Google Ads

Saturday, July 15, 2017

ഹൌസ് വൈഫ്

ഒരു ഭർത്താവും മനഃശ്ശാസ്‌ത്രജ്ഞനും തമ്മിലുള്ളസംഭാക്ഷണം

മനഃശ്ശാസ്‌ : നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നത് മിസ്റ്റർ മൈക് ?

ഹസ് : ഞാൻ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയിജോലി നോക്കുന്നു

മനഃശ്ശാസ്‌ :നിങ്ങളുടെ വൈഫ് ?

ഹസ് :അവൾക്കു ജോലിയില്ല ഹൌസ് വൈഫ്ആണ്

മനഃശ്ശാസ്‌ : ആരാണ് വീട്ടിൽ ബ്രേക്ക് ഫാസ്റ്റ്ഉണ്ടാക്കുന്നത് ?

ഹസ് : എന്റ്റെ ഭാര്യ ..കാരണം അവൾക്കുജോലിയില്ല

മനഃശ്ശാസ്‌:ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ അവൾഎത്ര മണിക്ക് എഴുന്നേൽക്കും ?

ഹസ് :അവള് ഒരു 5 മണിക്കു എഴുന്നേൽക്കും . ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നതിനു മുൻപ് വീട്മുഴുവൻ ക്‌ളീൻ ചെയ്യും .

മനഃശ്ശാസ്‌: നിങ്ങളുടെ മക്കൾ എങ്ങനെ ആണ്സ്കൂളിൽ പോകുന്നത് ?

ഹസ് :എന്റ്റെ ഭാര്യ കൊണ്ടുപോയി വിടുംകാരണം അവൾക്കു ജോലിക്കു പോകേണ്ടല്ലോ .

മനഃശ്ശാസ്‌ : കുട്ടികളെ സ്കൂളിൽ വിട്ടതിനു ശേഷംനിങ്ങളുടെ ഭാര്യാ എന്ത് ചെയ്യും ?

ഹസ് : മാർക്കെറ്റിൽ പോകും,തിരികെ വന്നുആഹാരം പാകം ചെയ്യും ,തുണികൾ കഴുകും ..കാരണം അവൾക്കു ജോലിക്കു പോകേണ്ടല്ലോ .

മനഃശ്ശാസ്‌ : വൈകിട്ട് ഓഫീസിൽ നിന്നും തിരികെവീട്ടിൽ എത്തിയാൽ നിങ്ങൾ എന്ത് ചെയ്യും ?

ഹസ് : റസ്റ്റ് എടുക്കും .കാരണം ഞാൻ ജോലിക്കുപോയിട്ട് വന്നത് കൊണ്ട് ക്ഷീണിതൻ ആണ് .

മനഃശ്ശാസ്‌:അപ്പോൾ നിങ്ങളുടെ വൈഫ് എന്ത്ചെയ്യും ?

ഹസ് : അവൾ ഡിന്നർ ഉണ്ടാക്കും ,കുട്ടികൾക്ക്വാരി കൊടുക്കും ,എനിക്കും വിളമ്പി തരും..പാത്രങ്ങൾ എല്ലാം ക്‌ളീൻ ചെയ്തു വെക്കും ,,എന്നിട്ടു കുട്ടികളെ ഉറക്കാൻ കിടത്തും.



" വെളുപ്പിന് ആരംഭിച്ചു പാതിരാത്രി വരെകഷ്ട്ടപെട്ടാലും പറയുന്നതോ " അവൾക്കുജോലിയില്ലല്ലോ "


ഹൗസ് വൈഫ് ആകാൻ ഒരു പഠിത്തവുംആവശ്യമില്ല ...പക്ഷെ ജീവിതത്തിൽ അവരുടെറോൾ വളരെ പ്രധാനമാണ്

ഒരാൾ ഒരിക്കൽ അവളോട് ചോദിച്ചു നിങ്ങൾജോലി ചെയ്യുക ആണോ അതോ ഹൗസ് വൈഫ്ആന്നോ ?

അവൾ മറുപടി പറഞ്ഞു അതെ ഞാൻ ഫുൾടൈം വർക്ക് ചെയ്യുന്ന ഒരു ഹൗസ് വൈഫ് ആണ്

24 മണിക്കൂർ ആണ് എനിക്ക് ഡ്യൂട്ടി

ഞാൻ അമ്മയാണ്

ഞാൻ ഭാര്യയാണ്

ഞാൻ മകളാണ്

ഞാൻ മരുമകൾ ആണ്

ഞാൻ അലാറമാണ്

ഞാൻ കുക്ക് ആണ്

ഞാൻ ദാസിയാണ്

ഞാൻ ടീച്ചർ ആണ്

ഞാൻ വെയ്റ്റർ ആണ്

ഞാൻ ആയ ആണ്

ഞാൻ സെക്യൂരിറ്റി ഓഫീസർ ആണ്

ഞാൻ ഒരു ഉപദേഷ്‌ടാവ്‌ ആണ്

എനിക്ക് അവധിദിവസങ്ങൾ ഇല്ല

എനിക്ക് മെഡിക്കൽ ലീവ് ഇല്ല

ഞാൻ രാത്രിയും പകലും ജോലി ചെയ്യും .

കിട്ടുന്ന ശമ്പളമോ " ഇന്നത്തെ ദിവസം നീ എന്ത്ചെയ്തു "? എന്ന ചോദ്യം മാത്രം


എല്ലാ സ്ത്രീകൾക്കായുംസമർപ്പിക്കുന്നു

"സ്ത്രീകൾ എന്ന് പറയുന്നത് ഉപ്പു പോലെ ആണ്
അവരുടെ സാമിപ്യം ഉള്ളപ്പോൾ അവരുടെ വിലഅറിയില്ല
അവരുടെ അസാന്നിദ്ധ്യം ഒന്നിനും രുചി ഇല്ലാതെആക്കും "