Google Ads

Friday, May 12, 2017

നാട്ടിലെ തെമ്മാടിക്കൂട്ടം

നാട്ടിലെ കലുങ്കുകളിൽ...
ക്ലബ്ബുകളിൽ...
ബാർബർ ഷോപ്പിൽ ...
അങ്ങനെ.....
#തെമ്മാടിക്കൂട്ടമെന്നു ഓമനപ്പേരിട്ടു വിളിക്കുന്ന ഒരു കൂട്ടം ചെറുപ്പങ്ങളുണ്ടാവും ഓരോ നാട്ടിലും...
നന്മയുടെ നിറങ്ങളുടെ നിറകുടങ്ങൾ..
.
.
പതിച്ച് കിട്ടിയ കച്ചറ എന്ന അലങ്കാരം അതേ പടി കൊണ്ട് നടക്കുന്നവർ...
മുദ്ര കുത്തിയ സ്ഥാനത്തിന്നപ്പുറത്തേക്കു നാടും നാട്ടുകാരും മനസ്സിലാക്കാതെ പോവുന്നവർ.....
നന്മയുടെ പര്യായങ്ങൾ....
ഒരു നാടിന്റെ സ്പന്ദനം ഉൾക്കൊണ്ടവർ...

.
.
കല്യാണ വീടുകളിൽ ഫോട്ടോയെടുക്കാൻ നേരം അവരെ കാണണമെന്നില്ല....
തലേദിവസം മുതൽ തികഞ്ഞ മനസ്സോടെ അവരുണ്ടാകും ഓടി നടക്കാൻ...
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്റർ പതിക്കലും ഫ്ലക്സ് കെട്ടലുമൊക്കെയായി പാതിരാത്രി തെണ്ടി നടക്കുന്നവർ..
.
സങ്കടം മുഖത്ത് വരുത്തി മരണവീട്ടിലെ കസേരയിൽ കയറിയിരിക്കുന്നവരുടെ കൂട്ടത്തിൽ ഇവരെ കാണാൻ കഴിയില്ല...
എന്നാൽ വലിച്ച് കെട്ടുന്ന ടാർപ്പായുടെ ഒരറ്റവും പിടിച്ച് ഏതേലും മരത്തിന്റെ കൊമ്പുകളിൽ തൂങ്ങി നിൽക്കുന്നത് കാണാം...
.
.
നാട്ടിലെ ഏത് പ്രശ്നത്തിനും നെഞ്ച് വിരിച്ച് മുന്നിട്ടിറങ്ങാൻ ഇവരുണ്ടാകും...
വഴിയറിയാതെ വരുന്നവർക്ക് വഴി പറഞ്ഞ് കൊടുക്കാനായി ഈ കൂട്ടത്തിലെ ആരെങ്കിലുമൊക്കെ എപ്പൊഴും അവിടെ കാണും...
.
.
"നന്നായി കൂടെ ടോ" എന്ന സ്ഥിരം മൊഴികൾ കേൾക്കാൻ വിധിച്ചവർ...
സെക്കന്റ് ഷോകളുടെ പ്രിയ കൂട്ടുക്കാർ....
.
.
നാട്ടിലൊരു അപകടം നടന്നാൽ ചോര വാർന്നയാളെ എടുത്ത കുതിക്കാൻ....
അസമയത്ത് നാട്ടിൽ പരിചയമില്ലാത്ത ആരെയെങ്കിലും കണ്ടാൽ ചോദ്യം ചെയ്യാൻ ഇവരുണ്ടാകും, നാടിന് കാവലായി....
സ്റ്റേജിനെ പുറത്തെ ഡാൻസുകളിലും കൂട്ടുകാരോടൊപ്പമുള്ള പാട്ടുകളിലും കഴിവ് തെളിയിച്ചവർ...
.
.
പലരും രഹസ്യമായി ചെയ്യുന്ന കാര്യങ്ങൾ പരസ്യമായി ചെയ്തതിന്റെ പേരിൽ നാട്ടുകാരുടേയും വീട്ടുകാരുടേയും പരിഹാസങ്ങൾക്ക് ഇരയാകുന്നവർ...
.
.
കൂട്ടത്തിലൊരുത്തന്റെ പ്രശ്നം സ്വന്തം പ്രശ്നമായി കാണാൻ പഠിച്ചവർ.....
#തോളിൽ_കൈയ്യിട്ട് നടന്നവന്_നെഞ്ചിൽ സ്ഥാനം കൊടുത്തവർ...
.
.
ചിലപ്പോഴെല്ലാം മാന്യതയുടെ വെള്ള കുപ്പായത്തേക്കാളും തിളക്കമുണ്ടാകും ഇവരുടെ മനസ്സിന്...
നഷ്ടപ്പെടുന്ന സ്നേഹവും ബന്ധങ്ങളും നന്മകളും ഇന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്നവർ.....
അനുഗ്രഹിച്ചില്ലേലും, അധിഷേപിക്കരുത്....