
BC 600 കളിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനും ഗണിതശാസ്ത്രഞനുമായ പൈതഗോറസ് തന്റെ ശിഷ്യൻമ്മാർക്ക് മദ്യം വിളമ്പിയിരുന്ന ഒരുതരം കപ്പാണ് ഈ കാണുന്നത്.ശിഷ്യൻമാർ അമിതമായി മദ്യപിക്കുന്നത് തടയാൻ വേണ്ടി അദ്ദേഹം കണ്ടുപിടിച്ച ഒരു വിദ്യയാണിത്.ഇതിൽ ഒരു നിശ്ചിത പരിധിവരെ മദ്യം ഒഴിച്ചാൽ ഒരു കുഴപ്പവുമില്ല.എന്നാൽ ആ പരിധി കഴിഞ്ഞും ഒഴിച്ചാൽ ,അധികം ഒഴിച്ചത് മാത്രമല്ല ആദ്യം കപ്പിൽ ഉണ്ടായിരുന്നത് മുഴുവനും പുറത്തുപോകും.ചുരുക്കി പറഞ്ഞാൽ ഉത്തരത്തിൽ ഇരുന്നത് കിട്ടത്തുമില്ല കക്ഷത്തിരുന്നത് പോവുകയും ചെയ്യും