Google Ads

Monday, March 12, 2018

ക്ഷേത്ര അറിവുകൾ

കുടുംബത്തിൽ സമ്പദ്സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഭക്തജനങ്ങൾ നടത്തുന്ന "പാളനമസ്ക്കാരം" വഴിപാട് ഏത് ക്ഷേത്രത്തിലാണുള്ളത്?

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

സന്താന സൗഭാഗ്യത്തിനും, സന്താന സൗഖ്യത്തിനുമായി പിള്ളവയ്പ്പ് വഴിപാട് നേർച്ച ഏതു ക്ഷേത്രത്തിലാണ് നടന്നുവരുന്നത്?

പെരുമണ്‍ ഭദ്രകാളി ക്ഷേത്രം (കൊല്ലം)

ചൊറി, ത്വക് രോഗങ്ങൾ എന്നിവയ്ക്ക് പരിഹാരമായി വെള്ളരിക്കയും കടുകും നടയ്ക്കൽ വെയ്ക്കുന്ന ക്ഷേത്രം ഏത്?

ആനയ്ക്കൽ ധന്വന്തരി ക്ഷേത്രം (തൃശ്ശൂർ)

മദ്യപാനം നിറുത്തുവാൻ സത്യം ചെയ്യൽ ചടങ്ങ് നടക്കുന്ന ക്ഷേത്രം ഏത്?

ചക്കുളത്തുകാവ്‌ (ആലപ്പുഴ - നീരേറ്റുപുറം)

വിവാഹം നടക്കുന്നതിനും, പാപയോഗമുള്ളവർക്കും വള്ളിതിരുമണ പൂജ വഴിപാട് നടത്തുന്ന ക്ഷേത്രം ഏത്?

തിരുവഞ്ചൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കോട്ടയം)

ഏത് ക്ഷേത്രത്തിലാണ് ആണ്‍കുട്ടികളുണ്ടാകുന്നതിന് കൂട്ടുപ്പായസവും, പെണ്‍കുട്ടികളുണ്ടാകുന്നതിന് വെള്ളനിവേദ്യവും വഴിപാടായി നടത്തുന്നത്?

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)

ചിലന്തിവിഷത്തിന് മലർനേദ്യം വഴിപാടായുള്ള ക്ഷേത്രം ഏത്?

പള്ളിയറ ക്ഷേത്രം (പത്തനംതിട്ട - കൊടുമണ്‍)

സർപ്പദോഷ പരിഹാരത്തിനായി ഏത് ക്ഷേത്രത്തിലെ നാഗസ്ഥാനത്താണ് കോഴിമുട്ട സമർപ്പണം (ഒപ്പിക്കൽ) നടത്തുന്നത്?

പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കണ്ണൂർ)

ശ്വാസംമുട്ടിനും, വായുക്ഷോഭത്തിനും പരിഹാരമായി ഹനുമാന് കുഴച്ച അവിലും, കദളിപ്പഴവും നേദിക്കുന്ന ക്ഷേത്രം ഏത്?

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം (മലപ്പുറം)

സന്താന സൗഭാഗ്യത്തിന് "നമസ്ക്കാര വഴിപാട്" നടത്തുന്ന ക്ഷേത്രം ഏത്?

ഓണംതുരുത്ത് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)

തടസ്സങ്ങൾ നീങ്ങാൻ മുട്ടറുക്കലിന് പേരുകേട്ട പ്രധാന ക്ഷേത്രം ഏത്?

കാടാമ്പുഴ ഭഗവതി ക്ഷേത്രം (മലപ്പുറം)

വയറുവേദനയ്ക്ക് "രുധിരക്കലം" വഴിപാട് നടത്താറുള്ള ക്ഷേത്രം ഏത്?

തിരുവിലഞ്ഞാൽ ക്ഷേത്രം (ആലപ്പുഴ - കരുവാറ്റ)

അകാല മൃത്യുവിൽ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നത് ഏത് ക്ഷേത്ര ദർശനത്താലാണ്?

പൊക്കുന്നി ശിവക്ഷേത്രം (പാലക്കാട് - വടവന്നൂർ)

പിറന്നാൾ ദിവസം ധാരകഴിച്ചാൽ ശതവർഷായുസ്സായി ഭവിക്കും എന്ന് ചൊല്ലുള്ള ക്ഷേത്രം ഏത്?

തൃപ്രങ്ങോട് ശിവക്ഷേത്രം (മലപ്പുറം)

സന്താനലബ്ധിയ്ക്ക് പെണ്‍കുട്ടിയ്ക്ക് വേണ്ടി ഓടത്തിലും, ആണ്‍കുട്ടിയ്ക്ക് വേണ്ടി കിണ്ടിയിലും നെയ്യ് നിറച്ച് സമർപ്പിക്കുന്ന വഴിപാടുള്ള ക്ഷേത്രം ഏത്?

രയിരനെല്ലൂർ ദുർഗ്ഗാക്ഷേത്രം (പാലക്കാട് - നടുവട്ടം