Google Ads

Monday, March 12, 2018

ഇല്ലിക്കാടും ചെല്ലക്കാറ്റും

ഒരു ഗാനത്തിന്റെ പിറവി യിൽ ഉണ്ടാക്കുന്ന... വിഷമതകളും അതിനെ അതിജീവിക്കുന്ന.. യഥാർത്ഥ കലാകാരന്റെ കഴിവും ഈ ഗാനത്തിന് പിറകിൽ കാണാം

ജോൺ പോൾ തിരകഥയെഴുതി 1984 ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു *" അടുത്തടുത്ത്".*

മോഹൻലാൽ, അഹല്യ, റഹ്മാൻ' ലിസി, എന്നിവർ ചേർന്ന് അഭിനയിച്ച മനോഹര പ്രണയ ചിത്രം
സംവിധാനവും, ഗാനരചനയും സത്യൻ അന്തിക്കാട് ആയിരുന്നു.

രണ്ടു താരങ്ങളുടെ പ്രണയ രംഗത്തിന്.. വേണ്ടി സത്യൻ അന്തിക്കാട് മനോഹരമായ ഈ വരികൾ എഴുതുകയും,രവീന്ദ്രൻ മാസ്റ്റർ ആ വരികളെ മനോഹരമായി തന്നെ.. ചിട്ടപ്പെടുത്തുകയും ചെയ്തു. പിറ്റേന്നാണ് റിക്കോർഡിങ്ങ്.
അപ്രതീക്ഷിതമായാണ് നിർമ്മാതാവ് രാമചന്ദ്രൻ വൈകുന്നേരം പറയുന്നത്.റിക്കോർഡിംങ്ങ് മാറ്റി വച്ചെ പറ്റു. കാശ് കൊടുക്കാൻ തികയാത്ത കൊണ്ട് ഓർക്കസ്ട്രക്കാർ വരില്ല.
ഞെട്ടിത്തരിച്ചു പോയി സത്യനും, രവീന്ദ്രൻ മാസ്റ്ററും
കാരണം സ്റ്റുഡിയോബുക്ക് ചെയ്തു
പാടാനായി യേശുദാസും, ചിത്രയും തയ്യാറായിരിക്കുന്നു.

കുറച്ച് നേരത്തെ വേവലാതിക്കൊടുവിൽ... ഘനഗംഭീരമായ ശബ്ദത്തിൽ..രവീന്ദ്രൻ മാസ്റ്റർ പറയുന്നു.. റെക്കോഡിംങ്ങ് മാറ്റുന്ന.. പ്രശ്നമില്ല.. സത്യൻ ധൈര്യമായി പോയി കിടന്നുറങ്ങിക്കോളു. നാളെ സ്റ്റുഡിയോയിൽ കാണാം.
ഉടനെ രവീന്ദ്രൻ മാസ്റ്റർ.. വൈരം എന്ന് പേരുള്ള പ്രശസ്തനായ..സൗണ്ട് എഫക്റ്റ കലാകാരനെവിളിച്ചു നാളെ സ്റ്റുഡിയോയിൽ വരാൻ ആവശ്യപ്പെട്ടു.

അങ്ങിനെ അവസാനം പാട്ട് റെക്കോർഡ് ചെയ്ത കേട്ടപ്പോൾ സത്യൻ അന്തം വിട്ടു പോയി.
ഗാനരംഗത്ത്.. മോഹൻലാൽ പാറയിൽ കല്ല്' കൊണ്ട് ഉണ്ടാക്കുന്ന..ശബ്ദം.... കൈകൾ അടിക്കുന്ന ശബ്ദം, റഹ്മാൻ ഓടി വന്ന് കിതക്കുന്നത്, റഹ്മാനും, ലിസിയും കോർട്ടിൽ ഷട്ടിൽ കളിക്കുമ്പോൾ.' ഉണ്ടാകുന്ന..ശബ്ദം
എന്തിനേറെ.. പറയാൻ.. അഹല്യ എന്ന നായിക.. വെള്ളത്തിൽ കാലുകൾ ഇളക്കി അലകൾ ഉണ്ടാക്കുന്ന ശബ്ദം വരെ.. വൈരം എന്ന കലാകാരന്റെ..തൊണ്ടയിൽ നിന്നും, നാക്കു കൊണ്ടും, വായ കൊണ്ടും. ഉണ്ടാക്കിയ സ്വാഭാവികശബ്ദം ആണെന്ന് കൂടി അറിയുക. പിന്നെ.. ഒരു ഗിറ്റാർ കൊണ്ട് കുറച്ച് സ്ട്രിങ്ങുകൾ മാത്രം

കുറച്ച് ശബ്ദ ശകലങ്ങളും, അർത്ഥഗർഭമായ മൗനങ്ങളും ആയി ഒരു ഗാനത്തെ.. രവീന്ദ്രൻ മാസ്റ്റർ ചിട്ടപ്പെടുത്തിയിരിക്കുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിൽ..
ഞാനൊരു ശില്പം തീർക്കും എന്നായിരുന്നു. എങ്കിലും നമ്മൾ ഗാനാസ്വാദകർ... ഈ ഗാനത്തെ.. വേണ്ട രീതിയിൽ.. ശ്രദ്ധിച്ചില്ല എന്ന ദുഃഖവും മാസ്റ്റർക്ക് പിന്നീട് ഉണ്ടായിരുന്നു.
പാട്ടിന്റെ ഓർക്കസേട്രഷൻ ചിലവ് എത്രയെന്നറിയുമോ?വെറും 600 രൂപ

ഇല്ലായ്മയിൽ നിന്നും അൽഭുതം സൃഷ്ടിക്കാൻ കഴിവുള്ള മാന്ത്രികൻ എന്നാണ് സത്യൻ പിന്നീട് പറഞ്ഞത്.

(രവി മേനോൻ എഴുതിയ *"അനന്തരം സംഗീതം ഉണ്ടായി"* എന്ന കൃതിയിൽ നിന്നും)