പ്രസവമുറിയുടെ വെളിയിൽ നിന്നും രാഘവൻ മനസ്സുരുകി പ്രർത്ഥിച്ചു.....
ഈ കുഞ്ഞ് എങ്കിലും ആൺകുട്ടിയാവണേ, കഴിഞ്ഞ മുന്നു കുട്ടികളും പെൺകുട്ടികൾ ആയിരുന്നു......
"ആരാ മല്ലികയുടെ ഒപ്പം വന്നത്, മല്ലിക പ്രസവിച്ചു പെൺകുട്ടിയാ....."
നേഴ്സ് വന്നു പറഞ്ഞതു കേട്ട് രാഘവൻ പൊട്ടിക്കരഞ്ഞു.........
.
രാഘവൻ കുഞ്ഞിനെ കാണാൻ പോലും നിൽക്കാതെ നേരേ ഭാസ്കരൻ കണിയാന്റെ അടുത്തേക്ക് വെച്ചു പിടിച്ചു......
"ഭാസ്കരൻപണിക്കരെ, എന്റെ നാലു കുട്ടികളും പെൺകുട്ടികളായി പിറന്നു, ഒരു ആൺകുഞ്ഞിനെ കിട്ടാൻ ഞാൻ എന്തു ചെയ്യണം പണിക്കരെ,.......,
അത്രയ്ക്കും മോഹിച്ചു പോയി....."
ഭാസ്കരപണികർ കവടി നിരത്തി, മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു,,,,,
"രാഘവാ, നീ വീട്ടിൽ പോവുക... വീട്ടിന്റെ ഉമ്മറത്ത് നിന്റെ അച്ഛൻ ചാരുകസേരയിലിയിരുന്നു പത്രം വായിക്കുന്നുണ്ടാകും..., നീ അടുത്തു ചെന്ന് അച്ഛന്റെ കരണത്തു രണ്ടു പൊട്ടിക്കുക:.... എല്ലാം ശരിയാവും,..,,,,..."
രാഘവൻ വീട്ടിലോട്ടു നടന്നു. ഉമ്മറത്ത് ചാരുകസേരയിലിരുന്നു അച്ഛൻ പത്രം വായിക്കുന്നു,,,
രാഘവൻ ഒന്നും ചിന്തിച്ചില്ല..., അച്ഛന്റെ കരണം നോക്കി രണ്ടു പൊട്ടിച്ചു,,,,,
ഒരു വർഷം കഴിഞ്ഞു മല്ലികയെ വീണ്ടും പ്രസവവാർഡിൽ ആക്കി,...,,
"ആരാ മല്ലികയുടെ ആളുകൾ, മല്ലികയ്ക്ക് ആൺകുഞ്ഞു പിറന്നു,..."
നേഴ്സിന്റെ വാക്കുകൾ കേട്ട് രാഘവൻ സന്തോഷത്തോടെ പോട്ടിച്ചിരിച്ചു,,,,
കുഞ്ഞിനെ കാണാൻ പോലും നിൽക്കാതെ
ഭാസ്കരപണിക്കരുടെ അടുത്തേയ്ക്കോടി,,,
"പണിക്കരെ നിങ്ങൾ പറഞ്ഞതു ഫലിച്ചു, എനിക്ക് ഒരാൺകുഞ്ഞ് പിറന്നു,...
ഇത്രയും വലിയവനായ നിങ്ങൾക്കു ഞാൻ എന്തു നൽകണം.....?"
"രാഘവാ ഞാൻ ഒന്നും ചെയ്തിട്ടില്ല, നീ നിന്റെ അച്ഛന്റെ കരണത്ത് അടിച്ചു.,, അതു തിരിച്ചു കിട്ടാൻ നിനക്ക് ഒരു ആൺമകൻ പിറന്നു, അത്രേയുള്ളൂ,, നീ കാത്തിരുന്നോളൂ... ഈ മകന്റെ കൈയിൽ നിന്നും തല്ലു വാങ്ങിക്കുമ്പോൾ നീ എന്നെ ഓർമ്മിച്ചാൽ മതി, ട്ടോ രാഘവാ,,,,"