"കാവ് തീണ്ടിയാൽ കുളം വറ്റും നിന്റെ കുലം മുടിയും" എന്നു പറഞ്ഞ പൂർവ്വികരെ പരിഹസിച്ചു കൊണ്ട് കാവ് തീണ്ടി...മരങ്ങളും വള്ളിപ്പടർപ്പുകളും വെട്ടി മാറ്റി, ആചാരങ്ങളെയും വിശ്വാസങ്ങളെയും തിരസ്കരിച്ചു കൊണ്ട് പുച്ഛത്തോടെ അവരോടു തിരിച്ചു ചോദിച്ചു - എവിടെ കുലം മുടിഞ്ഞിട്ട്? നിങ്ങളല്ലേ പറഞ്ഞത് കാവ് തീണ്ടിയാൽ കുലം മുടിയുമെന്ന്.
ഇപ്പോഴോ??
ഒരിറ്റു കുടി വെള്ളത്തിനു വേണ്ടി കിലോമീറ്ററുകൾ താണ്ടുന്നു.. മണിക്കൂറുകളോളം പൈപ്പിനു ചുവട്ടിൽ ക്യൂ നിൽക്കുന്നു.. അതും കിട്ടാത്തവർ ചെളിവെള്ളം ഊറ്റിക്കുടിക്കുന്നു. ഇനി കുലം പൂർണ്ണമായും മുടിയാൻ അധികം കാലമില്ല.
കാവുകളും ക്ഷേത്രങ്ങളും ക്ഷേത്രക്കുളങ്ങളും ജലാശയങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടേണ്ടതും പരിപാലിക്കപ്പെടേണ്ടതും പ്രകൃതി സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. പ്രകൃതിയോട് അത്രയധികം ഇണങ്ങി നിൽക്കുന്നതാണ് ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും.
അധികം വൈകിയിട്ടില്ല...വരാനിരിക്കുന്ന കൊടും വരൾച്ചയെ തരണം ചെയ്യണമെന്നുണ്ടെങ്കിൽ പൂർവികരോട് മാപ്പു പറഞ്ഞു പ്രായശ്ചിത്തം ചെയ്തോളൂ.
(ചിത്രത്തിൽ വറ്റിവരണ്ട ക്ഷേത്രക്കുളം നിസ്സഹായതയോടെ നോക്കി നിൽക്കുന്ന ഒരു ദൈവക്കോലം. സംസ്ഥാന ഫോട്ടോഗ്രാഫി മത്സരത്തിൽ സ്പെഷ്യൽജൂറി പുരസ്കാരം നേടിയ ചിത്രം