പലചരക്കു കടയില്‍ തൂക്കിക്കൊടുക്കുന്നവനോട് സുകുമാർ അഴീകോട് പറഞ്ഞു.
"ഒരു ബഹുസ്വരതയുടെ പരിച്ഛേദമായ ഈ വാണിജ്യമേല്‍ക്കൂരക്കകത്ത് ആച്ഛാദിതമായി
കിടക്കപ്പെടേണ്ടി വന്ന ഏറ്റവും പുരാതനമായ ധാന്യസംസ്കൃതികളിലൊന്നിനെ നവീന
സാമ്പത്തികശാസ്ത്രബോധത്തിന്റെ വ്യവഹാരരീതികളിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍
നാണയവ്യവസ്ഥ എന്നിലേല്‍പ്പിക്കുന്ന ആഘാതം എത്രയായിരിക്കും?"
സോഡ കണ്ണില്‍ തളിച്ചപ്പോഴാണ് പിന്നെ തൂക്കിക്കൊടുക്കുന്നവന്‍ എഴുന്നേറ്റത്.
ആരോ ആശ്വസിപ്പിച്ചു. "ഡാ.. നീ പേടിച്ചു പോയാ?..അരിക്കെന്താ വെലേന്നാ അഴീകോട്
ചോദിച്ചെ"