★ ഭർത്താവ് ഭാര്യയ്ക്ക് അയച്ച മെസ്സേജ് ★
നമുക്ക് ആവശ്യമുള്ള രണ്ടു കാര്യങ്ങളാണ്
*ഭാര്യയും, സൂര്യനും*
സൂര്യൻ സസ്യങ്ങൾക്ക് ആഹാരം പാകം ചെയ്യുന്നു..!
ഭാര്യ നമുക്കും...!
വേനൽകാലത്ത് സൂര്യൻ നമ്മളെ വെള്ളം കുടിപ്പിക്കുന്നു..!
ഭാര്യ എല്ലാ ദിവസവും നമ്മെ വെള്ളം കുടിപ്പിക്കുന്നു..!
രണ്ടും എപ്പോഴും ചൂടായിരിക്കും.!
ഭാര്യയെ തുറിച്ചു നോക്കരുത്..!
സൂര്യനേയും..!
എന്നാൽ വിവരം അറിയും..!!!
★ ഇതിനു ഭാര്യയുടെ മറുപടി മെസ്സേജ്ജ് ★
നമുക്ക് ആവശ്യമുള്ള രണ്ടു കാര്യങ്ങളാണ് *ഭർത്താവും ചന്ദ്രനും. *
ചന്ദ്രനെ പകൽ എത്ര അന്വേഷിച്ചാലും കാണില്ല, അത് പോലെ തന്നെ ഭർത്താവിനെയും.
രാത്രി ആകുമ്പോൾ രണ്ടും ഇളിച്ചോണ്ടു കേറിവരും.
ചന്ദ്രൻ ഓരോ ദിവസവും ഓരോ രൂപത്തിലാണ് അവതരിക്കുന്നത്.
ഇന്ന് നെറ്റിപൊട്ട് പോലാണെങ്കിൽ നാളെ അരിവാൾ പോലെ.
ഭർത്താവും അത് പോലെ പല രൂപത്തിലായിരിക്കും വരുന്നത്.
ഇവരെ നമ്മൾ തുറിച്ച് നോക്കിയാലും രണ്ടിനും ഒരു കൂസലുമുണ്ടാവില്ല...
രാവിലെ ആയാൽ രണ്ടിനെയും തിരിയിട്ട് തപ്പിയാലും കണികാണാൻ കിട്ടില്ല€!!👹
Dedicated to my friends