രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന്‍ ചോദിച്ചു
"ജ്യേഷ്ഠ, ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ? ഭരതന്‍ അവിടെ രാജാവായിരുന്നോട്ടെ; സമ്പത്സമൃദ്ധമായ ലങ്കവിട്ടു നാം പോകണോ?"
ഇതിന്നു ശ്രീരാമനെക്കൊണ്ടു ആദികവി പറയിപ്പിച്ച ഉത്തരം മുഴുവന്‍ ഭാരതീയരേയും കോരിത്തരിപ്പിച്ചു;
ഇന്നും അങ്ങനെത്തന്നെ.
" *അപി സ്വര്‍ണ്ണമയീ* *ലങ്കാ*
*ന മേ ലക്ഷ്മണ രോചതേ*
*ജനനീ ജന്മഭൂമിശ്ച*
*സ്വര്‍ഗ്ഗാദപി ഗരീയസീ* "
പരിഭാഷ:
" *ലങ്കപൊന്നാകിലും തെല്ലും*
*താല്പര്യമതിലില്ല മേ*;
*പെറ്റമ്മയും പിറന്നനാടും*
*സ്വര്‍ഗത്തേക്കാള്‍ മഹത്തരം* "
അങ്ങനെ പറഞ്ഞു അയോദ്ധ്യയിലേക്കു തിരിച്ചുപോയ ശ്രീരാമനെ വരവേല്‍ക്കാന്‍ വഴിനീളെ വിളക്കുകൊളുത്തിയത്രേ അയോദ്ധ്യക്കാര്‍.
ജന്മഭൂമിയുടെ മഹത്വമാകട്ടേ ദീപാവലിയുടെ സന്ദേശം.
എല്ലാവര്‍ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും
*ദീപാവലി ആശംസകള്‍* !