*സമ്മർദ്ദം*
സ്ത്രീകളുടെ സമ്മർദ്ദത്തിനു വഴങ്ങി വെളളമടിക്കാൻ നിർബ്ബന്ധിതരാവുന്ന ഭൂമിയിലെ ഏക വസ്തുവാണ് കിണറ്റിലെ മോട്ടോര്‍!!!
-------------------
*മാറ്റം*
പണ്ട് വീടിനകത്ത് നിന്ന് ഭക്ഷണവും പുറത്ത് കക്കൂസുമായിരുന്നു.
ഇന്ന് പുറത്ത് നിന്ന് ഭക്ഷണവും വീടിനുളളിൽ നിറയേ കക്കൂസും.
എന്തൊരു മാറ്റാല്ലേ!!!
-------------------
*പുലി*
നീയൊരു മൃഗമാണ് എന്ന് പറഞ്ഞാല്‍ ദേഷ്യംവരും..
നീയൊരു പുലിയാണ് എന്ന് പറഞ്ഞാല്‍ അഭിമാനം കൊളളും.
പുലിയെന്താ മൃഗമല്ലേ ???
-------------------
*കിളി*
നിന്നെ കാണാൻ കിളിയേ പോലുണ്ട് എന്ന് പറഞ്ഞാൽ സന്തോഷം...
മൂങ്ങയേ പോലുണ്ട് എന്ന് പറഞ്ഞാൽ ദേഷ്യം.. മൂങ്ങയെന്താ കിളിയല്ലേ ???
-------------------
*ബില്ല്*
ഫ്രണ്ട്സുമായി ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കൈ എത്ര കഴുകിയാലും ശരിയാകില്ല. മറ്റൊരാൾ ബില്ല് അടക്കുന്നത് വരെ..
---------------
*ആത്മാർത്ഥത*
അന്നും, ഇന്നും കല്യാണത്തിന് പോയാൽ ആത്മാർത്ഥരായ സപ്ലയർമാരെ കാണണമെങ്കിൽ പെണ്ണുങ്ങൾ ഭക്ഷണം കഴിക്കുന്നിടത്തെക്ക് ചെന്നോക്കണം…! കണ്ണ് നിറഞ്ഞ് പോകും
----------------
*വേദന*
ശാസ്ത്രം ഇത്രയൊക്കെ വളർന്നിട്ടും
മസാലദോശയുടെ അത്രയും
വലിപ്പമുള്ളൊരു പ്ലെയിറ്റ്
കണ്ടുപിടിക്കാത്തത് എന്നെ വല്ലാതെ
വേദനിപ്പിക്കുന്നുണ്ട്
----------
*വൈരുദ്ധ്യം*
1000രൂപ കടം ചോദിച്ചാൽ ഒരുത്തന്‍റെയും കയ്യിൽ 100 രൂപയിൽ കൂടുതൽ ഇല്ല...
100 രൂപയ്ക്ക് ചില്ലറ ചോദിച്ചാലോ എല്ലാത്തിന്‍റെയും കയ്യിൽ 1000ന്‍റെ നോട്ട് മാത്രം.
എന്താ ഈ നാടിങ്ങനെ ??!