Google Ads

Wednesday, October 5, 2016

ആരാണ് പാരാ കമാന്‍ഡോകള്‍?

അതിര്‍ത്തിയ്ക്കു അപ്പുറമെന്നല്ല , ഏതു കുഴിമാടത്തില്‍ പോയി ഒളിച്ചാലും ശരി തേടി വന്നു വെടിയുണ്ട കൊണ്ടു അരിപ്പപരുവം ആക്കുമെന്ന് ഇന്നലെ ഒന്നുടി തെളിയിച്ച സൈനീക യുണിറ്റ്കളില്‍ ഒന്നാണ് ഭാരതീയ സൈന്യത്തിന്‍ പാരാ കമാന്‍ഡോകള്‍... ആരാണ് പാരാ കമാന്‍ഡോകള്‍ ? എന്താ അവരുടെ പ്രത്യേകത ?

ലോകത്തിലെ തന്നെ ആദ്യത്തെ പാരചൂറ്റ് വിഭാഗങ്ങളില്‍ ഒന്നാണ് നമ്മുടേത്‌ . സ്വതന്ത്യാനന്തരം മൂന്നു ബറ്റാലിയന്‍ , അതായതു 1 പാരാ ( പഞ്ചാബ് ) 2 പാരാ ( മറാത്ത ) 3 പാരാ (കുമോന്‍ ) എന്നിവ ചേര്‍ന്നതു ആയിരുന്നു ഇന്നു നമ്മള്‍ അറിയുന്ന പാരാ വിഭാഗത്തിന്‍ തുടക്കം .

ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ പരിശീലനത്തില്‍ കൂടിയാണ് ഓരോരോ സൈനീകനും ഒരു പാരാ കമാന്‍ഡോ ആകുന്നതു . പാരാ കമാന്‍ഡോ ആകുന്നതിനു വേണ്ടിയുള്ള പരിശീലനത്തിനു മുന്നെയായി ആള്‍ ആദ്യം പാരാ ട്രൂപ്പര്‍ ആയി തീരണം , അതും അല്ലേല്‍ മറ്റു സൈനീക ഡിവിഷനുകളില്‍ നിന്നും അയക്കുന്നവര്‍ക്കും പാരാ കമാന്‍ഡോ പരിശീലനത്തില്‍ ചേരാം .
കമാന്‍ഡോ പരിശീലനത്തിനു ചേരുന്നവരില്‍ 90 മുതല്‍ 95 ശതമാനം പേര്‍ വരെ പുറത്താകും . ശാരീരികവും മാനസീകവുമായ തളര്‍ച്ച താങ്ങാന്‍ കഴിയാതെ തന്നെയാണ് മിക്ക ആളും പുറത്താകുന്നത് , അന്നേരം ഊഹിക്കാന്‍ സാധിക്കുമല്ലോ എത്രെ കഠിനം ആയിരിക്കും പരിശീലനം എന്നു .

പുലര്‍ച്ചെ ഇരുപതു കിലോമീറ്റര്‍ ഓട്ടത്തില്‍ തുടങ്ങുന്ന പരിശീലനം മൂന്നര വര്‍ഷം നീളും. പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ വിദഗ്ധ പരിശീലനത്തിനു യോഗ്യത നേടും . ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതും കഠിനമായതുമായ ട്രെയിനിംഗ് ആണു ഇവര്‍ക്കു ലഭിക്കുക . കര , വ്യോമ , നാവിക യുദ്ധങ്ങളില്‍ ഒക്കെ ഇവര്‍ക്കു അന്നേരം പരിശീലനം നല്‍കുന്നത് ആണ് .
നേവിയുടെ കൊച്ചിയില്‍ ഉള്ള കേന്ദ്രത്തില്‍ ആണ് കടലിലെ യുദ്ധ പരിശീലനം ഇവര്‍ക്കു ലഭിക്കുന്നത് .
ഇരുപതു കിലോമീറ്റര്‍ ഓട്ടത്തില്‍ തുടങ്ങുന്ന പരിശീലനം ചിലപ്പോള്‍ അവസാനിക്കുന്നത് അറുപതു കിലോ സൈനീക സാമഗ്രികളുമായി വീണ്ടും ഇരുപതു കിലോമീറ്റര്‍ ദൂരം മലയും കുന്നും കയറുന്നതില്‍ ആയിരിക്കും . അതിനു പുറമേ ആഴ്ചയില്‍ ഒരിക്കല്‍ വീണ്ടും ഇതിലും അധികം ഭാരവും ചുമന്നു നാല്പത്തഞ്ച് കിലോമീറ്റര്‍ നടന്നും ഓടിയും സമയത്തു പറഞ്ഞെ ഇടം എത്തുക എന്നതു മറ്റൊരു കൂട്ടം .
ഏതു കാലാവസ്ഥയിലും , ഏതു ഇടത്തും ഏതു രീതിയിലും എന്തും നേരിടാന്‍ ഈ കാലത്തിനുള്ളില്‍ അവര്‍ പഠിക്കുമെന്ന് മാത്രമല്ല , ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമാന്‍ഡോ വിഭാഗങ്ങളില്‍ ഒന്നായി ഇവരെ മാറ്റുന്ന കാരണങ്ങളില്‍ പലതില്‍ ഒരെണ്ണം കഠിനമായ ഈ പരിശീലനം തന്നെയാണ് .

71 ലെ യുദ്ധത്തില്‍ ആദ്യായി ബംഗ്ലാദേശില്‍ ഇറങ്ങിയ സൈനീക വിഭാഗവും അവര്‍ തന്നെ ആണെന്നാ പറയപ്പെടുന്നെ . യുദ്ധം എവിടെയായാലും ശരി ആദ്യം എത്തുന്നതും അവസാനം തിരികെ വരുന്നതും ഇവരെ പോലെ ഉള്ളെ സ്പെഷ്യല്‍ യുണിറ്റുകള്‍ ആണ് അത്രേ .
നമ്മള്‍ അറിഞ്ഞതും അറിയാത്തതും ആയ എത്രെയോ എത്രെയോ ഓപ്പറേഷനുകളില്‍ ഉണ്ടാകും ഇവര്‍ .. ആരോടും പറയാണ്ട് ആരും അറിയാണ്ട് .
1971 ലെ ഇന്ത്യാ പാകിസ്താന്‍ യുദ്ധം , 1984 ലെ ബ്ലൂസ്റാര്‍ ഓപറേഷന്‍ , 1987 ലെ ശ്രീലങ്കയിലെ സൈനീക നടപടി , 1988 ലെ മാലി ദ്വീപിലെ സൈനീക നടപടി , 1999 കാര്‍ഗില്‍ യുദ്ധം , 2000ത്തിലെ സിയറലിയോണ്‍ കമാന്‍ഡോ ഓപ്പറേഷന്‍ , മുതല്‍ മ്യാന്മാര്‍ ഓപ്പറേഷനില്‍ വരെ ശൌര്യത്തോടെ പങ്കെടുത്ത ഭാരതീയ സൈന്യത്തിലെ പ്രശസ്തമായയൊരു സൈനീക വിഭാഗം ആണ് അവര്‍ . ഭാരതത്തിന്‍ അഭിമാനം ആണ് അവര്‍ .