ഒരു കലണ്ടർകൂടി മറയുന്നു ....!!
നമ്മുടെ ആയുസ്സിലെ ഒരു
വർഷം കൂടി കൊഴിഞ്ഞു ....!!
ഒന്ന് ചിന്തിക്കു....
മറഞ്ഞ വർഷം നാം എന്ത് നേടി ....?
നന്മയാണോ,
അതോ തിന്മയാണോ കൂടുതൽ ചെയ്തത് ....?
നാം പൂർത്തിയാക്കുമോ എന്നുറപ്പില്ലാതെ ,
ഒരു വർഷം കൂടി കടന്നു
വരുന്നു ...!!
കാലത്തിന്റെ അരങ്ങിൽ
അങ്ങനെ ഒരു വർഷത്തിനു കൂടി യവനിക വീഴുകയായ്....
തീരം തേടിയുള്ള യാത്രകളിൽ
കണ്ടു മുട്ടിയ ഒരു പാട്
മുഖങ്ങൾ......
എക്കാലവും ഓർത്തിരിക്കാൻ
ചില സൗഹൃദങ്ങൾ
അളവറ്റ
ആഹ്ലാദത്തിന്റെ മറക്കാനാവാത്ത
ദിനങ്ങൾ....
നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന
ദുരിതങ്ങളുടെ ശ്വാസം മുട്ടിക്കുന്ന
നിസ്സഹായ നിമിഷങ്ങൾ...
ഓർക്കാതെ കൈവന്ന
സൗഭാഗ്യങ്ങൾ...
വിരൽത്തുമ്പിൽവെച്ചു
വീണുടഞ്ഞ സ്വപ്നങ്ങൾ...
എന്നും തണലായ് നിന്ന
സുഹൃത്തുക്കൾ....
ഇരുളടഞ്ഞ
വീഥികളിൽ
ഇന്നും പ്രത്യാശയുടെ തിരിനാളമായ്
കത്തി നില്ക്കുന്ന
ദൈവസാന്നിധ്യം....
കാലം പിന്നെയും മുന്നോട്ട്....
ഒരു പുതു
വർഷം കൂടി നമ്മെ കാത്തിരിക്കുന്നു....
ഒട്ടേറെ വഴിത്തിരിവുകൾ
നമുക്കായ്
ചേർത്തുവെച്ചുകൊണ്ട്
നേരുന്നു ഞാൻഎന്റെ
ഹൃദയം നിറഞ്ഞ
പുതുവത്സാരാശംസൾ..