ഈ അടുത്തിടക്ക് ഞാൻ കയറിയ ഫ്ലൈറ്റ് വലിയ ഒരപകടത്തിന്ന് കഷ്ടി രക്ഷപ്പെട്ടു... പുറംലോകത് ഒരു കുഞ്ഞുപോലും അതറിഞ്ഞില്ല...
മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ആയിരുന്നു അത്....
ഈ കഴിഞ്ഞ ഫെബ്രുവരി ആയിരുന്നു സംഭവം... ലീവ് കഴിഞ്ഞു ഫാമിലിയും കൂട്ടി ഞാൻ അബുദാബിക്ക് യാത്ര ചെയ്യുകയാണ്..പതിവ് പോലെ ഫ്ലൈറ്റ് 1 മണിക്കൂർ ലേറ്റ് ..സ്മൂത്ത് ടേക്ക് ഓഫ് ആയിരുന്നു .
അല്പം കഴിഞ്ഞു 2 പെഗ് അടിച്ചു ഞാൻ വിശ്രമിക്കുകയായിരുന്നു..മോള് ഭാര്യയുടെ കയ്യിൽ ഇരുന്നു ഉറങ്ങുന്നു..അധികം യാത്രക്കാർ ഒന്നുമില്ല 90-100 പേർ ഉണ്ടാകും.
അല്പം കഴിഞ്ഞപ്പോൾ ഫ്ലൈറ്റ് ഒന്ന് ആടിയുലഞ്ഞു..എയർ പോക്കെറ്റിൽ വീണതാകും , അത് സാദാരണയാണ്. പിന്നാലെ ഒരു അറിയിപ്പ് കേട്ടു.ഈ ഫ്ലൈറ്റിൽ ഏവിയേഷൻ ബിസിനസ് ആയി ബന്ധമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ കോക്ക് പിറ്റുമായി ബന്ധപ്പെടുക..
എനിക്ക് പണ്ട് മുതലേ ആകാശത്ത് പറക്കുന്ന ആ വലിയ പറവകളെ ഇഷ്ടമായിരുന്നു . പഠിക്കുന്ന സമയത്ത് കൊറേ ബുക്കുകൾ അവയെപ്പറ്റി വായിച്ചിട്ടുണ്ട്..മാത്രമല്ലപോളിടെക്നികിൽ പഠിച്ച കാരണം യന്ത്രങ്ങളുടെ പ്രവർത്തനം അറിയാം... എന്തായാലും കോക്ക്പിറ്റിൽ പോയി നോക്കാം.
ഞാൻ അവടെ ചെല്ലുമ്പോൾ ക്യാപ്റ്റൻ നിലത്ത് കിടക്കുന്നു. പ്രഷർ കൂടി നിലത്ത് വീണതാണ്..ഞാനും എയർ ഹോസ്ട്ടെസ്സും ചേർന്ന് അയാളെ ബിസിനസ് ക്ലാസ്സിൽ കൊണ്ടിരുത്തി..ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ഡോക്ടര ആളെ ചെക്ക് ചെയ്യുകയാണ്....
അസിസ്റ്റന്റ് ക്യാപ്റ്റൻ എന്നെ കോക്പിറ്റിൽ വിളിച്ചിരുത്തി... പുതിയ പയ്യനാണ്....അകെ കിടന്നു വിറക്കുകയാണ് പാവം...ഫ്ലൈറ്റ് ആണേൽ ആകെ കിടന്നു വിറക്കുകയാണ്. വഞ്ചി പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടുകയാണ്.,
എന്ത് ചെയ്യും..ഏറ്റവും അടുത്ത എയർപോർട്ടിൽ അടിയന്തിരമായി ലാൻഡ് ചെയ്യണം....മുംബൈ ബാംഗ്ലൂർ എവിടെ വേണം...ഞങ്ങൾ ബംഗ്ലൂർ തെരഞ്ഞെടുത്തു. ക്യാപ്റ്റൻ ഇപ്പളും ബോധം കെട്ടു കെടക്കാണ്..നീ സ്പീഡ് മാത്രം കണ്ട്രോൾ ചെയ്താ മതി ബാക്കി ഞാൻ നോക്കിക്കോളാം..ക്യാപ്റ്റൻ കുഞ്ഞ് പറഞ്ഞു. ഞങ്ങൾ ബംഗ്ലൂർ ലക്ഷ്യമാക്കി പറന്നു.
എയർപോർട്ടിൽ അടിയന്തിര സന്തേശം കൊടുത്തു.ഞങ്ങൾ ലാൻഡ് ചെയ്യാൻ തയ്യാറെടുത്തു..,പെട്ടെന്ന് എന്റെ ഇടതു വശത്ത് നിന്നും ഒരു ശബ്ദം കേട്ടു..ഞങ്ങൾ മൈൻഡ് ചെയ്തില്ല , അല്പം കഴിഞ്ഞു ആ ശബ്ദം നിന്നു...
ഞങ്ങൾ ലാൻഡ് ചെയ്യാൻ നോക്കുമ്പോൾ ടയർ കറങ്ങുന്നില്ല .. ലാൻഡ് ചെയ്യാതെ വിമാനം ഞങ്ങൾ ഉയർത്തി. എല്ലാം തീർന്നു... ഞാൻ മനസ്സിൽ ഉറപ്പിച്ചു...അപ്പോൾ ഇടത്ത് നിന്ന് വീണ്ടും ആ ശബ്ദം കേട്ടു, അല്പം കഴിഞ്ഞു ശബ്ദം നിന്നു..
നമ്മൾ അപകടത്തിലാണ് ഞങ്ങൾ അനൌണ്‍സ് ചെയ്തു..വിമാനത്തിൽ അകെ ബഹളമായി. കൊറേ പേർ കരയുന്നു കൊറേ പേർ പ്രാർത്ഥിക്കുന്നു, കൊച്ചു കുട്ടികൾ വാവിട്ടു കരയുന്നു..
ഞങ്ങൾ എയർപോർട്ടിൽ മെയ് ഡേ എന്നാ സന്ദേശം കൊടുത്തു..മെയ് ഡേ എന്നാൽ പച്ചമലയാളത്തിൽ പണിപാളി എന്നാണ് അർത്ഥം..എന്തും സംഭാവികാവുന്ന നിമിഷങ്ങൾ.. ചിലപ്പോൾ റണ്‍വേയിൽ നിന്നും സ്കിഡ് ആയി വിമാനം തകരാം...ചിലപ്പോൾ തീ പിടിക്കാം..
സകല ദൈവങ്ങളെയും വിചാരിച് ഞങ്ങൾ ലാൻഡ് ചെയ്യാനുള്ള ഗീയർ ഇട്ടു..മൂന്നാമ്മതും എന്റെ ഇടത്ത് നിന്നും ആ ശബ്ദം കേട്ടു..
ഇത്തവണ ഞാൻ എണിറ്റു ചെന്നു ആ ശബ്ദം കേട്ടിടത്തേക്ക് പോയി.... കൈയെല്ലാം വിറക്കുന്നു.. രണ്ടും കല്പിച്ചു ശബ്ദം വന്ന സാധനം കയ്യിലെടുത്തു...മുകളിലെ ബട്ടണിൽ ഒരു ഞെക്ക് കൊടുത്തു..
5 മണിക്ക് .അലാറം വച്ചതാ...ഇപ്പൊ 5,20 ആയി..ഇന്നും ലേറ്റ് ആയി...ആ സൂപ്പർവിസർ ഇന്നന്റെ കിറിക്കിട്ടു തോണ്ടും....
വേഗം കുളിച്ചു ഡുട്ടിക്ക് പോകട്ടെ...
ഈ അപകടത്തെപ്പറ്റി അറിയുന്ന രണ്ടാമത്തെയാൾ നിങ്ങളാണ്... കഴിയുമെങ്കിൽ മറ്റൊരാളെകൂടി അറിയിക്കുക..
ഒന്നിനുമല്ല...വെറുതെ.. ഒരു മനസുഖത്തിന്...