Google Ads

Monday, March 12, 2018

പാട്ടുവഴി* - *മാർച്ച്* 3 *രവീന്ദ്രൻ* *മാസ്റ്ററുടെ* *ഓർമ്മദിനം

1979 ലെ ഒരു ഏപ്രിൽ മാസക്കാലം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ നിവാസി രവി എന്ന കുളത്തൂപ്പുഴ രവീന്ദ്രൻ സംഗീത കോളേജിലെ പഠനശേഷം ഗായകനാകാനുള്ള മോഹത്തോടെ മദ്രാസ് നഗരത്തിൽ കറങ്ങി നടക്കുന്ന കാലം. സുഹൃത്ത് യേശുദാസ് പാട്ടു പാടി പടർന്നു പന്തലിച്ചു നിൽക്കുന്ന വേളയിലാണ് കുളത്തൂപ്പുഴ രവിയുടെ വരവ്.ഗായകാ നാകാനുള്ള മോഹം ഏറെ ത്താമസിയാതെ വലിച്ചെറിഞ്ഞ കുളത്തൂപ്പുഴ രവി ഡബ്ബിംഗ് ആർട്ടിസ്റ്റായി. ഈ വേളയിൽ യേശുദാസിന്റെ അഭിരാമപുരത്തെ വസതിയിൽ കുളത്തൂപ്പുഴ രവിയെത്തി." *ദാസേട്ടാ* . *ഞാൻ* *കുറേ* *പാട്ടുകൾ* *ഉണ്ടാക്കിയിട്ടുണ്ട്* . *ഒന്നു* *കേൾക്കാമോ* ?" ദാസേട്ടൻ കേട്ടു. കേട്ട പാട്ടൊക്കെയും വ്യത്യസ്ഥമായി അനുഭവപ്പെട്ടപ്പോൾ യേശുദാസ് ഗൗരവത്തിലായി.. പിറ്റേന്ന് ഭരണിസ്റ്റുഡിയോയിൽ നിർബ്ബന്ധമായും കാണണമെന്ന് കുളത്തൂപ്പുഴ രവിയെ യേശുദാസ് ഓർമ്മപ്പെടുത്തി. പിറ്റേ ദിവസം ഭരണിസ്റ്റുഡിയോയിൽ സംവിധായകൻ ശശികുമാറിനെ കാത്ത് ഇരിക്കവേ യേശുദാസ് കുളത്തൂപ്പുഴ രവിയോട് ചോദിച്ചു. "എടാ രവീ, നിന്റെ അച്ഛൻ നിനക്കിട്ട പേരെന്താണ്?"' മറുപടി വന്നു *രവീന്ദ്രൻ* അപ്പോൾ യേശുദാസ് ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു "എടാ ഈ കുളത്തിലെ പുഴേലെ രവിയെന്നു പറഞ്ഞാൽ കുളവും പുഴയും വെള്ളമാണ് അതിനകത്തോട്ടു പോകുന്ന സൂര്യൻ എന്നാണർത്ഥം. അതു ശരിയാവില്ല നമുക്കൊരു കാര്യം ചെയ്യാം ,ചെയ്യണം. നിന്റെ പേരിന്റെ വലിപ്പം കുറയ്ക്കാം. നീ ഇന്നു മുതൽ *രവീന്ദ്രൻ* ആണ്. ഇങ്ങിനെ പറഞ്ഞു വരവേ സംവിധായകൻ ഐ.വി.ശശി എന്ന ശശി സാർ കാറിൽ വന്നിറങ്ങി. യേശുദാസ് അദ്ദേഹത്തോട് സ്വകാര്യമായി മന്ത്രിച്ചു.: " ശശി സാർ ഈ രവീന്ദ്രൻ ചെയ്ത പാട്ടുകൾ ഞാൻ കേട്ടു. കേട്ടതെല്ലാം വ്യത്യസ്ഥം 'പലതും മനസിൽ തട്ടി നിൽക്കുന്നു. ഒരു ബ്രേക്ക് അയാൾക്കു കിട്ടിയാൽ കൊള്ളാമായിരുന്നു." ശശി സാറിന്റെ മറുപടിയും ഒഴുകി. *അതിനെന്താ* *ദാസും* *ഉണ്ടാകുമല്ലോ* *അല്ലേ* ? യേശുദാസ് പറഞ്ഞു. *തീർച്ചയായും* *ഞാനുണ്ടാവും* അവിടെ നിന്നും മലയാള ചലച്ചിത്ര പിന്നണി സംഗീതം മറ്റൊരു ചൂളം വിളിച്ചു. *ചൂള* എന്ന അടുത്ത ചിത്രത്തിന്റെ സംഗീത സംവിധായകനായി രവീന്ദ്രൻ വരുന്നു.ഗാനരചന അന്ന് സംവിധായകനാകാൻ കേരളത്തിലെ തൃശൂർ നിന്നും പത്താം ക്ലാസ് തോറ്റ് വീട്ടിൽ പറയാതെ ഒളിച്ചോടി മദ്രാസിൽ വന്ന സത്യൻ അന്തിക്കാടായിരുന്നു. ഒരു നേരമ്പോക്കിന് സത്യനെഴുതിയ ഗാനങ്ങളെല്ലാം ഭംഗിയുള്ളതുമായിരുന്നു' സത്യൻ അന്തിക്കാടിന്റെ രചനയിൽ രവീന്ദ്രൻ തുടങ്ങി. താരകേ മിഴിയിതളിൽ കണ്ണീരുമായി എന്ന ആദ്യ ഗാനം തന്നെ രവീന്ദ്രൻ ശുദ്ധമെലഡിയാക്കി തീർത്തു. ഇന്നും ചലച്ചിത്ര ഗാനലോകത്തെ അവിസ്മരണീയമായ ഗാനം.അങ്ങിനെ ഒട്ടേറെ ദാരിദ്ര്യം നിറഞ്ഞ ബാല്യകൗമാര ഘട്ടം കഴിഞ്ഞെത്തിയ രവീന്ദ്രൻ ഈയൊരു ഗാനത്തിലൂടെ വളർന്നു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ ഉറ്റ സുഹൃത്ത് യേശുദാസ് അതിനു കാരണക്കാരനുമായി.ചെറുപ്പകാലത്ത് നാടകകലാകാരനായി സഞ്ചരിച്ച രവി തന്റെ ശബ്ദ പരിശോധനയുടെ ഭാഗമായി ബാബുരാജ് അടക്കം പല സംഗീത സംവിധായകരുടെ പക്കൽ 30 ഓളം ഗാനങ്ങൾ പാടി. ആഗ്രഹിച്ച തുടക്കം കിട്ടിയില്ല. പിന്നീടാണ് നേരത്തെ സൂചിപ്പിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് പട്ടം കെട്ടിയത്.തുടർന്ന് നാടക സംഗീത സംവിധാനം ' മദ്രാസിലെ അഭിരാമപുരത്തെ യേശുദാസുമായുള്ള കണ്ടുമുട്ടലും പിറ്റേന്ന് ഭരണിസ്റ്റുഡിയോയിൽ എത്തി ' ഐ വി ശശിയെ ക്കണ്ടതും ചരിത്രം മാറ്റി. കർണാടക സംഗീതത്തിന്റെ ധാരയ്ക്കൊപ്പം മെലഡി സമന്വയിപ്പിക്കുന്ന രവീന്ദ്രസംഗീതം ഇന്നും വിസ്മയാവഹമായി ഒഴുകുന്നു. ചൂളയ്ക്ക് ശേഷം തേനും വയമ്പും 1980കളെ ഇളക്കിമറിച്ച പാട്ടുകൾ ഉള്ള സിനിമയായിരുന്നു. ഒടുവിൽ 2006 ൽ വടക്കുംനാഥൻ സിനിമ സംഗീത നിർവ്വഹണം ചെയ്തു. പടം റിലീസാകും മുമ്പേ രവീന്ദ്രൻ മാസ്റ്റർ നമ്മുടെ മിഴിയിതളിൽക്കൂടി ക്കണ്ണീർ നൽകി മറഞ്ഞു. *സമാഹരണം* & *ഏകോപനം* *എം.നന്ദകുമാർ* *9446155544* 2006 ൽ കഥാവശേഷനായ രവീന്ദ്രൻ മാസ്റ്ററുടെ ഓർമ്മകൾ ഒരു വ്യാഴവട്ട ( 12 വർഷം) ക്കാലം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ കുറച്ചു ഗാനങ്ങൾ സമർപ്പിക്കുന്നു '