*ഇടവക പള്ളിയിൽ കല്യാണം .ഗംഭീര ഡിസൈൻ ചെയ്ത ഗൗണും ധരിച്ചു വധു മിന്നി നിൽക്കുന്നു .ഇങ്ങനെയൊരു കല്യാണം ആദ്യമായി കൂടുന്ന* *ആ ഇടവകയിലെ ഒരു കുഞ്ഞു കുസൃതിപെണ്ണ് അമ്മയോട് ചോദിച്ചു*
*"അമ്മെ അതെന്താ കല്യാണപ്പെണ്ണ്* *വെള്ളനിറത്തിലുള്ള ഉടുപ്പ് ഇട്ടിരിക്കുന്നത് ?* *കല്യാണമായിട്ടും അൽപ്പം കളർഫുൾ ഡ്രസ്സൊന്നും എന്തെ ഇല്ലാത്തൂ എന്ന് കുഞ്ഞു മനസിന് സംശയം .*
*അമ്മ പറഞ്ഞു* *"മോളെ ..തൂവെള്ള നിറം സന്തോഷത്തിന്റെ നിറമാണ്,കല്യാണപ്പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും* *സന്തോഷമുള്ള ദിവസമാണിന്ന്"*
*അപ്പോഴാണ് കുഞ്ഞിന്* *ഗുട്ടൻസ് പിടികിട്ടിയത്,ഒരു* *നിമിഷം എന്തോ ആലോചിച്ച കുഞ്ഞ് ചോദിച്ചു,*
*"അപ്പൊ കല്യാണച്ചെറുക്കൻ കറുത്ത കോട്ട് ഇട്ടിരിക്കുന്നതോ"" ????? ................