മരിച്ചാലുടനെ നിങ്ങളുടെ മേൽവിലാസം
ബോഡി എന്നാകുന്നു.
നിങ്ങളെ പറ്റി
ബോഡി കൊണ്ട് വന്നോ
ബോഡി എപ്പഴാ എടുക്കുന്നത്,
എന്നിങ്ങനെയാകുംചോദ്യങ്ങൾ,,,,,,,
നിങ്ങളുടെ പേര് പോലും
ആരും പറയില്ല.
ആരുടെ ഒക്കെ
മുമ്പിൽ ആണോ നിങ്ങൾ ആളാവാൻ ശ്രമിച്ചത്
അവരുടെ ഒക്കെ മുമ്പിൽ നിങ്ങൾ
വെറും ബോഡി മാത്രം.
ജീവിതം
തന്നവന് നന്ദി പറഞ്ഞു കൊണ്ട്
നന്നായി ജീവിക്കുക.
അവസരങ്ങൾ
ഉപയോഗപ്പെടുത്തുക.
പരാതിയും കുറ്റം പറച്ചിലും കൊണ്ട് ലഭിച്ച അവസരങ്ങൾ വികൃതമാക്കാതിരിക്കുക
നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്ക് ,ശ്രദ്ധയോടെ പണം ഉപയോഗിക്കുക... ..
വയറു വേദനിക്കും വരെ പൊട്ടിച്ചിരിക്കുക.
ഡാൻസ് ചെയ്യാൻ അറിയില്ലെങ്കിലും ചെയ്യുക.
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ
എയർ പിടിക്കാതെ കൂളാവുക.
കുട്ടികളെ പോലെ എല്ലാം ആസ്വാദിക്കുക.
ഓർക്കുക മരണം
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല.
ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം.
ആലോചിക്കുക ഈ അവസ്ഥയ്ക്ക് പറയുന്ന പേരാകണം
🌹ജീവിതം🌹