Google Ads

Friday, July 1, 2016

വിദ്യാഭ്യാസം കൊണ്ടുള്ള മെച്ചം

നര്‍മം പോകുന്ന പോക്ക് നോക്കുക

ഇന്ത്യയിൽ ഒരു സര്‍ക്കാര്‍ ബാങ്കിൽ രണ്ടു മുഖം മൂടികള്‍ കൊള്ളയടിക്കുന്നു. തത്സമയം മുഖംമൂടി നേതാവിന്റെ ഇടിവെട്ട് ഡയലോഗ്‍ അവിടെയുള്ളവരോട്

"പണം സര്‍ക്കരിന്റെതാണ്. ജീവന്‍ നിങ്ങളുടെതും. എല്ലാവരും തറയില്‍ കമന്നു കിടക്കുക"

ധാ കിടക്കുന്നു എല്ലാം കൂടി തറയില്‍. എത്ര പെട്ടെന്നാണ് കാര്യം മനസിലായത് എന്ന് നോക്കുക. വേറെ വല്ലതും ആണ് പറഞ്ഞത് എങ്കില്‍ വാക്ക് തര്‍ക്കം അനുനയം ഒക്കെ ഉണ്ടാവുമായിരുന്നു. ഇല്ലേ ?

ഇതിനാണ് മനസ് മാറ്റുക എന്ന് പറയുന്നത്. സാധാരണ ചിന്തിക്കുന്ന രീതി മാറ്റുക.

ഇതിനിടയില്‍ ഒരു സ്ത്രീ മേശപ്പുറത്തു മലര്‍ന്നു കിടന്നു. ഇത് കണ്ട കള്ളന്‍

"മാഡം ഇതൊരു ബാങ്ക് കൊള്ളയാണ്. ബലാല്‍സംഗം അല്ല. വെറുതെ മെനക്കെടുത്തരുത്"

തറയില്‍ കമന്നു കിടന്നവര്‍ പോലും ചിരിച്ചു പോയി.

ഇതിനാണ് പ്രൊഫഷനലിസം എന്ന് പറയുന്നത്. സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

എന്തായാലും സാമാന്യം ഭേദപ്പെട്ട കവര്‍ച്ച നടത്തി കള്ളന്മാര്‍ മുങ്ങി. കൊള്ള മുതലുമായി താവളത്തില്‍ എത്തിയപ്പോള്‍ ഇളയ കള്ളന്‍ (MBA) മൂത്ത കള്ളനോട് (നാലാം ക്ലാസും ഗുസ്തിയും) പറഞ്ഞു. "നമുക്കിതൊന്നു എണ്ണി വീതിക്കാം"

നാലാം ക്ലാസ് പറഞ്ഞു " അത് പ്രായോഗികം അല്ല. വളരെയേറെ പണം ഉണ്ട്. എണ്ണിതീര്‍ക്കാന്‍ എളുപ്പമല്ല. വല്ലവരും കണ്ടാല്‍ റിസ്ക് ആണ്. നാളെ പത്രത്തില്‍ വരുമല്ലോ കൃത്യമായ തുക. അത് നോക്ക്യാല്‍ പോരെ ?"

ഇതിനാണ് എക്സ്പീരിയന്‍സ് എന്ന് പറയുന്നത്. അതിനു വിദ്യഭ്യാസത്തെക്കാള്‍
പ്രായോഗിക ജ്ഞാനം കൂടും.

കള്ളന്മാര്‍ പണം ഒളിച്ചു വച്ച് രണ്ടു ലാര്‍ജ് വീശി സുന്ദരസ്വപ്നങ്ങള്‍ കണ്ടു സുഖമായി ഉറക്കമായി.

ഇനി തിരിച്ചു ബാങ്കിലേക്ക് ചെല്ലാം. അവിടെ ഇതിലും രസകരമായ സംഭവങ്ങള്‍ അരങ്ങേറുകയാണ്.

കള്ളന്മാര്‍ പോയ ശേഷം ബാങ്ക് മാനേജര്‍ ഏരിയ മാനേജരെ വിളിച്ചു വിവരം പറഞ്ഞു. 20 കോടി പോയി. പോലിസിനെ വിളിക്കാന്‍ അഭ്യര്‍ഥിച്ചു.

ഏരിയ മാനേജര്‍ പറയുന്നത് കേള്‍ക്കുക
"മണ്ടന്‍. നില്കെടോ കിടന്നു ചാടാതെ. കള്ളന്മാര്‍ എടുത്തത് 20 കോടി. അവിടെ ബാക്കി എത്രയുണ്ട് ?"

മാനേജര്‍ : 10 കോടി

ഏരിയ : അതു നമുക്ക് പങ്കിട്ടു എടുക്കാം. പിന്നെ നമ്മള്‍ നേരത്തെ അമുക്കിയ 70 കോടിയും കൂടി ആ കള്ളന്മാരുടെ ചുമലില്‍ കെട്ടി വച്ചെരെ"

മാനേജര്‍ : ങേ ?

ഏരിയ ; നൂറു കോടി കള്ളന്മാര്‍ കൊണ്ട് പോയി. മനസ്സിലായോ ?

മാനേജര്‍ : ഹായ് ഹായ് ..

ഇതിനാണ് ഒഴുക്കിനൊപ്പം നീന്തുക എന്ന് പറയുന്നത്. ഒരു എതിര്‍ ശക്തിയെ / സംഭവത്തെ / ചുറ്റുപാടിനെ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച് സ്വയം ലാഭം ഉണ്ടാക്കുക.

ഏരിയ മാനേജര്‍ ബാങ്ക് മാനേജരുടെ കാതില്‍ മൂളി "എല്ലാ മാസവും ബാങ്ക് കൊള്ളയടിക്കപ്പെടണേ ദൈവമേ"

പിറ്റേന്ന് TV വാര്‍ത്ത. ബാങ്കില്‍ നിന്നും നൂറു കോടി കളവു പോയിരിക്കുന്നു.

കള്ളന്മാര്‍ ഞെട്ടി എഴുന്നേറ്റു അന്തം വിട്ടു. കുത്തിയിരുന്നു എണ്ണാന്‍ തുടങ്ങി. അങ്ങേയറ്റം 20 കോടി മാത്രം ! ബാക്കി 80 കോടി എവിടെ ?

MBA ക്കാരന്‍ കള്ളന്‍ നെടുവീര്‍പ്പിട്ടു.

"നമ്മള്‍ ജീവന്‍ പണയപ്പെടുത്തി നേടിയത് 20 കോടി. ആ കള്ള മാനേജര്‍ ഒരു കള്ളം പറഞ്ഞു മേലനങ്ങാതെ നേടിയത് 80 കോടി. വിദ്യാഭ്യാസം കൊണ്ടുള്ള മെച്ചം കണ്ടോ ?