Google Ads

Wednesday, October 26, 2016

തോമസ്‌ ആൽവാ എഡിസൻ

വൈദ്യുത ബൾബ് കണ്ടു പിടിച്ച വ്യക്തി.

ആയിരക്കണക്കിനു തവണ ആവർത്തിച്ചു പരീക്ഷിച്ചതിനു ശേഷമാണ് കുറ്റമറ്റ ഒരു ബൾബ് തയ്യാറാകുന്നത്.

അതിന്റെ ആദ്യ പരീക്ഷണത്തിന് തന്റെ സുഹൃത്തുക്കളെക്കൂടി പരീക്ഷണശാലയിലേക്ക് ക്ഷണിച്ചിരുന്നു എസിസൻ.

കത്തിച്ചു കാണിക്കുന്നതിനായി എഡിസൻ ആ ബൾബ് തന്റെ സുഹൃത്തിന്റെ കയ്യിൽ കൊടുത്തു

നിർഭാഗ്യവശാൽ സുഹൃത്തിന്റെ കയ്യിൽ നിന്നും ബൾബ് നിലത്ത് വീണടഞ്ഞു പോയി.

എഡിസൺ നിരാശനാകാതെ മറ്റൊരു ബൾബുണ്ടാക്കി.

പിറ്റേ ദിവസവും അതേ സുഹൃത്തിന്റെ കയ്യിൽ ബൾബ് പിടിക്കാൻ കൊടുത്തത് കണ്ട് മറ്റുള്ളവർ അത്ഭുതപ്പെട്ടു.

ഇന്നലെ ബൾബ് ഉടച്ച ഇയാളുടെ കയ്യിൽ തന്നെയാണോ വീണ്ടും കൊടുക്കുന്നതെന്ന് അവർ ചോദിക്കുകയും ചെയ്തു.

ഇത് കേട്ട എഡിസൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

ഇന്നലെ ഇയാളുടെ ഭാവം നിങ്ങൾ കണ്ടതല്ലേ...
ബൾബിനൊപ്പം ഇയാളുടെ മനസ്സും ആത്മവിശ്വാസവും തകർന്നു പോയിട്ടുണ്ട്...
എനിക്ക് ഈ ബൾബ് വീണ്ടും നിർമിക്കാൻ 24 മണിക്കൂർ മതി..
എന്നാൽ ഞാനിത് ഇയാൾക്ക് വീണ്ടും നൽകിയില്ലെങ്കിൽ ഇയാളുടെ മനസ്സിലെ ആത്മവിശ്വാസം വീണ്ടെടുക്കാൻ 24 വർഷം പോലും മതിയാകില്ല...


*ഗുണപാഠം:*
തളർത്താനെളുപ്പമാണ് വളർത്താൻ പ്രയാസവും...