ഞാനും എന്റെ മൂന്നു കൂട്ടുകാരും കൂടി കാറിൽ പോവുകയായിരുന്നു...
നല്ല മഞ്ഞുള്ള പ്രദേശമായത് കാരണം ചുറ്റുമുള്ളതൊന്നും കാണാൻ വയ്യ....
മുമ്പിൽ പോകുന്ന വണ്ടിയുടെ ലൈറ്റ് പിൻതുടർന്ന് ഞാൻ വണ്ടിയോടിച്ചു.
ഒന്നും കാണാൻ വയ്യ കൊടും മഞ്ഞ്....
പെട്ടെന്ന് മുമ്പിലെ വണ്ടി നിന്നു.
ഇപ്പോ പോകുമെന്ന് വിചാരിച്ച് കാത്തിരുന്നു,
പക്ഷേ വണ്ടി അനങ്ങുന്നില്ല...
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമല്ലോ അതു കൊണ്ട് കാത്തിരുന്നു.
പക്ഷേ വണ്ടി അനങ്ങുന്നില്ല
എനിക്ക് ദേഷ്യം ഇരച്ചുകയറി.
ഡ്രൈവിംങ്ങ് സീറ്റിൽ നിന്ന് ഇറങ്ങിയ ഞാൻ ആ വണ്ടിക്കാരോട് അലറി....
....
വണ്ടിയെടുത്തു മാറ്റടാ മര്യാദയ്ക്ക്... പന്നീ ..
അപ്പോൾ അയാൾ പറയുകയാ......
ഞാൻ 30 ലക്ഷം രൂപ മുടക്കി ഉണ്ടാക്കിയ എന്റെ സ്വന്തം വീടിന്റെ കാർ പോർച്ചിൽ എന്റെ കാറ് നിർത്താൻ നിന്നോട് ചോദിക്കണോടാ മരപ്പട്ടി...... എന്ന്.....