Google Ads

Sunday, November 6, 2016

വെട്ടിക്കോളൂ...

ഭാര്യ : ചേട്ടാ, എന്റെ തലമുടി വെട്ടിക്കോട്ടെ?..

ഭർത്താവ് : വെട്ടിക്കോളൂ.

ഭാര്യ : എത്ര പാടുപെട്ടാണ് വളർത്തിയത്..

ഭർത്താവ് : എന്നാ വെട്ടണ്ട.

ഭാര്യ : എന്റെ friends പറഞ്ഞു എന്റെ face-ന് short hair suit ചെയ്യും..

ഭർത്താവ് : എന്നാ വെട്ടിക്കോളൂ.

ഭാര്യ : പക്ഷെ, ചെറിയ മുടിയിൽ പിന്നാൻ പറ്റില്ല..

ഭർത്താവ് : എന്നാ വെട്ടണ്ട.

ഭാര്യ : ഒരു experiment ചെയ്താലോ എന്നാലോചിക്കുവാ..

ഭർത്താവ് : എന്നാ വെട്ടിക്കോളൂ.

ഭാര്യ : പക്ഷെ വൃത്തികേടായാലോ?..

ഭർത്താവ് : എന്നാ വെട്ടണ്ട.

ഭാര്യ : പക്ഷെ ഈയിടെ കുഞ്ഞു മുടിയാണ് ഫാഷൻ..

ഭർത്താവ് : എന്നാ വെട്ടിക്കോ.

ഭാര്യ : അഥവാ എനിക്ക് ചേർന്നില്ലെങ്കിൽ നിങ്ങളായിരിക്കും ഉത്തരവാദി..

ഭർത്താവ് : എന്നാ വെട്ടണ്ട.

ഭാര്യ : അത് പോലെ കുറച്ചു മുടി maintain ചെയ്യാൻ എളുപ്പമാണ്..

ഭർത്താവ് : എന്നാ വെട്ടിക്കോ.

ഭാര്യ : ആൾക്കാർക്ക് ഇഷ്ടപെട്ടില്ലെങ്കിലോ എന്ന് പേടിയാകുന്നു..

ഭർത്താവ് : എന്നാ വെട്ടണ്ട.

ഭാര്യ : എന്നാ ശരി, മുടി വെട്ടാൻ തന്നെ തീരുമാനിച്ചു..

ഭർത്താവ് : എന്നാ വെട്ടിക്കോ.

ഭാര്യ : എന്നാപ്പിന്നെ എപ്പോൾ പോകാം?..

ഭർത്താവ് : എന്നാ വെട്ടണ്ട.

ഭാര്യ : എന്റെ അമ്മയുടെ അടുത്ത് പോകുന്ന കാര്യമാ പറഞ്ഞത്..

ഭർത്താവ് : എന്നാ വെട്ടിക്കോ.

ഭാര്യ : നിങ്ങൾ എന്താ ഈ പറയുന്നേ??.. തലയ്ക്കു സ്ഥിരതയുണ്ടോ?!..

ഭർത്താവ് : എന്നാ വെട്ടണ്ട.




"ഈ പാവപെട്ട ഭർത്താവ് ഇപ്പോൾ ഊളമ്പാറ ഭ്രാന്താശുപത്രിൽ മുഴുവൻ സമയവും ഉരുവിടുന്നത് ഇത് തന്നെ"..

"എന്നാ വെട്ടിക്കോ,
എന്നാ വെട്ടണ്ട.."