Google Ads

Sunday, October 23, 2016

മുഴക്കുന്നിലെ ശക്തിസ്വരൂപിണിയുടെ ശക്തി

ഇത് മുഴക്കുന്നിലെ ശക്തി സ്വരൂപിണിയുടെ ശക്തിയല്ലാതെ മറ്റെന്ത് ?
*****************************
അതെ , ഇപ്പോള്‍ ചില ഭക്തജനങ്ങള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് -- ഇത് മുഴക്കുന്നിലെ ശക്തിസ്വരൂപിണിയായ അമ്മയുടെ ശക്തിയല്ലാതെ മറ്റെന്ത്? എന്താണ് വിഷയമെന്നല്ലേ -- അതേ വ്യവസായ മന്ത്രി ഇ. പി. ജയരാജന്റെ രാജിയും നമ്മുടെ കണ്ണൂര്‍ എംപി പി.കെ. ശ്രീമതിടീച്ചര്‍ക്ക് വന്നുപെട്ടിരിക്കുന്ന ഊരാക്കുടുക്കും, സിപിഎമ്മിന് മൊത്തത്തില്‍ വന്നുപെട്ടിരിക്കുന്ന ദുര്ഗ്ഗതിയും തന്നെ വിഷയം.
ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ ചിരിച്ചേക്കാം. എന്ത് വിഡ്ഢിത്തമാണ് ഇവിടെ എഴുതി നിറച്ചിരിക്കുന്നത്എന്ന് തോന്നിയേക്കാം. എന്നാല്‍ ഈ ശക്തിയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത്അത്രനിസ്സാരമാക്കി തള്ളിക്കളയാനാവില്ല.
മുന്‍ ഡിജിപി തന്റെ മതം നോക്കിയാല്‍ ഒരു ക്രിസ്ത്യാനി ആയിരിക്കാം. എന്നാല്‍ അദ്ദേഹം തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ്. തന്റെമതവിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് തന്നെ മറ്റു വിശ്വാസങ്ങളെയും ആദരിക്കാന്‍ പഠിച്ച ഒരു മനുഷ്യന്‍.
അദ്ദേഹം അടുത്ത ദിവസങ്ങളില്‍ രണ്ടു പ്രാവശ്യം മുഴ്ക്കുന്നിലെത്തി മൃദംഗ ശൈലേശ്വരിയെ തൊഴുതു.
"താന്‍ ഇവിടുത്തെ വിഗ്രഹത്തെക്കുറിച്ചും ഈ വിഗ്രഹത്തിന്റെ ശക്തി വിശേഷങ്ങളെ ക്കുറിച്ചും രണ്ടുവാക്ക് പറഞ്ഞപ്പോള്‍ ഈ ക്ഷേത്രവും ഒപ്പം ഞാനും ലോക പ്രശസ്തനായി. ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഈ ക്ഷേത്രത്തെക്കുറിച്ച് അറിയാന്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. അവര്‍ പലരും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു" ഇത്അദ്ദേഹംഇവിടെഎത്തിയപ്പോള്‍ പറഞ്ഞ വാക്കുകളാണ്. ഇത് മാത്രമല്ല ഇവിടുത്തെവിഗ്രഹത്തിന്റെ ശക്തി വിശേഷത്തെ ക്കുറിച്ച് തന്റെ നേരിട്ടുള്ള അറിവുകളും അദ്ദേഹം നിരത്തുകയുണ്ടായി.
ഇവിടെയാണ് നമ്മള്‍ ചിന്തിക്കേണ്ട ചില വിഷയങ്ങള്‍ തെളിഞ്ഞുവരുന്നത്. മുന്‍ ഡിജിപി ഒരു ചാനലിനു നല്‍കിയ അഭിമുഖവും തുടര്‍ന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലേക്ക്ഭക്തജനങ്ങളുടെ ഒഴുക്ക് ഉണ്ടാവുകയുമായിരുന്നു. ഏതാനുംമാസങ്ങള്‍കൊണ്ടാണ് ക്ഷേത്രം ലോകപ്രശസ്തിയിലേക്ക് ഉയര്‍ന്നത്. നൂറ്റാണ്ടുകളായി ഈ ക്ഷേത്രവും നാട്ടില്‍ ജനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഒരു സിപിഎം ഗ്രാമ മെന്നനിലയില്‍ അറിയപ്പെട്ടിരുന്ന മുഴക്കുന്നിലെ ജനങ്ങള്‍ വിശ്വ പ്രസിദ്ധമാവേണ്ട , ചരിത്രവും ഐതിഹ്യങ്ങളും കേട്ട്പിണഞ്ഞു കിടക്കുന്ന ഈ ക്ഷേത്രത്തോട് പുറം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ക്ഷേത്രത്തിലേക്ക് ജനങ്ങള്‍ ഒഴുകിത്തുടങ്ങിയതോടെ ആദ്യം അമ്പരന്ന നാട്ടുകാര്‍ പിന്നീട് ക്രമേണ ക്ഷേത്രത്തിലേക്ക് അടുത്തുതുടങ്ങി. തങ്ങള്‍ കൈയ്യടക്കി വെച്ചിരിക്കുന്ന നാട്ടിലെ ജനങ്ങളില്‍ ആത്മീയമായ ഉണര്‍വ് ഉണ്ടായാല്‍ അത് തങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് തിരിച്ചടിയാവും എന്ന ബോധ്യത്തോടെ അവര്‍ തങ്ങളുടെ സ്ഥിരം പരിപാടിയിലേക്ക് തിരിയുകയായിരുന്നു. മൂന്നുതവണ ഇവിടുത്തെ വിഗ്രഹം കളവു പോയപ്പോഴും , ക്ഷേത്രം ദാരിദ്ര്യത്തിലും പൂജചെയ്യാന്‍ ഒരു പൂജാരിയെ പ്പോലും കിട്ടാതെ അടച്ചിടെണ്ടി വന്നപ്പോഴും തിരിഞ്ഞ് നോക്കാത്തവര്‍ ഇവിടേയ്ക്ക് നുഴഞ്ഞു കയറാനുള്ളശ്രമമായിപിന്നെ. ഏതുവിധേനയും ക്ഷേത്ര ഭരണംപിടിക്കുക. അതിനായി ഇന്ന് സംസ്ഥാനംഭരിക്കുന്ന ഇടത് പക്ഷ ഗവര്‍മെണ്ടിനെയും കൂട്ട്പിടിക്കുക.
ഇതിന്റെ ഭാഗമായി പല നേതാക്കളുംക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. ഒരുസുപ്രഭാതത്തില്‍ നമ്മുടെ എംപി പി.കെ. ശ്രീമതി ടീച്ചറും ക്ഷേത്രം സന്ദര്‍ശിക്കാനായി ഇവിടെ എത്തി. ( ക്ഷേത്ര ദര്‍ശനത്തിനല്ല സന്ദര്‍ശിക്കാനാണ് എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു). ഇവിടെഎത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രി ക്ഷേത്രം ചുറ്റിക്കണ്ടു. നാലമ്പലത്തിനകത്ത് കയറി, എന്നാല്‍ അവിടെ ശ്രീകോവിലില്‍ ഇരിക്കുന്ന ദേവിയെ ഒന്ന് തൊഴാന്‍ അവരുടെ കൈ പൊങ്ങിയില്ല. അങ്ങിനെചെയ്‌താല്‍ തന്റെഉള്ളില്‍ കാലങ്ങളായി കിടക്കുന്ന കമ്മ്യൂണിസ്റ്റ് ചൈതന്യം ഇറങ്ങി പോവുമെന്ന് അവര്‍ കരുതിയിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും തങ്ങളുടെ വരുതിയില്‍പെട്ട പലരെയും ഇവിടെ തിരുകിക്കയറ്റാ നുള്ള ശ്രമങ്ങള്‍തുടര്‍ന്നു. അത്ഇപ്പോഴും തുടരുന്നതായാണ് അറിയാന്‍ കഴിയുന്നത്‌.
ഇതിനിടയില്‍വന്ന നവരാത്രി ആഘോഷത്തിലും പാര്‍ട്ടിയുടെ ഇടപെടല്‍ഉണ്ടായതായാണ് അറിയാന്‍കഴിയുന്നത്‌. നല്ല നിലയില്‍ നടത്തിക്കൊണ്ടുപോവുന്ന ഉത്സവാഘോഷ കമ്മിറ്റിയില്‍ ചില വിള്ളലുകള്‍ ഉണ്ടാക്കുവാനും ഇവര്‍ ഉത്സവാഘോഷത്തിന്റെ ഭാഗമായി തീരുമാനിച്ച ചില പ്രമുഖ വ്യക്തികളെ ഇവിടെ വരുന്നതിലും പ്രഭാഷണംനടത്തുന്നതിനും വിലക്കുവാനും ഇവര്‍ക്ക്കഴിഞ്ഞു . അതേ സമയംതന്നെ ഇതിനിടയില്‍ വിവാദങ്ങളില്‍പെട്ട് നട്ടംതിരിഞ്ഞ മന്ത്രി ഇ.പി. ജയരാജനും എം. പി. ശ്രീമതിക്കും നിശ്ചയിക്കപ്പെട്ട പരിപാടിയില്‍ എത്താന്‍ കഴിയാതെ മാറി നില്‍ക്കേണ്ടിയും വന്നു എന്നത് ദേവിയുടെ നിശ്ചയം അല്ലാതെ മറ്റെന്താണ്. ഇതിനെല്ലാംപുറത്തുമറഞ്ഞുനിന്ന് നിര്‍ദ്ദേശങ്ങള്‍നല്‍കിവന്നത് മട്ടന്നൂര്‍ എംഎല്‍എയുംമന്ത്രിയുമായ ഇ.പി. ജയരാജനും തന്റെ സന്തത സഹചാരികളും ആയിരുന്നു . വിവാദങ്ങളുടെ നടുച്ചുഴിയില്‍ പെട്ട് വലഞ്ഞ മന്ത്രിക്കു ഒടുവില്‍ രാജിവെക്കേണ്ടി വന്നിരിക്കയാണ്. പാര്‍ട്ടിയെയും ഈ വിവാദങ്ങളുടെ പ്രേതം പിന്തുടരുകയാണ്.
പക്ഷെ ഇതിനിടയിലും അത് സംഭവിച്ചു. എന്തന്നല്ലേ - പി.കെ. ശ്രീമതിടീച്ചറുടെ മകന്‍ ഇന്നത്തെ എല്ലാ വിവാദങ്ങള്‍ക്കും തുടക്കമിട്ട വിവാദ നായകന്‍ സുധീര്‍ നമ്പ്യാര്‍ ആരുമറിയാതെ മുഴക്കുന്നിലെത്തി അമ്മയെ കണ്ടു തൊഴുതു. ഇത് സംഭവിച്ചത് കഴിഞ്ഞ വിജയ ദശമി നാളിലും.
ഇവിടുത്തെ പലജനങ്ങള്‍ക്കിടയിലും ഇപ്പോള്‍ ഒരു സംശയം നിലനില്‍ക്കുന്നു. അത് ഇതാണ് . ഇത് ഇത്രയുംകാലം തന്റെ നേരെപിന്തിരിഞ്ഞു നില്‍ക്കുകയും ഇപ്പോള്‍ ഇത്രയും കാലം തന്നെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്തവരെ പിന്തള്ളി ഭരണം പിടിച്ചടക്കാനും മേധാവിത്വം സ്ഥാപിക്കാനും ശ്രമിക്കുന്ന പാര്‍ട്ടിക്കും, തന്നെ ഒന്ന് തൊഴാന്‍ പോലുംകൂട്ടാക്കാതെ ക്ഷേത്രം സന്ദര്‍ശിച്ചു മടങ്ങിയ ശ്രീമതി ടീച്ചറുടെ ധിക്കാരത്തിനും ദേവിനല്‍കിയ ശിക്ഷ യാണെന്നാണ് ഇവര്‍ അടക്കം പറയുന്നത്.
അതേ - പ്രിയപ്പെട്ട അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്പോലെ തന്റെ മുന്നില്‍ ശരണം പ്രാപിക്കുന്നവരെ അറിഞ്ഞ് അനുഗ്രഹിക്കുന്ന അത്ഭുത ശക്തിയുള്ള ദേവിയാണ് ഇവിടെ കുടികൊള്ളുന്ന മൃദംഗ ശൈലേശ്വരി. ഇത് അലക്സാണ്ടര്‍ ജേക്കബിനറിയാം, ഒരു യഥാര്‍ത്ഥ ഭാരതീയ ഇസ്ലാമായ റസൂല്‍ പൂക്കുട്ടിക്കറിയാം. എന്നാല്‍ ഉള്ളില്‍ കമ്മ്യൂണിസ്റ്റ് ചൈതന്യം നിറഞ്ഞ്തുളുമ്പുന്ന ഒരു കമ്മ്യൂണിസ്റ്റ് കാര്‍ക്കും അറിയില്ല. ഇതാണ്സത്യം.