Google Ads

Monday, July 3, 2017

ചില മധുര ഫലങ്ങൾ

🍅🍅🍅🍅
*ചില സമയത്തു കൂടെയുള്ളവരുടെ ചില കുറവുകൾ കണ്ടില്ലെന്നു നടിക്കുക. അത് ജീവിതത്തിൽ സന്തോഷമേ കൊണ്ട് വരൂ. ഒരു നഷ്ടവും അതുണ്ടാക്കില്ല.*

🥝🥝🥝🥝🥝

*നാവിനു എത്രയോ തവണ പല്ലുകളുടെ കടിയേൽക്കുന്നു. എന്നിട്ടും അവ ഒരുമിച്ച്. അതാണ്‌ വിട്ടുവീഴ്ച.*
🍐🍐🍐🍐🍐

*കണ്ണുകൾ പരസ്പരം കാണുന്നില്ല. എന്നിട്ടും അവ ഒന്നിച്ചു മാത്രം കാഴ്ചകൾ കാണുന്നു, ചിമ്മുന്നു, കരയുന്നു. അതാണ്‌ ഒരുമ.*

🍉🍉🍉🍉🍉
*ഒറ്റയ്ക്ക് എനിക്ക് പറയാം. ഒരുമിച്ച് നമുക്ക് സംസാരിക്കാം*
*ഒറ്റയ്ക്ക് എനിക്ക് ആസ്വദിക്കാം. ഒരുമിച്ചാണെങ്കിൽ അത് ആഘോഷമാവും*

🍋🍋🍋🍋🍋
*അതാണ്‌ ബന്ധങ്ങൾ. ഒറ്റയ്ക്ക് നമ്മളാരും ഒന്നുമല്ല; ഒന്നിനുമാവില്ല നമുക്ക്*
🍎🍎🍎🍎🍎

*മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് മരം മുറിക്കാൻ പറ്റില്ല. മൂർച്ചയുള്ള മഴു കൊണ്ട് മുടി മുറിക്കാനുമാകില്ല.*

🍇🍇🍇🍇🍇

*എല്ലാ ഓരോരുത്തരും പ്രധാനരാണ് ;അവരവരുടെ റോളുകൾ ഭംഗിയാക്കാൻ അവരു തന്നെ വേണം. ആരെയും വിലകുറച്ച് കാണാൻ നമുക്ക് അർഹതയില്ല*