എന്നെ അറിയില്ലേ ? എന്റെ പേരാണ് കേരളം ! തിരുവിതാം കൂറിന്റെയും തിരുകൊച്ചിയുടേയും ഏകമകൾ, എന്റെ അറുപതാം പിറന്നാൾ ആണ് ഈ വരുന്ന നവംബർ ഒന്നിന്.
1956 ലാണ് ജനനം,
എന്റെ ഭർത്താവിന്റെ പേര് *തിരുവനന്തപുരം*
ഞങ്ങൾക്ക് പതിമൂന്ന് മക്കളാണ്,
മൂത്തവൻ '' *കൊല്ല*''നാ, ചിന്നക്കടയിൽ കശുവണ്ടി വ്യവസായമാണ് മൂപ്പർക്ക്, മൂത്തവൻ ആണെലും മറ്റുള്ളവർക്ക് എപ്പോഴും പാരയാണവൻ..
രണ്ടാമത്തെ സുന്ദരി പെണ്ണാ, '' *ആലപ്പി* മോൾ,
അവളെ കാണാൻ ദിവസവും എത്രമാത്രം ജനങ്ങളാ വരുന്നത്, !
മൂന്നാമത്തെ മകൻ *പത്തനംതിട്ട* . കക്ഷി ഭയങ്കര ആത്മീയ ക്കാരനാ ,ഒരുപാട് സഭകളും പുരോഹിതന്മാരും, പാസ്റ്റർമാരും ഒക്കെയാണ് അയാളുടെ കൂട്ട്,
നാലാമത്തെ ആൾ *കോട്ടയം* അക്ഷരനഗരി' എന്നും ഞങ്ങൾ വിളിക്കും . അയാൾക്ക് പേപ്പറും മാസികകളുമെല്ലാം അച്ചടിച്ച് വില്ക്കുന്ന പണിയാ.
ഇനിയുളളവൻ *ഇടുക്കി* പുളളിക്കാരനാണ് തറവാടിന്റെ വെളിച്ചം. കറണ്ടുത്പാദനമാണ് അവന് ജോലി,
പിന്നെ യുളളത് '' ഒരു ഫാഷൻകാരിയാ, *എറണാകുളം* അവള് കിസ് ഓഫ് ലവ് എന്നൊക്കെ പറഞ്ഞു ഇത്തിരി മേഡേൺ ആയിട്ട് നടക്കുവാ! അടിച്ചുപൊളിച്ചു ജീവിക്കണമെന്നാ അവളുടെ ആഗ്രഹം !സിനിമാക്കാരൊക്കൊയായി നല്ല സൗഹ്യദമാണ് അവൾക്ക്,!
അതിന്റെ ഇളയത് ' *തൃശൂർ* _' അവന് വെടിക്കെട്ടും പൂരവും ഒക്കെയായി കഴിയുന്നു, എല്ലാം വടക്കുംനാഥന്റെ പുണ്യമാണെന്നാ അവൻ പറയണെ, ! പിന്നെയുളള മകൻ ' *പാലക്കാടാ* ,സത്യത്തിൽ ഇവൻ ഞങ്ങളുടെ ദത്ത് പുത്രനാ കാരണം ഇവൻ തമിഴനായിരുന്നു,
കന്യാകുമാരി എന്ന എന്റെ മകളെ തമിഴന് കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന മകനാ എനിക്ക് ഈ പാലക്കാടൻ. നെൽ ക്യഷിയാണ് അവന്റെ പണി.
*മലപ്പുറം* കാരനെ അറിയാലോ അല്ലേ? ഗൾഫുകാരനാ കക്ഷി,
ഇനിയുളളത് *കോഴിക്കോടാ*, കൂട്ടത്തിൽ ഏറ്റവും നൻമ നിറഞ്ഞവൻ, അലുവാ കച്ചോടമാണ് പുളളിക്ക് , കോഴിക്കോടൻ അലുവാ ഭയങ്കര പ്രശസ്തിയല്ലേ,!
'ചുരം സ്വന്തമായുളള ഒരു പാവം പയ്യനാ എന്റെ *വയനാടൻ* മോൻ, ആദിവാസികളാ അവന്റെ കൂട്ടുകാരിലധികവും,
ഇനിയുളള വനെ ഓർത്താണ് ഏറെ വിഷമം,
*കണ്ണൂര് * എന്ത് ചെയ്യാം അവന് പണി കൊട്ടേഷനാ, എന്നും വെട്ടും കുത്തും, കേസും, കോടതിയുമായി നടക്കുകയാ അവൻ , അവൻ നന്നാവൂലാ !അവനെയോർത്താ എനിക്ക് എപ്പഴും സങ്കടം !
എന്റെ ഏറ്റവും ഇളയ മകനാ *കാസർഗോഡുകാരൻ*. ഈ അടുത്ത കാലത്ത് അവന്റെ കൂട്ട്കെട്ടെല്ലാം മോശമായി പോയി. നേരത്തെ നല്ല പയ്യനായിരുന്നു . ചില തീവ്രവാദികളുമായി അവന് ബന്ധമുണ്ടെന്ന് പറയുന്നു. അതോർത്ത് ഞങ്ങളാകെ തകർന്നു പോയി.
ഇപ്പം മനസിലായില്ലേ എന്നെ കുറിച്ചും എന്റെ ഫാമിലിയെ പറ്റിയുമെല്ലാം?