Google Ads

Sunday, July 31, 2016

കശ്മീർ

നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോൾ ഐക്കരാഷ്ട്രസഭയിൽ ഇന്ത്യക്ക് വേണ്ടി ആര് സംസാരിക്കും എന്നു ഒരു ചർച്ച വന്നു കോൺഗ്രസ് കേന്ദ്രസർക്കാരിൽ അന്ന് നരസിംഹറാവു അഭിമാനപുരസ്കരം പറഞ്ഞു ഇന്ന് ഇന്ത്യക്ക് സംസാരിക്കാൻ ഒരു മഹാൻ മാത്രമേ ഉള്ളു മികച്ച വാഗ്മി ആയ അടൽജി വേറെ ആരെകൊണ്ട് പറ്റില്ല അദ്ദേഹത്തെ പോലെ സംസാരിക്കാൻ എന്നു റാവു പറഞ്ഞു ഈ ക്യാബിനറ്റ് തീരുമാനം അന്ന് തന്നെ പ്രതിപക്ഷനേതാവ് ആയ അടൽജിയോട് പറഞ്ഞു അദ്ദേഹം അതു സന്തോഷത്തോടെ സ്വീകരിച്ചു അന്ന് അടൽജി പറഞ്ഞത് ഇതാണ് ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞത് ഞാൻ ശിരസ്സാ വഹിക്കുന്നു അങ്ങയുടെ വാക്കുകൾ ഞാൻ ബഹുമാനിക്കുന്നു . [ഇന്ന് ആണെങ്കിലോ മോദിജിയെ ചിത്ത വിളിച്ചു കൊണ്ടു നടക്കുന്നു അതു പോട്ടെ കാര്യത്തിൽ വരാം] അടൽജി പറഞ്ഞു എന്റെ കൂടെ 2 പേരെ കൂടി വിടണം ഞാൻ പറയുന്നവരെ റാവു സമ്മതിച്ചു ഒന്നു ഗുലാംനബിആസാദ് അടുത്ത് ഫാറൂഖ് അബ്ദുള്ള അപ്പഴ് റാവു ചോദിച്ചു എന്തിനാണ് ഇവരെ select ചെയ്തത് അടൽജി പറഞ്ഞു ഇവർക്കു കാശ്മീരി ഭാഷ സംസാരിക്കാൻ അറിയാം അങ്ങനെ ഇവർ എല്ലാംവരും ഇന്ത്യയെ പ്രതിനികരിച്ചു ഐക്കരാഷ്ട്രസഭയിൽ എത്തി ആദ്യം പാകിസ്താനി സംസാരിച്ചു അതു കഴിഞ്ഞു നമ്മുടെ മഹാനായ അടൽജിയെ സംസാരിക്കാൻ വിളിച്ചു അദ്ദേഹം ഇങ്ങനെ പറഞ്ഞു... ഒരു കൊച്ചു കഥ....
സ്വന്തം രാജ്യത്തിന്റെ ആവശ്യം പ്രസ്താവിക്കുന്നതിനു
മുൻപായി അതിപുരാതനമായ ഋഷി കശ്യപ്
മഹർഷിയുടെ ഒരു കഥ അവതരിപ്പിയ്ക്കുവാനായി ബഹു:സഭയോട്
അദ്ദേഹം അനുമതി തേടുകയും ,
അനുമതി ലഭിച്ചതിനു ശേഷം തന്റെ കഥ പറയൽ
തുടരുകയും ചെയ്തു.....
"ഒരു പ്രാവശ്യം കശ്യപ് മഹർഷി (അതായത്
ആരുടെ പേരിലാണോ ഇന്ന് കശ്മീർ
അറിയപ്പെടുന്നത് അയാൾ) നടന്നു നടന്ന്
കാശ്മീരിൽ എത്തിച്ചേർന്നു .
അവിടെ അദ്ദേഹം അതി സുന്ദരമായ ഒരു
തടാകം കണ്ടു . അപ്പോൾ ആ തടാകത്തിൽ ഒന്നു
കുളിയ്ക്കുവാനായി അദ്ദേഹത്തിനൊരു മോഹം .
വസ്ത്രങ്ങൾ എല്ലാം കരയിൽ അഴിച്ചു വച്ച്
മഹർഷി കുളിയ്ക്കുവാനായി തടാകത്തിലിറങ്ങി.
കുളി കഴിഞ്ഞ് മഹർഷി കരയ്ക്കു വന്നപ്പോൾ
അവിടെ താൻ അഴിച്ചുവെച്ച വസ്ത്രങ്ങൾ
ഉണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ അതൊരു
പാക്കിസ്ഥാനി കട്ടു കൊണ്ട് പോയീ...........
.............."
ഇത്രയും കേട്ട മാത്രയിൽ സഭയിൽ
ഉണ്ടായിരുന്ന
പാക്കിസ്ഥാനി പ്രതിനിധി ക്ഷുഭിതനായി
ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു ...
ഹേ മിസ്റ്റർ
എന്ത വിഡ്ഢിത്തരമാണ് താങ്കൾ പറയുന്നത്? ആ
സമയത്ത് പാക്കിസ്താൻ എന്നൊരു
രാജ്യം തന്നെ ഉണ്ടായിരുന്നില്ല എന്നത്
നിങ്ങൾക്ക് അറിയില്ലേ ?
അപ്പോൾ
നമ്മുടെ രാജ്യത്തിന്റെ പ്രതിനിധി,
ക്ഷുഭിതനായി നിൽക്കുന്ന
അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
തുടർന്നു .....ഇപ്പോൾ എല്ലാം വ്യക്തമായല്ലോ ?
ഇനി ഞാനെന്റെ പ്രസംഗത്തിലേയ്ക്ക് കടക്കുവാൻ
ആഗ്രഹിയ്ക്കുന്നു.
അങ്ങനെ യഥാർത്ഥ സത്യം പുറത്തു
വന്നു. ...സത്യം ഒരിയ്ക്കലും ഒരു
കാലത്തും മറയ്ക്കപ്പെടുന്നതല്ല
എന്നതും വ്യക്തമായി . അന്ന് പാകിസ്താൻ എന്ന
രാജ്യമേ ഉണ്ടായിരുന്നില്ല എന്നു പറയുന്ന
അതേ വ്യക്തികൾ തന്നെ ഇന്നു പറയുന്നു കാശ്മീർ
തങ്ങളുടെതാണെന്ന് . ഇത്രയും കേട്ട
മാത്രയിൽ ഐക്യ രാഷ്ട്ര സഭയിൽ
സന്നിഹിതരായിരുന്ന എല്ലാ രാജ്യങ്ങളിലേയും
ബഹു:പ്രതിനിധികൾ കൈയ്യടിച്ചു അഭിനന്ദിച്ചു
കൊണ്ട്
നമ്മുടെ വാദങ്ങളെ പിന്താങ്ങി പോലും......
ഒരു ഭാരാതീയൻ എന്ന നിലയിൽ എന്നിൽ
ഏറെ അഭിമാനം നൽകുന്നു ഈ കൊച്ചു
കഥ.....
നിങ്ങൾക്കും ഈ കഥ ഇഷ്ടമായെങ്കിൽ
അടുത്ത സുഹൃത്തിലേയ്ക്കായി കൈമാറുമല്ലോ .
ജയ് ഹിന്ദ് !
ഇത് എല്ലാ ഭാരതീയരും വായിക്കണം