായാല്‍ മോനെയും കൂട്ടി തൊട്ടടുത്ത കടയില്‍ നിന്നും ഒരു ചൂണ്ട വാങ്ങി അതിലൊരു മണ്ണിര കോര്‍ത്ത് മീന്‍ പിടിക്കാന്‍ പോവുക.കൂടെ വരാന്‍ തയ്യാറെങ്കില്‍ ഭാര്യയെയും കൂട്ടിക്കോളൂ.
ഒരു കാരണവശാലും പോവുമ്പോള്‍ രണ്ടാളും മൊബൈല്‍ എടുക്കരുത്.
മീന്‍ പിടിക്കുമ്പോള്‍ പണ്ട് ചെറുപ്പത്തില്‍ നിങ്ങള്‍ ചെയ്ത കുസൃതികളൊക്കെ അവരോടു രണ്ടു പേരോടും പറയുക. ഇടയ്ക്കു ലേശം
തള്ളിക്കോ.
അപ്പോള്‍ അവര്‍ കളിയാക്കി ചിരിക്കും. അതും ഒരു രസമല്ലേ. നിങ്ങള്‍ എത്ര മണിക്കൂര്‍ ചൂണ്ട ഇട്ടാലും മീനൊന്നും കിട്ടിയെന്നു വരില്ല. അപ്പോഴും നിങ്ങളുടെ മകന്‍ സംശയങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും. ഭാര്യ പല കഥകളും പറഞ്ഞു കൊണ്ടിരിക്കും.......
.... അത് കഴിഞ്ഞു അവരേം കൂട്ടി ബീച്ചിലേക്ക് പോവുക. അവിടെ പപ്പായയും മാങ്ങയും മറ്റും മുളകിട്ട് വില്‍ക്കാന്‍ വെച്ചിട്ടുണ്ടാവും.
മകനും വാങ്ങിക്കൊടുക്കുക. ഉപ്പും മുളകും പുളിയും രുചികളും അവനും അറിയട്ടെ.
ഐസോ ഐസ്ക്രീമോ വാങ്ങികൊടുക്കരുത്.....
ഒരു പട്ടം വില്‍പ്പനക്കാരന്‍ ഉണ്ടാവും അവിടെ ചിലപ്പോൾ.
ഒരു പട്ടം വാങ്ങി മോന് കൊടുക്കുക. അവന്‍ പറത്തിക്കളിക്കട്ടെ. അപ്പോഴും ചോദിക്കും അവന്‍ ഒരു കൂട്ടം സംശയങ്ങള്‍.
....
.....
നിങ്ങള്‍ ഇത് വരെ കേള്‍ക്കാത്ത, ഉത്തരം പറഞ്ഞു കൊടുക്കാത്ത സംശയങ്ങള്‍.......
.....
പിന്നീട് ബീച്ചില്‍ വെള്ളത്തില്‍ ഇറങ്ങുക. കുറച്ചു നനയട്ടെ എല്ലാവരും. എല്ലാം കഴിഞ്ഞു രാത്രിയായാൽ ഒരു നല്ല തട്ടുകടയിൽ നിന്നും ഭക്ഷണവും കഴിച്ചു വീട്ടിലേക്ക് മടങ്ങുക.....
''ശരി ചേട്ടാ... ഓ കെ...ബൈ.....''
....
...
ഇതൊക്കെ പറഞ്ഞു കൊടുത്തു രണ്ടു ദിവസം കഴിഞ്ഞിട്ടും വാട്ട്സ്അപ്പിലോ ഫേസ്ബൂക്കിലോ അയാളെ ഓണ്‍ലൈന്‍ കാണുന്നില്ല.....
ഇനി ബീച്ചിലെങ്ങാന്‍ പോയി മുങ്ങിയോ ദൈവമേ....
ഫോണെടുത്തു അയാളെ വിളിച്ചു. ഓ അതും എടുക്കുന്നില്ലല്ലോ......
എവിടെ പോയിക്കാണും. അടുത്ത ദിവസം അയാളുടെ മെസ്സേജ് വന്നു.
.....
.....
.....
.....
"ചേട്ടാ, ആ യാത്ര ഞങ്ങള്‍ അന്ന് രാത്രി അവസാനിപ്പിച്ചില്ല.......
.....
..... അതിലും വലിയ പുഴയും പ്ലാവും മാവും പുളിമരവും ഉള്ള എന്‍റെ അമ്മയുടെ വീട്ടിലേക്കു ഞങ്ങള്‍ ബസ് കയറി അന്ന് വൈകുന്നേരം തന്നെ......
അവര്‍ക്കൊക്കെ ഭയങ്കര സന്തോഷം....
വീട്ടില്‍ കൃഷി ചെയ്തെടുത്ത സാധനങ്ങള്‍ കൊണ്ട് മൂന്നു നേരം ഭക്ഷണം.
പിറ്റേന്നു വൈകുന്നേരം അവിടെ അടുത്തുള്ള കാവില്‍ ഉത്സവം കാണാന്‍ പോയി.....
മോന് ആനയെയും കുതിരയെയും ആചാരങ്ങളെയും മറ്റും കാണിച്ചു കൊടുത്തു.....
..
പെട്ടിക്കടകളില്‍ നിന്നും അവള്‍ക്കു വളകളും മാലകളും വാങ്ങി....
എന്‍റെ അമ്മയും അച്ഛനും മോന് ഒരു പാട് കഥകള്‍ പറഞ്ഞു കൊടുത്തു. അവന്‍ അവരുടെ കൂടെയാണ് ഉറങ്ങിയത്.
രണ്ടു ദിവസം അടിച്ചു പൊളിച്ചു എല്ലാം കഴിഞ്ഞു ഇപ്പൊ എത്തിയതെ ഉള്ളൂ വീട്ടില്‍. ഓഫീസ് ഒരു ദിവസം അധികം ലീവെടുത്തു. അവന്‍റെ സ്കൂളും ഒരു ദിവസം മുടങ്ങി.
എന്നാലും സാരമില്ല..... ഇത് പോലൊരു സംഗമം ഞങ്ങള്‍ തമ്മില്‍ കുറെ കാലം കൂടിയിട്ടാ...
"അപ്പൊ ലാപ്ടോപ് ശരിയാക്കാന്‍ എന്നാ വരേണ്ടെ....?" ഞാന്‍ ചോദിച്ചു.
"ഓ വേണ്ടെന്നേ....ആക്ച്വലി എനിക്കത് വലിയ ഉപയോഗം ഒന്നും ഇല്ല....
ഞാന്‍ അതങ്ങു വില്‍ക്കാന്‍ തീരുമാനിച്ചു....
ഇനി അടുത്ത ആഴ്ച ഭാര്യയുടെ അമ്മയുടെ അടുത്തേക്ക്"....
..... അയാൾ ആവേശത്തോടെ പറഞ്ഞു നിർത്തി....
....
......
...ഭൂമിയിലെ നമുക്ക് അന്യമാകുന്ന കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും ഒരിക്കലെങ്കിലും മടങ്ങാന്‍ കഴിയുക......
കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ഭാര്യയെ അടുക്കളയില്‍ ജോലിക്ക് വിട്ടിട്ട് മക്കള്‍ക്ക് ലാപ്‌ടോപും ടാബും കൊടുത്തു റിമോട്ടും പിടിച്ചു ചാനല്‍ മാറ്റിക്കളിക്കുന്ന നാം...
..... ഒരിക്കലും തിരിച്ചു കിട്ടാത്ത സമയങ്ങളിലെ അനർഘ നിമിഷങ്ങൾ തിരിച്ചറിയുക...