Google Ads

Sunday, August 14, 2016

പെങ്ങൾ

*കേൾക്കുമ്പോ തന്നെ വാത്സല്യത്തോടെ ചേർത്തു പിടിക്കാൻ തോന്നുന്നൊരു വാക്കു ...*

*പെങ്ങൾ ചേച്ചിയായിട്ടാണേൽ അമ്മയുടെ പ്രതിരൂപമാണെന്നു തോന്നിപ്പോവും...*

*അധികാര ഭാവത്തിലുള്ള ശാസന...*

*സ്നേഹപൂർണമായ കരുതലോടെയുള്ള ഉപദേശ നിർദ്ദേശങ്ങൾ...*

*വാത്സല്യത്തോടെയുള്ള പരിഭവം പറച്ചിലുകൾ..*

*ആ ഓർമകൾ പോലും കണ്ണു നനയിച്ചേക്കാം ചിലപ്പോഴൊക്കേം..*

*ഒരേ പ്രായത്തിലുള്ളതാണേൽ എടാന്നേ വിളിക്കുള്ളൂ...*

*ആങ്ങളക്കൊരു കൂട്ടുകാരിയുണ്ടെന്നു അറിയുന്നത് പോലും അവളിലെ കുശുമ്പിയെ വിളിച്ചുണർത്തും...*

*അവളറിയാതെ ഒരു ചുവടു പോലും മുന്നോട്ടു വെക്കരുതെന്ന ഉഗ്രശാസനം നൽകും...*

*പരിഭവത്തേക്കാളേറെ പിണങ്ങാനാവും ഇഷ്ടം...*

*പിറകേ നടന്നു പിണക്കം മാറ്റുമ്പോ ആ മുഖത്തുണ്ടാവുന്ന തിളക്കം കണ്ടു നിലാവു പോലും നാണിച്ചു പോവും...*

*കുഞ്ഞു കാര്യങ്ങൾ പോലും വലിയ സംഭവങ്ങളായി മാറുമെന്നറിയുക സമപ്രായത്തിലൊരു പെങ്ങളുണ്ടാവുമ്പോഴാണ്..*

*പെങ്ങളൊരു അനിയത്തിക്കുട്ടിയായാൽജീവിതത്തിനൊരു ഗമയൊക്കെ ഉണ്ടാകും ...*

*കരുതലിന്റെ നോട്ടങ്ങൾ കൊണ്ടവൾക്കു സംരക്ഷണ വലയമേകും...*

*ഒന്നു പിണങ്ങി നിക്കാന്നു വെച്ചാൽ പോലും സമ്മതിക്കുകേല ...*

*ഏട്ടാ ന്നു വിളിച്ചു പിറകേ നടന്നു സ്വൈര്യം കെടുത്തും ...*

*എന്തേലുംകാര്യമാവശ്യപ്പെടുമ്പോ ഏട്ടന്റെ അധികാര ഭാവത്തോടെ ഉപദേശ നിർദ്ദേശങ്ങൾ കൊടുക്കുമ്പോഴാണ് കുഞ്ഞു പെങ്ങളുണ്ടാവുന്നതിന്റെ സുഖമറിയുക ...*

*തന്നോടുള്ളതിനേക്കാൾ സ്നേഹം മറ്റാരോടോ ഉണ്ടെന്നറിയുമ്പോ ആ നക്ഷത്രക്കണ്ണുകൾ നിറഞ്ഞു തുളുമ്പിയെന്നു വരും...*

*കുഞ്ഞു വായിലെ വലിയ വർത്തമാനം കേക്കുമ്പോ അറിയാതെ പുഞ്ചിരിക്കും...*

*കുപ്പിവളക്കിലുക്കം പോലുള്ള ചിരിപോലും മനസ്സിലൊരു വസന്തം തീർക്കും...*

*കാണാമറയത്തായാലും നേർക്കാഴ്ചകൾക്കു മുന്നിലായാലും കൂട്ടിനൊരു ആങ്ങളയുണ്ടെന്നുള്ള തോന്നൽ മതി പെങ്ങളൂട്ടിക്ക് ഏത് പ്രതിസന്ധിയെയും നേരിടാൻ ...*

*ആങ്ങളയെന്ന വാക്കു രക്തബന്ധംകൊണ്ടുണ്ടാവുന്ന വെറുമൊരു ഓർമ്മപ്പെടുത്തലല്ല..മറിച്ച് വലിയൊരു ഉത്തരവാദിത്വമാണ്...*

*കൂടെപ്പിറക്കാതെ പോയ ഒരുപാടു പെങ്ങന്മാർക്ക് സമൂഹത്തിൽ അന്തസ്സോടെ അഭിമാനത്തോടെ തലയുയർത്തി നടക്കാൻ*

*എല്ലാ പെങ്ങന്മാർക്കും*💁.. *ആങ്ങളമാർക്കും*👦 *ഹ്യദയം നിറഞ്ഞ* 👫 *രക്ഷാബന്ധന ആശംസകള്‍* 👫