Google Ads

Monday, March 12, 2018

ഞാൻ കൃഷ്ണന്റെ കഥ പറയാം. ....

കൃഷ്ണ ഗുരുവായൂരപ്പാ ..ഇന്ന് ഏകാദശി...നല്ല ഒരുദിവസം.....ഞാൻ കൃഷ്ണന്റെ കഥ പറയാം. .... കുട്ടികളേയും കേൾപ്പിക്കുമല്ലോ....അല്ലേ.... വേണം....തീർച്ചയായും 🙏🙏 

ദ്വാരകയിലേക്കു ഭഗവാൻ വരുന്നതറിഞ്ഞു അവിടത്തെ ജനങ്ങളൊക്കെ തങ്ങളാൽ കഴിയുന്നതൊക്കെ ഒരുക്കി തെരുവോരമൊക്കെ പുക്കളാൽ അലങ്കരിച്ചു കാത്തിരുന്നു. 🌺🌺🌺ഇതെല്ലം കണ്ടുകൊണ്ട് ഒന്നിനും കഴിയാതെ ഭഗവാന് എന്ത് കൊടുക്കും കയ്യിലോ വീട്ടിലോ ഒന്നുമില്ല വാങ്ങാൻ പണവുമില്ലല്ലോ എന്നോർത്ത് ഒരാൾ നില്പുണ്ടായിരുന്നു....പാവം കൃഷ്ണ ഭക്തനായിരുന്നു.... 🙏🙏പെട്ടെന്ന് അദ്ദേഹത്തിന് തോന്നി ഭഗവാൻ വരുന്നതിനു മുൻപ് കതകു അടച്ചിരിക്കാം. അപ്പോൾ ഭഗവൻ ആളില്ലെന്നു വിചാരിച്ചു കടന്നു പൊയ്ക്കൊള്ളുമെന്നു നിനച്ചു എളുപ്പം വാതിലടച്ചു ജനലുകളും അടച്ചു അതിനുള്ളിലിരുന്നു . അപ്പോഴും അയാളുടെ മനസ്സ് വിഷമിക്കുന്നുണ്ടായിരുന്നു ഭഗവാന് ഒന്നും കൊടുക്കാനില്ലല്ലോ എന്ന്.....🙏 അവിടത്തെ മറ്റു അയൽവാസികൾ പരസ്പരം മത്സരത്തിലായിരുന്നു ഭഗവാൻ വരുമ്പോൾ ആദ്യം എന്റടുത്തു വരും എന്റടുത്തു വരുമെന്ന്.....
🌷🌷🌷  ഭഗവാൻ വന്നയുടൻ ഈ അടഞ്ഞു കിടന്ന വീട്ടിലേക്കാണ് ആദ്യം പോയത് അത് കണ്ടപ്പോൾ അയൽവാസികൾക്ക് സഹിക്കാൻ കഴിഞ്ഞില്ല... ഇത്രയും ഭംഗിയായി എല്ലാം ഒരുക്കി വച്ചിട്ട് ഇങ്ങോട്ടു വരാതെ എന്ന് ചിന്തിച്ചു ഭഗവാനൊപ്പം അവരും ആ വീട്ടിലേക്കു ചെന്നു. ഭഗവാൻ വാതിലിൽ മുട്ടി. ആരാണെന്നറിയാതെ ആ ഗൃഹനാഥൻ വാതിൽ തുറന്നു ഭഗവാനെ കണ്ടതും ഒരേ സമയം സന്തോഷവും ദുഖവും ഒക്കെ തോന്നി. വന്നപാടെ ഭഗവാൻ ചോദിച്ചു

"എനിക്കെന്താ തരാൻ വച്ചിരിക്കുന്നത് അത് തരു"
ആ മനുഷ്യൻ ആകെ പെട്ടു. അദ്ദേഹം വിറയാർന്ന കൈകൾ മലർത്തി കാണിച്ചിട്ട് പറഞ്ഞു

"ഭഗവാനെ അവിടുത്തേക്ക്‌ തരാൻ സദാ ഭഗവാനെ സ്മരിച്ചുകൊണ്ടിരിക്കണ മനസ്സ് മാത്രമേ ഉള്ളു മറ്റൊന്നും എൻറെ പക്കലില്ല"

ഭഗവാൻ അദ്ദേഹത്തെ വാരി പുണർന്നു എന്നിട്ടു പറഞ്ഞു

"എനിക്ക് വേണ്ടതും അത് തന്നെയാണ്" ഇവിടെ ഒരു ജപ ധ്യാന കർമങ്ങളുടെ കണക്കു ഭഗവാൻ നോക്കിയില്ല. സദാ ഭഗവത് സ്മരണ നിറഞ്ഞു നിൽക്കുന്ന മനസ്സാണ് കണ്ടതും ആവശ്യപ്പെട്ടതും.....
🙏🙏🙏🙏
ഇതുപോലെ സദാ ഭഗവാനേ സ്മരിച്ചു കൊണ്ടിരുന്നാൽ ആ ഭക്ത വത്സലനായ ശ്രീകൃഷ്ണ ഭഗവാൻ  നമ്മുടെ ഹൃദയത്തിൽ സദാ കുടികൊള്ളും..ആ പരമാനന്ദം ഒന്നു അനുഭവിക്കുക തന്നെ വേണം.. എന്തു രസാണെന്നോ ? കണ്ണടച്ചു ഭഗവാനേ മാത്രം സ്മരിച്ചങ്ങനെ ഇരിക്കാൻ.. ശ്രമിച്ചു നോക്കിയിട്ടുണ്ടോ ? അതി മനോഹരം..പരമാനന്ദം  അലങ്കാരപ്രിയനെ കാണാൻ...

ഹരേ കൃഷ്ണ.
ഗുരുവായൂരപ്പാ.....
🙏🙏🙏🌷🌷🌷🕉🕉🕉 നാരായണ നാരായണ

കടപ്പാട്.