ഇബ്രാഹിമിന് ജീവശാസ്ത്രം ഭയങ്കര ഇഷ്ടപ്പെട്ട വിഷയമാണ്..
ഒരു ദിവസം ഞാന്‍ അവന്റെ വീട്ടില്‍ ചെല്ലുമ്പോള്‍
അവനൊരു പല്ലിയെ പിടിച്ചു പരീക്ഷണം നടത്തുകയാണ്..
സംഭവം എന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍
അവന്‍ വിരല്‍ അവന്റെ ചുണ്ടോടടുപ്പിച്ച്
എന്നോട് മിണ്ടരുതെന്ന് ആംഗ്യം കാട്ടിക്കൊണ്ട്
പരീക്ഷണം തുടര്‍ന്നു,,
ആദ്യം പല്ലിയുടെ ഒരു കാല്‍ മുറിച്ചുമാറ്റിയിട്ടു
ആ പല്ലിയോടവന്‍ ഓടാന്‍ പറഞ്ഞു..
പല്ലി അവന്റെ കയ്യില്‍ നിന്നും പിടിവിട്ടപ്പോള്‍
ഉള്ള ജീവനും കൊണ്ട് പാഞ്ഞു...
വീണ്ടുമവന്‍ ആ പല്ലിയെ പിടിച്ച് രണ്ടുകാല്‍ മുറിച്ചിട്ട്
അതിനോട് ഓടാന്‍ പറഞ്ഞു.. അത് പിന്നെയും പാതിജീവനുംകൊണ്ട് പായാന്‍ നോക്കി...
പിന്നെയും അവനാ പല്ലിയെ പിടിച്ച് അതിന്റെ ബാക്കി രണ്ടുകാലും കൂടി മുറിച്ചു.. എന്നിട്ട് അതിനോട് ഓടാന്‍ പറഞ്ഞു..
അപ്പോഴാ പല്ലി ഓടാതെ എന്നെയും ഇബ്രാഹിമിനെയും
ദയനീയമായി ഒന്ന് നോക്കി..
അതുകണ്ടപ്പോള്‍ ഇബ്രാഹിം എന്നോട് ചോദിച്ചു..
"ഡാ... ഇത് കണ്ടിട്ട് നിനക്ക് വല്ലതും മനസ്സിലായോ"
അതുകേട്ട് അല്‍പ്പം ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു..
"എന്ത് മനസ്സിലാകാന്‍.. എനിക്കൊരു കോപ്പും മനസ്സിലായില്ല"
അപ്പോള്‍ അവന്‍ നടത്തിയ പരീക്ഷണം വിജയിച്ച മട്ടില്‍
എന്നോട് പറഞ്ഞു...
"ഡാ പൊട്ടക്കുണാപ്പാ.. ഞാനീ പല്ലിയുടെ ഓരോ കാല്‍ മുറിച്ചിട്ട് ഓടാന്‍ പറഞ്ഞപ്പോള്‍ അത് കേട്ടു.. എന്നാല്‍ നാലുകാലും മുറിച്ചിട്ട്
അതിനോട് ഓടാന്‍ പറഞ്ഞപ്പോള്‍ അത് അനങ്ങാതെ ഇരിക്കുന്നു..
ഇപ്പോള്‍ മനസ്സിലായില്ലേ പല്ലിയുടെ നാലുകാലും മുറിച്ചാല്‍ പിന്നെയതിന് ചെവി കേള്‍ക്കില്ലെന്ന്"
അത് കേട്ട ഞാന്‍ ചുറ്റുംനോക്കി...
ഒരു ഒലക്ക കിട്ടുമോന്നറിയാന്‍...!!!