Google Ads

Sunday, November 6, 2016

ലഹരി

കാട്ടിൽ ഒരു പാവം
പുലി പുക
വലിച്ചു
നില്ക്കുകയായിരു
ന്നു.
അപ്പോൾ അതു വഴി
വന്ന ഒരു എലി
ചോദിച്ചു, "സഹോദരാ,
എന്തിനാണ് നീ
ലഹരി ഉപയോഗിച്ച്
നിന്റെ ജീവിതം
ഇങ്ങനെ
നശിപ്പിക്കുന്നത ്.
വരൂ, ഈ കാട്
എത്ര
സുന്ദരമാണെന്നു
ഞാൻ
കാണിച്ചു തരാം"
അതു കേട്ട പുലി
സിഗരറ്റ് കളഞ്ഞു
എലിയുടെ കൂടെ
നടന്നു...!
അല്പ ദൂരം
നടന്നപ്പോൾ അതാ
ഒരു
ആന ചുണ്ടിനടിയിൽ
'ഹാൻസ് '
വെക്കുന്നു.എലി
ചോദിച്ചു,
"സഹോദരാ
എന്തിനാണ് നീ
ഹാൻസും
പാൻപരാഗുമൊക്കെ
ഉപയോഗിച്ചു
നിൻറെ ലൈഫ്
കളയുന്നത്, വരൂ ഈ
കാട് എത്ര
മനോഹരമാണെന്ന്
ഞാൻ
കാണിച്ചു തരാം"
അതു കേട്ട ആന
ഹാൻസൊക്കെ
കളഞ്ഞു എലിയുടെ
കൂടെ നടന്നു...!
അങ്ങിനെ മൂന്നു
പേരും കൂടി
നടക്കുമ്പോൾ അതാ
സിംഹരാജൻ
നിന്ന് ചാരായം
കുടിക്കുന്നു.ഇത
് കണ്ട എലി
സിംഹത്തോട്
ചോദിച്ചു,
"രാജാവേ,അങ്ങ്
എന്തിനാണു
ഇങ്ങനെ സ്വയം
നശിക്കുന്നത്, ഈ
കാടിന്റെ ഭംഗി
രാജൻ ഇതു വരെ
കണ്ടിട്ടുണ്ടോ?
ഞാൻ കാണിച്ചു തരാം
,അങ്ങ്
ഞങ്ങളുടെ കൂടെ
വന്നാലും.....!"
ഇതു കേട്ട സിംഹം
എലിയുടെ കരണം
നോക്കി ഒരെണ്ണം
കൊടുത്തു. ഇതു
കണ്ടു സ്തബ്ധരായി
നിന്ന
ആനയും,പുലിയും
സിംഹത്തോട്
ചോദിച്ചു, "രാജൻ ,
അങ്ങ്
എന്തിനാണു ഈ
'നന്മയുടെ ദൂതനെ'
തല്ലിയത് ?"
അപ്പോൾ സിംഹം
പറഞ്ഞു :
"ഈ കള്ളപ്പന്നി
കഞ്ജാവ് അടിച്ചു
വന്ന് ഇതും പറഞ്ഞ്
എന്നെ ഇന്നലെ
ഈ കാട് മുഴുവൻ
നടത്തീതാ
.നായീന്റെമോന്‍റെ സ്ഥിരം
പരിപാടിയാ.