"എൻ്റെ സ്വന്തം നാട് കൊല്ലം. "ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം,/ഇന്ത്യയിലെ ആദ്യത്തെ റോമൻ കാത്തോലിക്ക രൂപത,/ഇന്ത്യയിലെ ആദ്യത്തെ Ecco ടൂറിസം -(തെന്മല),/ഇന്ത്യയിൽ ഏറ്റവും കൂടുതൽ Royal Enfield ഉപയോഗിക്കുന്ന ജില്ല,/ഇന്ത്യയിൽ രണ്ടാമത്തേതും കേരളത്തിൽ ആദ്യത്തേതും ആയ തൂക്കു പാലം (പുനലൂർ), /ഇന്ത്യയിൽ മലിനീകരണം കുറവുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനം,/ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ല./ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള വിളക്കുമാടം (തങ്കശേരി),/ ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്ഥലം, /ഇന്ത്യയിൽ രണ്ടാമത്തെ നീളം കൂടിയ പ്ലാറ്റുഫോം(കൊല്ലം ജം. ),/ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്നത് (AD.1578-കൊല്ലം ), കേരളത്തിൽ ആദ്യം വിമാനം ഇറങ്ങിയത് (ആശ്രാമം), /കേരളത്തിൽ ആദ്യമായി ജെല വിമാനം ഇറങ്ങിയത് (അഷ്ടമുടി കായൽ ), /കേരളത്തിൽ ആദ്യമായി house boat ഇറങ്ങിയത് (ആലുംകടവ് ), /കേരളത്തിലെ ആദ്യ കടലാസ് നിർമാണ ശാല (പുനലൂർ )/, കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ (അഷ്ടമുടി കായൽ ), /കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം(ശാസ്താംകോട്ട ),/ കേരളത്തിലെ ഏറ്റവും പ്രദാനപെട്ട മൽസ്യബന്ധന തുറമുഖം(നീണ്ടകര ),/ കേരളത്തിൽ സ്വദേശികൾ ഏറ്റവും കൂടുതൽ എത്തുന്ന ബീച്ച്, /കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി (കല്ലട ), /കേരളത്തിലെ ആദ്യത്തെ ESI മെഡിക്കൽ കോളേജ് (പാരിപ്പള്ളി )/, തിരുവിതാംകൂറിലെ ആദ്യത്തെ ക്ലോക്ക് ടവർ (ചിന്നക്കട ), തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ പാത (കൊല്ലം -പുനലൂർ -ചെക്കോട്ട), /കശുവണ്ടി വ്യവസായത്തിൽ ഒന്നാം സ്ഥാനം, /കേരളാത്തൊടൊപ്പം രൂപം കൊണ്ട ജില്ല, /കേരളത്തിൽ ജനത്തിരക്കിൽ മൂന്നാമത് നിൽക്കുന്ന റെയിൽവേ സ്റ്റേഷൻ,/കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ, /കേരളത്തിൽ ജനസംഖ്യയിൽ നാലാം സ്ഥാനം,/ തിരുവിതാംകൂർ രാജ്യത്തിന്റ തലസ്ഥാനം,/പത്തനംതിട്ട ജില്ലയുടെ മാതൃ ജില്ല,/ കഥകളിയുടെ ജന്മസ്ഥലം,(കൊട്ടാരക്കര)/മലയാളിയുടെ സൂപ്പർ ആക്ഷൻ ഹീറോ ആയിരുന്ന ജയന്റ ജന്മസ്ഥലം,/കേരളത്തിലെ ആദ്യ ഓസ്കാർ ജേതാവ്,/ കേരളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റായ Eastcoast ആൽബത്തിന്റ നിർമാതാവ്, /കേരളത്തിൽ ഏറ്റവും കൂടുതൽ ഗാനമേള ട്രൂപ്പ്,കേരളത്തിൽ ഏറ്റവും കൂടുതൽ കലാകാരമാർ..അങ്ങനെ കുറെ കാര്യങ്ങൾ ... ഞാൻ ഒരു കൊല്ലം ജില്ലക്കാരൻ ആയതിൽ കൂടുതൽ അഭിമാനിക്കുന്നു....
കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് ഒരു പഴഞ്ചൊല്ലുണ്ട്....
ഇത്ര മനോഹരമായ സ്ഥലങ്ങൾ ഉള്ളപ്പോൾ മടങ്ങി പോവാൻ ആർക്കും തോന്നില്ല.........!!