Google Ads

Monday, July 3, 2017

കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര എന്ന രാജ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രം.. കൊല്ലം തിരുമംഗലം ദേശീയ പാതയോരത്തു നിന്നും തന്നെ ക്ഷേത്രം കാണാം..
കൊട്ടാരക്കരരാജവംശമായ ഇളയിടത്ത് സ്വരൂപത്തിന്റെ കുടുംബ ക്ഷേത്രം... ഇന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ.. പൂർണ്ണനാമം : കൊട്ടാരക്കര മണികണ്ഠശ്വരം ശ്രീമഹാഗണപതി ക്ഷേത്രം....
🕉

മുഖ്യ മൂർത്തി ശ്രീമഹാദേവൻ ആണെങ്കിലും ഉപദേവനായ മഹാഗണപതിക്കാണ് പ്രാധാന്യം..
പ്രാചീനമായ വട്ട ശ്രീകോവിലിൽ കിഴക്കോട്ട്ദർശനമായി ശ്രീമഹാദേവനും പടിഞ്ഞാറു ദർശനം ആയി ശ്രീപാർവ്വതിയും വാഴുന്നു..

നാലമ്പലത്തിനു ഉള്ളിൽ തന്നെ ശ്രീകോവിലിനു ചേർന്നു തെക്കോട്ട്‌ ദർശനമായി വരിക്ക പ്ലാവിന്റെ വേരിൽ കൊത്തിയ ശ്രീമഹാഗണപതിയുടെ ദാരു വിഗ്രഹ പ്രതിഷ്ഠ ഇവിടുത്തെ മാത്രം കാഴ്ചയാണ്..
തച്ചുശാസ്ത്ര മഹാനായ പെരുംതച്ചൻ നിർമിച്ചതാണി വിഗ്രഹം എന്നാണ് വിശ്വാസം...

🕉🕉🕉


🕉ഗണപതി വിഗ്രഹം🕉

4 തൃകൈകളും അതിൽ ചക്രം, ശംഖ്, താമരമൊട്ടു , മോദകം എന്നിവ ധരിചിരിക്കുന്നു...
ഇടതു തൃപാദം മടക്കി വച്ചു വലതു പാദം കുത്തി പിടിച്ചു പീഠത്തിൽ വീരാസാനത്തിൽ ഇരിക്കുന്നതായി ആണ് വിഗ്രഹരൂപം..

ശിരസ്സിൽ സ്വർണ കിരീടവും തിരു നെറ്റിയിൽ സ്വർണത്തിൽ തീർത്ത ത്രിപുണ്ടകവും സ്വർണ മാലയും
ചാർത്തിട്ടുണ്ട്... തിരുരൂപത്തിൽ സ്വർണo കെട്ടിയ 108 രുദ്രാക്ഷത്താൽ ഉള്ള മാലയും ഉണ്ട്..
തുമ്പികരത്തിൽ സ്വർണ കുമിളകളും കണ്ണുകൾ സ്വർണ നേത്രഗളും ആണ് ഇപ്പോൾ...

🕉ദാരു വിഗ്രഹo ആകായാൽ അഭിഷേകം പതിവില്ല... മുൻപിൽ പ്രതിഷ്ഠ ചെയ്ത ഒരു ചെറു പഞ്ചാലോഹ ബിംബത്തിൽ ആണ് അഭിഷേകം നടത്തുന്നത്...


🕉ഐതീഹo🕉

കൊട്ടാരക്കര മണികണ്ഡേശ്വരം ക്ഷേത്ര ഐതീഹo പറയുമ്പോൾ പറയേണ്ട മറ്റൊരു ക്ഷേത്രമാണ് കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്രം.. ഇവിടെ പടിഞ്ഞാറേക്ക് ദർശനമാണ് മഹാദേവൻ..ഈ ക്ഷേത്രം ബ്രഹ്മസ്വം ആയിരുന്നു.. ഇപ്പോൾ ദേവസ്വം ബോർഡിന്റെ..

🕉 പടിഞ്ഞാറ്റിൻകര ക്ഷേത്ര നിർമാണ വേളയിൽ യാദർശ്ചികമായി സാക്ഷാൽ പെരുംതച്ചൻ കൊട്ടാരക്കര എത്തുകയുണ്ടായി.. ഈ സമയം പടിഞ്ഞാറ്റിൻകര ക്ഷേത്ര ചുമതലകാർ അദ്ദേഹതേ ആ ക്ഷേത്ര നിർമാണo നടത്തുവാനായി
ക്ഷണിക്കുകയും ചെയ്തു.... തച്ചൻ അ ക്ഷീണം സ്വീകരിച്ചു..

ക്ഷേത്ര നിർമാണത്തിന്റെ അവസാന ഒരു രാത്രി തച്ചൻ തണുപ്പ് കാരണം തീകായാൻ എന്തെങ്കിലും നൽകാൻ അധികാരികളോട് പറയുകയും അവർ അദ്ദേഹത്തിന് ഒരു വരിക്ക പ്ലാവിന്റെ ഒരു വൻ വേരു നൽകുകയും ചെയ്തു..
എന്നാൽ ഈ സമയം ആ വേരിന്റെ ഘടനയിൽ ആകൃഷ്ടനായി തച്ചൻ അതിൽ വൈഷ്ണവ കലയുള്ള ഒരു ഗണപതി രൂപം കൊത്തി ഉണ്ടാക്കി... പിറ്റേന്ന് പ്രതിഷ്ഠ വേളയിൽ ഈ ഗണേശ വിഗ്രഹവുമായി അദ്ദേഹം പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ വരുകയും തന്റെ ബാല ഗണേശനെ കൂടി അവിടെ പ്രതിഷ്ഠിക്കാൻ അപേക്ഷിച്ചു... എന്നാൽ അവർ അത് നിരസിക്കുകയും ചെയ്തു.. ഇതിൽ മനംനൊന്ത് ആ വിഗ്രഹവുമായി കിഴക്കേക്കര ക്ഷേത്രത്തിന്റെ (മണികണ്ഡേശ്വരം ) ക്ഷേത്രത്തിന്റെ ആൽ ചുവട്ടിൽ വന്നു ഇരികുമ്പോൾ അവിടുത്തെ തന്ത്രി മുഖ്യൻ അദ്ദേഹതിനെ കാണുകയും കാര്യം അറിയുകയും ചെയ്തു... പെരുംതച്ചൻ അദ്ദേഹത്തോട് ഇവിടെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ അനുവാദം ചോദിച്ചു..
തച്ചന്റെ ഭക്തിയിലും വിഗ്രഹത്തിന്റെ പ്രഭയും ദർശിച്ച തന്ത്രിവര്യൻ അതിനു അനുവാദവും നൽകി...

അങ്ങനെ കിഴക്കേക്കര ക്ഷേത്രത്തിൽ തെക്കോട്ട്‌ ദർശനമായി മഹാദേവ ശ്രീകോവിലിനു പുറത്തു പ്രതിഷ്ഠിച്ചു... അത് ഒരു ഉച്ച സമയം ആയിരുന്നു... പ്രതിഷ്ഠ കഴിഞ്ഞാൽ ഉടനെ നിവേദ്യം കഴിക്കണമല്ലോ.... !എന്നാൽ ക്ഷേത്രത്തിലെ ഉച്ച പൂജ കഴിഞ്ഞിരുന്നു. അതിനാൽ നിവേദ്യം ഒന്നും ബാക്കി ഇല്ലായിരുന്നു.. ഈ അവസരത്തിൽ ആണ് ഈർക്കിളിൽ കുത്തിയ കുറെ ഉണ്ണിയപ്പങ്ങൾ തച്ചന്റെ ശ്രദ്ധയിൽ പെട്ടത്... അതായി കൊട്ടാരക്കര ഗണപതി ഭഗവാന്റെ ഇഷ്ട നിവേദ്യവും...
അന്നുമുതൽ ഉപദേവനായ ഗണപതിയുടെ നാമത്തിൽ ക്ഷേത്രം അറിയപ്പെട്ടു തുടങ്ങി...

🕉ഉണ്ണിയപ്പനിവേദ്യം 🕉

നിത്യവും നടത്തുന്ന വഴിപാട് ആണ് ഇത്..
ഇന്ന് കൊട്ടാരക്കര ഉണ്ണിയപ്പം വിശ്വപ്രസിദ്ധമാണ്... ഉണ്ണിയപ്പങ്ങൾ ഒന്നിച്ചു സമർപ്പിക്കുന്നതിനാൽ ഇതിന് കൂട്ടപ്പം എന്നും പറയുന്നു.. അരിപൊടി, പഴം, ശർക്കര, ഏലക്ക, നെയ്യ്‌ മുതലായവ ആണ് ചേരുവകൾ. ശുദ്ധമായ വെളിച്ചെണ്ണയിൽ ആണ് അപ്പം വാർക്കുന്നത്..
ബാലഗണപതി ആയതിനാൽ ആഹാര പ്രിയൻ ആണ് ഗണേശൻ...
തിരുമുൻപിൽ തന്നെ ആണ് അപ്പം നിർമിക്കുന്നത്.... നിർമിക്കുന്ന മുഴുവൻ അപ്പവും തന്റെ കോവിലുനുള്ളിൽ കൊണ്ട് വന്നു നേദിക്കണം എന്നും ദേവനു നിർബന്ധം ആണ്...

🕉 ഒരിക്കൽ ഒരു രാജാവ്‌ പുത്രൻ ഇല്ലാതെ ഇരിക്കുമ്പോൾ തനിക്ക് ഒരു പുത്രൻ ഉണ്ടായാൽ ഗണപതിയുടെ വിഗ്രഹം ഉണ്ണിയപ്പത്താൽ മൂടാം എന്ന് ഭഗവാനെ വെല്ലു വിളിച്ചു.... എന്നാൽ ഒരു കുഞ്ഞു ജനിക്കുകയും രാജാവ്‌ അപ്പം വാർപ്പിച്ചു വിഗ്രഹം മൂടാനും ആരംഭിച്ചു... എന്നാൽ രാവിലെ മുതൽ വൈകിട്ട് വരെ ശ്രമിച്ചിട്ടും അദ്ദേഹത്തിനു അത് സാധിച്ചില്ല... അവസാനം തോറ്റു ഗണേശനോട് തന്റെ അഹന്തക്ക് മാപ്പ് ചോദിക്കുകയാണ് ഉണ്ടായത്...

🕉 തിരുഉത്സവം 🕉

മേട മാസത്തിൽ തിരുവാതിര ആറാട്ട് അയി വരുന്ന 11 ദിവസത്തെ ഉത്സവമാണ് ശ്രീമഹാദേവന്റെ തിരുഉത്സവം...
🕉കോടിയേറ്റുo ആറാട്ട് ഭൂത ബലിക്കും എല്ലാം പുറത്തു എഴുന്നള്ളുന്നത് മഹാദേവൻ തന്നെ ആണ്..
വർഷത്തിൽ ഒരികൽ മാത്രമേ(വിനയക ചതുർത്തി രാത്രി ) മഹാഗണപതിയേ പുറത്തു എഴുന്നള്ളു... ഇന്നേ ദിവസത്തെ 1008 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമവും ആനയൂട്ടും ഉണ്ട്..

🕉ദേവതകൾ 🕉

പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ശിവനും പടിഞ്ഞാട്ടു ദർശനം പാർവതിയും..
🕉നാലമ്പലത്തിനു പുറത്തു ബലി വട്ടത്തിനു പുറത്തു തെക്ക് പടിഞ്ഞാറു ശ്രീ ധർമ ശാസ്താവും നാഗഗളും...
വടക്ക് പടിഞ്ഞാറു ശ്രീ മുരുകൻ..

🕉 തന്ത്രം 🕉

തരണനല്ലൂർ തന്ത്രി കുടുംബം

🕉കൊട്ടാരക്കര തമ്പുരാനും
കഥകളിയും 🕉

ഒരിക്കൽ കോഴികോടു സാമൂതിരി തെക്കൻ നാട്ടുകാർക്ക് കൃഷ്ണനാട്ടo ആസ്വതിക്കാൻ കഴിവില്ല എന്ന് പറഞ്ഞു കൊട്ടാരക്കര രാജാവിനെ കളിയാക്കുക ഉണ്ടായി... ഇതിൽ വിഷമം ആയ കൊട്ടാരക്കര തമ്പുരാൻ ക്ഷേത്രത്തിനു
കിഴക്കുവശത്തുള്ള കുളക്കരയിൽ ഇരികുമ്പോൾ അതിനു നടുവിലായി എല്ലാ
ആടയാഭരണത്തോടെ ഗണപതി ഭഗവാൻ രാമനാട്ട രൂപം കാട്ടി കൊടുത്തു എന്നാണ് വിശ്വാസം..
രാമനാട്ടo ആണ് കഥകളിയുടെ ആദ്യ രൂപം...
🕉കൊട്ടാരക്കര തമ്പുരാനാണ് കഥകളിയുടെ ഉപജ്ഞാതാവ്..


എല്ലാവരെയും ശ്രീമഹാഗണപതി അനുഗ്രഹികട്ടെ..

ഓം ശ്രീ
മഹാഗണാദിപതയെ നമഃ