ഭാര്യയും ഭർത്താവും ജറുസലേം സന്ദര്‍ശിച്ച സമയത്ത് ഭാര്യ അവിടെവെച്ച് മരണപ്പെട്ടു.
പള്ളിയിലെ അച്ചന്‍ ഭർത്താവിനോട്:
"നിങ്ങള്‍ക്ക് ശവശരീരം നാട്ടില്‍ കൊണ്ടുപോകണമെങ്കിൽ
പതിനായിരം ഡോളര്‍
ചെലവിടേണ്ടിവരും.
മറിച്ച് , ഇവിടെ സംസ്ക്കരിക്കുകയാണെങ്കിൽ നൂറു ഡോളര്‍ മതി."
ഭർത്താവ് : "ഞാന്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകയാണ്."
ചെലവ് കൂടിയ ഈ തീരുമാനം എടുക്കാന്‍ കാരണം എന്താണെന്നു ചോദിച്ചപ്പോള്‍
ഭർത്താവ് :
"നിങ്ങള്‍
യേശുക്രിസ്തുവിനെ ഇവിടെയാണല്ലോ സംസ്ക്കരിച്ചത്.?
മൂന്നാംനാള്‍ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റില്ലേ.!?"
''ഒരു റിസ്ക് എടുക്കാന്‍ ഞാനില്ല !!''