Google Ads

Monday, March 12, 2018

യുധിഷ്ഠിരന്റെ ശാപം

പടക്കളത്തിൽ നിന്ന് അർജ്ജുനനും കൃഷ്ണനും പടകുടീരത്തിൽ വന്നു കേറിയാലുടൻ ജ്യേഷ്ഠൻ* *യുധിഷ്ഠിരൻ ചോദിക്കും ആ കർണ്ണനെ കൊന്നുവോ നിരാശയോടെ അർജ്ജുനൻ പറയും ഇല്ല...". ഹോ! നിങ്ങളേക്കൊണ്ടതിനു കഴിയില്ല... അവനെക്കുറിച്ചോർത്തിട്ടു എനിക്കുറങ്ങാൻ കഴിയുന്നില്ല ... അവന്റെ മുഖം ഓർമ്മയിൽ വരുമ്പോഴൊക്കെ മരണഭയം കൊണ്ട് എനിക്കു ശ്വാസം മുട്ടുമ്പോലെ ... " കർണ്ണനെ ഭയപ്പെട്ടു ഉറങ്ങാൻ കഴിയാതിരുന്ന യുധിഷ്ഠിരൻ പിന്നീടൊരു ദിവസം കർണ്ണൻ അർജുന നാൽ കൊല്ലപ്പെട്ടുവെന്ന് കേട്ട് വല്ലാതെ ആഹ്ളാദിച്ചു.അന്ന് യുദ്ധം തുടങ്ങി 17-ാമത്തെ ദിവസമായിരുന്നു 18.* *ദിവസം നീണ്ട ഭാരത യുദ്ധത്തിനു ശേഷം 19-ാം നാൾ അവശേഷിച്ച ആൾക്കാരെയും സ്ത്രീകളെയും കൂട്ടി പടക്കളത്തിൽ മരിച്ചു കിടക്കുന്ന ബന്ധുമിത്രാദികളെ സന്ദർശിക്കാൻ പോയി യുധിഷ്ഠിരൻ' കർണ്ണന്റെ മൃതശരീരം കണ്ട് സന്തോഷിച്ചു നിൽക്കുന്ന യുധിഷ്ഠിരന്റെ അടുത്തേക്ക് മന്ദം മന്ദം നടന്നു വന്ന മാതാവ്* *കുന്തി പറഞ്ഞു - "യുധിഷ്ഠിരാ കർണ്ണന് ഒരു സഹോദരനു ചെയ്യുമ്പോലെയുള്ള ഉദകക്രിയ നിങ്ങൾ പാണ്ഡവർ ചെയ്യണം - " "ഏറ്റവും വലിയ ശത്രുവായ അവന് ഞങ്ങളെന്തിനു ജലാഞ്ജലി ചെയ്യണമെന്ന് ആരാഞ്ഞ യുധിഷ്ഠിരനോട് മാതാവ് പറഞ്ഞു - "ഇവൻ ഈ മരിച്ചു കിടക്കുന്ന കർണ്ണൻ നൽകിയ ഭിക്ഷയാണ് നിങ്ങൾ പാണ്ഡവരുടെ* *ജീവിതം - എനിക്ക് ആദ്യം പിറന്ന മകനായിരുന്നു അവൻ - നിന്റെ ജ്യേഷ്ഠൻ " 'മാതാവിന്റെ ശബ്ദം ഏതോ ഗുഹയിൽ നിന്നുയരുന്ന മുഴക്കം പോലെ യുധിഷ്ഠിരന് അനുഭവപ്പെട്ടു. തലക്ക് കൂടം കൊണ്ടടി കിട്ടിയ പോലെ ദയനീയനായി* *അയാൾ അമ്മയെ നോക്കി. -ഈ രഹസ്യം എന്തേ നിങ്ങൾ ഇത്ര നാൾ മറച്ചു വച്ചു.- നിങ്ങൾ എന്നെ ജ്യേഷ്ഠനെക്കൊന്ന മഹാപാപിയാക്കിയല്ലോ. വേപഥു പൂണ്ട യുധിഷ്ഠിരൻ അമ്മയെ നോക്കി ശപിച്ചു - ഈ രഹസ്യം മറച്ചു വച്ച് എന്നെ ജ്യേഷ്ഠ ഘാതകനാക്കിയത് കൊണ്ട് ഞാനിതാ ശപിക്കുന്നു -* *നിങ്ങളടക്കമുള്ള സ്ത്രീജനങ്ങൾക്ക് ഒരു രഹസ്യവും മറച്ചു വയ്ക്കാൻ കഴിയാതെ പോകട്ടെ!!! - യുദ്ധക്കളത്തിൽ വച്ച് തന്നെയും അനുജന്മാരെയും കൊല്ലാൻ കിട്ടിയിട്ടും കൊല്ലാതെ തങ്ങളെ വാത്സല്യത്തോടെ നോക്കിയിരുന്ന കർണ്ണന്റെ മുഖം യു ധിഷ്ഠിരന്റെ മനസിൽ തെളിഞ്ഞു* *തെളിഞ്ഞു വന്നു. യുദ്ധസമയത്ത് കർണ്ണനെ ശത്രുവെന്നോർ.ത്ത് ഭയപ്പെട്ട് ഉറങ്ങാതിരുന്ന യുധിഷ്ഠിരൻ ജ്യേഷ്ഠന്റെ മുഖമോർത്ത് പിന്നീടൊരിക്കലും ഉറങ്ങിയില്ല. ഒന്നു ചിന്തിച്ചു നോക്കിയാൽ ജീവിതത്തിലെ വലിയ നേട്ടമെന്നു കരുതി നാം നേടിയെടുക്കുന്ന വിജയങ്ങളിൽ പലതും അപരിഹാര്യമായ* *പരാജയവും നഷ്ടവുമായിരുന്നെന്നു വൈകിയാണ് കാലം നമ്മെബോധ്യപ്പെടുത്തുക. തന്റെ ചേരിയിലല്ലാത്തതു കൊണ്ട് ശത്രുവെന്നു കരുതി നാം തോൽപ്പിക്കാൻ ശ്രമിക്കുന്നവൻ നാമൊന്നു പിന്തിരിഞ്ഞു നോക്കിയാൽ നമുക്കേറ്റവും പ്രിയപ്പെട്ട ബന്ധുവായിരിക്കും... പക്ഷേ കാലം - അത് ബോധ്യപ്പെടുത്തിത്തരുമ്പോഴേക്കും വളരെ വൈകി പോയിരിക്കും🙏*