അർദ്ധരാത്രി 12 മണിക്ക് തുടങ്ങിയ പണിമുടക്ക്.
രാവിലെ 6 മണിക്ക് ബൈക്കിൽ പോകുമ്പൊ ഒരു പ്രായമുള്ളയാൾ നടന്ന് വരുന്നു. സങ്കടം തോന്നീട്ട് വണ്ടി നിർത്തി കേറിക്കോളാൻ പറഞ്ഞു.
വേണ്ടാന്ന് അയാളും...
ഒടുവിൽ ഇത്തിരി ബലം പ്രയോഗിച്ച് അയാളെ വണ്ടിയിൽ കയറ്റി
[അത് നമ്മളെ ഉത്തരവാദിത്തമല്ലേ?].
വണ്ടീന്ന് ഇറങ്ങീട്ട് അയാൾ പറഞ്ഞത് കേട്ടിട്ട് കണ്ണീന്ന് വെള്ളം വന്നു.
..മോൻ ദിവസോം ഇതിലേ ആണോ വണ്ടീൽ പോകാറ്?
അതേ എന്തേ...
സ്ഥലം മാറ്റി പിടിക്കാനാ. ഡോക്ടർ പറഞ്ഞതാ രാവിലെ എണീറ്റ് നടക്കാൻ. നിന്നപ്പോലത്തെ ഊളകൾ ഉണ്ടെങ്കിൻ ആയുസെത്താതെ ചാവേണ്ടി വരും....😂😂😂😂