Google Ads

Monday, August 8, 2016

കൃഷി ഒരു യജ്ഞമാണ്

കൃഷി ഒരു യജ്ഞമാണ് .ആ കാശത്തേയും അഗ്നിയേയും വായുവിനേയും വെള്ളത്തേയും ഭൂമിയേയും ആവാഹിച്ചെടുത്ത് ഭക്ഷണമാക്കുന്ന പഞ്ചമഹായജ്ഞമാണ് കൃഷി. അതിന്റെ ആചാര്യനാണ് കൃഷിക്കാരൻ. ആഹാരം ആവശ്യത്തിനു മാത്രമേ ഉണ്ടാക്കാവൂ. ആ വ ശ്യത്തിൽ കൂടുതൽ മണ്ണിൽ നിന്നുെമെടുക്കരുത്. അനാവശ്യമായി കളയുകയുമരുത്. ആദ്യത്തെ ഉരുള കൈവെള്ളയിൽ വച്ചൊരു പ്രാർത്ഥന (പി വി പോൾ ) ആചാരമാക്കണം. അന്നം ഈശ്വര ചൈതന്യമാണെന്ന വിചാരം ഉണ്ടാകണം. ആഹാരത്തോട് ബഹുമാനമുണ്ടായാൽ മാത്രമേ അതുണ്ടാക്കുന്നവനെ ആചാര്യനായി കണ്ട് ആദരിക്കാനാവൂ. ഏതു ജോലി ചെയ്യുന്നവനും അടിസ്ഥാനപരമായി കർഷകനാകണം.മണ്ണിനെ ചെടിയ മറക്കുന്നവൻ ഭക്ഷണം അർഹിക്കുന്നില്ല മനുഷ്യൻ പുരോഗമിക്കണമെങ്കിൽ ജീവനുള്ള വിത്തുകളിൽ കൈവിരലുകൾ ചലിക്കണം. ജീവനുള്ള സസ്യങ്ങളെ താലോലിക്കണം.