Google Ads

Sunday, November 6, 2016

ആരായിരുന്നു രമണൻ??(പഞ്ചാബി ഹൗസ്)

★ക്ഷത്രിയൻ ആയിട്ട് പോലും
മുതലാളിയുടെ വാക്ക് പാലിക്കാൻ സിങ് കളുടെ തുണിയും ചെരുപ്പും കഴുകിയവൻ

★മുതലാളി ഒരു ചെറ്റ ആണ് എന്ന് മുതലാളിയുടെ മുഖത്ത് നോക്കി പറയാൻ ധൈര്യം കാണിച്ച ഇരട്ട ചങ്കൻ

★ജബന്റെ വീട് കണ്ട് പിടിക്കാൻ സ്വന്തം മുഖത്ത് അടി വാങ്ങിയ ചങ്ക് ബ്രോ

★മരിച്ചു പോയ ഉണ്ണിയുടെ ഒരേ ഒരു ക്ളോസ് ആയ ഫ്രണ്ട്

★സോണിയ ഓപ്പൺ ചലഞ്ച് വിളിച്ചു ഇന്ന് കാണുന്ന ഓപ്പൺ ചലഞ്ച് തുടങ്ങി വയ്ച്ചവൻ

★മുടി മുന്നിലൊട്ടു ഇട്ടു ഫ്രീക് ശൈലിക്ക് തുടക്കം കുറിച്ച മഹാരധൻ

★മറ്റുള്ളവരുടെ സ്വപ്നത്തിൽ കയറി വായിക്കാൻ കഴിയുന്ന മെന്റലിസ്റ്റ്

കടലിൽ മീൻ പിടിക്കാൻ പോയപ്പോൾ വലയിൽ കുടുങ്ങിയ ഉണ്ണിയെ ബോട്ടിൽ ഇട്ട് പിന്നെ മീനിന് വേണ്ടി വല എറിയാതെ തിരിച്ചു വന്നത് വഴി കച്ചവട താല്പര്യങ്ങൾക്ക് അല്ല മാനുഷിക മൂല്യങ്ങൾക്ക് ആണ് താൻ വില കൽപ്പിക്കുന്നത് എന്ന് ഗംഗാധരൻ എന്ന ബൂർഷ്വാ മുതലാളിയോട് ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞ വിപ്ലവകാരി ആയിരുന്നു സഖാവ് രമണൻ.

മുതലാളിയെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത സ്നേഹസമ്പന്നൻ. ഒരു പണയ വസ്തു വരെ ആയ മഹാൻ ആയിരുന്നു രമണൻ !

ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിൽ അഗ്രഗണ്യനായിരുന്നു രമണൻ.

ഹിന്ദിയിലെ "ഖാനാ" എന്ന വാക്കിന് ''ചപ്പാത്തി" എന്ന് അർത്ഥം കൊടുത്ത് ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട് രമണൻ.

ജബനെ അകത്തും ഇടണ്ട പുറത്തും ഇടണ്ട പകരം വാതില്‍ക്കല്‍ നിക്കട്ടെ എന്ന് പറയുന്നതിലൂടെ രമണന്‍ എന്നാ മിതവാദിയെയും ,പാറാവ്‌കാരന് ഒരു കൂട്ട് ആവുമല്ലോ എന്ന് പറഞ്ഞ സഹജീവി സ്നേഹിയെയും നമുക്ക് കാണാന്‍ സാധിക്കും.

മുതലാളിയുടെ ബോട്ട്‌ പഞ്ചാബികൾ കൊണ്ടുപോകാതിരിക്കാൻ പുറം കടലിൽ ഒരു ഷോഡ പോലും കുടിക്കാതെ അഫ്രിക്കൻ പായലും പച്ച ചെമ്മീനും തിന്നു കിടന്നവൻ "രമണൻ"

ആപേക്ഷിക ചലന നിയമ പ്രകാരം ബോട്ടിനെയപേക്ഷിച്ച് ജെട്ടി പുറകോട്ട് പോവാണെന്ന സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചുകൊണ്ട് ഭൗതീകശാസ്ത്രത്തിന് തന്‍റേതായ സംഭാവന നല്‍കിയ മഹാന്‍.

കേട്ടറിവിനേക്കാൾ വലുതാണ് രമണൻ എന്ന സത്യം...