Google Ads

Sunday, October 23, 2016

മക്കള്‍ - കവിത

*മക്കള്‍ക്ക് വേണ്ടീ ഞാന്‍ കാശൂനേടീ ;*

*അവരതുകൊണ്ട് ഇഗ്ലീഷുനേടീ ;*

*ഇന്നവര്‍ എന്റെ നേര്‍ പൊക്കൂന്ന കാലിനേ ;*

*സ്വപ്നത്തില്‍ പോലും എനിക്ക് പേടീ ;*

*ഊണൂമുറക്കമില്ലാതെ ഞാന്‍ നേടീയതൊക്കെ ;*

*അവര്‍ക്ക് വീതിച്ചൂ നല്കി ;*

*മക്കള്‍ക്ക് ഞാന്‍ ഭാരമാവാതിരിക്കൂവാന്‍ ;*

*വീടൊന്ന് മാത്രം ഞാന്‍ ബാക്കീയാക്കീ ;*

*ഈയിടെ ഇവിടെയും യോഗം നടക്കൂന്നു ;*

*ചര്‍ച്ചകള്‍ പലതു നടന്നിടൂന്നു ;*

*ചര്‍ച്ചയില്‍ നല്ല പരസ്യം പറയുന്നു ;*

*മക്കള്‍ മരുമക്കള്‍ വാശിയോടെ ;*

*കൊച്ചിയിലുണ്ട് വൃദ്ധസദനം ഇപ്പൊ ;*

*കോഴിക്കോട്ടൂണ്ട് സേവാസദനം ;*

*കാര്യമെനിക്ക് മനസിലായി എന്റെ ;*

*വീടിന്നു മിന്നവര്‍ നോട്ടമിട്ടു ;*

*ജീവന്റെ ജീവനാം എന്റെ മക്കള്‍ എന്നെ ;*

*എങ്ങോ കളയാന്‍ വെമ്പുന്ന മക്കള്‍ ;*

*തളര്‍ച്ചയോടൊന്നുഞാന്‍ ചാരിക്കിടക്കവേ ;*

*എന്‍ ചാരുകസേരക്കൂം മുറുമുറുപ്പ് ;*

*അറിയാതെ ഓര്‍ത്തു ഞാന്‍ പുറകിലുപേക്ഷിച്ച ;*

*യവ്വന ജീവിത കാലത്തെയും ;*

*അവളൊത്ത് കഴിയേണ്ടന്‍ യവ്വന ജീവിതം ;*

*മരുഭൂമിയില്‍ ഞാനും നഷ്ട്മാക്കി ;*

*പരിഭവ ദുഃഖ പരിദേവനങ്ങളും ;*

*പലതും പറഞ്ഞു കരഞ്ഞവളൂം ;*

*ഇതൊക്കെയും നമ്മുടെ മക്കള്‍ക്ക് വേണ്ടിയാ ;*

*ണാശ്വസിപ്പിച്ചു പറഞ്ഞു ഞാനും ;*

*എന്നെ സ്നേഹിച്ചവള്‍ എല്ലാം സഹിച്ചവള്‍ ;*

*എന്നേ തനിച്ചാക്കി യാത്രയായി ;*

*സ്വര്‍ഗ്ഗത്തില്‍ നിന്നെന്നെ അവളുവിളിക്കൂന്നൂ ;*

*മക്കളില്ലിവിടെ ഇങ്ങോട്ട് പോരൂ ;*

*മരണമാസന്നമായ് ഉപദേശമൊന്നെനി ;*

*ക്കൂണ്ടെന്റെ മക്കള്‍ക്ക് നല്കീടുവാന്‍ ;*

*ആയുസും ജീവിതം നഷ്ട്മാക്കീട്ടാരും ;*

*സാമ്പാദിക്കല്ലെ മക്കള്‍ക്ക് വേണ്ടി ;*

*അവരെ പടച്ചവനീശ്വരനാണെങ്കില്‍ ;*

*അവര്‍ ക്കൂള്ളതെങ്ങനേം വന്നു ചേരും ;*

*മക്കളെ നോക്കേണ്ടെന്നര്‍ത്ഥമില്ല-അതിനായ് ;*

*കളയേണ്ട ജീവിതമെന്നു സാരം ;*

*മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യാത്തോര്‍ ;*

*ക്കില്ല സ്വര്‍ഗ്ഗം എന്ന് വേദ വാക്യം*