പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു .......
ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടു ..
രണ്ടു പേരും തമ്മിൽ നമ്പരുകൾ കൈമാറി ...
പണ്ടൊക്കെ മനസ്സാരുന്നു പങ്കു വെക്കാറുള്ളത് ...
കാലം പോയ പോക്കേ ...
എന്തേലും ആവട്ടെ ....
..
നിലാവുള്ളൊരു രാത്രിയിൽ രണ്ടു പേരും പതിവു പോലെ ചാറ്റിങ്ങ് ആരംഭിച്ചു...
പുട്ടിനു തേങ്ങായെന്ന പോലേ ചെറുക്കൻ ഇടക്കിടെ ഒരോ കുനുഷ്ടു സ്മൈലികൾ ഇടുന്നതു പെണ്ണിനു ഇഷ്ടപ്പെട്ടില്ലേലും ഭാവിയിൽ കൂടെ പൊറുക്കേണ്ടവനല്ലേ എന്നു കരുതി ക്ഷമിച്ചു...
സ്മൈലികളെല്ലാം വാരിയെടുത്തു ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു ...
ജനാല വാതിലടക്കാൻ നോക്കുമ്പോഴാ നിലാമഴ പെയ്യുന്ന കാഴ്ച കണ്ടതു...
അതവളിൽ ഉറങ്ങിക്കിടന്ന ഭാവനയെ ഉണർത്തി ...
ഉറക്കച്ചടവോടെ പ്രതിശുത വരന് അവൾ മെസ്സേജ് അയച്ചു ...
"ചേട്ടാ എന്റെയുള്ളിലൊരു കുഞ്ഞുണ്ട് ..."
'നിലാവിനെ, നക്ഷത്രങ്ങളെ കൊതി തീരാതെ നൊക്കി നിൽക്കാൻ കൊതിക്കുന്നൊരു കുഞ്ഞു ബാല്യം ..'
പക്ഷേ അതു മുഴുവൻ ടൈപ്പ് ചെയ്ത് സെന്റ് ചെയ്യും മുൻപേ നെറ്റ് കട്ടായി ...
അതോടെ കാര്യങ്ങൾ കൈവിട്ടു പോയിരുന്നു...
'മറ്റൊരാളുടെ കുഞ്ഞിനെ ചുമക്കേണ്ട ഗതികേടൊന്നും എൻറെ മോനി'ല്ലെന്നും പറഞ്ഞു അവരു ബന്ധമൊഴിഞ്ഞു .
ഐഡിയാ നെറ്റ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും😄
An idea can change your WIFE.😄