Google Ads

Wednesday, August 17, 2016

ഫേസ്ബുക്ക്‌

അമ്മ : എപ്പോഴും ഈ ഫോണും കുത്തിക്കോണ്ടിരുന്നോ, പിളേളര് വളർന്നു വരികയാ

അച്ഛൻ : അതിന്..?

അമ്മ : ഇന്നലെ മോൻ പറഞ്ഞതുകേട്ട് ഞാനങ്ങ് ചൂളിപ്പോയി!!

അച്ഛൻ :അവനെന്തു പറഞ്ഞു??

അമ്മ :അവന് ഫേസ്ബുക്കിൽ അഞ്ചാറ് ഫേക്ക് അക്കൗണ്ട് ഒണ്ടെന്ന്!!

അച്ഛൻ : ഹമ്പടട കേമാ!

അമ്മ : അതിൽ മുന്നെണ്ണം പെണ്ണുങ്ങളുടെ പേരിലാ!!!

അച്ഛൻ : അത്രയുളേളാ?? നീയിങ്ങനെ പരിഭ്രമിക്കാതെ...
ആമ്പിളേളരാവുമ്പോ ഇതൊക്കെ ക്യയറ്റ് നാച്ചുറൽ... ഫൊർഗെറ്റിറ്റ്

അമ്മ : എന്നാൽ ഇതുകൂടെ കേട്ടോ..😡😡😡😡 നിങ്ങൾ 10 തവണ ഫ്രണ്ട് റിക്വസ്റ്റ് അയച്ച മാലതി മേനോൻ അവനാണെന്ന് പറയാൻ പറഞ്ഞു 😝😝😝😝😝😝😝