Google Ads

Sunday, August 21, 2016

ഈ കഥ ആരുണ്ടാക്കിയതാണെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു.
****

സാക്ഷാൽ ബിൽഗേറ്റ്സ് ഒരു പരസ്യം കൊടുത്തു.. ഏഷ്യയിലേക്ക്
മൈക്രോസോഫ്ററിനു ഒരു ചെയർമാൻ വേണം..

500 അപേക്ഷകൾ കിട്ടി.. അതിൽ ഒരാൾ ഒരു മലയാളി ആയിരുന്നു..

ഇൻററർവ്യൂ ആരംഭിച്ചു.. ബില്ഗേറ്റ്സ് ഉദ്യോഗാർഥികളോട് പറഞ്ഞു..

'ഇതിൽ ജാവ പ്രോഗ്രാം അറിയാത്തവർ ഉണ്ടെങ്കിൽ ദയവായീ പുറത്തു പോകണം'..

200 പേരോളം പുറത്തു പോയി.

മലയാളി സ്വയം പറഞ്ഞു, എനിക്കു ജാവാ അറിയത്തില്ല എനിക്കു നഷ്ടപെടാൻ ഒന്നും ഇല്ല.., അതുകൊണ്ട് ഞാൻ പുറത്തു പോകുന്നില്ല..

ബിൽഗേറ്റ്സ് വീണ്ടും പറഞ്ഞു.. " ഈ കൂട്ടത്തിൽ 200 പേരുടെ ഒരു ടീമിനെ നയിച്ചിട്ടില്ലാത്തവർ പുറത്തു പോകണം.."

200 പേര് കൂടി പുറത്തു പോയി ..

മലയാളി വിചാരിച്ചു ഞാൻ ഒരു സ്ഥലത്തും ജോലി ചെയ്തിട്ടില്ല എന്നാലും ഇരിക്കാം, എനിക്കു നഷ്ടപടാൻ ഒന്നും ഇല്ല.. അതുകൊണ്ട് ഞാൻ പുറത്തു
പോകുന്നില്ല.

ബിൽഗേറ്റ്സ് അടുത്ത വ്യവസ്ഥ പറഞ്ഞു.. "ഇതിൽ മാനേജ്മെന്റ് വിഷയത്തിൽ
ബിരുദം ഇല്ലാത്തവർ പുറത്തു പോകണം"

".. മലയാളി വിചാരിച്ചു പത്താം ക്ലാസ്സിൽ പഠിപ്പുനിർത്തിയവനാ
ഞാൻ എന്നാലും ഞാൻ പുറത്തു പോകുന്നില്ല.. 50 പേരു കൂടി പുറത്തു
പോയി.

ബിൽഗേറ്റ്സ് അവസാനത്തെ വ്യവസ്ഥ കൂടി പറഞ്ഞു . ഇതിൽ ജപ്പാനീസ് ഭാഷ
അറിയാത്തവർ കൂടി പുറത്തു പോകണം"..

മലയാളി സ്വയം പറഞ്ഞു, എനിക്കു നഷ്ടപെടാൻ ഒന്നും ഇല്ല.. ജപ്പാനീസ്
ഭാഷ പോയീട്ട് അതിന്റെ അക്ഷരങ്ങൾ കണ്ടാൽ കൂടി അറിയത്തില്ല..
മലയാളി അവിടെ തന്നെ ഇരുന്നു.

അവസാനം മലയാളിയും വേറെ ഒരാളും മാത്രമായി ഹാളിൽബാക്കി..
ബിൽഗേറ്റ്സ് സന്തോഷത്തോടെ അവരെ നോക്കി പറഞ്ഞു..
ഇനി നിങ്ങൾ തമ്മിൽ ജാപ്പനിസ് ഭാഷയിൽ സംസാരിക്കൂ ഞാൻ ഒന്ന്
കേൾക്കട്ടെ..

വളരെ ശാന്തനായി മലയാളി തനിക്കു അഭിമുഖം ഇരുന്ന ആളോട് ചോദിച്ചു..
"കൊല്ലത്ത് എവിടെയാ ? "

മറ്റെ ആളും വളരെ ശാന്തതയോടെ മറുപടി പറഞ്ഞു.
" കരുനാഗപ്പള്ളി"