പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
ലെറ്റ് അസ് സിങ്ങ് ദ സോങ്ങ് ഓഫ് ലവ്
ലെറ്റ് അസ് പ്ലേ ദ ട്യൂണ്‍ ഓഫ് ലവ്
ലെറ്റ് അസ് ഷെയര്‍ ദ പെയിന്‍സ് ഓഫ് ലവ്
ലെറ്റ് അസ് വെയര്‍ ദ ത്രോണ്‍സ് ഓഫ് ലവ്
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
ഒരു മലര്‍ കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും
ഒരു തിരി കൊണ്ടു നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും
പാലവനം, ഒരു പാല്ക്കടലായ്,
അല ചാര്‍ത്തിടും അനുരാഗമാം പൂമാനത്തിന്‍ താഴെ
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
ചിത്രം: യുവജനോത്സവം (1986)
സംവിധാനം: ശ്രീകുമാരൻ തമ്പി
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ് ,എസ് പി ഷൈലജ.