ഒരിടത്ത് ഒരു സ്വര്ണ
വ്യാപാരിയുടെ മകളുണ്ടായിരുന്നു
കാണാന് അതി സുന്ദരിയായിരുന്നു
അവള്.. അവളെ തന്നെക്കാളും
വലിയൊരു
വ്യാപാരിയെക്കൊണ്ട്
വിവാഹം കഴിപ്പിക്കാന്
അവളുടെ അച്ഛന് ആഗ്രഹിച്ചു..
എന്നാല് അവളുടെ നാട്ടിലുള്ള ഒരു
തൂപ്പ് കാരനുമായി അവള്
പ്രണയത്തിലായിരുന്നു.. അവരുടെ
ബന്ധത്തെ അവളുടെ അച്ഛന്
എതിരത്തു.
ഒരു കാരണവശാലും വിവാഹം
നടത്തിക്കൊടുക്കില്ലെന്ന്
അയാള് തറപ്പിച്ചു പറഞ്ഞു..!
ഒടുവില് അവര് ഒളിച്ചോടാന്
തീരുമാനിച്ചു.
അങ്ങനെയെങ്കിലും
സന്തോഷമായി കഴിയാന് അവള്
ആഗ്രഹിച്ചു. അങ്ങനെ പിറ്റേന്ന്
അവര് ഒരുപാട് ദൂരെയുള്ള ഒരു
നാട്ടിലേക്ക് ഒളിച്ചോടി..!
തന്റെ മകള് പോയതില് ആ അച്ഛന്
അതീവ ദുഖിതനായി.. മകളെ
പിരിഞ്ഞിരിക്കുവാന് അയാള്ക്ക്
സാധികകുമായിരുന്നില്ല..
ഒടുവില് അയാള് തന്റെ മകളെ
തിരികെ വിളിക്കുവാന്
തീരുമാനിച്ചു.. അതിനാല് അയാള്
എല്ലാ പത്രങ്ങളിലും പരസ്യം
ചെയ്തു.. തിരികെ വന്നാല്
നിങ്ങളുടെ വിവാഹം ചെയ്തു
തരാമെന്ന സന്ദേശമായിരുന്നു
അതില്.. ഈ പരസ്യം അവരുടെ
ശ്രദ്ധയില് പെടുകയും അവര്
വീട്ടിലേക്ക് തിരിച്ചു വരുകയും
ചെയ്തു.. അയാള് അതീവ
സന്തോഷവാനായി അവരുടെ
വിവാഹം നടത്താനുള്ള ഒരുക്കങ്ങള്
തുടങ്ങി..
വിവാഹത്തിനുള്ള
വസ്ത്രമെടുക്കാനായി അവള്
തന്റെ ഭാവി വരന്റെ കൂടെ
പുറപ്പെട്ടു.. നിര്ഭാഗ്യവശാല്‍
അവരുടെ വണ്ടിയില് ഒരു ലോറി
വന്നിടിക്കുകയും അവളുടെ
കാമുകന് സംഭവ സ്ഥലത്ത് തന്നെ
മരണപ്പെടുകയും ചെയ്തു. അവള്ക്ക്
ഒരു പോറല് പോലും
പറ്റിയിട്ടുണ്ടായിരുന്നില്ല..
പക്ഷെ അവളുടെ വസ്ത്രത്തില്
മുഴുവന് തന്റെ പ്രിയ കാമുകന്റെ
രക്തം പുരണ്ടു..
അവള് അലമുറയിട്ടു കരയാന് തുടങ്ങി
സംഭവമറിഞ്ഞ് അവളുടെ അച്ഛന്
വീണ്ടും ദുഖിതനായി..
അവളാകട്ടെ ആ രക്തം പുരണ്ട
വസ്ത്രവും കെട്ടിപ്പിടിച്ചു
എന്നും ഒരേ കരച്ചില്..
തന്റെ മകളുടെ ഈ അവസ്ഥ
എങ്ങേനെയെങ്കിലും മാറ്റണമെന്ന് അയാള്
ആഗ്രഹിച്ചു. തന്റെ സുഹൃത്തിന്റെ മകനെക്കൊണ്ട് അവളുടെ
വിവാഹം നടത്താന് അയാള്
ഏര്പ്പാട് ചെയ്തു. മനസില്ലാ
മനസ്സോടെ അവള് സമ്മതിച്ചു..
ഒരിക്കല് അയാള് ഉറങ്ങുന്പോള്
സ്വപ്നത്തില് ഒരു വൃദ്ധ
പ്രത്യക്ഷപ്പെട്ടു.. നിന്റെ മകളുടെ
വസ്ത്രത്തില് പറ്റിയിരിക്കുന്ന
കാമുകന്റെ രക്തക്കറ എത്രയും
പെട്ടെന്ന് പൂര്ണമായും കഴുകി
കളയണമെന്നും ഇല്ലെകില്
വലിയൊരപകടം
സംഭവിക്കുമെന്നും മുന്നറിയിപ്പ്
നല്കി..! എന്നാല് അയാള് അത്
അവഗണിച്ചു.
അടുത്ത ദിവസം അവളുടെ അമ്മയുടെ
സ്വപ്നത്തില് അതെ വൃദ്ധ
പ്രത്യക്ഷപ്പെടുകയും രക്തം 3
ദിവസത്തിനുള്ളില് കഴുകി
കളയണമെന്നും ആവശ്യപ്പെട്ടു.
എന്നാല് അവരും അത്
അവഗണിച്ചു..
പിറ്റേ ദിവസം മകളുടെ
സ്വപ്നത്തിലും വൃദ്ധ ഇതേ കാര്യം
ആവശ്യപ്പെട്ടു.. ഇനി 2 ദിവസമേ
ബാക്കിയുള്ളൂ എന്ന് അറിയിച്ചു..
അവള് ഉടന് തന്നെ ഇക്കാര്യം
തന്റെ മാതാപിതാക്കളോട്
പറഞ്ഞു. അപ്പോള് അവരും ഇതേ
സ്വപ്നം കണ്ട കാര്യം അവളോട്
പറഞ്ഞു..!! ഇതും കൂടി കേട്ടപ്പോള്
ഇത് സത്യമാണെന്ന്
അവള്ക്കുറപ്പായി..
അവള് ഭയന്ന് വിറച്ചു. വസ്ത്രം
എടുത്തു കഴുകാന് തുടങ്ങി എന്നാല്
രക്തക്കറ കളയാന് സാധിച്ചില്ല.!
അടുത്ത ദിവസവും വൃദ്ധ
സ്വപ്നത്തില് വന്ന് ഇനി ഒരു
ദിവസം മാത്രമേ
അവശേഷിക്കുന്നുള്ളൂ എന്ന്
മുന്നറിയിപ്പ് നല്കി..
അവള് അന്ന് വീട്ടില്
ഒറ്റക്കായിരുന്നു.. അവള് രാത്രി
തന്നെ വസ്ത്രം എടുത്തു കഴുകാന്
തുടങ്ങി.. എന്നാല് എത്ര
ശ്രമിച്ചിട്ടും അവള്ക്കു ആ
രക്തക്കറ കഴുകി കളയാന്
സാധിച്ചില്ല. പെട്ടെന്ന്
അവളുടെ വീടിന്റെ വാതിലില്
ആരോ മുട്ടുന്നത് കേട്ട് അവള് ഭയന്ന്
വിറച്ചു..!! അവള് പതിയെ വാതില്
തുറന്നു നോക്കിയപ്പോള്
സ്വപ്നത്തില് വന്ന അതെ വൃദ്ധ..!!
അവള് ഭയന്ന് വിറച്ച്
അലറിക്കരയുവാന് തുടങ്ങി...
വൃദ്ധ പതിയെ അവളുടെ
അടുത്തെത്തി കയ്യില് ഒരു പൊതി
കൊടുത്ത് അവളെ നോക്കി
ഇങ്ങനെ പാടി....
വാഷിംഗ് പൌഡര് നിര്മാ....
ഡിറ്റര്ജന്റ് പൌഡര് നിര്മാ...
പാലുപോലെ വെണ്മാ...
തുണികള്ക്ക് ഏകും...
നിര്മാ ഉപയോഗിക്കൂ കറകള്
കഴുകിക്കളയൂ...
എന്നെ തപ്പണ്ട.........
ഞാ൯ നാടുവിട്ടു........✈✈✈