Google Ads

Sunday, August 21, 2016

സത്യത്തിൽ ആരാണ് രാജ്യസ്നേഹി..?

രാജ്യസ്നേഹത്തിന്‍റെ സീസണ്‍ ആണല്ലോ..
സത്യത്തിൽ ആരാണ് രാജ്യസ്നേഹി..?
..
സ്വന്തം ശരീരവും വീടും മാത്രമല്ല, രാജ്യവും ശുചിയായിരിക്കണമെന്ന ഉദ്ദേശത്തോടെ പൊതുഇടത്തിൽ മൂത്രമൊഴിക്കാതിരിക്കുന്നവനും മുറുക്കി തുപ്പാതിരിക്കുന്നവനും രാജ്യസ്നേഹി ആണ്.

ശുദ്ധവായുവിനായി ഒരു മരമെങ്കിലും നടുന്നവനും രാജ്യസ്നേഹി ആണ്.

ഭക്ഷണം പാഴാക്കാത്തവനും രാജ്യസ്നേഹി ആണ്.,
വിശക്കുന്ന ഒരു വയറെങ്കിലും നിറയ്ക്കുന്നവനും രാജ്യസ്നേഹി ആണ്‌.

കടയിലേക്ക് പോകുമ്പോൾ ഒരു തുണിസഞ്ചി കൂടെ കരുതുന്നവനും രാജ്യസ്നേഹി ആണ്..

റോഡുവക്കിൽ മാലിന്യം വലിച്ചെറിയാത്തവനും രാജ്യസ്നേഹി ആണ്.

പൊതുസമ്പത്തായ ട്രെയിന്‍ വൃത്തികേടാക്കാത്തവൻ രാജ്യസ്നേഹി ആണ്.

ഡ്രൈവിംഗ് നിയമങ്ങള്‍ പാലിക്കുന്നവനും തുറന്നു കിടക്കുന്ന വാട്ടര്‍ ടാപ്പ് അടയ്ക്കുന്നവൻ പോലും രാജ്യസ്നേഹി ആണ്‌.

നികുതി വെട്ടിക്കാത്തവൻ രാജ്യസ്നേഹിയാണ്.

ചുരുക്കി പറഞ്ഞാല്‍ രാജ്യസ്നേഹം വളരെ വളരെ ലളിതമാണ്...

ഇതൊന്നും ചെയ്യാതെ 'ഭാരത് മാതാ കീ ജയ്'
എന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ രോമാഞ്ചം ഉണ്ടാവുന്നതും, കണ്ണില് കണ്ടവരെയെല്ലാം തല്ലി കൊല്ലുകയും, സ്വാതന്ത്ര്യദിനത്തിൽ മുറിയില്‍ കതകടച്ചിരുന്ന് ജവാന്‍മാരുടെ ഫോട്ടോ ഷെയര്‍ ചെയ്യുന്നതുമാണ് രാജ്യസ്നേഹം എന്നു നിങ്ങള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടേത് വെറും പ്രകടനവും പ്രദര്‍ശനവും മാത്രമാണ്‌..