Google Ads

Monday, December 26, 2016

ഏകാദശി

*ഹന്ത ഭാഗ്യം ജനാനാം സുകൃതം തന്നെ* ഗുരുപവനപുരിയിലെ ഭക്തിസാന്ദ്രമായ ദിവസങ്ങൾ
ഇനി *ഭൂലോകവെെകുണ്ഠം തന്നെ*

വ്രതങ്ങളിൽ ശ്രേഷ്ഠം ഏകാദശി വ്രതം. ഏകാദശിവ്രതങ്ങളിൽ മഹാഖ്യാതി *ഗുരുവായൂർ ഏകാദശി*വ്രതത്തിനാണെന്ന് പറയുന്നതെന്തുകൊണ്ട് ?

വൈകുണ്ഠനാഥനായ ശ്രീമഹാവിഷ്ണു ഏകാദശിദിനത്തിൽ ഗുരുവായൂർക്ക് എഴുന്നുള്ളുമെന്നാണ് ഐതിഹ്യം. ദേവേന്ദ്രനും മറ്റു ദേവീദേവന്മാരും ഗുരുവായൂർ ഏകാദശിയിൽ പങ്കുകൊള്ളുവാനെത്തുമെന്നും വിശ്വാസമുണ്ട്. ഈ മഹിമയിൽ ഗുരുവായൂർ ഏകാദശി മഹാശ്രേഷ്ഠവും പാപഹരവും പരിപാവനവുമായ ഏകാദശിയെന്ന ഖ്യാതി കരസ്ഥമാക്കി.

1. ആയിരം അശ്വമേധയാഗങ്ങൾക്കും നൂറുകണക്കിനു വാജപേയയാഗങ്ങൾക്കും ഈ ഏകാദശിയുടെ പതിനാറിലൊരംശത്തോളം നന്മവരുത്തില്ലയെന്ന് നാരദപുരാണം ഓർമ്മിപ്പിക്കുന്നു. കൃതയുഗത്തിൽ ദേവലോകം ആക്രമിച്ച് കൈയ്യടക്കിയ മുരാസുരനെ തോല്പിക്കാൻ ദേവഗണങ്ങളെല്ലാവരും ഒത്തുചേർന്നു. യുദ്ധം തുടങ്ങിയതിനിടയിൽ യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്സിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു. ഈ ബഹളത്തിനിടയിൽ യോഗനിദ്രയിൽ നിന്ന് ഉണർന്ന മഹാവിഷ്ണുവിനെ നമസ്‌കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണുനീയെന്ന് ഭഗവാൻ ചോദിച്ചു. ഞാൻ ഏകാദശിയാണെന്നവൾ മറുപടി നൽകി. സന്തുഷ്ടനായ ഭഗവാൻ എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച് പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവർക്ക് അശ്വമേധഫലവും വിഷ്ണുലോകം പുൽകുമാറാകണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവൾ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു അവളെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ ഭക്ത്യാദരപൂർവ്വം അനുഷ്ഠിക്കുന്നവർക്കെല്ലാം ഐഹികസുഖങ്ങളും ഒടുവിൽ പരമസായൂജ്യവും ലഭിക്കുമെന്നും അനുഗ്രഹിച്ചു.

2. ഭൂലോക വൈകുണ്ഠമെന്ന ഖ്യാതിയുള്ള ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്. ക്ഷീരസാഗരത്തിൽ അനന്തശായിയായിപള്ളികൊള്ളുന്ന ഭഗവാൻ യോഗനിദ്രയിൽ നിന്നുണർന്ന് ലക്ഷ്മീദേവിയോടുകൂടി ലോകത്തെ മുഴുവൻ അനുഗ്രഹിക്കുന്ന മഹാപുണ്യദിനം കൂടിയാണിത്.

3. ഭഗവദ്ഗീത അർജുനന് ഭഗവാൻ ഉപദേശിച്ച ഈ പുണ്യദിനത്തെ ഗീതാദിനമായും വിശേഷിപ്പിക്കുന്നു.

4. ദേവേന്ദ്രൻ സുരഭിയുമായി വൃന്ദാവനത്തിലെത്തി ഭഗവാനെവന്ദിച്ചതും സുരഭി പാൽ ചുരത്തി ഗോവിന്ദാഭിഷേകം നടത്തിയതും ഈ ഏകാദശി ദിനത്തിലായിരുന്നുവെന്നാണ് ഐതിഹ്യം.

5. അദ്വൈതാചാര്യനും ശൈവാവതാരവുമായ ആദിശങ്കരാചാര്യർ ഗുരുവായൂർ ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങൾ ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തിയതും ശുക്ലപക്ഷ ഏകാദശിദിനത്തിലായിരുന്നുവത്രെ.

6. ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രികചടങ്ങുകളൊന്നുമില്ലാതെ ഭഗവാൻ ഭക്തജനങ്ങളെ നേരിൽക്കണ്ട് അനുഗ്രഹി്ക്കുവാൻ പുറത്തിറങ്ങുന്ന മഹാസുദിനം കൂടിയാണിത്.

7. ഭക്തോത്തമന്മാരായ മേല്പുത്തൂർ ഭട്ടതിരിപ്പാട്, വില്വമംഗലംസ്വാമികൾ, പൂന്താനം, ശ്രീശങ്കരാചാര്യ സ്വാമികൾ, കുറൂരമ്മ തുടങ്ങിയവർക്കെല്ലാം ഭഗവദ്ദർശനം ലഭിച്ചതും ഗുരുവായൂരിലെ സമസ്തചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ടതും ഈ സുദിനത്തിലാണ്.

8. ചെമ്പൈവൈദ്യനാഥ ഭാഗവതർക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയതും ശിഷ്യഗണങ്ങളുമായി ഗുരുവായൂരിലെത്തി സംഗീതാരാധന നടത്തിയതും ഈ മഹാദിനത്തിലാണ്.

9. ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രികചടങ്ങുകൾ ക്കൊഴികെ മുഴുവൻ സമയവും ദർശനത്തിനായി ശ്രീ കോവിൽ തുറന്നിരിക്കുന്ന ദിനവും, ഗുരുവായൂർ ക്ഷേത്രപ്രതിഷ്ഠ നടത്തിയതും ഈ സുദിനത്തിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

10. മേല്പുത്തൂർ ഭട്ടതിരിപ്പാട് തന്റെ പ്രസിദ്ധമായ നാരായണീയഗ്രന്ഥം ഗുരുവായൂർ ഭഗവത് സന്നിധിയി ൽ സമർപ്പിച്ചതും ഏകാദശി മഹാപുണ്യദിനത്തിലാണ്.

ഗുരുവായൂർ ഏകാദശി മഹത്വം ഉൾക്കൊണ്ട് കൃത്യനിഷ്ഠയോടെ വ്രതാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവർക്ക് ഭഗവത്ദർശന സൗഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.

*ഓം നമോ ഭഗവതേ വാസുദേവായ! ഓം നമോ നാരായണാ! കൃഷ്ണായ ഗോവിന്ദായ നമോ നമഃ*

സരസ്വതീ തത്ത്വം

ഭാരതീയ ദേവതാസങ്കല്പങ്ങളിൽ സുപ്രധാനസ്ഥാനം വഹിക്കുന്ന ദേവതയാണ് സരസ്വതി.. നാദബ്രഹ്മസ്വരൂപിണിയും ശബ്ദബ്രഹ്മസ്വരൂപിണിയും പരബ്രഹ്മസ്വരൂപിണിയുമായ സരസ്വതിയെ ലോകജനനിയായി ആണ് പറയുന്നത്.. വിദ്യാദേവതയായി പൂജിക്കുന്ന സരസ്വതി ജ്ഞാനവിജ്ഞാനങ്ങളുടെയെല്ലാം കേദാരമാണ്..

നാദരൂപിണിയായ ദേവിയിൽ നിന്ന് ക്രമത്തിൽ ആകാശാദി ഭൂതഭൌതികപ്രപഞ്ചമുണ്ടായി.. അതിനാൽ പ്രപഞ്ചത്തിനു മുഖ്യാശ്രയം നാദരൂപിണിയായ ദേവി തന്നെയാണ്.. ദേവിയെ പ്രഭാതത്തിൽ ഗായത്രിയായും മദ്ധ്യാഹ്നത്തിൽ സാവിത്രിയായും സന്ധ്യയിൽ സരസ്വതിയായും ആരാധിക്കുന്നു. വാക്കിന്റെ അധീശ്വരിയായതിനാൽ ദേവി വാഗധീശ്വരിയായി നാം ഭജിക്കുന്നു..നിര്മലതയേയും ശുദ്ധതയേയും സൂചിപ്പിക്കുന്നതാണ് ദേവിയുടെ രൂപം.. ദേവിക്ക് നാലു കൈകളാണുള്ളത്.. നാലു കരങ്ങളെ ക്ഷമാ. ജ്ഞാന, പ്രതിഷ്ഠാ, നിവൃത്തി എന്നി നാലു മഹിമകളെയും നാലുവേദങ്ങളേയും മനോ ബുദ്ധി ചിത്തം അഹങ്കാരം എന്നിവയേയും സൂചിപ്പിക്കുന്നു. മനോബുദ്ധികളാകുന്ന ഇരുകരങ്ങളിൽ വീണയും ചിത്തമാകുന്ന കയ്യിൽ ഗ്രന്ഥവും അഹങ്കാരമാകുന്ന കയ്യിൽ അക്ഷമാലയോ താമരയോ ശുകമോ ധരിച്ചും ദേവി വിളങ്ങുന്നു. വലതുഭാഗത്തെ 51 സ്ഫടികനിര്മിതമായ അക്ഷമാല 51 അക്ഷരങ്ങളെ കുറിക്കുന്നു.. മനോവികാരനിയന്ത്രണത്തെ കുറിക്കുന്നതാണ് ദേവിയുടെ അക്ഷമാല...ഇടതുവശത്തെ കയ്യിലുള്ള ഗ്രന്ഥം ജ്ഞാനത്തിലൂടെ പരമസത്യം നേടാനാകു എന്ന് സൂചിപ്പിക്കുന്നു..അക്ഷമാല ബ്രഹ്മജ്ഞാനത്തേയും ഗ്രന്ഥം ഭൌതികജ്ഞാനത്തേയും കുറിക്കുന്നു..

ദേവിയുടെ കയ്യിലെ അമൃതകുംഭം അജ്ഞാനത്തെ നശിപ്പിക്കുന്ന ശുദ്ധസ്വരൂപമായ അമൃതാകുന്ന ജ്ഞാനത്തെ കാണിക്കുന്നു.. സർവശബ്ദങ്ങളുടേയും ജനയിത്രിയായ ദേവിയുടെ കൈയിലുള്ള വീണ ശബ്ദബ്രഹ്മമാണ്.. ദേവിയുടെ കയ്യിൽ ചിലപ്പോൾ തത്തയെ ചിത്രീകരിക്കാറുണ്ട്.. ദേവിയുടെ കയ്യിലെ ശുകം വാക്ചാതുര്യത്തേയും വാക് സൌന്ദര്യത്തേയും കുറിക്കുന്നു.. ദേവിയുടെ ധ്യാനങ്ങളിലെല്ലാം തന്നെ ആപീനതുംഗസ്നനങ്ങളോടു കൂടിയവളാണ് ദേവി എന്ന് വര്ണിക്കുന്നു.. മാതൃഭാവത്തിൽ പുത്രവാത്സല്യത്തോടുകൂടി ജ്ഞാനമാകുന്ന മാതൃസ്തന്യം നൽകി തന്റെ ഭക്തരെ പരിപോഷിപ്പിക്കുന്നവളാണ് ചരാചരജഗന്മാതാവായ ദേവി.. എല്ലാ ക്ഷേത്രങ്ങളിലും നാം കാണുന്ന ദേവീവിഗ്രഹങ്ങൾ യഥാര്ഥത്തിൽ ഈ മാതൃഭാവത്തെയാണ് കാണിക്കുന്നത്..

ദേവിയുടെ വാഹനം ഹംസമാണ്.. പാലും വെള്ളവും വേർതിരിച്ച് സ്വീകരിക്കുന്ന ഹംസത്തെ പോലെ ഉചിതമായത് സ്വീകരിക്കുവാനുള്ള കഴിവ് മനുഷ്യനുണ്ടാകണമെന്ന് ഹംസം കാണിക്കുന്നു..ദേവിയുടെ ആസനം എന്നത് പദ്മമാണ്.. ശുദ്ധജ്ഞാനസ്വരൂപികളായ സാധകരുടെ ഹൃദയരൂപമായ പദ്മത്തിലാണ് ദേവി എപ്പോഴും സ്ഥിതിചെയ്യുന്നത്.. സസ്വരൂപത്തിലുള്ള ഉത്തമഗുണത്തോടുകൂടിയ സാധകരുടെ ഹൃദയപദ്മത്തിൽ ആസനസ്ഥയായി ആണ് ദേവി സഞ്ചരിക്കുന്നത് എന്നും ആന്തരികാര്ഥം. ദേവിയുടെ ശരീരം നിര്മിക്കപ്പെട്ടിരിക്കുന്നത് നാശമില്ലാത്തവയായ 51 വര്ണങ്ങളാലാണ്.. അക്ഷരമെന്നാൽ നാശമില്ലാത്തത് എന്നര്ഥം.. അക്ഷരാകാരമായ ദേവി അതിനാൽ നാശവിഹീനയുമാണ്.. അക്ഷരങ്ങളാൽ നിര്മിതമായശരീരത്തോടുകൂടിയവളായതിനാൽ ദേവി വര്ണരൂപിണിയും, വര്ണാത്മികയും, വര്ണവിഗ്രയും, മാതൃകാവര്ണരൂപിണിയുമാകുന്നു.. അതുകൊണ്ട് തന്നെ ദേവിയെ ശബ്ദബ്രഹ്മമയി, നാദബ്രഹ്മമയി എന്നെല്ലാം വിളിക്കുന്നു.. വിശപ്പും ദാഹവും ശമിപ്പിക്കുന്നതിന് ഗോമാതാവ് പാൽ എപ്രകാരം നമുക്കു തരുന്നുവോ അപ്രകാരം സമസ്ത കാമനകളേയും പൂര്ത്തീകരിക്കുന്ന ദിവ്യക്ഷീരമാകുന്ന ജ്ഞാനം ദേവി പ്രദാനം ചെയ്യുന്നു..

നിര്മലമായ ഭക്തന്മാരുടെ ഹൃദയമായ പദ്മത്തിൽ ശ്രദ്ധ, ധാരണാ മേധാ സ്വരൂപിണിയായി വസിക്കുന്നവളും. മനസ്സിന് നിര്മ്മലത ദാനം ചെയ്യുന്നവളും മനോജ്ഞയും സുന്ദരശരീരത്തോടുകൂടിയവളും പാർവതീ ദുര്ഗാ കമലാ എന്നീ ത്രിപുരാദി രൂപങ്ങളിൽ വര്ത്തിക്കുന്നവളും വാക്കിനു അധീശ്വരിയും ജഗത്തിനു ആധാരഭൂതയുമായ ആ ദേവി എല്ലാവര്ക്കും സമസ്തവിദ്യകളേയും പ്രദാനം ചെയ്യട്ടെ..

ശ്രീ സരസ്വത്യൈ നമഃ. ഹരി ഓം.

ചോറു

കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ച...
ഭാര്യയെ വീട്ടില്‍ നിര്‍ത്തി ഞാനും അച്ഛനും അമ്മയും കൂടി ടൗണില്‍ പോയി. ഹോസ്പിറ്റലില്‍ ചെക്കപ്പിനിടയില്‍ എനിക്ക് ഒരു ഫോണ്‍.. തൊടുപുഴയുള്ള അമ്മാവനും കുടുംബവും വരുന്നുണ്ട് വീട്ടിലേക്ക് .
ഉടന്‍ വീട്ടില്‍ ഇരിക്കുന്ന നവവധുവിനെ വിളിച്ചു കാര്യം പറഞ്ഞു.
"8 ആള്‍ക്ക് ചോറു വയ്ക്കണം, കറി ഞങ്ങള്‍ വരുമ്പോള്‍ ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങാം... വല്ല ചിക്കന്‍ ഫ്രൈ, മീന്‍കറി ഒക്കെ .."

പുതുപ്പെണ്ണ് സമ്മതം മൂളി. ഞാന്‍ ചോദിച്ചു, 'ഇത്രയും ആള്‍ക്ക് ചോര്‍ വയ്ക്കാന്‍ അറിയാമോ ? നീ ഹോസ്റ്റലില്‍ നിന്നല്ലേ പഠിച്ചത് ?'

'എന്നെ അങ്ങനെ മോശക്കാരി ഒന്നും ആക്കണ്ട, അതൊക്കെ അറിയാം '..

********
ഞങ്ങള്‍ വീട്ടില്‍ എത്തും മുമ്പ് ഫോണ്‍..
'ആകെ എത്ര പേര്‍ ഉണ്ടാവും ?'

ഞാന്‍ - ' നമ്മള്‍ 4 , അമ്മാവനും കുടുംബവും 4, ആകെ 8 '

ഭാര്യ -' അരി തികയൂല്ല. 6 പേര്‍ക്ക് കഷ്ടിയാ..'

ഞാന്‍ - 'അങ്ങനെ വരാന്‍ വഴിയില്ലല്ലോ ? ഇന്നലെ 10 kg വാങ്ങിയതാണ്. ആ.. സാരമില്ല , ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം .'

********

വീട്ടില്‍ എത്തിയ ഉടന്‍ പുതുമണവാട്ടി രഹസ്യമായി വിളിച്ചു.
'ചേട്ടാ ആ അരി എന്തോ കുഴപ്പം ഉണ്ട്. ചോറ് കുറച്ച് കൂടുതല്‍ ആയി.'
അടുക്കളയില്‍ ചെന്ന ഞാന്‍ ഞെട്ടി. ഒരു വലിയ ബിരിയാണി ചെമ്പ് നിറയെ ചോറ്..!

ഞാന്‍ - 'അരി അളന്നല്ലേ നീ ഇട്ടത് ?'

അവള്‍ - 'അതേ, ഒരാള്‍ക്ക് ഒന്നര പാത്രം വീതം.. 6 പേര്‍ക്ക് ഉള്ളത് അളന്നപ്പോള്‍ അരിയും തീര്‍ന്നു. ...'

ഞാന്‍ - 'നീ ഏത് ഗ്ളാസ് കൊണ്ടാ അളന്നത് ?'

അവള്‍ - 'ഗ്ളാസോ ? ചോറുണ്ണുന്ന പ്ളേറ്റിനാ അളന്നത്. ഒരാള്‍ക്ക് ഒന്നര പ്ളേറ്റ് അരി വച്ച് ഇട്ടു..'

******
ബാക്കിപത്രം .
1. അന്ന് ആ ചുറ്റുപാടുമുള്ള ഒറ്റ വീട്ടിലും അത്താഴം വച്ചില്ല.

2. അമ്മാവനും കുടുംബവും ചായ കുടിക്കാന്‍ നില്‍ക്കാതെ പോയി.

അല്ലെങ്കില്‍ ചായപ്പൊടിയുടെ കാര്യം ...

കൈലാസനാഥ ക്ഷേത്രം

*അജന്ത എന്ന മഹാത്ഭുദം*

ഒരു വലിയ കരിങ്കല്ലിന്റെ പാറ തുരന്ന് അതിന്റെ ഉൾവശത്തെ കല്ല്‌ മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?

ഇല്ല അല്ലെ.???

എങ്കിൽ കേൾക്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട്

*ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾക്ക്*

മഹാരാഷ്ട്രയിലെ ഔരങ്ങബാദിനദുതു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അട്ബുധങ്ങളുടെ പറുദീസയാണ്.

ഒരു പക്ഷെ ലോകത്തിലെ 7 മഹാട്ബുധങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത് പോലും വരില്ല എന്നതാണ് സത്യം.

കൈലാസനാഥ ക്ഷേത്രം നിർമിച്ചിരിക്കുന്നത് കല്ലുകളോ മറ്റോ ചേർത്തുവെച്ചല്ല മറിച്ച്......

*ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു.*

ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക്‌ വന്നു കൊണ്ട് ക്ഷേത്രം നിര്മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്.

ചരിത്രകാരന്മാര്കും പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര്കും ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല്‌ തുരന്നു പുറത്തേക്കു കൊണ്ട് പോയി എന്നത്.

*പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര് പറയുന്നത് ഏകദേശം 400000 ടണ്‍ പാറ എങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്.*

*ആള്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്.*

*അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടണ്‍ പാറ എങ്കിലും തുരന്നു മാറ്റണം*

*ഇന്നത്തെ advanced ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കുറിൽ അര ടണ്‍ പോലും തുരന്നു മാറ്റാൻ പറ്റില്ല എന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.

ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണുകളിലുമുള്ള കൊത്തുപണികൾ.

*ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക.

1682 ഇൽ ഔരംഗസീബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു.

1000 ആൾകാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊതുപനികൾ അല്പം തകര്കാൻ പറ്റി എന്നല്ലാതെ വേറൊന്നും കഴിഞ്ഞില്ല

*അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുക ആയിരുന്നു.*

എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത് .
ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹം തന്നെ.

*ഏതു technology ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്.*

*ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്കനിയും അനേകം മുറികളും ഒക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ്*

*ചരിത്രകാരന്മാര്കും ആധുനിക ശാസ്ത്രജ്ഞാന്മാര്കും ഇന്നും പിടി കൊടുകാതെ ദുരുഹമായി ഇന്നും അതിന്റെ നിര്മാണ രഹസ്യം നിലനില്കുന്നു*

*ഭാരതീയ ശാസ്ത്രത്തിനു മുന്നിൽ ലോകം ശിരസ്സുനമിക്കുകയാണ് ഇവിടെ*

Sunday, December 25, 2016

യഥാർത്ഥജ്ഞാനം

മഹാഭാരത യുദ്ധം കഴിഞ്ഞു ശ്രീകൃഷ്ണൻ തിരിച്ചു ദ്വാരകയിലെയ്ക്ക് പോകും വഴിയെ പഴയ സുഹൃത്തായ ഉതംഗ മഹർഷിയെ കണ്ടു. പിരിയാൻ നേരം അദ്ദേഹത്തിനു എന്തെങ്കിലും വരം നൽകാൻ കൃഷ്ണൻ തീരുമാനിച്ചു. പക്ഷെ കൃഷ്ണന്റെ വിശ്വരൂപം തന്നെ കണ്ട ഉതംഗ മഹർഷിക്ക് വേറെ ഒരു വരവും വേണ്ട എന്ന് പറഞ്ഞു. അവസാനം ഭഗവാന്റെ നിർബന്ധത്തിനു വഴങ്ങി എപ്പോഴൊക്കെ തനിക്കു ദാഹിക്കുന്നുവോ അപ്പോഴൊക്കെ കുടിക്കാനാവശ്യമായ ജലം ലഭിക്കണം എന്നാ വരം ആവശ്യപ്പെട്ടു. അങ്ങനെയാവട്ടെ എന്ന് കൃഷ്ണൻ അനുഗ്രഹിച്ചു.

ഒരു ദിനം ഉതംഗ മഹർഷിക്ക് യാത്രയ്ക്കിടയിൽ വനത്തിനു നടുവിൽ വച്ചു ദാഹം തോന്നി. അദ്ദേഹം തനിക്കു കൃഷ്ണനിൽ നിന്ന് ലഭിച്ച വരത്തെ കുറിച്ചു ആലോചിച്ചു. അപ്പോൾ ഒരു കാട്ടാളൻ അത് വഴി വരുന്നത് കണ്ടു. കീറിയ, മുഷിഞ്ഞ വസ്ത്രവും, കൂടെ അഞ്ചു വേട്ട നായ്ക്കളും ഉണ്ടായിരുന്ന അയാളുടെ ചുമലിൽ തുകൽസഞ്ചി തൂക്കിയിട്ടിരുന്നു.. ഉതംഗമഹാര്ഷിയെ കണ്ട കാട്ടാളൻ ചിരിച്ചു കൊണ്ട് "അങ്ങയെ കണ്ടിട്ട് ദാഹം കൊണ്ട് തളർന്നത് പോലെയുണ്ടല്ലോ, ഇതാ ജലം കുടിച്ചാലും" എന്ന് പറഞ്ഞു തന്റെ തുകൽ സഞ്ചിയിലെ ജലം വാഗ്ദാനം ചെയ്തു. പക്ഷെ യാതൊരു വൃത്തിയും ഇല്ലാത്ത ഈ കാട്ടാളന്റെ വേഷവും സഞ്ചിയും ഒക്കെ കണ്ടു അതൊക്കെ ഇഷ്ടപ്പെടാതിരുന്ന ഉതംഗ മഹർഷി പറഞ്ഞു "സുഹൃത്തേ നന്ദി, പക്ഷെ എനിക്ക് വേണ്ട". എന്നിട്ട് മനസ്സില് സങ്കടത്തോടെ കരുതി.. "കൃഷ്ണാ നീ എനിക്ക് തന്ന വരം എവിടെപ്പോയി?"

കാട്ടാളൻ വീണ്ടും വീണ്ടും ജലം കുടിക്കാൻ ഉതംഗനെ നിർബന്ധിച്ചു, പക്ഷെ മഹർഷി വെള്ളം വേണ്ട എന്ന് നിഷേധിച്ചു കൊണ്ടേയിരുന്നു. അവസാനം കാട്ടാളൻ അപ്രത്യക്ഷനായി. അപ്പോഴാണ്‌ ഉതംഗ മഹര്ഷിക്ക് ഇത് ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല എന്ന് മനസ്സിലായത്‌. ആകെ വിഷമത്തിലായ അദ്ദേഹത്തിന്റെ മുന്നിൽ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോട് ഉതംഗമുനി ചോദിച്ചു, "കൃഷ്ണാ, ഇതെന്തു പരീക്ഷണമാണ്... ഒരു വൃത്തിയുമില്ലാത്ത കാട്ടാളന്റെ കൈവശമാണോ ജലം കൊടുത്തയക്കുന്നത് ?."

കൃഷ്ണൻ ദുഖത്തോടെ പറഞ്ഞു "ഉതംഗാ, അങ്ങയ്ക്ക് ദാഹിച്ചപ്പോൾ ഇന്ദ്രനോട് അമൃത് തന്നെ തരാൻ ആണ് ഞാൻ ആവശ്യപ്പെട്ടത്. എന്നാൽ ഒരു സാധാരണ മനുഷ്യൻ അമൃത് കുടിച്ചു അമരൻ ആവുന്നത് ഇഷ്ടമില്ലാതിരുന്ന ഇന്ദ്രൻ അതിനു തയാറായില്ല. അവസാനം എന്റെ നിര്ബന്ധം കാരണം, ഒരു നിബന്ധന ഇന്ദ്രൻ മുന്നോട്ടു വച്ചു... ഒരു കാട്ടാളന്റെ രൂപത്തിൽ പോയി മാത്രമേ താൻ ഉതംഗനു അമൃതം കൊടുക്കൂ എന്നായിരുന്നു ആ നിബന്ധന. അങ്ങ് യഥാർത്ഥ ജ്ഞാനം നേടിയതിനാൽ ഈ പരീക്ഷണം ജയിക്കും എന്നും കാട്ടാളന്റെ വേഷത്തിൽ വന്ന ഇന്ദ്രനിൽ നിന്നും അമൃത് കുടിക്കുമെന്നും വിശ്വസിച്ചു ഞാൻ അത് സമ്മതിച്ചു. പക്ഷെ ഇതാ നിന്റെ മനസ്സിലെ ഭേദഭാവം കാരണം ഇന്ദ്രന്റെ മുന്നില് ഞാനും തോറ്റു പോയിരിക്കുന്നു."

ഇത് കേട്ട ഉതംഗമഹർഷിക്കു തന്റെ തെറ്റ് മനസ്സിലായി....യഥാർത്ഥജ്ഞാനം തനിക്കു ഇത് വരെ ലഭിച്ചിട്ടില്ല എന്ന് തന്നെ മനസ്സിലാക്കിക്കാൻ വേണ്ടി കൃഷ്ണൻ തന്നെ നടത്തിയ ഒരു പരീക്ഷണം ആണ് എന്ന് അദ്ദേഹത്തിനു ബോധ്യമായി. ഒരാളുടെ കുലമോ വസ്ത്രമോ ഒന്നും അല്ല പ്രധാനം എന്നും, എല്ലാവരും തുല്യരാണ് എന്നും ഉള്ള കാര്യം ഉതംഗൻ മറന്നു പോയിരുന്നു. കാട്ടാളനിലും ഉള്ളത് ഒരേ ഈശ്വരൻ തന്നെയാണ് എന്ന് ഉതംഗമുനിക്ക്‌ കൃഷ്ണൻ മനസ്സിലാക്കി കൊടുത്തു.

*പല്ലി* *തന്ന* *പാഠം* 🌞

ഒരു ജാപ്പനീസ് ഭവനം പൊളിച്ചു പണിയുന്നതിന്‍റെ ഭാഗമായി ജോലിക്കാരന്‍ ഒരു മുറിയുടെ ഭിത്തി പൊളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ജപ്പാനിലെ വീടുകളുടെ മരംകൊണ്ടുണ്ടാക്കിയ ഭിത്തികള്‍ക്കിടയില്‍ ചൂടും തണുപ്പും നിയന്ത്രിക്കാനായി പൊള്ളയായ ഭാഗമുണ്ടായിരിക്കും.

ഭിത്തി പൊളിച്ചു കൊണ്ടിരുന്ന ജോലിക്കാരന്‍ ആ കാഴ്ചകണ്ട്‌ ഒരുനിമിഷം ശ്രദ്ധിച്ചു.

കാലില്‍ ഒരു ആണി തുളച്ചു കയറിയതിനാല്‍ മതിലില്‍ കുടുങ്ങിപ്പോയ ഒരു പല്ലി.

അയാള്‍ക്ക്‌ സഹതാപം തോന്നി..

അതിനെ രക്ഷിക്കാന്‍ ആലോചിക്കുന്ന സമയത്താണ് അഞ്ചു വര്‍ഷം മുമ്പ് വീട് പണിത സമയത്ത് ഭിത്തിയില്‍ അടിച്ചു കയറ്റിയ ആണിയായിരുന്നല്ലോ..???
അതെന്നോര്‍ത്തത് ...!!!

എന്ത് ....? നീണ്ട അഞ്ചുവര്‍ഷങ്ങള്‍ ഇരുണ്ട ഈ ഭിത്തികള്‍ക്കിടയില്‍ കുരുങ്ങിയ കാല്‍ അനക്കാനാവാതെ ഇതേ അവസ്ഥയില്‍ ഈ പല്ലി ജീവിച്ചിരുന്നെന്നോ ...???

അവിശ്വസനീയം... !!

പല്ലിയുടെ ആശ്ചര്യകരമായ അതിജീവനത്തിന്‍റെ രഹസ്യമറിയാനായി അയാള്‍ ജോലി നിര്‍ത്തി പല്ലിയെത്തന്നെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.

കുറെ സമയം കഴിഞ്ഞപ്പോള്‍ എവിടെനിന്നെന്നറിയാതെ മറ്റൊരു പല്ലി പ്രത്യക്ഷപ്പെട്ടു.

അതിന്‍റെ വായില്‍ കുറച്ചു ഭക്ഷണമുണ്ടായിരുന്നു.

വന്ന പല്ലി വായില്‍ കരുതിയിരുന്ന ഭക്ഷണം കാല്‍കുരുങ്ങിയ പല്ലിക്ക് നല്‍കി.

ആഹ്..!!!..

വികാരവിക്ഷോഭത്താല്‍ അയാളൊരു നിമിഷം തരിച്ചിരുന്നുപോയി ..!!!

കേവലം നിസ്സാരനായ ഒരു പല്ലി ആണിയില്‍ കാല്‍കുടുങ്ങി അനങ്ങാനാവാത്ത രക്ഷപ്പെടുമെന്നു യാതൊരു പ്രതീക്ഷയുമില്ലാത്ത മറ്റൊരു പല്ലിക്ക് വേണ്ടി നീണ്ട അഞ്ചുവര്‍ഷങ്ങള്‍ ...

ഒരു ദിവസം പോലും മുടങ്ങാതെ ഭക്ഷണം കൊണ്ട് വന്നു നല്‍കുന്നു...

സവിശേഷ ബുദ്ധിയോടെ സൃഷ്ടിക്കപ്പെട്ടു എന്നഹങ്കരിക്കുന്ന മനുഷ്യന് പോലും സാധിക്കാത്ത ഒരു മനസ്സോ നിസ്സാരമെന്നു കരുതപ്പെടുന്ന ഈ കൊച്ചു ജീവിക്ക് ?

മാറാരോഗിയായ പങ്കാളിയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിക്കുന്ന മനുഷ്യരുള്ള ഇക്കാലത്ത് നിസ്സാരനായ ഒരു പല്ലിയുടെ നിസ്വാര്‍ത്ഥമായ സ്നേഹം ഒരു പാഠമാകേണ്ടതാണ്.

നിങ്ങളുടെ പ്രിയപ്പെട്ടവരേ ഒരിക്കലും കൈവെടിയാതിരിക്കുക.

അടുപ്പമുള്ളവര്‍ നിങ്ങളുടെ സാമീപ്യം ആഗ്രഹിക്കുമ്പോള്‍ ഒരിക്കലും തിരക്കാണെന്ന് കാരണം പറഞ്ഞ് അവരില്‍ നിന്നൊഴിഞ്ഞു മാറാതിരിക്കുക.

ലോകം മുഴുവനും നിങ്ങളുടെ കാല്‍ക്കീഴിലായിരിക്കാം , പക്ഷേ അവരുടെ ലോകമെന്നത് നിങ്ങള്‍ മാത്രമായിരിക്കും..!!!

ഒരുനിമിഷത്തെ അവഗണന മതി..

ഒരു യുഗം കൊണ്ട് പടുത്തുയര്‍ത്തിയ സ്നേഹവും വിശ്വാസവും തകര്‍ത്തു കളയാന്‍ ...!!!

അതുകൊണ്ട് ചിന്തിക്കൂ ..??

നഷ്ടപ്പെടുത്താന്‍ ഒരു നിമിഷം മതി ..!!!

നേടാന്‍ ജന്മം മുഴുവനും പോരാതെ വന്നേക്കാം .

സ്രഷ്ടാവ്

⚠ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ....

മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...?

തലച്ചോർ...

490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!
1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം..!
ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..!
ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ...!
ശ്വാസം, രക്ത പ്രവാഹം,
വിശപ്പ്, ദാഹം,
അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം
പോലും തലച്ചോർ നിയന്ത്രിക്കുന്നു..!
നമ്മുടെ മസ്തിഷ്കം
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!
ഒരു ബൾബിന്
പ്രകാശിക്കാനുള്ള പവർ...!
ഭാരം 1.3 കിലോഗ്രാം മാത്രം... !
വ്യാപ്തി
14 cm x 16 cm x 9 cm
മാത്രവും!

⚡⚡⚡⚡⚡⚡⚡⚡⚡⚡
ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?

ഹൃദയം〰

1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..!
അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ ...!
ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു!
ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു...!
60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം..!

#⃣ആരാണ് ഇതിന്റെ ഉടമസ്ഥൻ?
#⃣അവനോട് നമുക്ക് കടപ്പാടില്ലെ?

രക്തക്കുഴലുകൾ

ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം
96560 കിലോമീറ്റർ..!
ഭൂമിയുടെ ചുറ്റളവ്
40075 കിലോമീറ്റർ...!
അഥവാ ഒരൊറ്റ മനുഷ്യ
ശരീരത്തിലെ രക്തക്കുഴലുകൾക്ക് തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…!
എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?

ശ്വാസ കോശം
രക്തക്കുഴലുകളിൽ
ഓക്സിജൻ എത്തിക്കലാണ് ധർമ്മം... !
കാഴ്ചയിൽ ഏതാനും
സെന്റീമീറ്റർ മാത്രം..!
എന്നാൽ
ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി...!

ആരാണിത് ചിട്ടപ്പെടുത്തിയത്?
ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ...?

കിഡ്നി☀

രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു....
എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു..

ആമാശയം

ദഹന പ്രക്രിയയാണ് ജോലി...!
ദഹനത്തെ സഹായിക്കാൻ
അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക്
ആസിഡുകൾ ഇവിടെ ധാരാളം..!
ഈ ആസിഡുകൾക്ക്
ഒരു ബ്ലേഡിനെ പോലും
നശിപ്പിക്കാൻ കഴിയും..!
എന്നാൽ ആമാശയം ഇതിൽ
നിന്നും സംരക്ഷിക്കപ്പെടുന്നു...!?
കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..!
ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം..!

കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന
ആ സംരക്ഷകൻ പോരേ നമുക്ക്?

ഡി.എൻ.എ♒

ഏറ്റവും വലിയ വിവര ശേഖരണി..!
മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!
ഓരോ കോശത്തിലും
ഒരു ഡി.എൻ.എ..!
ഒരോ ഡി.എൻ.എ യിലും
ആയിരം വോള്യം പുസ്തകങ്ങൾ..!
ഒരോ പുസ്തകത്തിലും
ഒരു ലക്ഷം പേജുകൾ..!

നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?
അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?

☝സുഹൃത്തെ...
താങ്കൾ ഈ ഭൂമിയിൽ
നിലനിൽക്കാൻ ഒരോ നിമിഷവും
കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!
ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?❓


ആ സ്രഷ്ടാവിനു പറയുന്ന പേരാണ് .. ദൈവം..
■അവനു തുല്യനായി ആരുമില്ല,
■അറിവിനും കഴിവിനും പരിധിയുമില്ല,
■ഉറക്കവും മയക്കവുമില്ല,
■ജനനമില്ല, മരണമില്ല,
■പ്രതിമയും രൂപവുമില്ല,
■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ,
■സകലത്തിനും സ്രഷ്ടാവ്,

പുട്ട്

പണ്ടൊരു നാടുണ്ടായിരുന്നു.. അവിടെ കുറേ ആളുകളും...

ഒരിക്കൽ അവർ അറിഞ്ഞു മറ്റു നാടുകളിലൊക്കെ "പുട്ട്" എന്നൊരു പലഹാരം ഉണ്ടെന്ന്..

ചൂട് പുട്ടും പഴവും പപ്പടവും കൂട്ടിക്കുഴച്ചു തിന്നാൻ നല്ല സ്വാദാണ് എന്ന് മറുനാട്ടിൽ നിന്ന് വന്ന ചിലർ അവരോടു പറഞ്ഞു.. പപ്പടവും പഴവും അന്നാട്ടിൽ ഉണ്ടായിരുന്നു എങ്കിലും പുട്ട് അവർ കണ്ടിട്ടേയില്ലായിരുന്നു..

"വെളുത്തുരുണ്ട് വാഴേടെ പിണ്ടി പോലിരിക്കുന്ന ഒരു സാധനമാണത്രേ ഈ പുട്ട്" മറുനാട്ടിൽ നിന്ന് കിട്ടിയ അറിവുമായി ചിലർ ആളായി...

കാശുള്ള ചിലർ മറുനാട്ടിൽ പോയി പുട്ട് കഴിച്ചിട്ടു വന്നു.. പക്ഷെ അതുണ്ടാക്കുന്ന വിധം ആരും അവരെ പഠിപ്പിച്ചു കൊടുത്തില്ല...

"പുട്ടുണ്ടാക്കാൻ അറിഞ്ഞിരുന്നേൽ നമുക്കും പപ്പടോം പഴോം കൂട്ടി കുഴച്ചു തിന്നാമായിരുന്നു" നാട്ടുകാർ പരസ്പരം കൊതി പറഞ്ഞു..

"എനിക്കറിയാം പുട്ടുണ്ടാക്കാൻ, പക്ഷേ വേണ്ടെന്നു വെച്ചിട്ടാ.., അങ്ങനെ നിങ്ങള് പുട്ടു തിന്ന് സുഖിക്കണ്ടാ..." നാട്ടിലെ ഏക ചായക്കടക്കാരൻ എന്നും വീമ്പു പറയും..

അങ്ങനിരിക്കെ നാട്ടിൽ പുതിയതായി ഒരാളെത്തി. നാട്ടുകാർ അയാൾക്ക് ചുറ്റും കൂടി

"നിങ്ങൾ എവിടെനിന്നു വരുന്നു, എന്താ നിങ്ങളുടെ ജോലി..?"
"ഞാൻ പരദേശിയാണ്.. അവിടെ ചായക്കട നടത്തിയിരുന്നു"
"നിങ്ങൾക്ക് പുട്ട് ഉണ്ടാക്കാൻ അറിയാമോ..?"
"ഉണ്ടാക്കിയിട്ടുണ്ട്"
"ഞങ്ങൾക്ക് പുട്ടുണ്ടാക്കിത്തരാമോ..?"
"നിങ്ങൾ കൂടി സഹായിക്കുമെങ്കിൽ ഞാൻ ശ്രമിക്കാം.."
"എപ്പോൾ ഉണ്ടാക്കിത്തരും..??"
"മൊത്തം ഒരു നാല് മണിക്കൂർ"
"എങ്കിൽ കവലയിൽ നിങ്ങൾക്ക് ചായക്കട ഇട്ടുതരാം"

ഇതറിഞ്ഞ പഴയചായക്കടക്കാരന് ഭയമിളകി...

"അവനു പുട്ടുണ്ടാക്കാൻ ഒന്നും അറിഞ്ഞുകൂടാ.., ഇതൊക്കെ ഇവിടെ ഒരു ചായക്കട തുടങ്ങാനുള്ള അവൻറെ അടവാണ്. അവനെ ഒരു നിമിഷം പോലും ഇവിടെ നിർത്തരുത്. ഓടിക്കണം" പഴയ കടക്കാരൻ വിളിച്ചു കൂവി

"എന്തായാലും നാല് മണിക്കൂർ സമയം ചോദിച്ചതല്ലേ.., അയാൾ ഉണ്ടാക്കട്ടെ. താൻ തത്കാലം മിണ്ടാതിരിക്ക്" നാട്ടുകാർ പറഞ്ഞു

"പറ്റില്ല.., ഇവൻ നാട്ടുകാരെ മൊത്തം പറ്റിക്കാൻ വന്നതാ.., ഉടനേ ഓടിക്കണം" പഴയകടക്കാരൻ വീണ്ടും പറഞ്ഞു

"താൻ അതൊന്നും കേൾക്കണ്ടാ, പുട്ടുണ്ടാക്കാൻ തുടങ്ങിക്കോ.., നാലു മണിക്കൂറിനകം പുട്ടു കിട്ടിയില്ലെങ്കിൽ തൻറെ കാര്യം കട്ടപ്പൊക" നാട്ടുകാർ പുതിയ കടക്കാരനോട് പറഞ്ഞു

"അതിനാദ്യം നിങ്ങൾ എനിക്ക് രണ്ടുകിലോ അരി സംഘടിപ്പിച്ചു തരണം"

"പിന്നേ.., മണിമണി പോലിരിക്കുന്ന അരികൊണ്ടല്ലേ പിണ്ടി പോലത്തെ പുട്ടുണ്ടാക്കാൻ പോണത്...?? ഇപ്പൊ മനസ്സിലായില്ലേ ഇവൻ വെറും തട്ടിപ്പാണെന്ന്..?? ഓടിച്ചു വിടവനെ...!!" പഴയകടക്കാരൻ ചാടിവീണു..

"താൻ ഒന്ന് മാറി നിൽക്ക്.., ആരെങ്കിലും പോയി കുറച്ച് അരി കൊണ്ടുവന്ന് ഇയാൾക്ക് കൊടുക്ക്"

അൽപസമയത്തിനകം അരി വന്നു. പരദേശി അരി കഴുകി ഒരു പാത്രത്തിൽ വെള്ളത്തിലിട്ടു വെച്ചു

"ഇങ്ങനെയാണോ പുട്ടുണ്ടാക്കുന്നത്..??" നാട്ടുകാരിൽ ഒരാൾ ചോദിച്ചു
"അതിന് ആദ്യം അരി ഇതുപോലെ വെള്ളത്തിലിട്ടു കുതിർക്കണം" പരദേശി മറുപടി പറഞ്ഞു

"പിന്നേ.., അരി വെള്ളത്തിലിട്ടാൽ പുട്ട് ഉണ്ടാവാൻ പോവ്വല്ലേ..?? അടിച്ചോടിക്കെടാ അവനെ" പഴയ കടക്കാരൻ അലറി

ഒന്നര മണിക്കൂറോളം അരി വെള്ളത്തിൽ കിടന്നു കുതിർന്നു. പരദേശി അരി വാരിയെടുത്ത് ഒരു തുണിയിൽ നിരത്തി

"ഇതെന്തിനാ ഇങ്ങനെ ചെയ്യുന്നത്..??" നാട്ടുകാർ ചോദിച്ചു

"അരിയിലെ വെള്ളം മുഴുവൻ വാർന്നു പോകണം"

"കണ്ടോ കണ്ടോ..?? ആദ്യം ഇവൻ തന്നെ അരി മുഴുവൻ എടുത്ത് വെള്ളത്തിലിട്ടു..!! നമ്മൾ ചോദിച്ചപ്പോൾ പറഞ്ഞു അരി കുതിർന്നാലേ പുട്ടുണ്ടാക്കാൻ പറ്റൂ എന്ന്..!! ഇപ്പൊ പറയുന്നു കുതിർന്ന അരിയിലെ വെള്ളം മുഴുവൻ പോണം എന്ന്..!! ഇപ്പൊ മനസ്സിലായില്ലേ ഇവന് പുട്ടല്ല ഒരു ചുണ്ണാമ്പും ഉണ്ടാക്കാൻ അറിയില്ല എന്ന്..?? നാട്ടുകാരുടെ രണ്ടു കിലോ അരിയും ഒന്നര മണിക്കൂറും ചുമ്മാ കളഞ്ഞ ഇവനെ തല്ലിക്കൊല്ലണം.." പഴയകടക്കാരൻ ആവേശഭരിതനായി

പരദേശി ഒന്നും മിണ്ടാതെ അരി മുഴുവൻ നിരത്തി.. ഒരുമണിക്കൂർ വെയിലത്തു കിടന്ന് അരി നന്നായി ഉണങ്ങി...

"ഇനി എനിക്ക് ഒരു ഉരലും ഉലക്കയും രണ്ടാളെയും വേണം" പരദേശി പറഞ്ഞു

സാധനങ്ങൾ എത്തി. പരദേശി ഉരൽ വൃത്തിയാക്കി അരി മുഴുവൻ അതിലേയ്ക്ക് ഇട്ടു..

"ഇനി ഇതൊന്ന് ഇടിച്ചു പൊടിക്കണം"

" ദേ വീണ്ടും തട്ടിപ്പ്.., ആദ്യം അരിയെടുത്തു വെള്ളത്തിലിട്ടു, പിന്നെ അതെടുത്ത് ഉണക്കി.., ഇപ്പൊ ദേ അത് ഇടിച്ചു പൊടിയാക്കാൻ പോവുന്നു.., എടോ , സത്യം പറയ്, താൻ ഇതുവരെ പുട്ട് കണ്ടിട്ടുണ്ടോടോ..??" പഴയകടക്കാരന്റെ നിയന്ത്രണം വിട്ടു

"താനൊന്ന് മിണ്ടാതിരിക്കെടോ.., നോക്കട്ടെ എന്താവും എന്ന്" നാട്ടുകാരിൽ ഒരാൾ അരി ഇടിച്ചു തുടങ്ങി.. അരമണിക്കൂർ കൊണ്ട് അരി നന്നായി പൊടിഞ്ഞു..

പരദേശി പൊടി മുഴുവൻ വാരി ഒരു പാത്രത്തിലേയ്ക്കാക്കി. എന്നിട്ട് അത് അടുപ്പിൽ വെച്ച് ഒരു ചട്ടുകം കൊണ്ട് മെല്ലെ ഇളക്കാൻ തുടങ്ങി...

"ഇങ്ങനെയാണോ പുട്ട് ഉണ്ടാക്കുന്നത്" നാട്ടുകാർക്കും ലേശം ക്ഷമ കെട്ടു തുടങ്ങി..

"അരി പൊടിച്ചു വറുക്കണം.., എങ്കിലേ പുട്ടിനു രുചിയുണ്ടാവൂ" പരദേശി പറഞ്ഞു

"പിന്നേ.. അടുപ്പത്തിട്ടു പൊടി വറുത്തല്ലേ കുറ്റി പോലത്തെ പുട്ടുണ്ടാക്കുന്നത്..?? അരിപൊടിച്ചു ഒരുത്തന്റെ കൈകഴച്ചതിനും നീ സമാധാനം പറയണം.. നാലു മണിക്കൂർ ഒന്ന് കഴിഞ്ഞോട്ടെ.., ഈ നാട്ടുകാരെക്കൊണ്ട് തന്നെ നിന്നെ ഇവിടെ നിന്ന് തല്ലിയോടിപ്പിക്കും" പഴയ കടക്കാരൻ വെല്ലുവിളി തുടർന്നു

അരമണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും പൊടി വറുത്ത മണം അന്തരീക്ഷത്തിൽ പരന്നു..

"ഇതല്ല പുട്ടിൻറെ മണം.., നാട്ടുകാരേ.., ഇവൻ നമ്മളെ പറ്റിക്കുവാ.., ഇങ്ങനല്ല പുട്ടുണ്ടാക്കുന്നത്.., പുട്ടുണ്ടാക്കാൻ എനിക്കറിയാം.., അത് ഇങ്ങനല്ല... അടിയവനെ....!!" പഴയകടക്കാരന്റെ നിയന്ത്രണം വിടാറായി..

പരദേശി വറുത്ത പൊടി ചൂടാറ്റി അൽപം വെള്ളം ചേർത്ത് നന്നായി തിരുമ്മി..

ഇയാൾക്ക് പ്രാന്താണ്.., അരമണിക്കൂർ അടുപ്പത്തിട്ടു വറുത്ത പൊടി ദേ ഇപ്പൊ വെള്ളം ഒഴിച്ചു നനയ്ക്കുന്നു" പഴയകടക്കാരന്റെ ആവേശം കുറയുന്നില്ല

"ഇനി എനിക്ക് ഒരു മുളങ്കുറ്റിയും അത് കയറുന്ന വാവട്ടം ഉള്ള ഒരു പാത്രവും ഒരു മുറി തേങ്ങ ചിരകിയതും വേണം"

നാട്ടുകാർ എല്ലാം സംഘടിപ്പിച്ചു കൊടുത്തു. പരദേശി മുളങ്കുറ്റിയുടെ മുട്ട്‌ വരുന്ന ഭാഗം മുറിച്ചെടുത്തു. എന്നിട്ട് മുട്ടിൽ ചെറിയൊരു ദ്വാരം ഉണ്ടാക്കി. മറുവശത്തു കൂടി തേങ്ങ ചിരകിയതും അരിപ്പൊടി തിരുമ്മിയതും അൽപ്പാൽപ്പമായി നിറച്ചു...

"മുളയിൽ അരിപ്പൊടി നിറച്ചാൽ പുട്ടാവുമോ..?? ഇവനെ അടിച്ചോടിക്കാൻ ഇവിടെ ആണുങ്ങളാരും ഇല്ലേ..??"

പരദേശി പാത്രത്തിൽ പകുതി വെള്ളം നിറച്ചു. എന്നിട്ട് അരിപ്പൊടി നിറച്ച കുറ്റിയെടുത്ത് അതിൻറെ മുട്ട് വരുന്ന ഭാഗം പാത്രത്തിൻറെ വാവട്ടത്തിൽ ഇറക്കി. അതിനു ചുറ്റും തുണി വെച്ച് നന്നായി ചുറ്റി വരിഞ്ഞു. എന്നിട്ട് പാത്രം അടുപ്പത്തു വെച്ച് തീ കത്തിച്ചു..

"നീ തീർന്നെടാ പരദേശീ, നീ തീർന്ന്.. ഇനി അര മണിക്കൂർ തികച്ചില്ലെടാ..., നാട്ടുകാര് നിന്നെ ഇതുപോലെ അടുപ്പിൽ എടുത്ത് വെയ്ക്കും..."

അടുപ്പ് കത്തിക്കൊണ്ടിരുന്നു... കുറച്ചു സമയം കഴിഞ്ഞപ്പോൾ മുളങ്കുറ്റിയുടെ മുകളിലൂടെ മെല്ലെ ആവി പുറത്തേയ്ക്ക് വന്നു തുടങ്ങി.. പരദേശി മെല്ലെ കുറ്റി പാത്രത്തിൽ നിന്ന് വിടുവിച്ചു. ഒരു ഒരു പരന്ന തട്ട് മേശപ്പുറത്തു വച്ചു. എന്നിട്ട് മുളങ്കുറ്റിയുടെ വലിയ വായവശം ആ തട്ടിലേക്ക് കാണിച്ചു ഒരു നീളൻ കമ്പു കൊണ്ട് പിൻവശത്തെ മുട്ടിലെ ദ്വാരത്തിലൂടെ മെല്ലെ കുത്തി..

ആവി പറക്കുന്ന പുട്ട് മുളങ്കുറ്റിയിൽ നിന്ന് തിങ്ങിയിറങ്ങി വാഴപ്പിണ്ടി പോലെ തട്ടിൽ കിടന്നു..

നാട്ടുകാരുടെ കണ്ണുകൾ അത്ഭുതം കൊണ്ട് മിഴിഞ്ഞു.. "ദേ പുട്ട്" അവർ ഒരേ സ്വരത്തിൽ പറഞ്ഞു..

"ഇനി ഇതുപോലെ പൊടി കുറ്റിയിൽ നിറച്ചു നിങ്ങൾക്കും പുട്ടുണ്ടാക്കി നോക്കാം" പരദേശി പറഞ്ഞു..
നാട്ടുകാർ സന്തോഷത്തോടെ പഴവും പപ്പടവും കൂട്ടി പുട്ടു തിന്നു..

"അടിപൊളി പുട്ട്.. നമുക്കിനി പഴയ ചായക്കട വേണ്ടാ. പുതിയ ആള് മതി" അവർ ഒരേസ്വരത്തിൽ പറഞ്ഞു..

എല്ലാം കണ്ട് തകർന്ന മനസ്സോടെ നിൽക്കുന്ന പഴയചായക്കടക്കാരൻറെ അടുത്തു വന്നു പരദേശി പറഞ്ഞു
"അതേയ്, നമുക്കറിയാത്ത പണി പണിയറിയാവുന്നവൻ പണിയുമ്പോൾ ഇടയ്ക്കിട്ടു കേറി പണിയാൻ നിൽക്കാതെ പണി നോക്കിപ്പഠിക്കാൻ പഠിക്ക്..!! അതല്ലാതെ കുശുമ്പും കുന്നായ്മയും കൊണ്ടു നാട്ടുകാരെ വഴി തെറ്റിക്കാൻ നടന്നാൽ എപ്പോഴും ഇതുപോലെ പണികിട്ടിക്കൊണ്ടേയിരിക്കും...!!"

കിട്ടിയാ....???

പഴഞ്ചൊല്ലുകള്‍

✒വേണമെങ്കിൽ ചക്ക ....പച്ചക്കും തിന്നാം

✒ചങ്ങാതി നന്നായാൽ ....കാശ് കടം വാങ്ങാം

✒മുറ്റത്തെ മുല്ലക്ക് ....വെള്ളം ഒഴിക്കണം

✒നാടോടുമ്പോൾ ....നാട്ടുകാരും ഓടും

✒വെളുക്കാൻ തേച്ചത് ....കഴുകാൻ മറക്കരുത്

✒പണത്തിനു മീതെ ....റബ്ബർബാൻഡ് ഇടണം

✒മൂക്കില്ലാ രാജ്യത്ത് ....ജലദോഷം,തുമ്മൽ കാണില്ല

✒അറിയാത്ത പിള്ളക്ക് ....ട്യൂഷന്‍ കൊടുക്കണം

✒ആന കൊടുത്താലും....പാപ്പാനെ കൊടുക്കരുത്

✒ഉണ്ണിയെ കണ്ടാലറിയാം ....ഉമയുടെ ചേട്ടനാണെന്ന്

✒ഉപ്പ് തിന്നവർ ....പഞ്ചസാര കണ്ടുകാണില്ല

✒എല്ലു മുറിയേ പണിയെടുത്താൽ ....ആശുപത്രിയിൽ കിടക്കാം

✒എലിയെ കൊല്ലാൻ ....പൂച്ചയെ വളർത്തണം

✒ഒരുമയുണ്ടെങ്കിൽ ....ബീവറേജിലും ക്യൂ നിൽക്കാം

✒കാക്ക കുളിച്ചാൽ ....തണുത്തു വിറയ്ക്കും

✒കാണം വിറ്റും....MODERN ആവണം

✒കുന്തം പോയാൽ ....ലുട്ടാപ്പിയെ തപ്പണം

✒ഗതികെട്ടാൽ പുലി....നാട്ടിൽ ഇറങ്ങും

✒പുത്തൻ അച്ചി ....സീരിയൽ കാണും

✒പയ്യെ തിന്നാൽ ....സമയം പോകും

✒മണ്ണും ചാരി നിന്നവൻ ....മണ്ണിടിച്ചിലിൽ മരിച്ചു

✒മിന്നുന്നതെല്ലാം ....LIGHT അല്ല

✒മിണ്ടാപ്പൂച്ച ....ഊമ ആയിരിക്കും

✒വേലിയിൽ കിടന്ന പാമ്പിനെ ....വാവ സുരേഷ് കൊണ്ടുപോയി

ബന്ധങ്ങൾ

ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം...

മിനുക്കണം...

പുതുക്കണം..

അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക
തന്നെ... വേണം


കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത കൂടുതൽ
ഉണ്ട്.

എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം.


സൗഹൃദങ്ങൾ മാത്രമല്ല കുടുംബ ബന്ധങ്ങൾ പോലും തകരാൻ നന്നേ ചെറിയ ഒരു കാരണം മതി.

അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം

. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ.

പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ...


സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ..


ഒടുവിൽ പിണക്കമായി.

വിളി നിന്നു..

ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറലായി...



കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്.


നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..!


കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ..

എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും.


ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല.


"ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ,

ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ"


കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക...!!!

വായിച്ച് കഴിഞ്ഞ ഉടനേ ഷെയർ ചെയ്യുക
ആരെങ്കിലും പിണങ്ങി നിൽക്കുന്നുണ്ടെങ്കിൽ
നന്നാവട്ടെ💖💖💖💖💖💖💖💖💖💖💖💖💖

കർമ്മഫലം

പ്രസവമുറിയുടെ വെളിയിൽ നിന്നും രാഘവൻ മനസ്സുരുകി പ്രർത്ഥിച്ചു.....
ഈ കുഞ്ഞ് എങ്കിലും ആൺകുട്ടിയാവണേ, കഴിഞ്ഞ മുന്നു കുട്ടികളും പെൺകുട്ടികൾ ആയിരുന്നു......

"ആരാ മല്ലികയുടെ ഒപ്പം വന്നത്, മല്ലിക പ്രസവിച്ചു പെൺകുട്ടിയാ....."

നേഴ്സ് വന്നു പറഞ്ഞതു കേട്ട് രാഘവൻ പൊട്ടിക്കരഞ്ഞു.........
.
രാഘവൻ കുഞ്ഞിനെ കാണാൻ പോലും നിൽക്കാതെ നേരേ ഭാസ്കരൻ കണിയാന്റെ അടുത്തേക്ക് വെച്ചു പിടിച്ചു......


"ഭാസ്കരൻപണിക്കരെ, എന്റെ നാലു കുട്ടികളും പെൺകുട്ടികളായി പിറന്നു, ഒരു ആൺകുഞ്ഞിനെ കിട്ടാൻ ഞാൻ എന്തു ചെയ്യണം പണിക്കരെ,.......,
അത്രയ്ക്കും മോഹിച്ചു പോയി....."
ഭാസ്കരപണികർ കവടി നിരത്തി, മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു,,,,,

"രാഘവാ, നീ വീട്ടിൽ പോവുക... വീട്ടിന്റെ ഉമ്മറത്ത് നിന്റെ അച്ഛൻ ചാരുകസേരയിലിയിരുന്നു പത്രം വായിക്കുന്നുണ്ടാകും..., നീ അടുത്തു ചെന്ന് അച്ഛന്റെ കരണത്തു രണ്ടു പൊട്ടിക്കുക:.... എല്ലാം ശരിയാവും,..,,,,..."


രാഘവൻ വീട്ടിലോട്ടു നടന്നു. ഉമ്മറത്ത് ചാരുകസേരയിലിരുന്നു അച്ഛൻ പത്രം വായിക്കുന്നു,,,

രാഘവൻ ഒന്നും ചിന്തിച്ചില്ല..., അച്ഛന്റെ കരണം നോക്കി രണ്ടു പൊട്ടിച്ചു,,,,,


ഒരു വർഷം കഴിഞ്ഞു മല്ലികയെ വീണ്ടും പ്രസവവാർഡിൽ ആക്കി,...,,

"ആരാ മല്ലികയുടെ ആളുകൾ, മല്ലികയ്ക്ക് ആൺകുഞ്ഞു പിറന്നു,..."

നേഴ്സിന്റെ വാക്കുകൾ കേട്ട് രാഘവൻ സന്തോഷത്തോടെ പോട്ടിച്ചിരിച്ചു,,,,

കുഞ്ഞിനെ കാണാൻ പോലും നിൽക്കാതെ
ഭാസ്കരപണിക്കരുടെ അടുത്തേയ്ക്കോടി,,,


"പണിക്കരെ നിങ്ങൾ പറഞ്ഞതു ഫലിച്ചു, എനിക്ക് ഒരാൺകുഞ്ഞ് പിറന്നു,...
ഇത്രയും വലിയവനായ നിങ്ങൾക്കു ഞാൻ എന്തു നൽകണം.....?"


"രാഘവാ ഞാൻ ഒന്നും ചെയ്തിട്ടില്ല, നീ നിന്റെ അച്ഛന്റെ കരണത്ത് അടിച്ചു.,, അതു തിരിച്ചു കിട്ടാൻ നിനക്ക് ഒരു ആൺമകൻ പിറന്നു, അത്രേയുള്ളൂ,, നീ കാത്തിരുന്നോളൂ... ഈ മകന്റെ കൈയിൽ നിന്നും തല്ലു വാങ്ങിക്കുമ്പോൾ നീ എന്നെ ഓർമ്മിച്ചാൽ മതി, ട്ടോ രാഘവാ,,,,"

പ്രകൃതി രമണീയമായ കൊല്ലം ജില്ലയിലെ കുറച്ചു കാഴ്ചകൾ.........

"എൻ്റെ സ്വന്തം നാട് കൊല്ലം. "ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം,/ഇന്ത്യയിലെ ആദ്യത്തെ റോമൻ കാത്തോലിക്ക രൂപത,/ഇന്ത്യയിലെ ആദ്യത്തെ Ecco ടൂറിസം -(തെന്മല),/ഇന്ത്യയിൽ ഏറ്റവും കൂടുതൽ Royal Enfield ഉപയോഗിക്കുന്ന ജില്ല,/ഇന്ത്യയിൽ രണ്ടാമത്തേതും കേരളത്തിൽ ആദ്യത്തേതും ആയ തൂക്കു പാലം (പുനലൂർ), /ഇന്ത്യയിൽ മലിനീകരണം കുറവുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനം,/ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ല./ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള വിളക്കുമാടം (തങ്കശേരി),/ ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്ഥലം, /ഇന്ത്യയിൽ രണ്ടാമത്തെ നീളം കൂടിയ പ്ലാറ്റുഫോം(കൊല്ലം ജം. ),/ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്നത് (AD.1578-കൊല്ലം ), കേരളത്തിൽ ആദ്യം വിമാനം ഇറങ്ങിയത് (ആശ്രാമം), /കേരളത്തിൽ ആദ്യമായി ജെല വിമാനം ഇറങ്ങിയത് (അഷ്ടമുടി കായൽ ), /കേരളത്തിൽ ആദ്യമായി house boat ഇറങ്ങിയത് (ആലുംകടവ് ), /കേരളത്തിലെ ആദ്യ കടലാസ് നിർമാണ ശാല (പുനലൂർ )/, കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ (അഷ്ടമുടി കായൽ ), /കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം(ശാസ്താംകോട്ട ),/ കേരളത്തിലെ ഏറ്റവും പ്രദാനപെട്ട മൽസ്യബന്ധന തുറമുഖം(നീണ്ടകര ),/ കേരളത്തിൽ സ്വദേശികൾ ഏറ്റവും കൂടുതൽ എത്തുന്ന ബീച്ച്, /കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി (കല്ലട ), /കേരളത്തിലെ ആദ്യത്തെ ESI മെഡിക്കൽ കോളേജ് (പാരിപ്പള്ളി )/, തിരുവിതാംകൂറിലെ ആദ്യത്തെ ക്ലോക്ക് ടവർ (ചിന്നക്കട ), തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ പാത (കൊല്ലം -പുനലൂർ -ചെക്കോട്ട), /കശുവണ്ടി വ്യവസായത്തിൽ ഒന്നാം സ്ഥാനം, /കേരളാത്തൊടൊപ്പം രൂപം കൊണ്ട ജില്ല, /കേരളത്തിൽ ജനത്തിരക്കിൽ മൂന്നാമത് നിൽക്കുന്ന റെയിൽവേ സ്റ്റേഷൻ,/കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ, /കേരളത്തിൽ ജനസംഖ്യയിൽ നാലാം സ്ഥാനം,/ തിരുവിതാംകൂർ രാജ്യത്തിന്റ തലസ്ഥാനം,/പത്തനംതിട്ട ജില്ലയുടെ മാതൃ ജില്ല,/ കഥകളിയുടെ ജന്മസ്ഥലം,(കൊട്ടാരക്കര)/മലയാളിയുടെ സൂപ്പർ ആക്ഷൻ ഹീറോ ആയിരുന്ന ജയന്റ ജന്മസ്ഥലം,/കേരളത്തിലെ ആദ്യ ഓസ്കാർ ജേതാവ്,/ കേരളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റായ Eastcoast ആൽബത്തിന്റ നിർമാതാവ്, /കേരളത്തിൽ ഏറ്റവും കൂടുതൽ ഗാനമേള ട്രൂപ്പ്,കേരളത്തിൽ ഏറ്റവും കൂടുതൽ കലാകാരമാർ..അങ്ങനെ കുറെ കാര്യങ്ങൾ ... ഞാൻ ഒരു കൊല്ലം ജില്ലക്കാരൻ ആയതിൽ കൂടുതൽ അഭിമാനിക്കുന്നു....

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് ഒരു പഴഞ്ചൊല്ലുണ്ട്....
ഇത്ര മനോഹരമായ സ്ഥലങ്ങൾ ഉള്ളപ്പോൾ മടങ്ങി പോവാൻ ആർക്കും തോന്നില്ല.........!!

Some good practices to keep your money safe

_*Accounts*_

*1) Make two bank accounts.*

Primary account and Secondary account

Keep all your money in Primary and never use it for online transactions.

Never use Primary Debit card anywhere.

Use the Secondary account for all the spending and withdrawing money from ATM. Transfer money from Primary account when needed and keep balance under Rs 10,000.



_*Cards*_

*1) Use Credit Card as much as possible*

So that the liability is on banks. Debit cards means your money is gone.

In credit card payments banks can delay or revert the fraudulent payment but not in case of debit card payment. So credit card is safer choice for transactions

If you aren't earning a handsome salary or have bad credit score just put an FD of 25,000 and get a Credit Card against it. Never ever use your Debit Card for online shopping or at POS terminals.


*2) Get a safer chip based card*

A duplicate copy of magnetic cards can be made in minutes, chip based cards cannot be copied easily.


*3) Never let your cards out of your sight*

When paying bills at some restaurant, ask them to bring the POS machine to you or you yourself go to the machine. Also grab that receipt, check, and tear.


*4) Always hide the keypad*

Those devices that you swipe that card have walls to hide your fingers so that no one can see what you're typing, that isn't adequate, cover the top of your hand as well.

Don't punch in the numbers by making a fist and taking the index fingers out. Instead, type like a person playing the piano, i.e: all four fingers resting or hovering over the keypad.



_*ATM*_

*1) Always go and inspect the ATM thoroughly*

It hardly takes 15-20 seconds to ensure there's no skimmer in the slot, no camera of device watching your pin etc. The people behind you can wait.


*2) Always tear up ATM receipts into pieces before you throw into the dustbin*


*3) Never display or show off with the money you just got from ATM*

When the machine gives you cash, count and put that cash inside your wallet or purse while being in the ATM itself, don't do so while coming out of the ATM or outside.



_*Phones and Computers*_

*1) Only install apps from official stores like Google play store or Apple store*

Don't use pirated apps on your phone, it could be infected with adwares and spywares.


*2) Always update your browsers, apps and antivirus definitions on your computer*


*3) Always check for HTTPS in your browser when making online transactions*


*4) Never click on links that arrive in text messages, emails, WhatsApp*

Some of them run scripts and can send all your info to the hacker.

If a friend sends you link to check out something on Flipkart, better go and search that thing yourself instead of clicking the link


*5) Never use any device other than your personal device to access your account*

You'll often find people suggesting you not to use public computer systems to access your accounts, but whenever I see any of my relatives' or sometimes friends' systems, they tend to have some sort of malware or unwanted but suspicious browser extensions installed.

You cannot be sure how technically sound your relatives/friends are in protecting their computers, so best to avoid their devices for banking transactions.


*6) Use two-factor authentication if your bank provides that option*

Make sure your phone is locked and SMS that you get aren't visible on the locked screen. If you do not take care of this part, having a two-factor authentication kind of loses it's purpose, since gaining access to your unlocked phone pretty much gives someone access to your email ID (to reset password) and SMS (for two-factor authentication).



_*Passwords*_

*1) Change your netbanking password, ATM pin regularly (3 months)*


*2) Never reuse banking passwords in other sites*

Always have separate banking passwords for all accounts and make sure they are not even similar.

If you're the kind of person who cannot remember passwords, write down password hints for yourself such that only you can figure out what the password is from that hint. This means you cannot use passwords hints like "son's name + wife's DOB".


*3) Use Keepass password manager if you are tech savvy*

Otherwise write your passwords on a paper and keep it very very safe



_*Others*_

*1) Stop giving out your phone number and email id.*

Do not register your phone numbers at places where it's not needed.

Online offers that look too good to be true like '50 lucky registered winners will get free iPhone 7' actually are too good to be true.

Shopper's stop or Reliance fresh asking you for your phone number during checkout? Don't give it to them! Your number ends up in their spamming database. And if any of these numbers end up in the hands of a company that specializes in scamming, that can land you in trouble.

I've gotten calls from people multiple times claiming they're calling from my bank (they knew my bank name, my phone number and my name, so I would suspect they were who they claimed they were). But then they ask you to verify yourself by telling you your address and other details. Slowly they'll make their way to your debit card number.

*Do not give out such sensitive details to anyone on phone, even if they claim they're from your bank, no matter how genuine they sound.*


*2) Don't share your email id, birth date on social media. If you have FB, then hide them.*


*3) Unlist from TrueCaller* https://www.truecaller.com/unlist

_How exactly does Truecaller help the scammers you ask?_

They get your Phone Number from someplace

They get your Name from TrueCaller

Then they Internet Search your name, Get your info like DOB, PAN

With this information they get duplicate sims from your cellphone provider and Reset your passwords.


*4) Always be safe with money*

There are people inside a bank, one that marks other people taking out money, other, that's outside and puts a game on you.

These guys are pro's, if they've targeted you, then chances are there's a very good reason for it. They see you are weakling and either steal or dacoit, that is what they will do. Rare, but still happens.

A young bodied guy is less likely to get duped, but your mom, aunt, grandma/pa is a bull's eye for them thieves. Accompany them if you can. Money is a strange thing, and people will do anything to have more of it.



This forward may actually save people's life and their hard earned money

*_Please spread awareness_*

പേരു

ഒരേ ക്ലാസിൽ പഠിച്ചിരുന്ന ആറു
കൂട്ടുകാർ ഒന്നിച്ച് ഒരു തീരുമാനം
എടുത്തു. ഭാവിയിൽ വിവാഹം
കഴിഞ്ഞ്, ആദ്യത്തെ കുട്ടിയുടെ
പേരിടുമ്പോൾ, ഓരോരുത്തരും
സ്വന്തം പേരിൻ്റെയും സ്വന്തം
ഭാര്യയുടെ പേരിൻ്റെയും
ആദ്യത്തെ മലയാള അക്ഷരങ്ങൾ
ചേർക്കുമ്പോൾ കിട്ടുന്ന
വാക്കുകൾ കുട്ടിയുടെ പേരായി
സ്വീകരിക്കും എന്നായിരുന്നു ആ
തീരുമാനം. കാലം കുറേ കഴിഞ്ഞു
എല്ലാവരും കല്ല്യാണം കഴിച്ചു.
മാർട്ടിൻ - ക്രിസ്റ്റിനയേയും,
കൃഷ്ണകുമാർ - മിനിമോളെയും,
എഡിസൻ - ലിസയെയും,
ആനന്ദ് - നന്ദിനിയേയും,
ആൽബർട്ട് - മഞ്ജുവിനേയും,
നാരായണൻ - റിയയെയും,
വിവാഹം കഴിച്ചു

Check these baby names.

Athisa
Aisa
Amya
Anewa
Astylea
Aofa
Awishinga
Ayoua
Aaa
Amerrya
Axmasa
Aina
Aadvancea.

😳...Why, are you surprised? I know you think these are truly baby names, but remove the first A and the last A and send to others. 😄😂😂💦💦💦

Have a wonderful day!

സമ്മാനം

SSLC 2016 പരീക്ഷയിൽ മലപ്പുറംജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോതിക്കാനും ഉപഹാരം നൽകാനും സംഘടിപ്പിച്ച വേദി : ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായിയും ആയ ഒരാളാണ് ചീഫ് ഗസ്റ്റ് .പിന്നെ സമൂഹത്തിലെ ഉന്നതരും രാഷ്ടിയക്കാരും മറ്റ് പ്രമുഖരേയും കൊണ്ട് നിറഞ്ഞരിക്കുന്ന സ്റ്റേജും പ്രൗഡോജലമായ സദസും,

ഈ അനുമോദന ചടങ്ങിന്റെ പ്രത്യകത: അവസാന റാങ്ക് കാരനെ ആദ്യം വിളിക്കുകയും, അത് പോലെ തന്നെ ഫസ്റ്റ് റാങ്ക് കാരന് അവസാനവുമാണ് സമ്മാനം കൊടുക്കുന്നത്. ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.സംസ്ഥാനത്ത് എറ്റവും കൂടുതൽ മാർക്കോടെ പാസ്സായതാണ് അരുൺ കൃഷ്ണൻ.

ആദ്യമായി സമ്മാനം സ്വീകരിക്കാൻ ദീപാ മേനോനെ ക്ഷണിച്ചു. അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ലൊരു വിജയം കരസ്ഥമാക്കിയത്. ഈ വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത്. എന്താണ് നിങ്ങൾക്ക് പറയാനുള്ളത്.

"ഈ വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അദ്യാപകർക്കാണ്.പിന്നെ സ്കൂളിന് ...... ...... അമ്മ പ്രഫസർ ആണ് അഛൻ ബാങ്കിൽ ജോലി ചെയ്യുന്നു. അതെല്ലാം എന്നെ സഹായിച്ചിട്ടുണ്ട്

സമ്മാനം ഏറ്റ് വാങ്ങിയ 9 കുട്ടികളുടെയും അഛനും അമ്മമാരും സമൂഹത്തിലെ ഉന്നതരും ഉയർന്ന ഉദേഗസ്തരും ആയിരുന്നു. അവരെല്ലാവരും തന്നെ സദസിന്റെ മുൻ നിരയിൽ തന്നെ ഇരിപ്പുണ്ട്.

അവസാനമായി ഫസ്റ്റ് റാങ്കോടെ പാസ്സായ അരുൺ കൃഷ്ണനെ ഉപഹാരം സ്വീകരിക്കാൻ ക്ഷണിച്ചു കൊണ്ട് അവതാരിക ചോദിച്ചു.
എന്താണ് ഈ വിജയത്തിന്റെ രഹസ്യം ? എന്താണ് നിങ്ങൾക്ക് പറയാനുള്ളത്.? ഇത്രയും വലിയ ഒരു വിജയം നിങ്ങൾ എങ്ങനെ നേടി..?

*"അരുൺ മൈക്ക് കയ്യിലെടുത്ത് കുറച്ച് നേരം മൗനമായി നിന്നു.*
*പിന്നെ സദസ്സിന്റെ ഓരോ മുക്കം മൂലയും അരിച്ച് പൊറുക്കി. സദസ്സിലെ ഒരു മൂലയിൽ നിന്ന് കൊണ്ട് മകനുള്ള സമ്മാനദാനം കാണാനെത്തിയ അമ്മയെ അവൻ കണ്ടു. അമ്മയുടെ മുഖത്തെ സന്തോഷവും തിളങ്ങുന്ന കണ്ണുകളിലേക്കും നോക്കികൊണ്ട് അവൻ പറഞ്ഞു. "എനിക്ക് ഒരു അപേക്ഷയുണ്ട്. ഈ ഉപഹാരം എനിക്ക് എന്റെ അമ്മയിൽ നിന്നും ഏറ്റുവാങ്ങണമെന്നുണ്ട്. അതിനുള്ള അവസരം നൽകണമെന്ന് സംഘാടകരോടും ഈ സ്റ്റേജിൽ ഇരിക്കുന്ന ബഹുമാനപെട്ട മാന്യ വെക്തിതങ്ങളോടും ഞാൻ അപേക്ഷിക്കുന്നു .*

സ്‌റ്റേജിലിരികുന്നവർ പരസ്പരം നോക്കി. ഫസ്റ്റ് റാങ്ക് നേടിയ കുട്ടിക്ക് ഉപഹാരം നൽകാൻ എത്തിയിരിക്കുന്ന ചീഫ് ഗസ്റ്റും അൽഭുതപെട്ടു. പിന്നെ അവതാരികയെ വിളിച്ച് അമ്മയെ വിളിക്കാൻ ആവശ്യപ്പെട്ടു.

""ഒകെ അരുൺ ആരാണ് നിങ്ങളുടെ അമ്മ?പ്രഫസറാണൊ? വക്കിലാണൊ? അതൊ ഡോക്ടറൊ? എന്താണ് അമ്മയുടെ പേര്? ഇവിടെ വന്നിട്ടുണ്ടോ..???

*അൽപ നേരത്തെ മൗനത്തിന് ശേഷം അരുൺ പറഞ്ഞു...വന്നിട്ടുണ്ട്.!*
*പക്ഷെ ഈ പറഞ്ഞ ആരുമല്ല എന്റെ അമ്മ. ഒരു പാവപ്പെട്ട പപ്പട തൊഴിലാളിയാണ് എന്റെ അമ്മ ..എന്റെ ഈ വിജയത്തിന് പിന്നിൽ എന്റെ അമ്മയുടെ പ്രാർത്ഥനയാണ്, അമ്മയുടെ കണ്ണീരാണ്, അമ്മയുടെ കഷ്ടപാടിന്റെ വിലയാണ് എന്റെ വിജയം. അഛനെ കണ്ട ഓർമ്മ എനിക്കില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അമ്മ.മണണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ പഠിക്കാനിരിക്കുമ്പോൾ അമ്മ എന്റെ കൂടെ ഇരുന്ന് പപ്പടം ഉണ്ടാക്കും. എന്റെ പഠനം തീരുന്നത് വരെ അമ്മ എന്റെ കൂടെ ഉറക്കമൊഴിച്ച് എനിക്ക് കാവലിരിക്കും. രാത്രി ഏറെ വൈകിയും പഠിക്കുമ്പോൾ എനിക്ക് ക്ഷീണം വരുമ്പോൾ, ഉറക്കം വരുമ്പോൾ ചായയുണ്ടാക്കി തന്ന് എന്റെ തലയിൽ സ്നേഹത്തോടെ തലോടുകയും ചുബിക്കുകയും ചെയ്യുന്ന എന്റെ അമ്മയാണ് എന്റെ ഈ വിജയത്തിന്നു പിന്നിൽ . രാവിലെ ഞാൻ സ്കൂളിലേക്ക് പോയാൽ രാത്രിയുണ്ടാക്കിയ പപ്പടം ഉണക്കി വീടുകളിലും കടകളിലും കൊണ്ട് പോയി വിറ്റിട്ടാണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചത് .സ്കൂളിലാത്ത ദിവസങ്ങളിൽ ഞാൻ പപ്പടം വിൽക്കാൻ പോകും. ആ സമയം അമ്മ പപ്പടം ഉണക്കാൻ വീട്ടിൽ നിൽക്കും. മഴ കാലമായാൽ ചോർന്നൊലിക്കുന്ന വീട്ടിൽ എന്നേയും എന്റെ ബുസ്തകത്തേയും ന്നനയാതെ സംരക്ഷിക്കാൻ അമ്മ ഒരു പാട് കഷ്ടപെട്ടിട്ടുണ്ട്. അത്രക്കും കഷ്ടപെട്ട് എന്നെ വളർത്തി പഠിപ്പിച്ച എന്റെ അമ്മയിൽ നിന്നും ഞാനീ അംഗീകാരം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു.*

സ്റ്റേജും സദസും കനത്ത നിശബ്ദതയിൽ അരുണിന്റെ ഓരോ വാക്കുകളും ശ്രദ്ധിച്ച് കേട്ട് കൊണ്ടിരുന്നു. എല്ലാവർക്കും അരുണിന്റെ അമ്മയെ കാണാൻ ആകാംക്ഷയായി. അവതാരിക അരുണിനോട് ചോദിച്ചു. എന്താണ് അമ്മയുടെ പേര് ..

ലക്ഷ്മി , ലക്ഷ്മികൃഷ്ണൻ

_അവതാരിക അരുണിന്റെ അമ്മയെ സ്റ്റേജിലേക്ക് വരുവാൻ വേണ്ടി ക്ഷണിച്ചു.. സദസ് ഒന്നടങ്കം നാലുപാടും നോക്കി.. ഒരു മൂലയിൽ കണ്ണുകൾ നിറയുന്നത് തുടക്കാൻ പാടുപെടുന്ന കറുത്ത് മെലിഞ്ഞ ഒരു സ്ത്രി പതിയെ മുന്നോട്ടു് വന്നു. പഴയ സാരിയാണങ്കിലും അലക്കി തേച്ച് വൃത്തിയായി ഡ്രസ്സ് ചെയ്തിട്ടുണ്ട്. അവർ പതിയെ സ്റ്റേജിലേക്ക് കയറുമ്പോൾ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. കാരണം തന്റെ ജീതത്തിൽ ഇത്രയും വലിയ ഒരു സദസിന്റെ മുമ്പിൽ പ്രൗഡഗംഭീരമായ ഒരു സ്റ്റേജിൽ ആദ്യമായികയറുന്ന അങ്കലാപ്പും മാനസിക സമ്മർദ്ധവും അവരെ നല്ലപോലെ അലട്ടിയിരുന്നു._

_വളരെ വലിയ ഒരു കരഖോശത്തോടെയാണ് സദസ്സും സ്റ്റേജിലുള്ളവരും അവരെ വരവേറ്റത്._

_സ്റ്റേജിലേക്ക് കയറി വന്ന അവർ മകനെ ചേർത്ത് പിടിച്ച് ആ നെറ്റിയിൽ ഒരു ഉമ്മ ചാർത്തുമ്പോൾ ആ മാതൃഹൃദയം തേങ്ങി
*....ഇത്രയും വലിയ ഒരു സ്റ്റേജിലും അതിലുപരി ഈ സദസ്സിന് മുൻമ്പിലും എനിക്ക് നിൽക്കാൻ അവസരം ഉണ്ടാക്കിയ മകന് കൊടുക്കാൻ ഇതിലും വലിയ ഒരു സമ്മാനം അവരുടെ അടുത്തില്ല.അമ്മയുടെ ചുടു ചുമ്പനം ഏറ്റുവാങ്ങിയ അരുൺ വീണ്ടും പറഞ്ഞു._*

_*ഇത്രയും വലിയ ഒരു വേദിയിൽ വെച്ച് എന്റെ അമ്മ എനിക്ക് തന്ന ഈ ചുടു ചുമ്പനം തന്നെയാണ് എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്മാനം ,എന്റെ ഓരോ പരാജയത്തിൽ നിന്നും എന്നെ എഴുന്നേൽപിച്ചതും എനിക്കെന്നും ഊർജ്ജം പകർന്നതും എന്റെ അമ്മയുടെ ഈ ചുമ്പനങ്ങളാണ്. ഏഴാം ക്ലാസ് വരെ പഠനത്തിൽ പിന്നിലായിരുന്ന എന്നെ അമ്മ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. എത്ര കുറഞ്ഞ മാർക്കിന്നും ചുമ്പനങ്ങൾ തന്ന് അമ്മ എന്നെ പോൽസാഹിപ്പിച്ചു കൊണ്ടിരുന്നു. ആ പ്രജോദനമാണ് ഇന്ന് എന്റെ ഈ ഉന്നത വിജയത്തിനും ഈ വേദിയിൽ എന്നെ എത്തിക്കാനും അമ്മക്ക് കഴിഞ്ഞത്.* എന്റെ അമ്മയുടെ ആ കഷ്ടപാടിനു വേണ്ടി എനിക്ക് തരുന്ന ഈ വിലമതിക്കാനാവാത്ത ഉപഹാരം ബഹുമാനപെട്ട ചീഫ് ഗസ്റ്റ് എന്റെ അമ്മക്ക് നൽകണമെന്ന് ഞാൻ അപേക്ഷിക്കുന്നു._

അരുണിന്റെ വാക്കുകളെ നീണ്ട കരഖോശത്തോടെയാണ് വേദിയിലുള്ളവരും സദസിലുള്ളവരും സ്വീകരിച്ചത്. "ഈ സമയം
ചീഫ് ഗസ്റ്റ് ആ സ്ത്രിയെ ഒന്ന് സൂക്ഷിച്ച് നോക്കി"". അയാളുടെ ചിന്തകൾ മൂന്ന് വർഷം പിറകിലോട്ട് പോയി...

നിർത്താതെയുള്ള കയ്യടിയിൽ ചില തീരുമാനങ്ങളുമായി അയാൾ എഴുന്നേറ്റ് ആ ഉപഹാരം അരുണിന്റെ അമ്മക്ക് നൽകി. പിന്നെ മൈക്ക് എടുത്ത് സംസാരിച്ചു.

""പ്രിയമുള്ളവരെ ഇവരുടെ വീടിനടുത്താണ് എന്റെ മാനേജ്മെന്റിലുള്ള ഒരു ഹൈസ്കൂൾ ഉള്ളത്. പണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂളാണ് .മൂന്ന് വർഷം മുമ്പ് മകനെ എന്റെ സ്കൂളിൽ ചേർക്കാൻ വേണ്ടി ഇവർ എന്റെയടുത്ത് വന്നിരുന്നു. "അതും ഫീസ് ഇളവിന് വേണ്ടി"". അന്ന് ഞാൻ ഇവരോട് ദേശ്യപ്പെട്ട് സംസാരിച്ചിരുന്നു. ""അല്ലങ്കിലും അവൻ പഠിച്ച് കലക്ടറൊന്നും ആകാൻ പോകുന്നില്ലല്ലൊ? പപ്പടം ഉണ്ടാക്കുന്നവർക്കും, മറ്റും പഠിക്കാൻ ഗവർമെന്റ് സ്കുളുണ്ട് അവിടെ എവിടെയെങ്കിലും കൊണ്ട് പോയി ചേർക് എന്ന് പറഞ്ഞ് ഇവരെ അധിക്ഷേപിച്ച് വിട്ടിരിന്നു. അന്ന് ഇവരെ അധിക്ഷേപിച്ച് വിട്ടതിന് ഞാൻ നിങ്ങളെ സാക്ഷിനിർത്തി ഇവരോട് ക്ഷമ ചോദിക്കുന്നു. ഒരിക്കൽ ഞാൻ അധിക്ഷേപിച്ച് വിട്ട ഇവർക്ക് ഇന്ന് ഇത്രയും ജനങ്ങളുടെ മുമ്പിൽ വെച്ച് ഉപഹാരം കൊടുത്ത് അനുമോദിക്കൽ ഒരു നിമിത്തമാകാം.അത് കൊണ്ട് ഇന്ന് മുതൽ അരുണിന്റെ പഠനത്തിന്റെ എല്ലാ ചിലവുകളും വഹിക്കുമെന്നും ഇവർക്ക് ഒരു വീട് വെച്ച് നൽകുമെന്നും ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു.

വേദിയിലുള്ളവരും സദസിലുള്ളവരും ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

അയാൾ തുടർന്നു... എനിക്ക് ഇന്നേ വരെ കിട്ടാത്ത ഒരു അംഗീകാരമാണ് നിങ്ങളുടെ ഈ എഴുന്നേറ്റ് നിന്നുള്ള കൈയ്യടി .. അതിന് കാരണക്കാർ ഈ അമ്മയും മകനുമാണ്. *പണത്തിനും പദവിക്കും എത്രയൊ മീതെയാണ് അഛനും അമ്മയും മക്കളുമടങ്ങുന്ന സ്നേഹ ബന്ധമെന്ന് ഇവർ എന്നെ പഠിപ്പിച്ചു. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ ഞാൻ ഒന്ന് തൊട്ട് തലോടിയിട്ട് വർഷങ്ങളായി.ഞാനെന്നും മക്കളോട് ഗൗരവത്തിൽ മാത്രമാണ് ഇടപെട്ടിട്ടുള്ളത്. എന്റെ മകൾക്ക് എന്നെ കാണുന്നത് തന്നെ ഭയമാണ്. മകളോട് എങ്ങനെ ഇടപഴകണമെന്ന് ഇവർ എന്നെ പഠിപ്പിച്ചു.* അരുണിന്റെ അഛന് എന്ത് പറ്റിയെന്ന് ഞാൻ ചോദിക്കുന്നില്ല. പക്ഷെ ഞാൻ ഉറപ്പ് തരുന്നു.എന്റെ കണ്ണ് തുറപ്പിച്ച ഇവൻ എനിക്ക് പിറക്കാതെ പോയ ഒരു മകനാണന്ന്. ഇത് വെറും ഒരു രാഷ്ട്രിയ കാരന്റെ വാക്കുകളല്ല. ഞാൻ ദീർഘിപ്പിക്കുന്നില്ല. മൈക് കിട്ടിയാൽ പിന്നെ വിടാത്ത എനികിപ്പോൾ വാക്കുകൾ കിട്ടുന്നില്ല. ഈ സദസ്സിലുള്ള ഓരോ അമ്മമാരും ഈ അമ്മയെ പോലെ ,, ഓരോ മക്കളും ഈ മകനെ പോലെയും ആവട്ടെ എന്ന് ആശംസിക്കുന്നു....

ക്യാൻസർ കീമോതെറാപ്പിയുടെ ഉദ്വേഗജനകമായ കഥ 😜

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം . ലോകനേതാവാകാന്‍ ആഗ്രഹിച്ച ഹിറ്റ്‌ലറുടെ ജര്‍മനിയും മുസോളിനിയുറെ ഇറ്റലിയും ഹിരോഹിതോയുടെ ജപ്പാനും ഒരുഭാഗത്ത് . ഫ്രാന്‍സിന്‍റെ പരിക്ഷീണമായ സൈന്യവും ബ്രിട്ടിഷ് സേനയും വിഭവങ്ങളുടെ ലഭ്യത മൂലം വ്യക്തമായ മുന്തൂക്കമുള്ള അമേരിക്കന്‍ സൈന്യവും സൈനികരുടെ എണ്ണം കൊണ്ടു ശക്തമായ റഷ്യയും മറുഭാഗത്തും . യൂറോപ്പിലേക്കുള്ള വാതില്‍ ഇറ്റലിയാണ് എന്നു മനസിലാക്കിയ സഖ്യ കക്ഷികള്‍ ഇറ്റലി പിടിച്ചെടുക്കാനുള്ള ശ്രമവുമായി മുന്നേറുകയായിരുന്നു . 1943 സെപ്തംബര്‍മാസത്തില്‍ ബ്രിട്ടിഷ് എയര്‍ ബോണ്‍ ഡിവിഷന്‍തന്ത്രപ്രധാനമായ ഇറ്റാലിയന്‍ തുറമുഖമായ ബാരിപിടിച്ചെടുത്തിരുന്നു . സഖ്യകക്ഷികളുടെ യുദ്ധതന്ത്ര ആസൂത്രണങ്ങളുടെ പ്രധാനകേന്ദ്രമായി തുടര്‍ന്ന്‍ഈ തുറമുഖം മാറി . റോം പിടിച്ചെടുക്കാനും ജര്‍മന്‍സൈനികനിരയെ ഇറ്റലിയില്‍ നിന്നു വടക്കോട്ട്‌തുരത്താനും ആവശ്യമായ ബലംസഖ്യകക്ഷികള്‍ക്ക് ഈ തുറമുഖം നല്‍കി . എന്നാല്‍ ബാരി തുറമുഖത്തിനു ആവശ്യത്തിനുവ്യോമ പ്രതിരോധം ഉണ്ടായിരുന്നില്ല എന്ന കാര്യം വേണ്ടത്ര ഗൌരവത്തോടെ സഖ്യകക്ഷികള്‍ പരിഗണിച്ചിരുന്നില്ല . ഒരു ജര്‍മന്‍ വ്യോമാക്രമണംഈ കേന്ദ്രത്തില്‍ ഉണ്ടാകുമെന്ന് കണക്കുകൂട്ടാന്‍സഖ്യകക്ഷികള്‍ക്ക് കഴിഞ്ഞതുമില്ല .



1943 അന്ത്യത്തോടടുക്കുന്നു . നിര്‍ണായകമായ മോണ്ടികാസിനോ യുദ്ധത്തിനുസഖ്യകക്ഷികള്‍ തയ്യാറെടുക്കുകയാണ് . ഈ യുദ്ധത്തിനു വേണ്ടി അമേരിക്കന്‍ സൈന്യം അതീവ രഹസ്യമായി തയ്യാറാക്കിയ ഒരു മാരകായുധവും പേറി അമേരിക്കന്‍ യുദ്ധക്കപ്പലായ ജോണ്‍ ഹാര്‍വി അറ്റ്‌ലാന്റിക് സമുദ്രം മുറിച്ച് ഇറ്റാലിയന്‍ തീരം ലക്ഷ്യമാക്കി നീങ്ങി . ഡിസംബര്‍ രണ്ടാം തിയ്യതി ഹാര്‍വി ബാരിതുറമുഖത്ത് നങ്കൂരമിട്ടു . ഒന്നാം ലോകമഹായുദ്ധത്തില്‍ പ്രയോഗിക്കപ്പെട്ടതുംഅളവില്ലാത്ത ദുരന്തങ്ങള്‍ക്ക് കാരണമായതുമായനൈട്രജന്‍ മസ്റ്റാര്‍ഡ് എന്ന രാസവിഷവാതകമായിരുന്നു ഈ കപ്പല്‍ അതിന്‍റെ ഉദരത്തില്‍ വഹിച്ചിരുന്ന രഹസ്യ കാര്‍ഗോ . 1925ല്‍ ജനീവാ കണ്വെന്‍ഷന്‍ നിരോധിച്ച ഈ ഭീകരരാസവസ്തു വീണ്ടും യുദ്ധത്തില്‍ഉപയോഗിക്കാനായിരുന്നു സഖ്യസേനയുടെതീരുമാനം . ജോണ്‍ ഹാര്‍വിക്കു പുറമേഅമേരിക്കന്‍ , ബ്രിട്ടീഷ് , പോളിഷ്, നോര്‍വീജിയന്‍നാവിക സേനകളിലൊക്കെ പെട്ട മുപ്പതോളംകപ്പലുകളും രണ്ടര ലക്ഷത്തിലധികംമനുഷ്യരുമുണ്ടായിരുന്നു അന്നേദിവസം ബാരിതുറമുഖത്ത് . പൊടുന്നനെയാണ് സഖ്യസേനയെഞെട്ടിച്ചുകൊണ്ട് ജര്‍മന്‍ ലുഫ്ത്വാഫ (എയര്‍ഫോഴ്സ് ) യുടെ നൂറിലധികം ജങ്കര്‍യുദ്ധവിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഒരു കനത്തവ്യോമാക്രമണം അഴിച്ചുവിട്ടത് . വിമാനവേധതോക്കുകളുടെ അപര്യാപതതയും വ്യോമാക്രമണംഉണ്ടാകില്ല എന്ന് കരുതിയതിനാല്‍ തുറമുഖത്തെവിളക്കുകള്‍ മുഴുവന്‍ തെളിയിച്ച് ഇട്ടിരുന്നതുംജങ്കര്‍ പൈലറ്റുമാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി .ബോംബിങ്ങില്‍ പൊട്ടിയ ഒരു പെട്രോള്‍ പൈപ് ലൈനില്‍ നിന്ന് സമുദ്രത്തിനുമുകളില്‍ പരന്നഎണ്ണയ്ക്ക് തീപ്പിടിച്ചതിനാല്‍ തുറമുഖമാകെഒരഗ്നിഗോളമായി . ബോംബ്‌ വീഴാത്തകപ്പലുകള്‍ക്കും തീപ്പിടിച്ചു . ഇരുപത്തെട്ട്കപ്പലുകളും അവയിലുണ്ടായിരുന്ന ചരക്കുംപൂര്‍ണമായി നശിച്ചു . മുങ്ങിക്കപ്പലുകള്‍ മാത്രമാണ്പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് .

മുപ്പതു കിലോ വീതമുള്ള രണ്ടായിരംസള്‍ഫര്‍ മസ്റ്റാഡ് ബോംബുകളായിരുന്നു ജോണ്‍ഹാര്‍വിയുടെ പള്ളയില്‍ ശേഖരിച്ചിരുന്നത് . വ്യോമാക്രമണത്തിനിടയില്‍ കനത്ത ഒരുസ്ഫോടനം കപ്പലില്‍ ഉണ്ടായി . തുടര്‍ന്നു സള്‍ഫര്‍മസ്റ്റാഡ് ദ്രാവകം കപ്പലില്‍ നിന്ന് തുളുമ്പിയൊഴുകി . മസ്റ്റാഡ് വാതകമേഘം ബാരി നഗരത്തില്‍ പടര്‍ന്നു .നിരോധിത രാസവസ്തുവിന്റെ ഉപയോഗംവെളിച്ചത്തു വരാതിരിക്കാനും ഹിറ്റ്ലര്‍സമാനരീതിയില്‍ തിരിച്ചടിക്കുന്നത് ഒഴിവാക്കാനുംഈ ഭീകര ദുരന്തം സഖ്യകഷികള്‍ പുറംലോകത്തുനിന്നു മറച്ചുവെച്ചു . ( മസ്റ്റാഡ് ഗ്യാസിനെക്കാള്‍പതിന്മടങ്ങ് ഭീകരമായ ടാബുന്‍ , സാരിന്‍ , സോമന്‍എന്നീ വിഷവാതകങ്ങള്‍ ജര്‍മനിവികസിപ്പിച്ചിരുന്നെങ്കിലും തന്ത്രപരമായകാരണങ്ങളാല്‍ ഇവ യുദ്ധത്തില്‍ഉപയോഗിച്ചിരുന്നില്ല .) അറുന്നൂറിലധികംപട്ടാളക്കാരാണ് വാതകം ശ്വസിച്ച് ആശുപത്രിയില്‍പ്രവേശിപ്പിക്കപ്പെട്ടത് . ഡിസംബര്‍അവസാനത്തോടെ ഇതില്‍ എണ്‍പത്തിമൂന്നു പേര്‍മരണപ്പെട്ടു . വാതകമേറ്റ സാധാരണക്കാരുടെകണക്കുകള്‍ ഇന്നും ലഭ്യമല്ല .



ഈ സംഭവങ്ങളൊക്കെപുറംലോകമറിയാന്‍ പിന്നെയും കാല്‍ നൂറ്റാണ്ടോളംഎടുത്തെങ്കിലും സഖ്യസേന ഒട്ടും വൈകാതെവിഷമേറ്റ സൈനികര്‍ക്ക് എന്താണ് സംഭവിച്ചത്എന്നറിയാനുള്ള രഹസ്യ ഗവേഷണം ആരംഭിച്ചു .ഡോ. സ്റ്റുവേര്‍ട്ട് അലക്സാണ്ടര്‍ എന്നരാസായുധവിദഗ്ദ്ധനായിരുന്നു ഗവേഷണചുമതല .എന്നാല്‍ യേല്‍ സര്‍വകലാശാലയിലെ രണ്ടുഫാര്‍മക്കോളജിസ്റ്റുകളായ ലൂയി ഗുഡ്മാന്‍ ,ആല്ഫ്രെഡ്‌ ഗില്‍മാന്‍ എന്നിവര്‍ ഒരു വര്ഷംമുന്‍പുതന്നെ ഈ വിഷവാതകത്തെപ്പറ്റിഗവേഷണമാരംഭിച്ചിരുന്നു . യൂ എസ് പ്രതിരോധവിഭാഗം തന്നെയായിരുന്നു ഈ വിഷയത്തില്‍ഗവേഷണം നടത്തുന്നതിനായി ഈ പ്രശസ്തശാസ്ത്രജ്ഞരെ സമീപിച്ചത് . തുടര്‍ന്നുള്ള സംയുക്തമായ ഗവേഷണത്തില്‍ മസ്റ്റാഡ് വിഷം ഏറ്റവരില്‍ അസ്ഥിയിലെ മജ്ജയ്ക്കകത്തുള്ളവെളുത്ത രക്താണുക്കളുടെ നിര്‍മ്മിതിപൂര്‍ണമായും നിലച്ചു പോയതായി കണ്ടെത്തി .വിഷമേറ്റവരുടെ രക്തത്തിലെ വെളുത്തരക്താണുക്കളുടെ എണ്ണം വളരെ കുറഞ്ഞതായുംഗവേഷണത്തിൽ കണ്ടെത്തി . വളരെപ്പെട്ടെന്നുവിഭജിക്കുന്ന കോശങ്ങളെ മാത്രമേ ഈ വിഷംബാധിക്കൂ എന്ന നിരീക്ഷണമാണ്നിർണായകമായത് . വളരെപ്പെട്ടെന്നു വിഭജിക്കുന്നകോശങ്ങളാണല്ലൊ ക്യാൻസർ കോശങ്ങൾ .അതിനാൽ മസ്റ്റാർഡ് ക്യാൻസറിനെതിരെപ്രയോഗിക്കാമോ എന്നായി ശാസ്ത്രജ്ഞരുടെസംശയം .



വെളുത്ത രക്താണുക്കളുടെഎണ്ണക്കൂടുതൽ മൂലമുണ്ടാകുന്ന ക്യാൻസറായലിംഫോമ ചികിത്സിക്കുന്നതിൽ ഈ മരുന്നുപരീക്ഷിച്ചു നോക്കാം എന്നായിരുന്നു ഗുഡ്മാനുംഗിൽമാനും ചേർന്നു തീരുമാനിച്ചത് . അതിന്റെആദ്യ ഘട്ടമെന്ന നിലയ്ക്ക് എലികളിൽ കൃത്രിമമായിലിംഫോമ സൃഷ്ടിച്ചു . തുടർന്ന് മസ്റ്റാർഡ്സംയുക്തങ്ങൾ ഈ എലികളിൽ പരീക്ഷിച്ചു . ഈപരീക്ഷണം വൻ വിജയമായിരുന്നു . തുടന്ന് ഈചികിത്സ മനുഷ്യരിൽ പരീക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു . ഇതിനു വേണ്ടി മസ്റ്റീൻഎന്ന ഒരു രാസവസ്തു സൃഷ്ടിച്ചെടുത്തു .ഗുസ്താവ് ലിൻസ്കോഗ് എന്ന തൊറാസിക്സർജന്റെ സഹായത്തോടെ നോൺ ഹോജ്കിൻലിംഫോമ എന്ന രോഗം ബാധിച്ച ഒരു രോഗിയിൽ ഈ മരുന്ന് പരീക്ഷിക്കാൻ ഗുഡ്മാനും ഗിൽമാനുമായി . അദ്ഭുതകരമായ ഫലമാണ് അവരെ കാത്തിരുന്നത് . ആ വലിയ ലിംഫോമ മുഴുവൻ മഞ്ഞുകട്ടപോലെ ഉരുകി അപ്രത്യക്ഷമായി ! അൽപ്പകാലത്തിനകം മുഴ തിരിച്ചു വരികയും രോഗിക്ക് കൂടുതൽ തവണ മരുന്ന് നൽകുകയും വേണ്ടിവന്നെങ്കിലും ക്യാൻസർ കീമോത്തെറാപ്പിയിലെ അത്യദ്ഭുതകരമായ ആദ്യ കാല്വെയ്പ്പായിരുന്നു ഇത് .

കടുത്ത പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുംഎന്നതിനാല്‍ മസ്റ്റീന്‍ ഇന്ന് ചികിത്സയ്ക്ക്ഉപയോഗിക്കാറില്ല പിന്നീട് വികസിപ്പിച്ചെടുത്ത ഈഗ്രൂപ്പിലെ മരുന്നുകളായ സൈക്ലോഫോസ്ഫമൈഡ്, ഐഫോസ്ഫമൈഡ് , ക്ലോറാംബ്യൂസില്‍ , മെല്‍ഫലാന്‍ , യൂറാമസ്റ്റീന്‍ , ബെന്‍റമസ്റ്റീന്‍ എന്നിവയൊക്കെ ഇന്നും ഉപയോഗത്തില്‍ ഉള്ളവയാണ് . ആല്കൈലേറ്റിംഗ് ഏജന്റുകള്‍ എന്നറിയപ്പെടുന്ന ഈ സംയുക്തങ്ങള്‍ ഡീ.എന്‍.ഏ തന്മാത്രയെ തകര്‍ക്കുകയും ക്യാന്‍സര്‍ കോശത്തെ ആത്മഹത്യയ്ക്ക് (apoptosis) പ്രേരിപ്പിക്കുകയും ചെയ്യും . രക്താര്‍ബുദങ്ങള്‍ , ചില മസ്തിഷ്ക ക്യാന്‍സറുകള്‍ , പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ , ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ , അമൈലോയിഡോസിസ് എന്നീ അസുഖങ്ങള്‍ക്കൊക്കെ ചികിത്സയായാണ് ഇന്നും ഈ സംയുക്തങ്ങള്‍ ഉപയോഗിക്കപ്പെട്ടു വരുന്നത് . താരതമ്യേന ചെലവ് കുറവാണെങ്കിലും ആധുനിക ക്യാന്‍സര്‍ മരുന്നുകളോടു താരതമ്യം ചെയ്‌താല്‍ പാര്‍ശ്വഫലങ്ങള്‍ക്കുള്ള സാധ്യത അല്‍പ്പം അധികമാണ് ഈ സംയുക്തങ്ങള്‍ക്ക് . വേഗത്തില്‍ വിഭജിക്കുന്ന എല്ലാ കോശങ്ങളെയും ഈ സംയുക്തങ്ങള്‍ വധിക്കും എന്നതിനാല്‍ അസ്ഥിമജ്ജ , ആമാശയത്തിലെയും കുടലിലെയും ശ്ലേഷ്മസ്തരം എന്നിവയൊക്കെ തകരാറിലാക്കാന്‍ ഇവയ്ക്ക് സാധിക്കും ഇവയുടെ വിഘടനഫലമായി ഉണ്ടാകുന്ന സംയുക്തങ്ങള്‍ മൂത്രത്തില്‍ വിസര്‍ജ്ജിക്കുന്നതിനാല്‍ മൂത്ര സഞ്ചിയില്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കും . ആവശ്യത്തിനു മുന്‍കരുതലുകള്‍ എടുത്താല്‍ ഈ പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനാകും എന്നതും ഗുണഫലങ്ങള്‍ പാര്‍ശ്വഫലങ്ങളെക്കാള്‍ കൂടുതലാണ് എന്നതുമാണ്‌ ഇന്നും ഈ സംയുക്തങ്ങളെ വ്യാപകമായി ക്യാന്‍സര്‍ കീമോതെറാപ്പിയില്‍ ഉപയോഗിക്കുന്നതിനു പ്രേരിപ്പിക്കുന്നത് .

ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ നാം പാലിക്കേണ്ടത്.

ഉണരണം - പ്രസന്നമായി
സംസാരിക്കണം - സൗമ്യമായി
ധരിക്കണം - ഭംഗിയായി
അദ്ധ്വാനിക്കണം - സത്യസന്ധമായി
കഴിക്കണം - മിതമായി
ചിന്തിക്കണം - സ്വന്തമായി
വിശ്വസിക്കണം - യഥാര്‍ത്ഥമായി
സ്നേഹിക്കണം - ആത്മാര്‍ത്ഥമായി
പെരുമാറണം - നിഷ്ക്കളങ്കമായി
ഉറങ്ങണം - സമാധാനമായി...
ഭ്രാന്താശുപത്രിയില് :
ഡോക്ടർ പേഷ്യന്റിനോട് ,,
*
നിങ്ങളെങ്ങനെയാണ്
ഭ്രാന്തനായത് ??
*
ഭ്രാന്തൻ :😳
*
ഞാനൊരു മകളുള്ള
സ്ത്രീയെ വിവാഹം ചൈതു
*
അവരുടെ മകളെ എന്റെ അച്ചൻ
വിവാഹം ചൈതു
*
അപ്പോ എന്റെ അച്ചൻ
എന്റെ മരുമകനായി
*
പക്ഷേ എന്റെ ഭാര്യയുടെ മകള്
എന്റെ അമ്മയായി
*
അതിലുണ്ടായ മകള്
എന്റെ പെങ്ങളായി
*
പക്ഷേ എന്റെ പെങ്ങളുടെ വലിയമ്മയുടെ
ഭർത്താവാണ് ഞാൻ😰
*
അപ്പോ എന്റ പെങ്ങള്
എന്റെ കൊച്ചുമകളുമായി😳
*
അത്പോലെ എന്റെ മകൻ
എന്റെ
അച്ചന്റെ സഹോദരനായി🙇🔫
*
എന്റെ അച്ചന്റെ സഹോദരനായ
എന്റെ മകൻ
എന്റെ കൊച്ചച്ചനായി
*😠
എന്റെ മകൻ
എന്റെ പെങ്ങളുടെ സഹോദരനും
എന്റെ അച്ചന്റെ അളിയനുമായി😣
*
*
ഇപ്പോ ഡോക്ടർ ആരായി ,,😫🔫
*
ഇത് വായിച്ച
നിങ്ങളെപ്പോലെയാ യീ👿😈👺👹😟😇😑


.....Vidillaaaa NJAAANN....😊😊😊😊

ഭാര്യയുടെ ബർത്ത് ഡേ

രാത്രി 2 മണിക്ക് ഭാര്യ പെട്ടന്ന് ചാടി എഴുനേറ്റ് ഭർത്താവിനോട്: ചെമ്മീൻ സിനിമയിലെ നായിക ആരാ?

ഭർത്താവ് : ഷീലാമ്മ..

ഭാര്യ: വെറുതെയല്ല ഭാര്യ എന്നാ സിനിമയിൽ ഗോപികയുടെ പേര് എന്താ ?

ഭർത്താവ് : ബിന്ദു

ഭാര്യ :2003 വേൾഡ് കപ്പിൽ പാക്കിസ്ഥാന് എതിരെ സച്ചിൻ എത്ര റൺസ് എടുത്തു?

ഭർത്താവ് : 98

ഭാര്യ : നമ്മുടെ അപ്പുറത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സംഗീത എന്നാണ് അവിടെ താമസിക്കാൻ വന്നത് ?

ഭർത്താവ് : 2013 മെയ് 24ലാം തിയതി
അല്ല ഈ പാതിരാത്രി ഉറക്കത്തിൽ നിന്നും എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചു ഇതെല്ലം എന്നതിനാ ചോദിക്കുന്നെ നീ ?..

ഭാര്യ: ഒന്നുമില്ല!!!!
ഇന്നലെ എന്റെ ബർത്ത് ഡേ ആയിരുന്നു.......

ഭർത്താവ് : നിശ്ശബ്‌ദം..........
പണി പാളിയല്ലോ ദൈവമേ....😨😨😨😨

ATTITUDE

*If:*
*A B C D E F G H I J K LM N O P Q R S T U V W X Y Z*
*is equal to:*

*1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26*

*Then,*

*H+A+R+D+W+O+R+K*
=8+1+18+4+23+15+18+11
*= 98%*

*K+N+O+W+L+E+D+G+E*
=11+14+15+23+12+5+4+7+5
*=96%*

*L+O+V+E*
= 12+15+22+5
*= 54%*

*L+U+C+K ;*
=12+21+3+11
*= 47%*

*None of them makes 100%.*
*Then what makes 100%?*

*Is it Money?*
.
.
.
*NO!*

*M+O+N+E+Y*
= 13+15+14+5+25
*=72%*

*Leadership?*
.
.
.
*NO!*

*L+E+A+D+E+R+S+H+I+P*
=12+5+1+4+5+18+19+8+9+16
*=97%*

*Every problem has a solution, only if we perhaps change our*

*"ATTITUDE"...*

*A+T+T+I+T+U+D+E ;*
1+20+20+9+20+21+4+5
*= 100%*

*It is therefore OUR ATTITUDE towards Life* *and Work that makes*
*OUR Life 100% Successful.*

*Amazing mathematics*

*Beautiful msg to share:*
*Do you agree that we have 26 alphabets in English, as given below*

*A = 1 ; B = 2 ; C = 3 ; D = 4 ;*
*E = 5 ; F = 6 ; G = 7 ; H = 8 ;*
*I = 9 ; J = 10 ; K = 11 ; L = 12 ;*
*M = 13 ; N = 14 ; O = 15 ; P = 16 ;*
*Q = 17 ; R = 18 ; S = 19 ; T = 20 ;*
*U = 21 ; V = 22 ; W = 23 ; X =24 ;*
*Y = 25 ; Z = 26.*

*With each alphabet getting a number, in chronological order, as above, study the* *following, and bring down the total to a single digit and see the result yourself*

*Hindu -*
*S h r e e K r i s h n a*
19+8+18+5+5+11+18+9+19+8+14+1
=135
*=1+3+5 = 9*

*Muslim*
*M o h a m m e d*
13+15+8+1+13+13+5+4
= 72
*= 7+2 = 9*

*Jain*
*M a h a v i r*
13+1+8+1+22+9+18
=72
*= 7+2= 9*

*Sikh*
*G u r u N a n a k*
7+21+18+21+14+1+14+1+11
=108
*=1+0+8 = 9*

*Parsi*
*Z a r a t h u s t r a*
26+1+18+1+20+8+21+19+20+18+1
=153
*=1+5+3 = 9*

*Buddhist*
*G a u t a m*
7+1+21+20+1+13
=63
*= 6+3 = 9*

*Christian*
*E s a M e s s i a h*
5+19+1+13+5+19+19+9+1+8
=99
9+9=18
*1+8 = 9*

*Each one ends with number 9*

*THAT IS NATURE'S CREATION TO SHOW THAT GOD IS ONE !!!*

നട്ടുരെ

+2 വിൽ വെച്ച് ഇംഗ്ളീഷ് പഠിപ്പിക്കുന്ന പ്രൊഫസ്സറോട് വിദ്യാർത്ഥി ചോദിച്ചു......
"സർ......'നട്ടുരെ' എന്നുവെച്ചാല്
എന്താണർത്ഥം ?
പ്രൊഫസർ കുറച്ചു നിമിഷം
ആലോചനയിലാണ്ടു. പിന്നെ പറഞ്ഞു
"നാളെ പറയാം" 😱😱😱
പ്രൊഫസ്സർ അന്ന് രാത്രി മുഴുവൻ
ഉറങ്ങാതിരുന്നു ഡിക്ഷനറി അരിച്ചു
പെറുക്കിയിട്ടും 'നട്ടുരെ' എന്ന വാക്ക്
കണ്ടെത്താൻ കഴിഞ്ഞില്ല.
😯😯😯😯😯😯
പിറ്റേന്നും തുടർന്നുള്ള ദിവസങ്ങളിലും അവൻ ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു.
😱😱😱
പ്രൊഫസ്സർക്ക് അവൻ ഒരു
തലവേദനയായി. ഒരു പ്രൊഫെസ്സർ എന്ന നിലയിൽ അവന്റെ
ചോദ്യത്തിന് ഉത്തരം കൊടുക്കാൻ
കഴിയാഞ്ഞാൽ തന്റെ ഔദ്യോഗിക
പദവിക്ക്
തന്നെ അപമാനമല്ലേ?????
.
പ്രൊഫസ്സർക്ക് ഊണും ഉറക്കവും
നഷ്ട്ടപ്പെട്ടു.
.
ആ വിദ്യാർത്ഥിയെ കാണുമ്പോൾ
പ്രൊഫസർ ഒളിച്ചു നടക്കാൻ തുടങ്ങി. പക്ഷെ എത്ര ദിവസം ഈ ഒളിച്ചുകളി തുടരും??

ഗത്യന്തരമില്ലാതെ ഒരു ദിവസം
പ്രൊഫെസ്സർ ആ വിദ്യാർത്ഥിയോട്
ചോദിച്ചു :
'നട്ടുരെ' ടെ സ്പെല്ലിംഗ് പറയൂ.

അവൻ നട്ടുരെ യുടെ സ്പെല്ലിംഗ്
ഒന്നൊന്നായി പറഞ്ഞു.
N..A..T..U..R..E
.
മാഷിന്റെ സകല കണ്ട്രോളും പോയി.
രക്തം തിളച്ചു. കോപാക്രാന്തനായിഅലറി.😁😁
"എടാ... ഈ വാക്കിന്റെ അർത്ഥവും
ചോദിച്ചാണോ നീയെന്നെ ഇത്രേം
ദിവസം വിഡ്ഢിയാക്കിയത്?
'നേച്വർ' എന്ന വാക്കിനെ
'നട്ടുരെ'ന്നും പറഞ്ഞു നീയെന്റെ സ്വസ്ഥത കളയാൻ തുടങ്ങിയിട്ട് നാളുകൾ എത്രയായി? നിനക്കിതിനുള്ള ശിക്ഷ
എന്താണെന്നറിയാമോ?
ഈ കോളേജിൽ നിന്നും നിന്നെ
പുറത്താക്കുന്നു......"
പാവം വിദ്യാർത്ഥി , ഒന്നുംമനപൂർവ്വമായിരുന്നില്ല.
😇😇😇😇
അവൻ ഓടിവന്നു പ്രൊഫെസ്സറുടെ
കാൽക്കൽ
വീണു കരഞ്ഞു.
"സർ.... ക്ഷമിക്കണം. എന്നെ ഇവിടുന്നു പുറത്താക്കരുത്. ഞാൻ 2015-(അബ്ദുറബ്ബിൻറ കാലത്ത്) SSLC പാസ്സ് ആയതാ. എനിക്ക് അത്രയെ അറിയൂ സാർ.....
എന്നെ പുറത്താക്കിയാൽ എന്റെ
"ഫുട്ടുരെ"
(F....U...T....U....R.....E)
എന്താകും????????
😇😇😇😇😇😇
പകച്ചു പോയി പ്രൊഫസറുടെ യവ്വനം 😃😃😃😃

മാതാപിതാക്കൾ മക്കളെ അറിയിക്കാൻ എഴുതിയ കത്ത്

*1. ഞങ്ങൾക്ക് വയസ്സായി എന്ന് നിങ്ങൾക്ക് തോന്നുമ്പോൾ* ഞങ്ങളോട് ദയ തോന്നി ഞങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കണം.

*2.ഞങ്ങൾക്ക് എന്തെങ്കിലും മറവി പറ്റിയാൽ* ഞങ്ങളോട് ദേഷ്യപ്പെടാതെ ബാല്യകാലത്ത് നിങ്ങൾക്ക് സംഭവിച്ച മറവികൾ ഞങ്ങൾ ക്ഷമിച്ചത് ഓർത്ത് ഞങ്ങളോട് ദയ കാണിക്കണം.

*3. ഞങ്ങൾക്ക് വയസ്സായി നടക്കാൻ വയ്യാതെയാകുകയാണെങ്കിൽ* നിങ്ങൾ ആദ്യമായി പിച്ചവച്ച് നടക്കാൻ തുടങ്ങിയത് ഓർമ്മിച്ച് ഞങ്ങളെ സഹായിക്കണം.

*4. ഞങ്ങൾ രോഗികളായാൽ* നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഞങ്ങളുടെ ആവശ്യങ്ങൾ ഉപേക്ഷിച്ചത് ഓർമ്മിച്ച് നിങ്ങളുടെ പണം ഞങ്ങൾക്കു വേണ്ടി ചിലവാക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്.

*5. ഞങ്ങളെ നിങ്ങളിൽ നിന്ന് അകറ്റുന്നതിന് മുമ്പ്* ആ ദിവസം ഓർമിക്കണം ഞങ്ങളെ കുറച്ച് സമയം കാണാതിരുന്നപ്പോൾ നിന്റെ കണ്ണുനീർ ഞങ്ങളെ കാണുവോളം നിലച്ചിരുന്നില്ല.

*മാതാപിതാക്കൾ വേണ്ടി ഈ മെസ്സേജ് എല്ലാവരും ഷെയർ ചെയ്യുക.*

"സുന്ദരമായ മെസേജ്" !!

💬 നീ ശരിയാണെങ്കിൻ, പിന്നെ ദേഷ്യപ്പെടേണ്ട ആവശ്യമില്ല..

💬 ഇനി നീ തെറ്റാണെകിൽ നിനക്ക് ദേശ്യപ്പെടാനുള്ള ഒരു അവകാശവും ഇല്ല...

💬കുടുംബത്തോടുള്ള ക്ഷമയാണ് സ്നേഹം...

💬 മറ്റുള്ളവരോടുള്ള ക്ഷമയാണ് ബഹുമാനം.

💬 തന്നോടുള്ള ക്ഷമയാണ് ആത്മ വിശ്വാസം.

💬 ദൈവത്തോടുള്ള ക്ഷമയാണ് വിശ്വാസം.

💬 കഴിഞ്ഞു പോയതിനെ കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് സങ്കടം നൽകും..

💬 ഭാവിയെക്കുറിച്ച് കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് ഭയം നൽകും.

💬 ഇപ്പോഴുള്ള നിമിഷം പുഞ്ചിരിയോടെ ജീവിക്കുക അത് സന്തോഷം നൽകും

💬 ജീവിതത്തിലെ ഓരോ പരീക്ഷണങ്ങളും നിങ്ങളെ കൂടുതൽ കരുത്തരാക്കി മാറ്റും

💬 എല്ലാ പരീക്ഷണങ്ങളും നമ്മളെ കരുത്തരാക്കാനോ തകർക്കാനോ ആണ് സംഭവിക്കുന്നത്

💬 തെരഞ്ഞെടുക്കേണ്ടത് നമ്മളാണ് നമ്മൾ, ഇരകളാകണോ അതോ, വിജയികളാകണോ എന്ന്..

💬 ഭംഗിയുള്ളതെല്ലാം നല്ലതാകണെമെന്നില്ല, പക്ഷേ നല്ലതെല്ലാം ഭംഗിയുള്ളതാണ്.

💬 ദൈവം നമ്മുടെ വിരലുകൾക്കിടയിൽ വിടവ് ഉണ്ടാക്കിയത് എന്തിനാണെന്നറിയാമോ.. ? നമുക്ക് പ്രിയപ്പെട്ടവർ വന്ന് കൈ കോർത്ത് ആ വിടവ് നികത്താൻ വേണ്ടിയാണ്: '

💬 "സന്തോഷം" നമ്മളെ . നല്ലതാക്കുന്നു.... പക്ഷേ നല്ലതാകുന്നതാണ് സന്തോഷം നൽകുന്നത്.

തൂവെള്ള നിറം

*ഇടവക പള്ളിയിൽ കല്യാണം .ഗംഭീര ഡിസൈൻ ചെയ്ത ഗൗണും ധരിച്ചു വധു മിന്നി നിൽക്കുന്നു .ഇങ്ങനെയൊരു കല്യാണം ആദ്യമായി കൂടുന്ന* *ആ ഇടവകയിലെ ഒരു കുഞ്ഞു കുസൃതിപെണ്ണ് അമ്മയോട് ചോദിച്ചു*
*"അമ്മെ അതെന്താ കല്യാണപ്പെണ്ണ്* *വെള്ളനിറത്തിലുള്ള ഉടുപ്പ് ഇട്ടിരിക്കുന്നത് ?* *കല്യാണമായിട്ടും അൽപ്പം കളർഫുൾ ഡ്രസ്സൊന്നും എന്തെ ഇല്ലാത്തൂ എന്ന് കുഞ്ഞു മനസിന് സംശയം .*
*അമ്മ പറഞ്ഞു* *"മോളെ ..തൂവെള്ള നിറം സന്തോഷത്തിന്റെ നിറമാണ്,കല്യാണപ്പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും* *സന്തോഷമുള്ള ദിവസമാണിന്ന്"*
*അപ്പോഴാണ് കുഞ്ഞിന്* *ഗുട്ടൻസ് പിടികിട്ടിയത്,ഒരു* *നിമിഷം എന്തോ ആലോചിച്ച കുഞ്ഞ് ചോദിച്ചു,*
*"അപ്പൊ കല്യാണച്ചെറുക്കൻ കറുത്ത കോട്ട് ഇട്ടിരിക്കുന്നതോ"" ????? ................

കൊതുക്‌

അമ്മ

ഒരാള്‍ക്ക് എത്ര ഭൂമി വേണം?

വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരു കഥയുണ്ട് 'ഒരാള്‍ക്ക് എത്ര ഭൂമി വേണെം?' എന്നാണ് കഥയുടെ പേര്.

രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരം ചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാ­ക്കാം.

ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹ­മെന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. രാവിലെ തന്നെ കൊട്ടാരത്തിലെത്തിയ പാഹമിന് രാജസേവകന്‍ സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍ നടപ്പാരംഭിച്ചു.
നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന് ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി.
ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല.
ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു.
ഇടയ്ക്ക് കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ ശ്രമം അനസ്യൂതം തുടര്‍­ന്നു.
ഒടുവില്‍ സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് അയാൾ എത്ര ഭൂമി സ്വന്തമാക്കി എന്ന് ചോദി­ച്ചു.

"ആറടി മണ്ണ് ' സേവകന്‍ ഉത്തരം പറ­ഞ്ഞു.

യഥാര്‍ത്ഥത്തില്‍ എന്താണ് പാഹമിന് സംഭവിച്ചത്?

വെള്ളം കുടിക്കാതെയും ഭക്ഷണം ആസ്വദിക്കാതെയും ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിച്ചു.
ആറടി മണ്ണില്‍ കുഴിച്ച കുഴിയില്‍ അയാളെ അടക്കം ചെയ്തു.

ടോള്‍സ്റ്റോയി എഴുതിയ ഈ കഥയ്ക്ക് നാമുമായി എന്തെങ്കിലും ബന്ധമുണ്ടോ?

മനസ്സിരുത്തി ചിന്തിച്ചാല്‍, നാമും ഈ പാഹമിനെപ്പോലെ­യല്ലെ?

വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലില്ലേ നാമോരുത്തരു...
ശരിക്കൊന്നു വിശ്രമിക്കാനാകാതെ,
നന്നായി ഒന്നുറങ്ങാനാകാതെ
കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിക്കാനാകാതെ,
മക്കളുടെ കളികളും കുസൃതികളും ആസ്വദിക്കാന്‍ സാധിക്കാതെ എവിടേയ്ക്കാണീ ദ്രൂത ഗമ­നം?

വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഇതിലും ഏറെ ദയനീയമാണ്.
ഭര്‍ത്താവ് ജോലിയില്‍ നിന്നു വരുമ്പോഴേയ്ക്കും ഭാര്യ ജോലിയ്ക്ക് പോകാന്‍ ഇറങ്ങിയിരിക്കും.
ഇതിനിടയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി വരുമ്പോഴേയ്ക്കും ഒരാള്‍ ഉറക്കത്തിലും മറ്റൊരാള്‍ ജോലിയിലുമായിരിക്കും.
കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്‍അപൂര്‍വ്വം.
ആരാധനയ്ക്കും കുട്ടായ്മയ്ക്കൂമൊക്കെ പോയി എന്നു വരുത്തിത്തീര്‍ക്കും.
എല്ലാം ബാങ്ക് ബാലന്‍സില്‍ കുറെ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി മാത്രം.

ആരോഗ്യമുള്ളപ്പോള്‍ അല്‍പ്പം സമ്പാദിച്ചു കൂട്ടാമെന്നു കരുതിയാണ് ഓവര്‍ടൈമൊക്കെ ധാരാളം ചെയ്യുന്നത്. പിന്നീട് അല്‍പ്പം വിശ്രമിക്കാമെന്ന ചിന്തയും മനക്കോട്ടയിലുണ്‍ട്. എന്നാല്‍ ജോലിയിലെ ടെന്‍ഷനും അസമയങ്ങളിലുള്ള ആഹാരശീലവുമൊക്കെ ചേര്‍ന്ന് ഒരു രോഗിയായി മാറുകയാണവര്‍ എന്നറിയു­ന്നില്ല.

ഡയബെറ്റിസ് ആയതുകൊണ്‍ട് മധുരം കഴിക്കാനാകുന്നില്ല; പ്രഷര്‍ കൂടി നില്‍ക്കുന്നതുകൊണ്‍ട് ഉപ്പിനും വിലക്ക്; അള്‍സര്‍ കുടലില്‍ ബാധിച്ചതിനാല്‍ എരിവും പറ്റില്ല. മധുരവും ഉപ്പും എരിവുമൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രുചി?

ഒരു സന്നിഗ്ദ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മനഃസാക്ഷി നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, എല്ലാം മറന്ന് ഓടിയതുകൊണ്‍ട് എന്തു നേടി?
വിവിധ ഡോക്‌ടേഴ്‌സിന്റെ മുറികളില്‍ കയറിയിറങ്ങാനോ?
സുന്ദര സൗധങ്ങള്‍ പണിതുയര്‍ത്തിയിട്ട് ആശുപത്രിയിലെ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ ഇടയില്‍ ചികിത്‌സ തേടി കിടക്കാനോ?
വലിയ വീട്ടിcലെ പാറ്റയുടെയും പല്ലിയുടെയും കണക്കെടുത്ത് ജീവിതം തള്ളിനീക്കാനോ?

കഷ്ടപ്പെട്ട് പഠിപ്പിച്ച മക്കളെ കണികാണാന്‍ പോലും കിട്ടുന്നില്ല.
അവരൊക്കെ നല്ല ജോലി തേടി വിദേശങ്ങളില്‍ സ്ഥിരതാമസമാകാകിയിരക്കുകയല്ലേ?

പാഹമിനെപ്പോലെ ഒടുവില്‍ ആറടിമണ്ണില്‍ വിലയം പ്രാപിക്കും. നേട്ടമെന്നു ഗണിക്കാന്‍ അതുമാത്രം ഫലം..

മഞ്ഞ്

ഞാനും എന്റെ മൂന്നു കൂട്ടുകാരും കൂടി കാറിൽ പോവുകയായിരുന്നു...

നല്ല മഞ്ഞുള്ള പ്രദേശമായത് കാരണം ചുറ്റുമുള്ളതൊന്നും കാണാൻ വയ്യ....

മുമ്പിൽ പോകുന്ന വണ്ടിയുടെ ലൈറ്റ് പിൻതുടർന്ന് ഞാൻ വണ്ടിയോടിച്ചു.
ഒന്നും കാണാൻ വയ്യ കൊടും മഞ്ഞ്....

പെട്ടെന്ന് മുമ്പിലെ വണ്ടി നിന്നു.
ഇപ്പോ പോകുമെന്ന് വിചാരിച്ച് കാത്തിരുന്നു,
പക്ഷേ വണ്ടി അനങ്ങുന്നില്ല...

ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമല്ലോ അതു കൊണ്ട് കാത്തിരുന്നു.
പക്ഷേ വണ്ടി അനങ്ങുന്നില്ല

എനിക്ക് ദേഷ്യം ഇരച്ചുകയറി.
ഡ്രൈവിംങ്ങ് സീറ്റിൽ നിന്ന് ഇറങ്ങിയ ഞാൻ ആ വണ്ടിക്കാരോട് അലറി....
....
വണ്ടിയെടുത്തു മാറ്റടാ മര്യാദയ്ക്ക്... പന്നീ ..

അപ്പോൾ അയാൾ പറയുകയാ......

ഞാൻ 30 ലക്ഷം രൂപ മുടക്കി ഉണ്ടാക്കിയ എന്റെ സ്വന്തം വീടിന്റെ കാർ പോർച്ചിൽ എന്റെ കാറ് നിർത്താൻ നിന്നോട് ചോദിക്കണോടാ മരപ്പട്ടി...... എന്ന്.....

2016

ഒരു കലണ്ടർകൂടി മറയുന്നു ....!!
നമ്മുടെ ആയുസ്സിലെ ഒരു
വർഷം കൂടി കൊഴിഞ്ഞു ....!!
ഒന്ന് ചിന്തിക്കു....
മറഞ്ഞ വർഷം നാം എന്ത് നേടി ....?
നന്മയാണോ,
അതോ തിന്മയാണോ കൂടുതൽ ചെയ്തത് ....?
നാം പൂർത്തിയാക്കുമോ എന്നുറപ്പില്ലാതെ ,
ഒരു വർഷം കൂടി കടന്നു
വരുന്നു ...!!
കാലത്തിന്റെ അരങ്ങിൽ
അങ്ങനെ ഒരു വർഷത്തിനു കൂടി യവനിക വീഴുകയായ്....
തീരം തേടിയുള്ള യാത്രകളിൽ
കണ്ടു മുട്ടിയ ഒരു പാട്
മുഖങ്ങൾ......
എക്കാലവും ഓർത്തിരിക്കാൻ
ചില സൗഹൃദങ്ങൾ
അളവറ്റ
ആഹ്ലാദത്തിന്റെ മറക്കാനാവാത്ത
ദിനങ്ങൾ....
നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന
ദുരിതങ്ങളുടെ ശ്വാസം മുട്ടിക്കുന്ന
നിസ്സഹായ നിമിഷങ്ങൾ...
ഓർക്കാതെ കൈവന്ന
സൗഭാഗ്യങ്ങൾ...
വിരൽത്തുമ്പിൽവെച്ചു
വീണുടഞ്ഞ സ്വപ്നങ്ങൾ...
എന്നും തണലായ് നിന്ന
സുഹൃത്തുക്കൾ....
ഇരുളടഞ്ഞ
വീഥികളിൽ
ഇന്നും പ്രത്യാശയുടെ തിരിനാളമായ്
കത്തി നില്ക്കുന്ന
ദൈവസാന്നിധ്യം....
കാലം പിന്നെയും മുന്നോട്ട്....
ഒരു പുതു
വർഷം കൂടി നമ്മെ കാത്തിരിക്കുന്നു....
ഒട്ടേറെ വഴിത്തിരിവുകൾ
നമുക്കായ്
ചേർത്തുവെച്ചുകൊണ്ട്
നേരുന്നു ഞാൻഎന്റെ
ഹൃദയം നിറഞ്ഞ
പുതുവത്സാരാശംസൾ..

മീനാക്ഷിയേടത്തി സ്വൈപ്ഡ്

രാവിലെ അമ്പലത്തിൽ പോയിട്ട് തിരിച്ചു വരുന്ന മീനാക്ഷിയേടത്തി ഒറ്റയ്ക്ക് ചിരിക്കുന്നത് കണ്ടാണ് ബാർബർ ഭാസ്കരേട്ടൻ ചോദിച്ചത്: "ഇതെന്താ മീനാക്ഷിയേടത്ത്യേ, ങ്ങള് ഒറ്റക്ക് ചിരിക്കന്നെ?"

"ന്റെ ഭാസ്കരാ, ഞാൻ ഒരു ഒറ്റത്തേങ്ങാ ഗണപതിഹോമോം പിന്നെ കണാരേട്ടൻറേം മക്കളേം കുഞ്ഞുമക്കളേം എല്ലാം പേരിൽ ഓരോ പുഷ്പ്പാഞ്ജലിയും കഴിപ്പിച്ചു, രണ്ടായിരത്തിൻറെ നോട്ട് കൊടുത്തു. അമ്പലത്തിൻറെ ഓഫീസിൽ ചീട്ട് എഴുതാൻ ഇരിക്കുന്ന കുമാരൻ പറഞ്ഞു, ഇതൊന്നും ഇവിടെ വേണ്ട, ഒന്നുകിൽ ചില്ലറ തരീ, അല്ലെങ്കിൽ swipe ചെയ്യേണ്ടി ബരുംന്ന്.

ഞാൻ എൻറെ കോന്തല തൊറന്ന് ഡെബിറ്റ് കാർഡ് ഓന് കൊടുത്തപ്പോ ഓൻറെ കണ്ണ് മിയിഞ്ഞു...
കാർഡും വാങ്ങി കൊറേ സമയം തിരിച്ചും മറിച്ചും കളിച്ചിറ്റ് ഓൻറെ അടുത്ത നമ്പര്...
GPRS കിട്ടുന്നില്ലാന്ന്.

GPRS കിട്ടുന്നില്ലെകിൽ നീയാ ലാൻഡ്‌ഫോണിൻറെ കേബിൾ എടുത്തു കുത്ത് കുമാരാന്ന് ഞാൻ.

അതൊന്നും എനക്കാറീല്ലാന്ന് കുമാരൻ.

പിന്നെ നീയെന്തിനാടാ ഇവിടെ ഇരിക്ക്ന്നേ, ഇങ്ങോണ്ടാ ഞാൻ കാണിച്ചു തരാംന്നു പറഞ്ഞു ഞാൻ കേബിൾ കുത്തി swipe ചെയ്തു കൊടുത്തു. നെയ്‌വെളക്കടക്കം 112 ഉർപ്യ. ചില്ലറ തരില്ലാന്നു വെച്ച് എനക്ക് വഴിപാട് കഴിപ്പിക്കാണ്ടെ പാട്വോ? "

"പക്ഷെ, നിങ്ങൾ ഇതൊക്കെ എങ്ങനെ പഠിച്ചു, മീനാക്ഷിയേടത്ത്യേ?" ഭാസ്കരേട്ടൻ മിഴിഞ്ഞ കണ്ണോടെ....

"അതിപ്പോ നാടോടുമ്പോ നടുവേ ഓടണ്ടേ ഭാസ്കരാ, നാലക്ക നമ്പർ മറന്നു പോവ്വോന്നു ഒരു പേടിയെ എനിക്കുള്ളൂ...നിൻറെ ബാർബർ ഷോപ്പിൽ swipping മെഷീൻ ഉണ്ടോ?"

"ഇല്ല", ഭാസ്കരേട്ടൻറെ ശബ്ദത്തിനു ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു...

"മേരാ പ്യാരാ ഭാസ്കരാ, വേഗം ഒരെണ്ണം ബാങ്ങിക്കോ, ട്രെയിനിങ് ഞാൻ തരാം..." മുണ്ടിൻറെ കോന്തല ഒന്നും കൂടി മുറുക്കി മീനാക്ഷിയേടത്തി വീട്ടിലേക്ക് നടന്നു.