" തിൻമകളുമായി മുന്നോട്ട് പോകുന്നവര്‍ പോയിക്കൊള്ളട്ടെ.... ...നമ്മളെന്തിന് നൻമകൾ ചെയ്യുന്നത് അവസാനിപ്പിക്കണം....."
ഒരിക്കൽ ഒരരുവിയിൽ നിന്നും അംഗസ്നാനം ചെയ്യുകയായിരുന്നു ഈശ്വരീയ ജ്ഞാനി.... വെള്ളത്തിൽ കിടന്ന് മരണ വെപ്രാളത്തിൽ പിടയുന്ന ഒരു തേളിനെ 🦂 ജ്ഞാനികണ്ടു.
അദ്ദേഹം ഇരു കരങ്ങളില് അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ തേൾ ജ്ഞാനിയുടെ കൈ വെള്ളയിൽ കുത്തി.
ജ്ഞാനി.. അസഹ്യമായ വേദനയനുഭവപ്പെട്ടപ്പോൾ.
കൈ കുടഞ്ഞു.
ആ ക്ഷുദ്ര ജീവി വെള്ളത്തിൾ താഴ്ന്നു പോകുമ്പോൾ ജ്ഞാനി വീണ്ടും അതിനെ കോരിയെടുത്തു.
രണ്ടാം തവണയും അത് ജ്ഞാനിയെ കുത്തി വേദനിപ്പിച്ചു.
ജ്ഞാനി കൈ കുടഞ്ഞു. വീണ്ടും അത് വെള്ളത്തിൽ വീണു.
മൂന്നാം തവണയും ജ്ഞാനി അതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ അനുചരന്മാർ സംശയത്തിന്റെ ചോദ്യമെറിഞ്ഞു
സ്വാമിൻ.....അങ്ങ് അതിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പാഴൊക്കെ അത് അങ്ങയെ ഉപദ്രവിക്കുകയാണ്. ഉപേക്ഷിച്ചു കളയൂ അതിനെ....."
ജ്ഞാനി മൂന്നാമത്തെ പരിശ്രമത്തിൽ അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്തി.
വേദന കൊണ്ട്
പുളഞ്ഞപ്പോഴും ജ്ഞാനി അനുചരരോട് ചോദിച്ച ഒരു ചോദ്യമുണ്ട്.
പതിനാല് നൂറ്റാണ്ടിപ്പുറവും ആ ചോദ്യം മുഴങ്ങുകയാണ്...
" ആ ജീവി അതിന്റെ തിന്മ
ഉപേക്ഷിക്കുന്നില്ലായിരിക്കാം...പക്ഷേ.... ഞാൻ എന്തിന് എന്റെ
നന്മ ഉപേക്ഷിക്കണം??"
സംഘര്‍ഷ കലുഷിതമായ സമകാലിക സാഹചര്യത്തില്‍ എല്ലാ മനുഷ്യരും ഉറക്കെ വിളിച്ചു പറയേണ്ട സ്‌നേഹ ശബ്ദമാണത്.
"ഒരാള്‍ അയാളുടെ തിന്മ ഉപേക്ഷിക്കുന്നില്ല എന്ന് കരുതി നാം എന്തിന് നമ്മുടെ നന്മ ഉപേക്ഷിക്കണം.''