Google Ads

Wednesday, May 17, 2017

ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ന്യൂയോർക്കിൽ പൂർത്തിയാവുന്നു.

ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ന്യൂയോർക്കിൽ പൂർത്തിയാവുന്നു. 168 ഏക്കറിൽ നിർമിക്കുന്ന ക്ഷേത്രം ഓഗസ്റ്റ് 18ന് ഭക്തർക്ക് തുറന്നു കൊടുക്കും.

Mahishmati Manorama - Baahubali

Friday, May 12, 2017

Why walk is necessary ?

Good Information

Ever wondered what happens to your body when you start walking?

Here's a minute-by -minute rundown of the amazing chain reaction walking and exercise has upon your body, it's truly amazing!

Minutes 1 to 5

Your first few steps trigger the release of energy-producing chemicals in your cells to fuel your walk. Your heart rate revs-up from about 70 to 100 beats per minute (bpm), boosting blood-flow and warming muscles.

Any stiffness subsides as joints release lubricating fluid to help you move more easily. As you get moving, your body burns 5 calories per minute, compared with only 1 per minute at rest. Your body needs more fuel and starts pulling from its carbohydrates and fat stores.

Minutes 6 to 10

Heartbeat increases and you're burning up to 6 calories a minute as you pick up the pace. A slight rise in blood pressure is countered by the release of chemicals that expand blood vessels, bringing more blood and oxygen to working muscles.

Minutes 11 to 20

Your body temperature keeps rising, and you start to perspire as blood vessels near the skin expand to release heat. As your walk becomes brisker, you'll be burning up to 7 calories a minute and breathing harder. Hormones such as epinephrine and glucagon rise to release fuel to the muscles.

Minutes 21 to 45

Feeling invigorated, you start to relax as your body releases tension, thanks in part to a dose of feel-good chemicals such as endorphins in your brain. As more fat is burned, insulin (which helps store fat) drops--excellent news for anyone battling excess weight or diabetes.

Minutes 46 to 60

Your muscles may feel fatigued as carbohydrates stores are reduced. As you cool down, your heart rate decreases and your breathing slows. You'll be burning fewer calories but more than you were before you started. Your calorie burn will remain elevated for up to 1 hour.

All this happens without a single conscious thought from us - the human body is amazing.
Stay blessed -Stayfit
Walk / Exercise

🌍Kindly forward to as many as possible.

Have a Happy Walking..😀🚶

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
ലെറ്റ് അസ് സിങ്ങ് ദ സോങ്ങ് ഓഫ് ലവ്
ലെറ്റ് അസ് പ്ലേ ദ ട്യൂണ്‍ ഓഫ് ലവ്
ലെറ്റ് അസ് ഷെയര്‍ ദ പെയിന്‍സ് ഓഫ് ലവ്
ലെറ്റ് അസ് വെയര്‍ ദ ത്രോണ്‍സ് ഓഫ് ലവ്
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
ഒരു മലര്‍ കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും
ഒരു തിരി കൊണ്ടു നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും
പാലവനം, ഒരു പാല്ക്കടലായ്‌,
അല ചാര്‍ത്തിടും അനുരാഗമാം പൂമാനത്തിന്‍ താഴെ
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
ചിത്രം: യുവജനോത്സവം (1986)
സംവിധാനം: ശ്രീകുമാരൻ തമ്പി
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ് ,എസ്‌ പി ഷൈലജ.

കൊല്ലം

കൊല്ലം (Kollam) എന്ന സംസ്കൃത പദത്തിന്റെ അർഥം PEPPER (കുരുമുളക് )

ഹീബ്രൂ ഭാഷയിൻ തർഷിഷ് (Tharshish)എന്നറിയപ്പെട്ടിരുന്ന പട്ടണം.

കൊല്ലത്തിന്റെ പഴയ പേര്
ദേശിംഗനാട്

1) ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം സ്ഥിതി ചെയ്യുന്ന ജില്ല (ജഡായുപ്പാറ)
2) ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം,
3) ഇന്ത്യയിലെ ആദ്യത്തെ റോമൻ കാത്തോലിക്ക രൂപത,
4) ഇന്ത്യയിലെ ആദ്യത്തെ Ecco ടൂറിസം -(തെന്മല),
5) ഇന്ത്യയിൽ ഏറ്റവും കൂടുതൽ Royal Enfield ഉപയോഗിക്കുന്ന ജില്ല,
6) ഇന്ത്യയിൽ രണ്ടാമത്തേതും കേരളത്തിൽ ആദ്യത്തേതും ആയ തൂക്കു പാലം (പുനലൂർ),
7) ഇന്ത്യയിൽ മലിനീകരണം കുറവുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനം,
8) ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ല.
9) ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള വിളക്കുമാടം (തങ്കശേരി),

10) ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്ഥലം,
11) ഇന്ത്യയിൽ രണ്ടാമത്തെ നീളം കൂടിയ പ്ലാറ്റുഫോം(കൊല്ലം ജം. ),
12) ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്നത് (AD.1578-കൊല്ലം ),
13) ആദ്യ ഭാരതീയഭാഷാ പുസ്തകം(തമിഴ്) ഇവിടെ പ്രിന്റ് ചെയ്തു.
14) കേരളത്തിൽ ആദ്യം വിമാനം ഇറങ്ങിയത് (ആശ്രാമം),
15) കേരളത്തിൽ ആദ്യമായി
ജല വിമാനം ഇറങ്ങിയത് (അഷ്ടമുടി കായൽ ),
16) കേരളത്തിൽ ആദ്യമായി house boat ഇറങ്ങിയത് (ആലുംകടവ് ),
17) കേരളത്തിലെ ആദ്യ കടലാസ് നിർമാണ ശാല (പുനലൂർ ),
18) കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ (അഷ്ടമുടി കായൽ ),
19) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം (ശാസ്താംകോട്ട),
20) കേരളത്തിലെ ഏറ്റവും പ്രധാനപെട്ട മത്സ്യബന്ധന തുറമുഖം(നീണ്ടകര ),
21) കേരളത്തിൽ സ്വദേശികൾ ഏറ്റവും കൂടുതൽ എത്തുന്ന ബീച്ച്, കൊല്ലം ബീച്ച്

22) കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി (കല്ലട ),
23) കേരളത്തിലെ ആദ്യത്തെ ESI മെഡിക്കൽ കോളേജ് (പാരിപ്പള്ളി
24) തിരുവിതാംകൂറിലെ ആദ്യത്തെ ക്ലോക്ക് ടവർ (ചിന്നക്കട ),
25) തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ പാത (കൊല്ലം -പുനലൂർ -ചെക്കോട്ട),
26) കശുവണ്ടി വ്യവസായത്തിൽ ഒന്നാം സ്ഥാനം,
27) കേരളാത്തൊടൊപ്പം രൂപം കൊണ്ട ജില്ല,
28) കേരളത്തിൽ ജനത്തിരക്കിൽ മൂന്നാമത് നിൽക്കുന്ന റെയിൽവേ സ്റ്റേഷൻ,
29) കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ,
30) കേരളത്തിൽ ജനസംഖ്യയിൽ നാലാം സ്ഥാനം,
31) തിരുവിതാംകൂർ രാജ്യത്തിന്റ തലസ്ഥാനം,

32) പത്തനംതിട്ട ജില്ലയുടെ മാതൃ ജില്ല,
33) കഥകളിയുടെ ജന്മസ്ഥലം,(കൊട്ടാരക്കര)
34) മലയാളിയുടെ സൂപ്പർ ആക്ഷൻ ഹീറോ ആയിരുന്ന ജയന്റ ജന്മസ്ഥലം,
35) കേരളത്തിലെ ആദ്യ ഓസ്കാർ ജേതാവ്,
36) കേരളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റായ Eastcoast ആൽബത്തിന്റ നിർമാതാവ്,
37) കേരളത്തിൽ ഏറ്റവും കൂടുതൽ ഗാനമേള ട്രൂപ്പ്,
38) കേരള താജ് മഹൽ എന്നറിയപ്പെടുന്ന പള്ളിസ്ഥിതി ചെയ്യുന്ന ജില്ല (കരുനാഗപ്പള്ളി).
39) കേരളത്തിലെ ഏറ്റവും വലിയ ശിവക്ഷേത്ര സമുച്ചയം (ഓച്ചിറ)
40) വേലുതമ്പി ദളവ തന്റെ വീരചരമം പ്രാപിച്ച ഇടം.
41) പതിമൂന്നു കണ്ണറ പാലം സ്ഥിതി ചെയ്യുന്ന ജില്ല
42) പാലരുവി വെള്ളച്ചാട്ടം സ്ഥിതിച്ചെയ്യുന്ന ജില്ല
43) കുംഭവുരുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല
44) തെക്കൻ ഗുരുവായൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല
44) ടൈറ്റാനിയം സ്പോഞ്ജ് ഫാക്ടറി യുടെ ആസ്ഥാനം
(ചവറ)

കേരളത്തിൽ ഏറ്റവും കൂടുതൽ കലാകാരമാർ..അങ്ങനെ കുറെ കാര്യങ്ങൾ ... ഞാൻ ഒരു കൊല്ലം ജില്ലക്കാരൻ ആയതിൽ കൂടുതൽ അഭിമാനിക്കുന്നു,
"കൊല്ലം കണ്ടവന് ഇല്ലം വേണ്ട."

നാട്ടിലെ തെമ്മാടിക്കൂട്ടം

നാട്ടിലെ കലുങ്കുകളിൽ...
ക്ലബ്ബുകളിൽ...
ബാർബർ ഷോപ്പിൽ ...
അങ്ങനെ.....
#തെമ്മാടിക്കൂട്ടമെന്നു ഓമനപ്പേരിട്ടു വിളിക്കുന്ന ഒരു കൂട്ടം ചെറുപ്പങ്ങളുണ്ടാവും ഓരോ നാട്ടിലും...
നന്മയുടെ നിറങ്ങളുടെ നിറകുടങ്ങൾ..
.
.
പതിച്ച് കിട്ടിയ കച്ചറ എന്ന അലങ്കാരം അതേ പടി കൊണ്ട് നടക്കുന്നവർ...
മുദ്ര കുത്തിയ സ്ഥാനത്തിന്നപ്പുറത്തേക്കു നാടും നാട്ടുകാരും മനസ്സിലാക്കാതെ പോവുന്നവർ.....
നന്മയുടെ പര്യായങ്ങൾ....
ഒരു നാടിന്റെ സ്പന്ദനം ഉൾക്കൊണ്ടവർ...

.
.
കല്യാണ വീടുകളിൽ ഫോട്ടോയെടുക്കാൻ നേരം അവരെ കാണണമെന്നില്ല....
തലേദിവസം മുതൽ തികഞ്ഞ മനസ്സോടെ അവരുണ്ടാകും ഓടി നടക്കാൻ...
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്റർ പതിക്കലും ഫ്ലക്സ് കെട്ടലുമൊക്കെയായി പാതിരാത്രി തെണ്ടി നടക്കുന്നവർ..
.
സങ്കടം മുഖത്ത് വരുത്തി മരണവീട്ടിലെ കസേരയിൽ കയറിയിരിക്കുന്നവരുടെ കൂട്ടത്തിൽ ഇവരെ കാണാൻ കഴിയില്ല...
എന്നാൽ വലിച്ച് കെട്ടുന്ന ടാർപ്പായുടെ ഒരറ്റവും പിടിച്ച് ഏതേലും മരത്തിന്റെ കൊമ്പുകളിൽ തൂങ്ങി നിൽക്കുന്നത് കാണാം...
.
.
നാട്ടിലെ ഏത് പ്രശ്നത്തിനും നെഞ്ച് വിരിച്ച് മുന്നിട്ടിറങ്ങാൻ ഇവരുണ്ടാകും...
വഴിയറിയാതെ വരുന്നവർക്ക് വഴി പറഞ്ഞ് കൊടുക്കാനായി ഈ കൂട്ടത്തിലെ ആരെങ്കിലുമൊക്കെ എപ്പൊഴും അവിടെ കാണും...
.
.
"നന്നായി കൂടെ ടോ" എന്ന സ്ഥിരം മൊഴികൾ കേൾക്കാൻ വിധിച്ചവർ...
സെക്കന്റ് ഷോകളുടെ പ്രിയ കൂട്ടുക്കാർ....
.
.
നാട്ടിലൊരു അപകടം നടന്നാൽ ചോര വാർന്നയാളെ എടുത്ത കുതിക്കാൻ....
അസമയത്ത് നാട്ടിൽ പരിചയമില്ലാത്ത ആരെയെങ്കിലും കണ്ടാൽ ചോദ്യം ചെയ്യാൻ ഇവരുണ്ടാകും, നാടിന് കാവലായി....
സ്റ്റേജിനെ പുറത്തെ ഡാൻസുകളിലും കൂട്ടുകാരോടൊപ്പമുള്ള പാട്ടുകളിലും കഴിവ് തെളിയിച്ചവർ...
.
.
പലരും രഹസ്യമായി ചെയ്യുന്ന കാര്യങ്ങൾ പരസ്യമായി ചെയ്തതിന്റെ പേരിൽ നാട്ടുകാരുടേയും വീട്ടുകാരുടേയും പരിഹാസങ്ങൾക്ക് ഇരയാകുന്നവർ...
.
.
കൂട്ടത്തിലൊരുത്തന്റെ പ്രശ്നം സ്വന്തം പ്രശ്നമായി കാണാൻ പഠിച്ചവർ.....
#തോളിൽ_കൈയ്യിട്ട് നടന്നവന്_നെഞ്ചിൽ സ്ഥാനം കൊടുത്തവർ...
.
.
ചിലപ്പോഴെല്ലാം മാന്യതയുടെ വെള്ള കുപ്പായത്തേക്കാളും തിളക്കമുണ്ടാകും ഇവരുടെ മനസ്സിന്...
നഷ്ടപ്പെടുന്ന സ്നേഹവും ബന്ധങ്ങളും നന്മകളും ഇന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്നവർ.....
അനുഗ്രഹിച്ചില്ലേലും, അധിഷേപിക്കരുത്....

ശബ്ദതാരാവലിക്ക്‌ 100

പെരുമ്പാമ്പിന്റെ കുഞ്ഞ്‌...

ഒരാൾ ഒരു പെരുമ്പാമ്പിന്റെ കഞ്ഞിനെ വളർത്താൻ തുടങ്ങി..,
ഒരു പാട് സ്നേഹിച്ച്...! അയാളോടൊപ്പം എപ്പോഴും ആ പാമ്പ്
ഉണ്ടായിരിക്കും...! അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ...!!! കാലം കുറെ കഴിഞ്ഞു...!
പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയി...!
അങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല്
ദിവസമായി ഒരു മന്ദത...! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും...!
അയാൾക്കു് ആകെവിഷമമായി...!
ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ
മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി...!
ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട്
മൂന്ന് ചോദ്യങ്ങൾ ചോദിച്ചു..,

എത്ര ദിവസ്സമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്???

മൂന്നാല് ദിവസ്സമായി, അയാൾ മറുപടി പറഞ്ഞു...!

ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ???

വയ്യാതായതിന് ശേഷം ഇതെന്റെ അടുത്ത് വന്ന്
കിടക്കുന്നു:...

എങ്ങിനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്???

നീളത്തിലാണ് അതെന്റെ അടുത്ത് കിടക്കുക...!

മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു
കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു,

ഈ പാമ്പിന് ഒരസുഖവും ഇല്ല...!!!
ഇത് നിങ്ങളെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്...!!!
ഇത് നിങ്ങളുടെ അടുത്ത് വന്ന് കിടന്ന് നിങ്ങളൂടെ
നീളം അളക്കുകയാണ്...!
പട്ടിണി കിടന്ന് ഇരപിടിക്കാൻ ശരീരത്തെ
ഒരുക്കുകയാണ്...!
എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക...!!!

ഈ കഥയിൽ നല്ലൊരു ഗുണപാഠം ഒളിഞ്ഞിരിപ്പുണ്ട്...!

കൂടെ കൊണ്ടു നടക്കാൻ അർഹത ഉള്ളതിനേയേ കൂടെ കൊണ്ട് നടക്കാവൂ...!
കൂടെയുള്ളവർ എന്നെങ്കിലും അവരുടെ യഥാർത്ഥ സ്വഭാവം നമ്മളോട് കാണിക്കും...!
അത് ചിലപ്പോൾ നമ്മെ പാടെ വിഴുങ്ങലാകും...!!!
അത് കൊണ്ട് കൂടെ കൂട്ടുന്നവരെ, വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുത്ത്,
കൊണ്ട് നടക്കുക...!!!

Tuesday, May 9, 2017

അഹം ബ്രഹ്മാസ്മി

എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര.

*നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം. വരൂ*.

കണ്ണടച്ചു. മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു?

മനസ്സ് ഉത്തരം പറഞ്ഞു. *അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ നമുക്ക് അങ്ങോട്ട് പോകാം*. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്.

ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്?

*മനസ്സ് അതിനും ഉത്തരം നല്‍കി. നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്ന് നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു*.

*അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം. അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു?*

അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. *അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്*. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. *അച്ഛന്‍ കഴിച്ച ആ പഴത്തിനുള്ളില്‍ ഞാന്‍ ഉണ്ടായിരുന്നിരിക്കണം*.

അങ്ങനെയെങ്കിൽ *ഞാന്‍ അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്*. അതെയോ? ഞാനോരു മരമായിരുന്നോ? *അപ്പോള്‍ ആ മരത്തിലേക്ക് ഞാന്‍ എങ്ങനെയാണ് പ്രവേശിച്ചത്?* ആ മരം വലിച്ചെടുത്ത ജല-ലവണകണികകളില്‍ ഞാനുണ്ടായിരുന്നോ? അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വെള്ളമായിരുന്നോ?
*വെള്ളം ഭൂമിയില്‍ നിന്നും ഭൂമി പഞ്ചഭൂതങ്ങളില്‍ നിന്നുമല്ലേ ഉണ്ടായത്?* അങ്ങനെയെങ്കില്‍ ഞാന്‍ പഞ്ചഭൂതങ്ങളിലും വസിച്ചിരുന്നോ? *ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലേ?*

*അപ്പോള്‍ എന്‍റെ ഈ യാത്രയില്‍ ഞാന്‍ പലപല ശരീരങ്ങളില്‍ വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്*.

ഒരു ശരീരത്തില്‍ ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില്‍ ലയിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. *അയ്യോ ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില്‍ പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്?*

ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്‍റെ വാസസ്ഥലങ്ങളായിരുന്നില്ലേ. *ഞാന്‍ അവക്ക് അന്നവും അവ എനിക്ക് അന്നവും നല്‍കിയിട്ടില്ലേ...*

ഒരു നേരത്തെ ഭക്ഷണവും കിടക്കാന്‍ ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ . *അതുകൊണ്ടാവണം ഋഷിവര്യന്മാര്‍ കണ്ണില്‍ കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്*.

ഈ ലോകത്ത് വേര്‍തിരിവുകളോന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന്‍ തന്നെയല്ലേ.. എല്ലാം എന്‍റേത് തന്നെയല്ലേ..

ഞാന്‍ നാളെ ഈ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കില്ലേ..പിന്നെ എന്തിന് ഞാന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു?

*ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്‍തിരിവുപോലുമില്ലല്ലോ*

*ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്*.

ഞാന്‍ ജനനമരണക്കുരുക്കില്‍ നിന്ന് രക്ഷതേടി സ്വര്‍ഗ്ഗത്തില്‍ പോകേണ്ടതുണ്ടോ? അല്ല. ഇവിടെ സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ? ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാന്‍ ബന്ധിതനാണെന്ന് കരുതുന്നവന്‍ ബന്ധനത്തില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ ബന്ധനസ്ഥനല്ലെന്ന് ഞാന്‍ അറിയുന്നു.

*ഞാന്‍ എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്‍ക്കും സാക്ഷിയായവന്‍. ഞാന്‍ ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്*. ഞാനാണ് ഈ ലോകത്തിന്‍റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്‍റെ ഊര്‍ജ്ജം.

*സകലചരാചരങ്ങളും ഞാനാണ്. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ്*.

*അതെ. അഹം ബ്രഹ്മാസ്മി!!!!*

Monday, May 8, 2017

മതം

ആരാണ് എഴുതിയത് എന്നറിയില്ല. പൊതു വായനയ്ക്ക് സമർപ്പിക്കുന്നു.
-------------------------
🏁ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്.

🏁ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.

🏁ഏതെങ്കിലും ഒരു മത കുടുമ്പത്തിൽ ജനിച്ച കുട്ടി തങ്ങളുടെ മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല ആ കുട്ടിയെ മറ്റു പലതും പോലെ തങ്ങളുടെ മതം അടിച്ചേൽപ്പിക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഒരു കുട്ടി മതത്തിലല്ല യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. പകരം അവന്റെ കൺമുന്നിലുള്ള മാതാപിതാക്കൾ പറയുന്നതിനെ ആണ് വിശ്വസിക്കുന്നത്.

🏁ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്.

🏁മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.

🏁മതത്തിൽ യാതൊരു നിർബന്ധവുമില്ല എന്ന് വറുതെ അലങ്കാരത്തിന് പറയാമെന്നല്ലാതെ ഒരു പരമ്പരാഗത കുടുംബ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗവൽക്കരണം തികച്ചും അസാധ്യമാണ്.

🏁ഉദാഹരണത്തിന് തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ മാത്രം.

🏁തിരിച്ചറിവാകുന്നതിന് മുമ്പേ മാതാപിതാക്കൾ അടിച്ചേൽപ്പിച്ച മതവുമായി വളരുന്ന ഒരു കുട്ടിക്ക് ആ മതവും അതിലെ ആചാരങ്ങളുമായി ആദർശ പരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കുടുംബ ബന്ധം നിലനിർത്തുന്നതിന് വേണ്ടിയും ചെറുപ്പത്തിൽ രൂഢമൂലമായ കേവല വിശ്വാസം ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടും മാത്രം അവൻ അവന്റെ മതത്തിൽ തുടരുന്നു എന്നതാണ് യാധാർത്ഥ്യം...

🏁വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.

🏁മുസ്ലീംകൾക്ക് പന്നി ഇറച്ചി കാണുമ്പോൾ അറപ്പ് തോന്നുന്നു എങ്കിൽ ബ്രാഹ്മണർക്ക് ഏത് ഇറച്ചി കണ്ടാലും അറപ്പ് തോന്നുന്നു...കാരണം ഈ രണ്ട് ഇറച്ചിയും ചീത്ത ആയത് കൊണ്ടല്ല. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.

🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്.

🏁ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.

🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്...

🏁തന്റെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസി തന്റെ ജനനം മറ്റേതെങ്കിലും മതത്തിലായിരന്നെങ്കിൽ ആ മതം ആയിരിക്കും ശരി എന്ന് താൻ നിസ്സംശയം വിശ്വസിക്കുമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയാൽ..
താൻ ചെയ്യുന്നത് വെറും പൊള്ളയായ അനുകരണം മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയും.

🏁അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.

🏁എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....

🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...

🏁ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.

🏁ഇതെല്ലാം നിസ്സംശയം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്.....

🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...

🏁ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്..

🏁മതം പിന്നീട് അവന്റെ ഉപബോധ മനസ്സിലേക്ക് അവന്റെ കുടുംബ സാമൂഹിക പശ്ചാത്തലം ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നതാണ്. അത് കൊണ്ടാണ് ആ ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുന്നത്.

🏁ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..

🏁പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്.

🏁അലംഘനീയമായ പ്രാപഞ്ചീക ദൈവ വ്യവസ്ഥിതിക്കു മേൽ ഇന്നു കാണുന്ന പരമ്പരാഗത മനുഷ്യ നിർമ്മിത ഗോത്രീയ മതങ്ങളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സമവാക്യങ്ങളും ആധിപത്യം നേടാൻ വിഫല ശ്രമം നടത്തുന്നതിന്റെ ഉപോൽപ്പന്നമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്ന അസമാധാനവും മാത്സര്യവും അക്രമവും എന്നത് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

(ഒരുപാട് ശരികൾ ഉള്ള പോലെ തോന്നി അതാണിവിടെ പോസ്റ്റ് ചെയ്‍തത്....ആർക്കും എന്നോട് ഒരു വിരോധവും തോന്നേണ്ട ..)

ശ്രീ ലളിതാ സഹസ്രനാമം

1) ശ്രീമാതാ =
ഈ ലോകത്തിന് മുഴുവന്‍ അമ്മയായിട്ടുള്ളവളേ (സൃഷ്ടി),

2) ശ്രീ മഹാരാജ്ഞീ =
ഈ ലോകത്തെ മുഴുവന്‍ പരിപാലിച്ചു പോരുന്നവളേ (സ്ഥിതി),

3) ശ്രീമദ് സിംഹാസനേശ്വരീ =
ശ്രേഷ്ടമായ സിംഹം വാഹനമായിട്ടുള്ളവളേ (സംഹാരം)

4) ചിദഗ്നികുണ്ഡ സംഭൂതാ =
അഗ്നിയാകുന്ന കേവലബ്രഹ്മത്തില്‍ നിന്നും ജനിച്ചവളേ (ഭണ്ഡാസുരനോടു തോറ്റ ദേവന്മാര്‍ ദേവീപ്രീത്യര്‍ത്ഥം ചെയ്ത മഹായാഗാഗ്നിയില്‍ നിന്നും ജനിച്ചവളേ)

5) ദേവകാര്യ സമുദ്യതാ =
ദേവന്മാരുടെ ദു;ഖം അകറ്റാനായി ജനിച്ചവളേ

6) ഉദ്യദ്ഭാനു സഹസ്രാഭാ =
ഉദിച്ചുയരുന്ന ആയിരക്കണക്കിന് സൂര്യന്മാരുടെ ശോഭയോടു കൂടി ജനിച്ചവളേ,

7) ചതുര്‍ബാഹു സമന്വിതാ =
നാലുകൈകളോടു കൂടിയവളേ,

8) രാഗസ്വരൂപ പാശാഢ്യാ =
ജീവജാലങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് കാരണമായ സ്നേഹമെന്ന കയര്‍,

9) ക്രോധാകാരാങ്കുശോജ്ജ്വലാ =
ക്രോധവികാരത്തിന്റെ ദൃശ്വരൂപമായ അങ്കുശം എന്ന ആയുധം എന്നിവയും

10)മനോരൂപേക്ഷു കോദണ്ഡാ =
മനസ്സാകുന്ന വില്ലും,

11)പഞ്ചതന്മാത്ര സായകാ =
ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം, എന്നിങ്ങനെ മനസ്സിന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് അമ്പുകളോടും കൂടിയ പ്രിയപ്പെട്ട ദേവീ,

12)നിജാരുണ പ്രഭാപൂര മജ്ജദ് ബ്രഹ്മാണ്ഡമണ്ഡലാ =
അവിടുത്തെ അരുണപ്രഭയില്‍ ഈ ബ്രഹ്മാണ്ഡത്തിലെ സകലതും മുങ്ങി നില്‍ക്കുകയാണ്.

13) ചമ്പകാശോകപുന്നാഗസൊഗന്ധികാ ലസത്കചാ =
ചമ്പകം, അശോകം, പുന്നാഗം, സൗഗന്ധികം എന്നീ പുഷ്പങ്ങള്‍ കൊണ്ട് ശോഭിക്കുന്ന തലമുടിയോടെ വിളങ്ങുന്നതും,

14) കുരുവിന്ദമണിശ്രേണീ കനത്കോടീര മണ്ഡിതാ =
പത്മരാഗങ്ങളാല്‍ ശോഭിക്കുന്ന കിരീടത്താല്‍ അലങ്കരിക്കപ്പെട്ടതുമായ എന്റെ ദേവീ

15അഷ്ടമീചന്ദ്ര വിഭ്രാജദ് = അമാവാസിക്കു ശേഷമുള്ള എട്ടാം ദിനത്തിലെ ചന്ദ്രനെപ്പോലെ അര്‍ദ്ധ ചന്ദ്രാകൃതിയില്‍ പ്രകാശിക്കുന്ന,

16 അളിക സ്ഥല ശോഭിതാ = നെറ്റിത്തടം കൊണ്ട് ശോഭിക്കുന്നതും,

17മുഖചന്ദ്രകളങ്കാഭ =
മുഖമാകുന്ന ചന്ദ്രനിലെ കളങ്കം പോലെ ശോഭിക്കുന്ന,

18 മൃഗനാഭി =
കസ്തൂരി കൊണ്ടുള്ള,

19വിശേഷകാ =
പൊട്ട് അണിഞ്ഞിട്ടുള്ളതുമായവളേ
ചന്ദ്രന് കളങ്കം എപ്രകാരമാണോ കൂടുതല്‍ മനോഹാര്യമാകുന്നത് അതുപോലെ ദേവിയുടെ തിരുനെറ്റിയില്‍ അണിഞ്ഞിട്ടുള്ള കസ്തൂരിപ്പൊട്ട് ദേവിയുടെ മുഖത്തിന് കൂടുതല്‍ അലങ്കാരമായിരിക്കുന്നു.

20വദനസ്മര മാംഗല്യ ഗൃഹതോരണ ചില്ലികാ =
കാമദേവന്റെ മംഗളഭവനം പോലുള്ള മുഖത്തിന് പ്രവേശനദ്വാരമാകുന്ന പുരികക്കൊടികളോടു കൂടിയവളേ,

21വക്ത്രലക്ഷ്മീ =
മുഖകാന്തിയുടെ

22പരീവാഹ =
ഒഴുക്കില്‍,

23ചലന് മീനാഭ =
ചലിക്കുന്ന മീനുകളെപ്പോലെ ശോഭിക്കുന്ന,

24ലോചനാ =
കണ്ണുകളോട് കൂടിയവളേ
ഇവിടെ ആദ്യവരിയില്‍ ദേവിയുടെ പുരികക്കൊടികളെ കാമദേവന്റെ മംഗളഭവനമായ മുഖത്തിന്റെ തോരണം പോലെ വിളങ്ങുന്നതായി സങ്കല്പിച്ചിരിക്കുന്നു. ദേവിയുടെ കണ്ണുകളെ മത്സ്യങ്ങളോടുപമിച്ചിരിക്കുന്നതില്‍ ദേവിയുടെ കൃപാകടാക്ഷം എല്ലാ ദിക്കുകളിലുമെത്തും എന്നൊരു അര്‍ത്ഥ കല്പന കൂടിയാകാം.

25നവചമ്പക പുഷ്പാഭാ =
പുതുതായി വിടര്‍ന്ന ചമ്പകപ്പൂ പോലെ മനോഹരമായ,

26നാസാ ദണ്ഡ വിരാജിതാ =
നാസികയോട് കൂടി ശോഭിക്കുന്ന ദേവീ, അവിടുന്ന്,

27താരാകാന്തി തിരസ്ക്കാരി =
നക്ഷത്രങ്ങളുടെ ശോഭയെ തോല്പിക്കുന്ന വിധമുള്ള,

28നാസാഭരണ ഭാസുരാ =
മൂക്കുത്തി കൊണ്ട് ഏറെ വിളങ്ങുന്നു

29കദംബമഞ്ജരീ ക്ലിപ്ത =
കടമ്പിന്റെ പൂക്കുലയാലുള്ള , കര്‍ണ്ണപൂര

30മനോഹരാ =
കര്‍ണ്ണാഭരണമണിഞ്ഞ് മനോഹരിയായിരിക്കുന്ന ദേവീ,

20വദനസ്മര മാംഗല്യ ഗൃഹതോരണ ചില്ലികാ =
കാമദേവന്റെ മംഗളഭവനം പോലുള്ള മുഖത്തിന് പ്രവേശനദ്വാരമാകുന്ന പുരികക്കൊടികളോടു കൂടിയവളേ,

21വക്ത്രലക്ഷ്മീ =
മുഖകാന്തിയുടെ

22പരീവാഹ =
ഒഴുക്കില്‍,

23ചലന് മീനാഭ =
ചലിക്കുന്ന മീനുകളെപ്പോലെ ശോഭിക്കുന്ന,

24ലോചനാ =
കണ്ണുകളോട് കൂടിയവളേ
ഇവിടെ ആദ്യവരിയില്‍ ദേവിയുടെ പുരികക്കൊടികളെ കാമദേവന്റെ മംഗളഭവനമായ മുഖത്തിന്റെ തോരണം പോലെ വിളങ്ങുന്നതായി സങ്കല്പിച്ചിരിക്കുന്നു. ദേവിയുടെ കണ്ണുകളെ മത്സ്യങ്ങളോടുപമിച്ചിരിക്കുന്നതില്‍ ദേവിയുടെ കൃപാകടാക്ഷം എല്ലാ ദിക്കുകളിലുമെത്തും എന്നൊരു അര്‍ത്ഥ കല്പന കൂടിയാകാം.

25നവചമ്പക പുഷ്പാഭാ =
പുതുതായി വിടര്‍ന്ന ചമ്പകപ്പൂ പോലെ മനോഹരമായ,

26നാസാ ദണ്ഡ വിരാജിതാ =
നാസികയോട് കൂടി ശോഭിക്കുന്ന ദേവീ, അവിടുന്ന്,

27താരാകാന്തി തിരസ്ക്കാരി =
നക്ഷത്രങ്ങളുടെ ശോഭയെ തോല്പിക്കുന്ന വിധമുള്ള,

28നാസാഭരണ ഭാസുരാ =
മൂക്കുത്തി കൊണ്ട് ഏറെ വിളങ്ങുന്നു

29കദംബമഞ്ജരീ ക്ലിപ്ത =
കടമ്പിന്റെ പൂക്കുലയാലുള്ള , കര്‍ണ്ണപൂര

30മനോഹരാ =
കര്‍ണ്ണാഭരണമണിഞ്ഞ് മനോഹരിയായിരിക്കുന്ന ദേവീ,

31താടങ്കയുഗളീഭൂത =
രണ്ടു കര്‍ണ്ണാഭരണങ്ങളായിത്തീര്‍ന്ന,

32തപനോഡുപ =
സൂര്യന്റേയും താരാനാഥനായ ചന്ദ്രന്റെയും മണ്ഡലങ്ങളോടെ അങ്ങേറെ ശോഭിക്കുന്നു.

33പദ്മരാഗശിലാദര്‍ശ =
പദ്മരാഗ രത്നം കൊണ്ട് നിര്‍മ്മിച്ച കണ്ണാടിയെ,

34പരിഭാവി =
പരിഭവിപ്പിക്കുന്ന,

35കപോലഭൂ =
കവിള്‍ത്തടത്തോടു കൂടിയവളേ,

36നവവിദ്രുമ =
പുതിയ പവിഴത്തിന്റെയും

37ബിംബ =
തൊണ്ടിപ്പഴത്തിന്റേയും,

38ശ്രീ =
ശോഭയെ,

39ന്യക്കാരി =
തോല്‍പ്പിക്കുന്ന വിധത്തിലുള്ള

40ദശനച്ഛദാ =
(പല്ലിനെ മൂടുന്ന) ച്ചുണ്ടുകളാല്‍ അവിടുന്ന് ഏറെ വിളങ്ങുന്നു.

41) ഇന്ദ്രഗോപ പരിക്ഷിപ്ത സ്മരതൂണാഭ ജംഘികാ =
ചുവപ്പു നിറമുള്ള ഇന്ദ്രഗോപരത്നം പതിച്ച കാമദേവന്റെ ആവനാഴിയുടേത് പോലുള്ള കാലുകളോട് കൂടിയ ദേവീ

42) ഗൂഢഗുല്ഫാ =
കാഴ്ചയില്‍ നിന്നും മറഞ്ഞിരിക്കുന്ന നെരിയാണിയളോടു കൂടിയ ദേവീ (മാംസളത കൊണ്ട് എല്ലു തെളിഞ്ഞു കാണാത്ത നെരിയാണികളുള്ള)

43) കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിതാ =
ആമയുടെ പുറന്തോടു പോലെ വളഞ്ഞ പുറവടികളോടു കൂടിയ ദേവീ (കാലിന്റെ പുറവടിയുടെ മദ്ധ്യം ഉയര്‍ന്നിരിക്കുന്നത് സൗന്ദര്യ ലക്ഷണം)

44) നഖദീധിതി സംഛന്നനമജ്ജനതമോഗുണാ =
പാദനഖങ്ങളുടെ കിരണങ്ങളാല്‍ മറയ്ക്കപ്പെടുന്ന നമിക്കുന്ന ജനങ്ങളുടെ തമോഗുണത്തോടു കൂടിയവളേ (പാദങ്ങളില്‍ നമസ്ക്കരിക്കുന്നവരുടെ ഉള്ളിലുള്ള അജ്ഞാനരൂപമായ ഇരുട്ടിനെ ദേവിയുടെ പാദനഖങ്ങളില്‍ നിന്നു പ്രസരിക്കുന്ന രശ്മികള്‍ നശിപ്പിക്കുന്നു)

45) പദദ്വയാപ്രഭാജാലപരാകൃതസരോരുഹാ =
രണ്ടു പാദങ്ങളുടെ പ്രഭാപൂരത്താല്‍ നിന്ദിക്കപ്പെട്ട താമരയോടു കൂടിയവളേ (ദേവിയുടെ കാലുകളുടെ മാര്‍ദ്ദവവും അഴകും താമരപൂക്കളെപ്പോലും തോല്പിക്കുന്ന തരത്തിലുള്ളവയാണെന്നു സാരം)

46) ശിഞ്ജാന മണി മഞ്ജീര മണ്ഡിത ശ്രീപദാംബുജാ =
കിലുങ്ങുന്ന മണിച്ചിലമ്പുകളാല്‍ അലംകൃതമായ പാദാരവിന്ദങ്ങളോട് കൂടിയ ദേവീ

47) മരാളീ മന്ദഗമനാ =
അരയന്നപ്പിട പോലെ മന്ദഗമനം ചെയ്യുന്ന ദേവീ

48) മഹാലാവണ്യശേവധി =
മഹത്തായ ലാവണ്യത്തിന് നിധിയായിട്ടുള്ളവളേ

49) സര്‍വ്വാരുണാ =
വസ്ത്രം, ആഭരണം,രൂപം തുടങ്ങി എല്ലാം അരുണവര്‍ണമായുള്ളവളേ

50) അനവദ്യാംഗീ =
അനവദ്യങ്ങളായ (കുറവൊന്നും പറയാനില്ലാത്ത) അംഗങ്ങളുള്ളവളേ

51) സര്‍വ്വാഭരണഭൂഷിതാ =
ചൂഡാമണി മുതല്‍ പാദാംഗുലീയം വരെ എല്ലാ ആഭരണങ്ങളും അണിഞ്ഞിട്ടുള്ളവളേ

52) ശിവകാമേശ്വരാങ്കസ്ഥാ= കാമേശ്വരനായ ശിവന്റെ മടിത്തട്ടില്‍ ഇരിക്കുന്നവളേ

53) ശിവാ =
മംഗളരൂപിണിയായ ദേവിക്കു നമസ്ക്കാരം

54) സ്വാധീനവല്ലഭാ=
തനിക്ക് അധീനനായ ഭര്‍ത്താവിനോടു കൂടിയവളേ (ശിവന് ശക്തിയെക്കൂടാതെ പ്രഭവിക്കാനാവില്ലെന്ന് വ്യംഗ്യം)

55) സുമേരു മധ്യശൃംഗസ്ഥാ=
ശ്രേഷ്ടമായ മഹാമേരു പര്‍വ്വതത്തിന്റെ മധ്യത്തില്‍ കുടികൊള്ളുന്ന ദേവിക്കു നമസ്ക്കാരം.

56) ശീമന്നഗരനായികാ=
സര്‍വ്വൈശ്വര്യ സമ്പന്നമായ നഗരത്തിന് അധിപതിയായ ദേവീ

57) ചിന്താമണി ഗൃഹാന്തസ്ഥാ=
ആഗ്രഹിക്കുന്നതെല്ലാം നല്‍കുന്ന ചിന്താമണി എന്ന രത്നം കൊണ്ട് നിര്‍മ്മിച്ച ഗൃഹത്തിന്റെ ഉള്ളില്‍ വസിക്കുന്ന ദേവീ

58) പഞ്ചബ്രഹ്മാസനസ്ഥിതാ=
ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍ എന്നിവര്‍ കാലുകളായും സദാശിവന്‍ പലകയുമായും ഉള്ള മഞ്ചമായ പഞ്ചബ്രഹ്മനിര്‍മ്മിതമായ ഇരിപ്പിടത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

59) മഹാ പദ്മാടവീസംസ്ഥാ=
വലിയ താമരകള്‍ സ്ഥിതിചെയ്യുന്ന വനത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ. ഈ കാട് മേരു പര്‍വ്വതത്തിലാണ്.

60) കദംബവനവാസിനീ=
കദംബവനത്തില്‍ വസിക്കുന്നവളേ

61) സുധാസാഗരമധ്യസ്ഥാ=
അമൃതസമുദ്രത്തിന്റെ നടുവില്‍ സ്ഥിതിചെയ്യുന്ന ദേവീ. (ശ്രീചക്രത്തിലെ ഒമ്പതു ത്രികോണങ്ങളിലെ താഴെയുള്ളവയും ശിവാത്മകങ്ങളായ നാലുത്രികോണങ്ങളുടെ മുകളിലായും മേല്‍ഭാഗത്തുള്ള ശക്ത്യാത്മകങ്ങളായ അഞ്ചു ത്രികോണങ്ങളുടെ താഴെയായും ഉള്ള ബൈന്ദവസ്ഥാനത്തിനു പറയുന്ന പേര് സുധാ സിന്ധു എന്നാണ്.)

62) കാമാക്ഷീ =
കമനീയങ്ങളായ കണ്ണുകളുള്ള ദേവീ

63) കാമദായിനീ =
ഭക്തന്മാര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും സാധിച്ചു നല്‍കുന്ന ദേവീ

64) ദേവര്‍ഷി ഗണസംഘാത സ്തൂയമാനാത്മ വൈഭവാ =
ദേവന്മാരുടേയും ഋഷിമാരുടേയും സമൂഹത്താല്‍ സ്തുതിക്കപ്പെട്ട ആത്മവൈഭവത്തോടു കൂടിയ ദേവീ

65) ഭണ്ഡാസുരവധോദ്യുക്ത ശക്തിസേനാ സമന്വിതാ=
ഭണ്ഡാസുരനെ വധിക്കുന്നതിന് ഒരുങ്ങിയ ശക്തി രൂപിണികളായ ദേവിമാരുടെ സേനയോടു കൂടിയ ദേവീ

66) സമ്പത്കരീസമാരൂഢ സിന്ധുരവ്രജസേവിതാ=
സമ്പത്കരി എന്ന ദേവിയാല്‍ നയിക്കുന്ന ആനക്കൂട്ടങ്ങളാല്‍ ചുറ്റപ്പെട്ട ദേവീ (അങ്കുശം എന്ന ആയുധത്തില്‍ നിന്നാണ് സമ്പത്കരീ ദേവിയുടെ ഉദ്ഭവം. സമ്പത്കരി എന്നത് സുഖലോലുപതയെയും സമാരൂഢസിന്ധുരവ്രജം എന്ന വാക്കിന് വിഷയസമൂഹങ്ങള്‍ എന്നും അര്‍ത്ഥമാക്കാം)

67) അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ=
അശ്വാരൂഢ എന്ന ദേവിയുടെ നേതൃത്വത്തിലുള്ള കോടിക്കണക്കിന് കുതിരകളാല്‍ ചുറ്റപ്പെട്ട ദേവീ (പാശം എന്ന ആയുധത്തില്‍ നിന്നാണ് അശ്വാരൂഢ എന്ന ദേവതയുടെ ഉദ്ഭവം. കുതിരകളെപ്പോലെ പായുന്ന ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പാശമായി വര്‍ത്തിക്കുന്ന മനസ്സിന്റെ ശക്തി)

68) ചക്രരാജരാഥാരൂഢ സര്‍വായുധപരിഷ്കൃതാ=
ഒന്‍പതു നിലകളുള്ള ചക്രരാജം എന്ന തേരില്‍ കയറി എല്ലാ ആയുധങ്ങളാലും അലംകൃതയായിരിക്കുന്ന ദേവീ (ചക്രരാജരഥം ദേവീ രൂപമായ ശ്രീചക്രം തന്നെയെന്ന് വ്യംഗ്യസൂചന)

69) ഗേയചക്രരഥാരൂഢ മന്ത്രിണീ പരിസേവിതാ=
ലളിതാദേവിയുടെ കരിമ്പുവില്ലില്‍ നിന്ന് ഉത്ഭവിച്ച സംഗീത ദേവതയും ദേവിയുടെ മന്ത്രിണിയുമായ ശ്യാമളാംബിക നയിക്കപ്പെടുന്ന ഗേയചക്രരഥത്തില്‍ ഇരിക്കുന്ന ദേവീ

70) കിരിചക്രരഥാരൂഢ ദണ്ഡനാഥാ പുരസ്കൃതാ =
കിരിചക്രം എന്ന രഥത്തില്‍ ആരൂഢയായ ദണ്ഡനാഥ എന്ന ദേവിയാല്‍ സേവിക്കപ്പെടുന്ന ദേവീ (ലളിതാ ദേവിയുടെ കയ്യിലുള്ള പഞ്ചതന്മാത്രസായകങ്ങളില്‍ (അമ്പ്) നിന്ന് ഉത്ഭവിച്ച ദണ്ഡനാഥ എന്ന ദേവിയുടെ വരാഹാകൃതിയിലുള്ള കിരിചക്രരഥം വലിക്കുന്നത് കിരി(വരാഹം) കളാണ്.

71) ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ=
ജ്വാലാമാലിനികാ എന്ന ദേവിയാല്‍ നിര്‍മ്മിക്കപ്പെട്ട അഗ്നിരൂപമായ കോട്ടയുടെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നവളേ ( യുദ്ധ​വേളയില്‍ നിയമങ്ങള്‍ തെറ്റിച്ച് രാത്രി യുദ്ധത്തിനെത്തിയ ഭണ്ഡാസുരനില്‍ നിന്നും ദേവീ സൈന്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ചുറ്റും ഒരു തീമതിലായി രൂപം കൊണ്ടവളാണ് ജ്വാലാമാലിനികാ ദേവി)

72) ഭണ്ഡസൈന്യവധോദ്യുക്ത ശക്തിവിക്രമ ഹര്‍ഷിതാ=
ഭണ്ഡാസുരന്റെ സൈന്യത്തെ വധിക്കുന്നതിന് ഉദ്യുക്തരായ ശക്തികളുടെ വിക്രമത്തില്‍ സന്തോഷിച്ച ദേവീ (ഭണ്ഡന്‍ ജീവാത്മാവും സൈന്യം ജീവാത്മാവുമായ ബന്ധപ്പെട്ട ചിത്തവൃത്തികളാണെന്നും അവയെ നശിപ്പിക്കുന്നതിന് ഉദ്യുക്തരായ ജ്ഞാനരൂപങ്ങളായ ശക്തികളാണ് ദേവീ സൈന്യമെന്നും അജ്ഞാനത്തെ നശിപ്പിക്കുന്ന ജ്ഞാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ആനന്ദിക്കുന്ന പരാശക്തിയാണ് ദേവിയെന്നും വ്യാഖ്യാനിക്കാം )

73) നിത്യാപരാക്രമാടോപനിരീക്ഷണസമുത്സുകാ=
തിഥിദേവകളായ നിത്യമാരുടെ പരാക്രമോടോപം നിരീക്ഷിച്ച് സന്തോഷിച്ച ദേവീ (പതിനഞ്ച് പേരാണ് തിഥി ദേവകള്‍)

74) ഭണ്ഡപുത്രവധോദ്യുക്ത ബാലാവിക്രമനന്ദിതാ=
ഭണ്ഡപുത്രമാരുടെ വധത്തിന് ഉദ്യുക്തയായ ബാലാദേവിയുടെ വിക്രമത്തില്‍ സന്തോഷിക്കുന്ന ദേവീ (ഭണ്ഡാസുരന്റെ 30 പുത്രന്മാര്‍ പിതാവിന്റെ ആജ്ഞ പ്രകാരം ദേവിയുമായി യുദ്ധത്തിന് വന്നപ്പോള്‍ ലളിതാദേവിയുടെ പുത്രിയായ ഒന്‍പതു വയസുമാത്രം പ്രായമുള്ള ബാലാദേവി അവരുമായി യുദ്ധം ചെയ്യുകയും അവരെ വധിക്കുകയും ചെയ്തു. സകലവിദ്യാ പാരംഗതയായ ബാലാദേവിയുടെ ഈ നൈപുണ്യത്തില്‍ ദേവിക്ക് ഏറെ സന്തോഷം തോന്നി)

75) മന്ത്രിണ്യംബാ വിരചിത വിഷംഗ വധതോഷിതാ=
മന്ത്രിണിയായ ശ്യാമളാ ദേവിയാല്‍ ചെയ്യപ്പെട്ടതായ വിഷംഗവധത്തില്‍ സന്തോഷിച്ചവളേ

76) വിശുക്രന്റെ പ്രാണനെ ഹരിച്ച വാരാഹീ ദേവിയുടെ കഴിവില്‍ സന്തോഷിച്ച ദേവീ (ബാലാദേവി തന്റെ 30 പുത്രന്മാരെയും വധിച്ചതറിഞ്ഞ ഭണ്ഡാസുരന്‍ ദു:ഖിതനായി വിലപിച്ചു. അതറിഞ്ഞ് വര്‍ദ്ധിത വീര്യത്തോടെ യുദ്ധത്തിനായി എത്തിയ ഭണ്ഡാസുരസഹോദരനായ വിശുക്രനെ വാരാഹീ ദേവി വധിച്ചു.)

77) കാമേശ്വരമുഖാലോകകല്പിത ശ്രീഗണേശ്വരാ=
കാമേശനായ ശിവന്റെ മുഖത്ത് ദൃഷ്ടി പതിപ്പിച്ച് ശ്രീഗണേശ്വരനെ സൃഷ്ടിച്ച ദേവിക്കു നമസ്കാരം. (ഭണ്ഡാസുരന്റെ അനുജനായ വിശുക്രന്‍ ശക്തി സൈന്യത്തെ നശിപ്പിക്കാന്‍ അഗ്നിപ്രാകാരത്തിന് (ശക്തിസൈന്യത്തിന്റെ പാളയത്തിനുള്ള സംരക്ഷണ മതില്‍)പുറത്തു നിന്നു കൊണ്ട് വിഘ്നയന്ത്രം സ്ഥാപിച്ചു. ഇതു മൂലം ശക്തി സൈന്യം തളര്‍ന്നു പോയി. മന്ത്രിണീ ദേവിയില്‍ നിന്നും ദണ്ഡിനീ ദേവിയില്‍ നിന്നും ഈ വിവരം അറിഞ്ഞ ദേവി മന്ദഹാസത്തോടെ ശിവന്റെ മുഖത്തു നോക്കുകയും അപ്രകാരം സൃഷ്ടിക്കപ്പെട്ടതാണ് ഗണേശനെന്നും സൂചന)

78) മഹാഗണേശ നിര്‍ഭിന്നവിഘ്നയന്ത്ര പ്രഹര്‍ഷിതാ=
മഹാഗണപതി വിഘ്നയന്ത്രത്തെ നശിപ്പിച്ചതു കണ്ട് ചിദാനന്ദകരമായ സന്തോഷം ഉണ്ടായ ദേവീ

79) ഭണ്ഡാസുരേന്ദ്രനിര്‍മ്മുക്തശസ്ത്രപ്രത്യസ്തവര്‍ഷിണീ=
ഭണ്ഡാസുരനുമായുള്ള യുദ്ധത്തില്‍ അയക്കുന്ന ഓരോ അസ്ത്രത്തിനും പ്രത്യസ്ത്രം അയച്ച ദേവീ (ഭണ്ഡാസുരന്‍ ദേഹിയെ ബന്ധിക്കുന്ന കര്‍മ്മങ്ങളും വാസനകളുമാണെന്നു രഹസ്യാര്‍ത്ഥം അവയില്‍ നിന്നുണ്ടായ അജ്ഞാനജന്യമായ ദുരിതമയമായ അസ്ത്രങ്ങളെ ദേവി ജ്ഞാനമയങ്ങളായ പ്രത്യസ്തമയച്ച് നശിപ്പിച്ച് ദേഹിയെ മോക്ഷത്തിലേക്ക് നയിക്കുന്നു വെന്ന് വ്യംഗ്യം)

80) കരാംഗുലിനഖോത്പന്ന നാരായണദശാകൃതിഃ=
കൈവിരലുകളുടെ നഖങ്ങളില്‍ നിന്ന് ഉണ്ടായ നാരായണന്റെ മത്സ്യകൂര്‍മ്മവരാഹാദിയായ ദശാവതാരരൂപങ്ങളോട് കൂടിയവളേ (ഭണ്ഡാസുരന്‍ ഓരോ അസ്ത്രങ്ങളയച്ചപ്പോളും ദേവിയുടെ ഓരോ കാല്‍വിരലുകളില്‍ നിന്ന് നാരായണന്റെ ദശാവതാരങ്ങളുടലെടുക്കുകയും അസുരാസ്ത്രങ്ങളെ ചെറുക്കുകയും ചെയ്തുവെന്ന് അര്‍ത്ഥം)

81) മഹാപാശുപതാസ്ത്രാഗ്നിനിര്‍ദ്ഗ്ദ്ധാസുരസൈനികാ=
മഹാ പാശുപതാസ്ത്രമയച്ച് അസുരന്റെ സൈനികരെ നശിപ്പിച്ചവളേ

82) കാമേശ്വരാസ്ത്രനിര്‍ദ്ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ=
മഹാപാശുപതാസ്ത്രത്തേക്കാള്‍ ശക്തിയുള്ള കാമേശ്വരാസ്ത്രം അയച്ച് ഭണ്ഡാസുരനോടൊപ്പം അവന്റെ ശൂന്യകനഗരത്തെയും നശിപ്പിച്ച ദേവീ

83) ബ്രഹ്മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുഭവൈഭവാ=
ഭണ്ഡാസുരവധത്തില്‍ സന്തുഷ്ടരായ ബ്രഹ്മവിഷ്ണുപരമേശ്വര ന്മാരാല്‍ സ്തുതിക്കപ്പെട്ട ദേവീ

84) ഹരനേത്രാഗ്നിസംദഗ്ദ്ധകാമസഞ്ജീവനൗഷധിഃ=
ശ്രീപരമേശ്വരന്റെ മൂന്നാംകണ്ണില്‍ നിന്നുണ്ടായ തീയില്‍ പൂര്‍ണമായും എരിഞ്ഞുപോയ കാമദേവനെ ജീവിപ്പിക്കുന്നതിന് മരുന്നായി ഭവിച്ചവളേ (ശിവന്റെ നേത്രാഗ്നിയില്‍പ്പെട്ട് കാമദേവന്‍ ഭസ്മമായിപ്പോയി. വൈധവ്യദുഃഖത്താല്‍ വേദനിക്കുന്ന രതീദേവിയെ കണ്ട് ദുഃഖം തോന്നിയ ബ്രഹ്മാദിദേവകള്‍ കാമദേവനെ പുനര്‍ജ്ജനിപ്പിക്കണമെന്ന് ദേവിയോട് അപേക്ഷിക്കുന്നു. അതുപ്രകാരം അച്ഛന്റെ കോപത്തിന് പാത്രമായ മകനെ അമ്മ ആശ്വസിപ്പിക്കുന്നതു പോലെ ദേവി കാമദേവനെ പുനരുജ്ജീവിപ്പിച്ചു )

85) ശ്രീമദ്വാഗ്ഭവകൂടൈകശ്വരൂപമുഖപങ്കജാ=
ശ്രീമത്തായ വ്ഗ്ഭവകൂടം സ്വരൂപമായ മുഖൈശ്വര്യമുള്ള ദേവീ

86) കണ്ഠാധഃകടിപര്യന്തമധ്യകൂടസ്വരൂപിണീ=
കഴുത്തിനു താഴെ മുതല്‍ മധ്യപ്രദേശം വരെ മധ്യകൂടസ്വരൂപമായ സൗന്ദര്യമുള്ള ദേവീ

87) ശക്തികൂടൈകതാപന്ന കട്യധോഭാഗധാരിണീ=മധ്യപ്രദേശത്തിനു താഴെ മുതല്‍ പാദം വരെ വ്യാപിച്ചു കിടക്കുന്ന ശക്തികൂടസ്വരൂപിണി ആയ ദേവീ

88) മൂലമന്ത്രാത്മികാ= മൂലമന്ത്രം തന്നെ സ്വരൂപമായുള്ളവളേ, (വാഗ്ഭവകൂടമെന്നും മധ്യകൂടമെന്നും ശക്തികൂടമെന്നും മൂന്ന് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട പഞ്ചദശീ മന്ത്രം ദേവിയുടെ മന്ത്രശരീരമാണ്.)

89) മൂലകൂടത്രയകളേബരാ=മൂലമന്ത്രമായ പഞ്ചദശാക്ഷരീ മന്ത്രത്തിന്റെ വാഗ്ഭവം, മധ്യം, ശക്തി എന്നീ പേരുകളിലുള്ള മൂന്നു കൂടങ്ങള്‍ തന്നെ ശരീരമായിട്ടുള്ളവളേ

90) കുലാമൃതൈകരസികാ= കുലാമൃതത്തെ രസിക്കുന്നവളേ, (സുഷുമ്നാനാഡിയുടെ താഴെ മൂലാധാരത്രികോണത്തില്‍ നിന്ന് കുണ്ഡലീനി ശക്തി താമരനൂല്‍ പോലെ നേര്‍ത്ത് മിന്നല്‍ക്കൊടി പോലെ പ്രകാശിക്കുന്ന രൂപത്തില്‍ മൂന്നരച്ചുറ്റായി സ്ഥിതിചെയ്യുന്നു. തലകീഴായി ഉറങ്ങി ക്കിടക്കുന്ന ആ ശക്തിയെ ഉണര്‍ത്തി നേരെയാക്കി ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിവയെയും ഷഡാധാരങ്ങളെയും ഭേദിച്ച് (നട്ടെല്ലിലെ സ്പൈനല്‍ കോഡ് കഴിഞ്ഞ്) ചിദാകാശത്തില്‍ സ്ഥിതി ചെയ്യുന്ന സഹസ്രാരപദ്മത്തിന്റെ മധ്യഭാഗത്തുള്ള അകുളകുണ്ഡലിനിയോട് കുണ്ഡലിനീ ശക്തി ചേരുമ്പോള്‍ അമൃതധാരയുണ്ടാകുന്നു. യോഗികള്‍ക്കും നല്ല മനഃശ്ശക്തിയുള്ളവര്‍ക്കും മാത്രം കൈവരിക്കാന്‍ ശ്രമിക്കാവുന്ന ഈ ആനന്ദധാരയില്‍ ആനന്ദിക്കുവളാണ് ദേവി എന്നു പറയുന്നത് മനഃശക്തിയുടെ ഉത്തുംഗാവസ്ഥ ചൂണ്ടിക്കാട്ടുന്നു.)

91) കുലസങ്കേതപാലനീ=കുലം (കൗളം എന്നു മറ്റൊരു പേര്) എന്ന ഉപാസനാരീതിയുടെ സാങ്കേതങ്ങളെ പരിപാലിക്കുന്നവള്‍. ( ഏറെ ജ്ഞാനികളും വിശ്വസനീയരുമായ ശിഷ്യന്മാര്‍ക്കു മാത്രം ആചാര്യന്മാര്‍ ഉപദേശിച്ചു കൊടുക്കുന്ന ഈ വിദ്യയെ അനര്‍ഹരുടെ കയ്യില്‍പ്പെടാതെ പരിപാലിച്ചു വരുന്ന ദേവീ )

92) കുലാംഗനാ= നല്ല കുലത്തില്‍പ്പെട്ടവളേ (കുലാംഗനയായവള്‍ പരപുരുഷന്മാരില്‍ നിന്നും എപ്പോഴും മറഞ്ഞിരിക്കുന്നു. ഇതുപോലെ ശ്രീദേവി അവിദ്യകൊണ്ട് മറഞ്ഞിരിക്കുന്നു. അന്യവിദ്യകളെല്ലാം ഗണികമാരെപ്പോലെ പ്രകടമാകുമ്പോള്‍ ശാംഭവീ വിദ്യ കുലവധുവിനെപ്പോലെ തന്റെ കുലത്തിലുള്ളവരോടു മാത്രം ഇണങ്ങുന്നുവെന്ന് സാരം )
93) കുലാന്തസ്ഥാ=കുലശാസ്ത്രത്തിന്റെ മധ്യത്തില്‍ ജ്ഞേയരൂപിണിയായി സ്ഥിതി ചെയ്യുന്ന ദേവീ. (കുലത്തിന് ശ്രീചക്രം എന്നതായും പരിഗണിക്കാം)

94) കൗലിനീ=കുലത്തെ സംബന്ധിച്ചവള്‍ എന്നര്‍ത്ഥം (കുലം എന്നത് കൗളം,ശ്രീചക്രം എന്ന വാക്കുകളെക്കൂടി ഉള്‍ക്കൊള്ളുന്നു)

95) കുലയോഗിനീ=ശ്രീചക്രം വരച്ച് അതില്‍ പൂജിക്കപ്പെടുന്ന ദേവീ

96) അകുലാ=കുലത്തിന് അതീതയായവള്‍

97) സമയാന്തസ്ഥാ= സമയമാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ (ഹൃദയത്തില്‍ ആധാരചക്രങ്ങളെ സങ്കല്‍പ്പിച്ച് അതില്‍ ചിച്ഛക്തിയെ പൂജിക്കുന്ന രീതിക്കുന്ന രീതിക്ക് സമയം എന്നാണ് പേര്)

98) സമയാചാരതത്പരാ=മൂലാധാരത്തില്‍ നിന്ന് തുടങ്ങി പടിപടിയായി ദേവിയെ ആറ് ആധആരങ്ങളിലും സങ്കല്പിച്ച് മാനസ പൂജ ചെയ്യുന്ന മേല്‍പ്പറഞ്ഞ സമയാചാരത്തില്‍ തല്പരയായ ദേവിക്കു നമസ്ക്കാരം

99) മൂലാധാരൈകനിലയാ=മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ (മൂലാധാരമെന്നത് ഗുദലിംഗമധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് കുണ്ഡലീനിശക്തി തലകീഴായി മുഖംമറച്ച് ഉറങ്ങുന്നത്. അതിനാല്‍ ഇത് മൂലാധാരം എന്നറിയപ്പെടുന്നു.)

100) ബ്രഹ്മഗ്രന്ഥി വിഭേദിനീ=ബ്രഹ്മഗ്രന്ഥിയെ ഭേദിക്കുന്ന ദേവീ (സമചിത്തനായ യോഗിക്ക് ഗുരുവിന്റെ ഉപദേശവും കൃത്യമായ അഭ്യാസവും കൊണ്ട് കുണ്ഡലീനി ഉറക്കത്തില്‍ നിന്നുണര്‍ന്ന് സര്‍പ്പത്തെപ്പോലെ സീല്‍ക്കാരം ചെയ്ത് ബ്രഹ്മഗ്രന്ഥിയെ ഭേദിച്ച് മുകളിലെ ആധാരങ്ങളിലേക്ക് സഞ്ചരിക്കുന്നു.)

101) സഹസ്രാരംബുജരൂഢാ=ആയിരം ഇതളുകളോട് കൂടിയ താമരയില്‍ താമരയില്‍ സ്ഥിതിചെയ്യുന്ന ദേവീ (ആറ് ആധാരങ്ങളെയും ഭേദിച്ച് കുണ്ഡലീനീശക്തി സഹസ്രാരപദ്മത്തിലെത്തുന്നു)

102) സുധാസാരാഭിവര്‍ഷിണീ = അമൃതിന്റെ ഒഴുക്കിനെ നന്നായി വര്‍ഷിക്കുന്നവള്‍ (കുണ്ഡലീനി ശക്തി ഷഡാധാരങ്ങളേയും ബ്രഹ്മ,വിഷ്ണു, രുദ്ര ഗ്രന്ഥികളെയും ഭേദിച്ച് ചന്ദ്രമണ്ഡലമായ സഹസ്രാരപദ്മത്തില്‍ ശിവശ്ശക്തൈക്യമുണ്ടാക്കുന്നു. അപ്പോള്‍ ചന്ദ്രമണ്ഡലത്തില്‍ നിന്നും നിര്‍ഗ്ഗളിക്കുന്ന അമൃതധാര നാഡീവ്യൂഹത്തെ പരിനിര്‍വൃതിയില്‍ എത്തിക്കുന്നു. )

107) തടില്ലതാ സമരുചിഃ =മിന്നല്‍ക്കൊടിക്കു തുല്യമായ പ്രകാശത്തോട് കൂടി ശോഭിക്കുന്നവളേ (ഇവിടെ കുണ്ഡലീനീശക്തിയെപ്പറ്റിയും വ്യംഗ്യം)

108) ഷട്ചക്രോപരിസംസ്ഥിതാ=മൂലാധാരം അടക്കമുള്ള ആറ് ആധാരചക്രങ്ങള്‍ക്കും മുകളിലായി സഹസ്രാരപദ്മത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

109) മഹാസക്തിഃ = ഉത്സവപ്രിയയായ ദേവീ (ഇവിടെ ഉത്സവം എന്നതിന് കുണ്ഡലീനി ശക്തി സഹസ്രാരപദ്മത്തിലെത്തുമ്പോഴുള്ള ആനന്ദം എന്നാണ് അര്‍ത്ഥം)

110) കുണ്ഡലിനീ=കുണ്ഡലിനീരൂപമുള്ളവളേ (മൂലാധാരത്തില്‍ മൂന്നരച്ചുറ്റായി ഉറങ്ങിക്കിടക്കുന്ന ശക്തിയാണ് കുണ്ഡലിനീ ശക്തി. അത് മിന്നല്‍പ്പിണരുപോലെ ശോഭിക്കുന്നതാണെന്ന് ഇതേ ശ്ലോകത്തില്‍ത്തന്നെ പറയുന്നു.)

111) ബിസതന്തുതനീയസീ=താമരനൂലുപോലെ നൈര്‍മല്യമുള്ള ദേവീ (കുണ്ഡലീനീശക്തിയും താമരനൂലുപോലെ നേര്‍ത്തതാണെന്ന് മുന്‍പേ സൂചിപ്പിച്ചിട്ടുണ്ട്.)

112) ഭവാനീ=ഭവനോട് (ശിവന്‍) ചേര്‍ന്നിരിക്കുന്ന ശക്തിസ്വരൂപിണീ

113) ഭാവനാഗമ്യ = ധ്യാനം കൊണ്ട് ഗമിക്കപ്പെടാവുന്നവളേ

114) ഭവാരണ്യകുഠാരികാ = ജീവിതമാകുന്ന ഘോരവനത്തിന് കോടാലി പോലെ ഭവിക്കുന്നവളേ (സുഖദുഃഖസമ്മിശ്രമായ സംസാരത്തില്‍പ്പെട്ടുഴലുന്ന ഭക്തന് മോക്ഷം നല്‍കുന്നവളാണ് ദേവി. ഈവിധം ലൌകികചിന്തകള്‍ വെടിഞ്ഞെങ്കില്‍ മാത്രമേ ഒരുവന് ധ്യാനയോഗം നടത്താനും അതുവഴി കുണ്ഡലീനി ശക്തി ആസ്വദിക്കാനും കഴിയൂ എന്ന് സാരം)

115) ഭദ്രപ്രിയാ = ഭക്തന്മാരുടെ മംഗളത്തില്‍ ആനന്ദിക്കുന്ന ദേവീ

116) ഭദ്രമൂര്‍ത്തീ=മംഗളസ്വരൂപിണിയായ ദേവിക്കു നമസ്ക്കാരം (ഭദ്രകാളിയുടെ രൂപമെടുത്തവളേ എന്നും ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്.)

117) ഭക്തസൌഭാഗ്യദായിനീ=ഭക്തന്മാര്‍ക്ക് സൌഭാഗ്യം നല്‍കുന്ന ദേവിക്ക് നമസ്ക്കാരം

118) ഭക്തിപ്രിയാ = ഭക്തിയില്‍ പ്രീതിയുള്ള ദേവിക്കു നമസ്ക്കാരം

119) ഭക്തിഗമ്യാ = ഭക്തികൊണ്ട് പ്രാപിക്കാവുന്ന ദേവീ

120) ഭക്തിവശ്യാ = ഭക്തിയാല്‍ വശീകരിക്കാനാവുന്ന ദേവീ

121) ഭയാപഹാ = ഭയങ്ങളെ നശിപ്പിക്കുന്ന ദേവീ

122) ശാംഭവീ = ശിവഭക്തന്മാരുടെ മാതാവേ (ശംഭുവിനെ സംബന്ധിച്ചവളേ)

123) ശാരാദാരാധ്യാ = ശരത് കാലത്ത് ആരാധിക്കപ്പെടുന്നവളേ (നവരാത്രിപൂജയെ ആധാരമാക്കിയുള്ള വ്യാഖ്യാനം)

124) ശര്‍വാണീ = ശര്‍വ്വന്റെ (പരമശിവന്‍) പത്നിയായ ദേവീ

125) ശര്‍മ്മദായിനീ = സുഖം ദാനം ചെയ്യുന്ന ദേവീ, അവിടുത്തേക്ക് നമസ്ക്കാരം

126) ശാങ്കരീ = ശങ്കരനെ സംബന്ധിക്കുന്നവളേ, ശങ്കരപത്നീ

127) ശ്രീകരീ = ഐശ്വര്യത്തെ ദാനം ചെയ്യുന്നവളേ

128) സാധ്വീ = പതിവ്രതാരത്നമായ ദേവീ

129) ശരച്ചന്ദ്രനിഭാനനാ = ശരത്കാല ചന്ദ്രനോട് തുല്യമായ ആനനം ഉള്ള ദേവീ

130) ശാതോദരീ = കൃശമായ ഉദരം ഉള്ള ദേവീ

131) ശാന്തിമതീ=ഭക്തന്മാരുടെ ദുഃഖങ്ങള്‍ക്കു ശാന്തിവരുത്തുന്നവളേ

132) നിരാധാരാ = സര്‍വ്വപ്രപഞ്ചത്തിനും ആധാരമായ മറ്റൊന്നിനും വിധേയമാകാത്ത ദേവീ

133) നിരഞ്ജനാ = ജീവാത്മാവിനെ ബാധിക്കുന്ന അജ്ഞാനരൂപമായ അഞ്ജനസ്പര്‍ശമില്ലാത്ത ദേവിക്കു നമസ്ക്കാരം

134) നിര്‍‌ല്ലേപാ = ലേപത്തിന് (കര്‍മ്മബന്ധത്തിന്) വഴങ്ങാത്തവള്‍. ദേവിക്ക് മനുഷ്യരുടേതു പോലുള്ള കര്‍മ്മബന്ധങ്ങളോ വിഷയരാഗങ്ങളോ ഇല്ല

135) നിര്‍മ്മലാ = അജ്ഞാനം ഇല്ലാത്തവള്‍

136) നിത്യാ = എന്നും ഉള്ളവള്‍ (ഭൂത-ഭാവി-വര്‍ത്തമാനകാലങ്ങള്‍ക്ക് അതീതയായവള്‍)

137) നിരാകാരാ = ആകാരമില്ലാത്തവള്‍ (പ്രപഞ്ചത്തില്‍ ഏതു രൂപത്തിലും കാണപ്പെടുന്നവള്‍)

138) നിരാകുലാ = ആകുലതകള്‍ ഇല്ലാത്തവള്‍ (സുഖ ദുഃഖങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് മനുഷ്യരില്‍ ആകുലതയുണ്ടാക്കുന്നത്. ദേവിക്ക് അത്തരം ചിന്തകളില്ല)

139) നിര്‍ഗുണാ = ഗുണങ്ങള്‍ ഇല്ലാത്തവള്‍ (ആകാരം അഥവാ ശരീരം ഇല്ലാത്ത ദേവിക്ക് അവയെ ബാധിക്കുന്ന സത്വ-രജഃ-തമോ ഗുണങ്ങളും ഇല്ല)

140) നിഷ്കലാ = കലകള്‍ ഇല്ലാത്തവള്‍ (അംശങ്ങളോ അവയവങ്ങളോ ഇല്ലാത്തവള്‍)

141) ശാന്താ = ശാന്ത മൂര്‍ത്തിയായിട്ടുള്ളവള്‍

142) നിഷ്‌കാമാ = കാമം അഥവാ ആഗ്രഹം ഇല്ലാത്തവള്‍ (സ്വയംപൂര്‍ണ്ണയായ ദേവിക്ക് എന്തിനോടാണ് ആഗ്രഹം തോന്നുക?)

143) നിരുപപ്ലവാ = ഉപപ്ലവം (നാശം) ഇല്ലാത്തവള്‍
എന്നിങ്ങനെയുള്ള വിശേഷണങ്ങളുള്ള എന്റെ ദേവിക്ക് നമസ്ക്കാരം

144) നിത്യമുക്താ = സകല കര്‍മ്മബന്ധങ്ങളില്‍ നിന്നും മുക്തയായിട്ടുള്ള തന്റെ ഭക്തരെ ശാശ്വതമായ മുക്തിയിലേക്കെത്തിക്കുന്നവള്‍

145) നിര്‍വ്വികാരാ = യാതൊരു വികാരങ്ങളും (മാറ്റങ്ങളും) ഇല്ലാത്തവള്‍

146) നിഷ്‌പ്രപഞ്ചാ = പ്രപഞ്ചമില്ലാത്തവള്‍, പ്രപഞ്ചമടക്കം സകലതിനും ആധാരമായി നിലകൊള്ളുന്നവളാണ് ദേവി

147) നിരാശ്രയാ = ആശ്രയമില്ലാത്തവള്‍ (സകലതിനും ആശ്രയം ദേവിയാണല്ലോ)

148) നിത്യശുദ്ധാ = എന്നും ശുദ്ധയായിട്ടുള്ളവള്‍ (ദേവിയെ അശുദ്ധമാക്കാന്‍ ഒന്നിനും കഴിയില്ല)

149) നിത്യബുദ്ധാ = എന്നും പ്രബുദ്ധയായി (അറിവുള്ളവളായി) നിലകൊള്ളുന്നവള്‍

150) നിരവദ്യാ = അവദ്യം (ആജ്ഞാനം) ഇല്ലാത്തവള്‍

151) നിരന്തരാ = അന്തരം (പഴുത്) ഇല്ലാത്തവള്‍ (സര്‍വലോകങ്ങളിലും വ്യാപിച്ചു കിടക്കുന്ന മഹാമായയുടെ സാമീപ്യമില്ലാത്ത ഒരിടവുമില്ല.)

152) നിഷ്‌കാരണാ = എല്ലാത്തിനും കാരണമായി വര്‍ത്തിക്കുന്ന ദേവിക്ക് കാരണം ഇല്ല.

153) നിഷ്‌കളങ്കാ = കളങ്കമില്ലാത്തവള്‍

154) നിരുപാധിഃ = ഉപാധികള്‍ ഇല്ലാത്തവള്‍ (ദേവിക്ക് പകരം വയ്ക്കാവുന്ന മറ്റൊന്നില്ല)

155) നിരീശ്വരാ = എല്ലാത്തിനും ഈശ്വരിയായിട്ടുള്ളവള്‍ക്ക് മറ്റൊരു ഈശ്വരനില്ല

156) നീരാഗാ = രാഗങ്ങളില്ലാത്തവള്‍

157) രാഗമഥനാ = ഭക്തരുടെ മനസ്സിലെ രാഗത്തെ ഇല്ലാതാക്കുന്നവള്‍

158) നിര്‍മദാ = മദം (അഹങ്കാരം) ഇല്ലാത്തവള്‍

159) മദനാശിനീ = മദത്തെ നശിപ്പിക്കുന്നവള്‍

160) നിശ്ചിന്താ = ഏതെങ്കിലും വിഷയത്തെച്ചൊല്ലിയുള്ള ചിന്തകളോ ആകുലതകളോ ഇല്ലാത്തവള്‍

161) നിരഹങ്കാരാ = അഹങ്കാരം ഇല്ലാത്തവള്‍

162) നിര്‍മ്മോഹാ = മോഹങ്ങള്‍ ഇല്ലാത്തവള്‍

163) മോഹനാശിനീ = മോഹത്തെ നശിപ്പിക്കുന്നവള്‍

164) നിര്‍മമാ = എന്റേത് എന്ന ഭാവം ഇല്ലാത്തവള്‍

165) മമതാ ഹന്ത്രീ = എന്റേത് എന്ന ഭാവത്തെ ഇല്ലായ്മ ചെയ്തു തരുന്നവള്‍

166) നിഷ്‌പാപാ = പാപമില്ലാത്തവള്‍

167) പാപ നാശിനീ = പാപത്തെ നശിപ്പിക്കുന്നവള്‍

168) നിഷ്‌ക്രോധാ = ക്രോധമില്ലാത്തവള്‍

169) ക്രോധശമനീ = ക്രോധത്തെ ശമിപ്പിക്കുന്നവള്‍

170) നിര്‍ല്ലോഭാ = അഷ്ടരാഗങ്ങളില്‍പ്പെട്ട ലോഭം ഇല്ലാത്തവള്‍

171) ലോഭനാശിനീ = ലോഭത്തെ നശിപ്പിക്കുന്നവള്‍

172) നിസ്സംശയാ = സംശയങ്ങള്‍ ഇല്ലാത്തവള്‍

173) സംശഘ്നീ = സംശയത്തെ നശിപ്പിക്കുന്നവള്‍

174) നിര്‍ഭവാ = ഭവം (സംസാരബന്ധം) ഇല്ലാത്തവള്‍ (ഉത്ഭവം ഇല്ലാത്തവള്‍ എന്നും പറയാം)

175) ഭവനാശിനീ = സംസാരബന്ധം ഇല്ലാതാക്കുന്നവള്‍

176) നിര്‍വികല്പാ = വികല്പം (തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥ) ഇല്ലാത്തവള്‍

177) നിരാബാധാ = ആബാധ അഥവാ ദുഃഖം ഇല്ലാത്തവള്‍

178) നിര്‍ഭേദാ = ഭേദചിന്ത ഇല്ലാത്തവള്‍

179) ഭേദനാശിനീ = ഭേദചിന്തയെ നശിപ്പിക്കുന്നവള്‍

180) നിര്‍ന്നാശാ = നാശമില്ലാത്തവള്‍

181) മൃത്യുമഥനീ = മൃത്യുവിനെ നശിപ്പിക്കുന്നവള്‍

182) നിഷ്ക്രിയാ = ക്രിയ ഇല്ലാത്തവള്‍ (ദേവിയുടെ മായയാണ് സകലതിനും കാരണം)

183) നിഷ്പരിഗ്രഹാ = യാതൊന്നിനോടും പരിഗ്രഹം (സ്വീകരിക്കല്‍) ഇല്ലാത്തവള്‍

184) നിസ്തുലാ = യാതൊന്നിനോടും തുല്യതപ്പെടുത്താന്‍ കഴിയാത്തവളേ

185) നീലചികുരാ = നല്ല കറുപ്പ് നിറമുള്ള മുടിയോട് കൂടിയവളേ

186) നിരാപായാ = യാതൊരു വിധത്തിലുമുള്ള അപായങ്ങളേയും ഭയക്കേണ്ടാത്ത ദേവീ

187) നിരത്യയാ = മറ്റൊന്നിനാലും അതിക്രമിക്കപ്പെടാത്തവള്‍

188) ദുര്‍ല്ലഭാ = കടുത്ത യോഗസാധനകള്‍ കൊണ്ടു മാത്രം ദര്‍ശിക്കാന്‍ കഴിയുന്നവളേ

189) ദുര്‍ഗമാ = കാരുണ്യം ലഭിക്കുന്നതിന് പ്രയാസമേറിയവളേ

190) ദുര്‍ഗാ = ദുഃഖത്തില്‍ ഒപ്പം ഗമിക്കുന്നവളേ

191) ദുഃഖഹന്ത്രീ = ദുഃഖത്തെ നശിപ്പിക്കുന്നവളേ

192) സുഖപ്രദാ = സുഖത്തെ പ്രദാനം ചെയ്യുന്നവളേ

193) ദുഷ്ടദൂരാ = ദുഷ്ടന്മാര്‍ക്ക് സമീപിക്കാനാവാത്തവള്‍

194) ദുരാചാരശമനീ = ദുരാചാരങ്ങളെ ശമിപ്പിക്കുന്നവളേ

195) ദോഷവര്‍ജ്ജിതാ = രാഗദ്വേഷമദമാത്സര്യാദിദോഷങ്ങള്‍ ഇല്ലാത്തവളേ

196) സര്‍വജ്ഞാ = എല്ലാം അറിയുന്നവള്‍

197) സാന്ദ്രകരുണാ = ഭക്തരോട് തികഞ്ഞ കരുണയുള്ളവളേ

198) സമാനാധികവര്‍ജ്ജിതാ = അവിടത്തേക്കാള്‍ കഴിവുള്ളതായി മറ്റൊന്നും ഈ ലോകത്ത് ഇല്ല. സമാനമായതുപോലും ഈ പ്രകൃതിയില്‍ നമുക്ക് കാണാനാവില്ല. അങ്ങനെയുള്ള ദേവിക്ക് പ്രണാമം

199) സര്‍വ്വശക്തിമയീ = സര്‍വ്വശക്തികളും തികഞ്ഞവളേ

200) സര്‍വ്വമംഗലാ = സര്‍വ്വ മംഗളങ്ങളും പ്രദാനം ചെയ്യുന്നവള്‍

201) സദ്ഗതിപ്രദാ = ഈ മംഗളമായ ജീവിതത്തില്‍ സദ്ഗതി പ്രദാനം ചെയ്യുന്നവളേ

202) സര്‍വ്വേശ്വരീ = സര്‍വ്വതിനും ഈശ്വരിയായിട്ടുള്ള ദേവീ

203) സര്‍വ്വമയീ = സര്‍വ സ്വരൂപിണിയായിട്ടുള്ളവളേ

204) സര്‍വ്വ മന്ത്ര സ്വരൂപിണീ = എല്ലാ മന്ത്രങ്ങളുടേയും രൂപത്തില്‍ സ്ഥിതിചെയ്യുന്നവളേ

205) സര്‍വ്വയന്ത്രാത്മികാ = എല്ലാ യന്ത്രങ്ങളുടേയും സ്വരൂപമായി വര്‍ത്തിക്കുന്നവള്‍

206) സര്‍വ്വതന്ത്രരൂപാ = സര്‍വ്വ തന്ത്രങ്ങളുടേയും സ്വരൂപമായി വര്‍ത്തിക്കുന്നവള്‍

207) മനോന്മനീ = മനസ്സിനെ ഉത്കൃഷ്ടമാക്കിത്തീര്‍ക്കുന്നതിന് സഹായിക്കുന്നവള്‍

208) മാഹേശ്വരീ = മഹേശ്വരന്റെ പത്നിയായിട്ടുള്ളവള്‍

209) മഹാദേവീ = മഹാദേവന്റെ പത്നിയായിട്ടുള്ളവള്‍

210) മഹാലക്ഷ്മീ = ഐശ്വരത്തിന്റെ അധിപതിയായി വര്‍ത്തിക്കുന്നവള്‍

211) മൃഡപ്രിയാ = മൃഡന്റെ പ്രിയയായി വര്‍ത്തിക്കുന്നവളേ

212) മഹാരൂപാ = മഹത്തായ രൂപത്തോട് കൂടിയവള്‍

213) മഹാപൂജ്യാ = മഹാന്മാരാല്‍ പൂജിക്കപ്പെടുന്നവള്‍

214) മഹാപാതകനാശിനീ = മഹാപാപങ്ങളെ നശിപ്പിക്കുന്നവള്‍

215) മഹാമായാ = മഹത്തായ മായാരൂപമുള്ളവള്‍

216) മഹാസത്വാ = മഹത്തായ സത്വഗുണത്തോട് കൂടിയവളേ

217) മഹാശക്തീഃ = മഹത്തായ ശക്തിയോട് കൂടിയവളേ

218) മഹാരതിഃ = മഹത്തായ ആനന്ദത്തോട് കൂടിയവളേ

219) മഹാഭോഗാ = തന്റെ ഉത്തമഭക്തര്‍ക്ക് മഹത്തായ ഭോഗങ്ങള്‍ ദാനം ചെയ്യുന്നവള്‍

220) മഹൈശ്വര്യാ = മഹത്തായ ഐശ്വര്യത്തോട് കൂടിയവളേ

221) മഹാവീര്യാ = മഹത്തായ തേജസ്സോട് കൂടിയവളേ

222) മഹാബലാ = മഹത്തായ ബലത്തോട് കൂടിയവള്‍

223) മഹാബുദ്ധി = മഹത്തായ ബുദ്ധിയോട് കൂടിയവളേ

224) മഹാസിദ്ധി = മഹത്തായ സിദ്ധികളോട് കൂടിയവളേ

225) മഹായോഗേശ്വരേശ്വരീ = മഹായോഗേശ്വരേശ്വരനായ ശിവന് ഈശ്വരിയായിട്ടുള്ളവള്‍

226) മഹാതന്ത്രാ = സര്‍വ്വ തന്ത്രങ്ങളിലും പാണ്ഡിത്യമുള്ള ദേവീ

227) മഹാമന്ത്രാ = സര്‍വ്വ മന്ത്രങ്ങളിലും പാണ്ഡിത്യമുള്ള ദേവീ

228) മഹായന്ത്രാ = സര്‍വ്വ യന്ത്രങ്ങളിലും കുടികൊള്ളുന്ന ദേവീ

229) മഹാസനാ = സര്‍വ്വതിന്റേയും നിയന്ത്രണ ശക്തിയായി കുടികൊള്ളുന്ന ദേവീ

230) മഹായാഗക്രമാരാധ്യാ = മഹായാഗത്തിന്റെ രീതിയില്‍ ആരാധിക്കേണ്ട ദേവീ

231) മഹാഭൈരവ പൂജിതാ = മഹാഭൈരവനാല്‍ (പരമശിവന്‍) ആരാധിക്കപ്പെടുന്ന ദേവീ അവിടത്തേക്ക് നമസ്ക്കാരം

232) മഹേശ്വരമഹാകല്പമഹാതാണ്ഡവസാക്ഷിണീ = കല്പാന്തപ്രളയത്തില്‍ മഹേശ്വരന്‍ നടത്തുന്ന മഹാതാണ്ഡവനൃത്തത്തിന് സാക്ഷിയായി വര്‍ത്തിക്കുന്ന ദേവീ

233) മഹാകാമേശമഹിഷീ = പരമേശ്വരന്റെ പട്ടമഹിഷിയായ ദേവീ

234) മഹാത്രിപുരസുന്ദരീ = ത്രിപുരസുന്ദരിയായ ദേവീ അവിടുത്തേക്ക് നമസ്ക്കാരം

235) ചതുഃഷഷ്ട്യുപചാരാഢ്യാ = അറുപത്തിനാല് ഉപചാരങ്ങളാല്‍ ആരാധിക്കേണ്ട ദേവീ

236) ചതുഃഷഷ്ടികലാമയീ = അറുപത്തിനാല് കലകളുടെ സ്വരൂപത്തിലിരിക്കുന്ന ദേവീ

237) മഹാചതുഃഷഷ്ടികോടിയോഗിനീ ഗണസേവിതാ = അറുപത്തിനാല് കോടി മഹായോഗിനീ ഗണങ്ങളാല്‍ പരിസേവിക്കപ്പെടുന്ന ദേവിക്ക് നമസ്ക്കാരം

238) മനുവിദ്യാ = മനുവിനാല്‍ ഉപാസിക്കപ്പെട്ട ദേവീ

239) ചന്ദ്രവിദ്യാ = ചന്ദ്രനാല്‍ ഉപാസിക്കപ്പെട്ട ദേവീ

240) ചന്ദ്രമണ്ഡല മധ്യഗാ = ചന്ദ്രമണ്ഡലത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

241) ചാരു രൂപാ = അതിമനോഹരിയായ ദേവീ

242) ചാരുഹാസാ = മനോഹരമായ പുഞ്ചിരിക്ക് ഉടമയായ ദേവി

243) ചാരുചന്ദ്രകലാധരാ = മനോഹരമായ ചന്ദ്രക്കലയണിഞ്ഞ ദേവീ അവിടുത്തേക്ക് നമസ്ക്കാരം

244) ചരാചരജഗന്നാഥാ= ചരവും അചരവുമായ ജഗത്തിന് അധിപതിയായ ദേവീ

245) ചക്രരാജനികേതനാ = ശ്രീചക്രത്തില്‍ അധിവസിക്കുന്ന ദേവീ

246) പാര്‍വ്വതീ = ഹിമവാന്റെ പുത്രിയായ ദേവീ

247) പദ്മനയനാ = താമര പോലെ മനോഹരമായ കണ്ണുകളുള്ള ദേവീ

248) പദ്മരാഗസമപ്രഭാ = പദ്മരാഗം പോലെ ശോഭിക്കുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം

249) പഞ്ചപ്രേതാസനസീനാ = ബ്രഹ്മവിഷ്ണുരുദ്രമഹേശ്വരന്മാര്‍ നാലുകാലുകളായും സദാശ്വന്‍ പലകയായും ഉള്ള മഞ്ചത്തിലിരിക്കുന്ന ദേവീ

250) പഞ്ചബ്രഹ്മസ്വരൂപിണീ = മേല്‍പ്പറഞ്ഞ അഞ്ചുദേവന്മാരായ പഞ്ചബ്രഹ്മങ്ങളുടെ രൂപത്തില്‍ വര്‍ത്തിക്കുന്ന ദേവീ

251) ചിന്മയീ = ശുദ്ധബോധസ്വരൂപിണിയായ ദേവീ

252) പരമാനന്ദാ = പരമാനന്ദദായിനിയായ ദേവീ

253) വിജ്ഞാനഘനരൂപിണീ = പരമമായ വിജ്ഞാനസാരം രൂപം കൊണ്ട ദേവീ അവിടുത്തേക്ക് നമസ്ക്കാരം

254) ധ്യാനധ്യാതൃധ്യേയരൂപാ = ധ്യാനം, ധ്യാനിക്കുന്ന ആള്‍, ധ്യാനിക്കപ്പെടുന്ന വസ്തു എന്നീ മൂന്നും ആയ ദേവീ. സകലചരാചരങ്ങളിലും ദേവീപ്രഭാവമുണ്ടെന്ന് സാരം

255) ധര്‍മ്മാധര്‍മ്മവിവര്‍ജ്ജിതാ = ധര്‍മ്മ അധര്‍മ്മങ്ങള്‍ക്ക് അതീതയായ ദേവിക്ക് നമസ്ക്കാരം

256) വിശ്വരൂപാ = പ്രപഞ്ചം തന്നെ രൂപമായിട്ടുള്ള ദേവീ, പ്രപഞ്ചസ്വരൂപിണീ

257) ജാഗിരിണീ = ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലുള്ള ജീവനായി കുടികൊള്ളുന്ന ദേവീ (ജാഗ്രദ് അവസ്ഥയിലെ ജീവനാണ് വിശ്വന്‍)

258) സ്വപന്തീ = സ്വപ്നാവസ്ഥയില്‍ ജീവനായി കുടികൊള്ളുന്ന ദേവീ

259) തൈജസാത്മികാ = മേല്‍പ്പറഞ്ഞ പ്രകാരം തൈജസാവസ്ഥയിലെ ആത്മാവായി എന്നില്‍ കുടികൊള്ളുന്ന ദേവീ (സ്വപ്നാവസ്ഥയിലെ ജീവനാണ് തൈജസന്‍)

260) സുപ്താ = ഗാഢനിദ്ര എന്ന അവസ്ഥയിലും ജീവനായി കുടികൊള്ളുന്ന ദേവീ

261) പ്രാജ്ഞാത്മികാ = നിദ്രാവസ്ഥയില്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്ന പ്രാജ്ഞന്‍ എന്ന ജീവനായിട്ടുള്ള ദേവീ

262) തുര്യാ = തുരീയമായ അവസ്ഥയിലെ ജീവനായ ദേവീ (ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥയ്ക്ക് അപ്പുറമുള്ള സമാധിയോഗത്താല്‍ അനുഭവപ്പെടുന്ന അവസ്ഥയാണ് തുരീയം)

263) സര്‍വ്വാവസ്ഥാ വിവര്‍ജ്ജിതാ = മേല്‍പ്പറഞ്ഞ എല്ലാ അവസ്ഥകളെയും അതിജീവിച്ച കഴിവുള്ള ദേവീ

264) സൃഷ്ടികര്‍ത്രീ = സൃഷ്ടികര്‍ത്താവായി വിളങ്ങുന്ന ദേവീ

265) ബ്രഹ്മരൂപാ = സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ രൂപത്തിലുള്ള ദേവീ

266) ഗോപ്​ത്രീ = ലോകരക്ഷ ചെയ്യുന്ന ദേവീ

267) ഗോവിന്ദരൂപിണീ = ലോകരക്ഷ ചെയ്യുന്ന മഹാവിഷ്ണുവിന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം

268) സംഹാരിണീ = ജഗത്തിനെ സംഹരിക്കുന്നതിന് കഴിവുള്ള ദേവീ

269) രുദ്രരൂപാ = സംഹാരത്തിന്റെ ദേവനായിട്ടുള്ള രുദ്രന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ

270) തിരോധാനകരി = പ്രപഞ്ചവസ്തുകളെ സൃഷ്ടിക്കുകയും അവയെ ഈ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ദേവീ

271) ഈശ്വരീ = സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ഈശ്വരിയായ ദേവിക്കു നമസ്ക്കാരം

272) സദാശിവാ = പ്രളയത്തില്‍ തിരോഭവിച്ച പ്രപഞ്ചത്തെ വീണ്ടും സൃഷ്ടിയുടെ ആരംഭത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സദാശിവരൂപിണിയായ ദേവീ

273) അനുഗ്രഹദാ = അനുഗ്രഹം നല്‍കുന്ന ദേവീ

274) പഞ്ചകൃത്യപരായണാ = സൃഷ്ടി,സ്ഥിതി,സംഹാരം,തിരോധാനം, അനുഗ്രഹം എന്നിങ്ങനെയുള്ള അഞ്ചു കൃത്യങ്ങള്‍ അനുഷ്ടിക്കുന്ന ദേവീ

275) ഭാനുമണ്ഡലമധ്യസ്ഥാ = സൂര്യമണ്ഡലത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

276) ഭൈരവീ = ഭൈരവ(പരമശിവന്റെ)പത്നിയായ ദേവീ

277) ഭഗമാലിനീ = ഐശ്വര്യമാകുന്ന മാലയണിഞ്ഞ ദേവീ

278) പത്മാസനാ = താമരപ്പൂവിലിരിക്കുന്ന ദേവീ (സഹസ്രാരപത്മ സൂചന)

279) ഭഗവതീ = സകലവിദ്യകളും അറിയുന്ന ദേവീ

280) പദ്മനാഭസഹോദരീ = പദ്മനാഭന്റെ സഹോദരിയായി വിളങ്ങുന്ന ദേവിക്ക് നമസ്ക്കാരം (ധര്‍മ്മം രണ്ട് രൂപത്തില്‍ അവതരിച്ചു. ധര്‍മ്മവും ധര്‍മ്മിയും. പുരുഷരൂപത്തിലുള്ള ധര്‍മ്മം വിഷ്ണുവും സ്ത്രീരൂപത്തിലുള്ള ധര്‍മ്മി ദേവിയും )

281) ഉന്​മേഷനിമിഷോത്പന്നവിപന്നഭുവനാവലീ = കണ്ണുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ ലോകപരമ്പരകള്‍ ഉണ്ടാകുകയും ലയിക്കുകയും ചെയ്യുന്ന വിധം മായകള്‍ കാട്ടുന്ന ദേവീ

282) സഹസ്രശീര്‍ഷവദനാ = ആയിരം ശീര്‍ഷങ്ങളും മുഖങ്ങളുമുള്ള ദേവീ

283) സഹസ്രാക്ഷീ = ആയിരം കണ്ണുകളുള്ള ദേവീ

284) സഹസ്രപാത് = ആയിരം പാദങ്ങളുള്ള ദേവീ അവിടുത്തേക്ക് നമസ്ക്കാരം
മേല്‍ മൂന്ന് നാമങ്ങളും ദേവിയുടെ മഹിമ വ്യക്തമാക്കുന്നു. ഈ ലോകത്തെ സകല വസ്തുക്കളും ദേവി തന്നെയാണെന്ന് വ്യംഗ്യം. സകല ചരാചരങ്ങളും ദേവി തന്നെ. എല്ലായിടത്തും ദേവിയുടെ കണ്ണെത്തുന്നു. എല്ലായിടത്തും ദേവിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കൂടി ശ്ലോകസാരം.

285) ആ ബ്രഹ്മകീടജനനീ = സൂക്ഷ്മാണു മുതല്‍ സൃഷ്ടി ദേവനായ ബ്രഹ്മാവു വരെയുള്ളവരുടെ അമ്മയായിട്ടുള്ള ദേവീ

286) വര്‍ണ്ണാശ്രമവിധായിനീ = ഓരോ വ്യക്തിയുടേയും ജീവിതചര്യകളും അവന്‍ നിര്‍ബന്ധമായും അനുഷ്ടിക്കേണ്ട ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങിയ ആശ്രമങ്ങളേയും സൃഷ്ടിച്ച ദേവീ

287) നിജാത്മാരൂപനിഗമാ = ആരുടെ ആജ്ഞ പ്രതിപാദിക്കപ്പെടുന്നതാണോ വേദങ്ങള്‍ , അപ്രകാരത്തിലുള്ള ദേവീ

288) പുണ്യാപുണ്യഫലപ്രദാ = പുണ്യത്തിനും പാപത്തിനും അതിന്റേതായ ഫലങ്ങള്‍ നല്‍കുന്ന ദേവീ, അവിടുത്തേക്ക് നമസ്ക്കാരം

289) ശ്രുതിസീമന്തസിന്ദൂരീകൃതപാദാംബ്ജധൂലികാ = വേദങ്ങളാകുന്ന ദേവതമാര്‍ സിന്ദൂരമണിയുന്നത് ആരുടെ പാദങ്ങളാകുന്ന താമരയിലെ പൊടികളാകുന്നുവോ, അങ്ങനെയുള്ള ദേവീ

290) സകലാഗമസന്ദോഹശുക്തിസംപുടമൌക്തികാ = ശാസ്ത്രങ്ങളെല്ലാം ചേര്‍ത്തുണ്ടാക്കിയ ചിപ്പിയില്‍ തന്റെ നാസാഭരണമായ മുത്ത് നിക്ഷേപിച്ചിരിക്കുന്ന ദേവിക്ക് നമസ്ക്കാരം

291) പുരുഷാര്‍ത്ഥപ്രദാ = ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളായ പുരുഷാര്‍ത്ഥങ്ങളെ പ്രദാനം ചെയ്യുന്ന ദേവീ

292) പൂര്‍ണ്ണാ = യാതൊരു കുറവുകളും ഇല്ലാത്ത, സര്‍വ്വതിന്റേയും വിളനിലമായ ദേവീ

293) ഭോഗിനീ = സര്‍വ്വസുഖങ്ങളും പ്രദാനം ചെയ്യുന്ന ദേവീ

294) ഭുവനേശ്വരീ = ഈ ഭുവനത്തിന്റെ അധിപതിയായ ദേവീ

295) അംബികാ = ജ്ഞാനക്രിയാ ശക്തികളുടെ ആകെത്തുകയായ ദേവീ

296) അനാദിനിധനാ = ആദി യോ അന്തമോ ഇല്ലാത്ത ദേവീ

297) ഹരിബ്രഹ്മേന്ദ്രസേവിതാ = വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന്‍ എന്നിവരാല്‍ സേവിക്കപ്പെടുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം

298) നാരായണീ = ദുഃഖം ഇല്ലാതാക്കുന്നവളേ (നാരായണന്റെ സഹോദരീ എന്നും അര്‍ത്ഥം)

299) നാദരൂപാ = ശബ്ദരൂപത്തിലും കുടികൊള്ളുന്നവളേ

300) നാമരൂപ വിവര്‍ജ്ജിതാ = നാമരൂപങ്ങള്‍ക്ക് അതീതയായ ദേവീ (പക്ഷെ ഭക്തന്മാര്‍ക്ക് ആരാധിക്കാന്‍ വേണ്ടിമാത്രമാണ് നാമങ്ങള്‍)

301) ഹ്രീംകാരീ = ഹ്രീം എന്ന അക്ഷരരൂപത്തിലുള്ള ദേവീ

302) ഹ്രീമതീ = സത്കുലജാതകളുടേയും പതിവ്രതകളുടേയും ലക്ഷണമായ ലജ്ജയോട് കൂടിയ ദേവീ

303) ഹൃദ്യാ = ഹൃദയത്തില്‍ വസിക്കുന്ന ദേവീ (രമണീയയായ ദേവീ)

304) ഹേയോപാദേയവര്‍ജ്ജിതാ = ഉപേക്ഷിക്കേണ്ടതോ സ്വീകരിക്കേണ്ടതോ ആയി ഒന്നുമില്ലാത്ത ദേവീ

305) രാജരാജാര്‍ച്ചിതാ = രാജരാജന്മാരാല്‍ പൂജിക്കപ്പെടുന്ന ദേവീ

306) രാജ്ഞീ = മഹാദേവന്റെ റാണിയായ ദേവീ

307) രമ്യാ = രമണീയയായവളേ

308) രാജീവലോചനാ = താമരയിതള്‍ പോലെ മനോഹരമായ കണ്ണുകളോട് കൂടിയ ദേവീ

309) രഞ്ജിനീ = ആഹ്ലാദം നല്‍കുന്ന ദേവീ

310) രമണീ = ഭക്തര്‍ക്ക് ആനന്ദം നല്‍കുന്നവളേ

311) രസ്യാ = രസരൂപിണിയായ ദേവീ

312) രണത് കിങ്കിണി മേഖലാ = കിലുങ്ങുന്ന കിങ്ങിണികളുള്ള അരഞ്ഞാണ്‍ ധരിച്ച ദേവീ അവിടുത്തേക്ക് നമസ്ക്കാരം

313) രമാ = ഐശ്വര്യദേവതേ

314) രാകേന്ദു വദനാ = പൂര്‍ണചന്ദ്രനെപ്പോലുള്ള മുഖത്തോട് കൂടിയ ദേവീ

315) രതിരൂപാ = രതീദേവിയുടെ രൂപത്തിലുള്ളവളേ

316) രതിപ്രിയാ = രതീദേവിക്ക് ഏറെ പ്രിയമുള്ളവളേ

317) രക്ഷാകരീ = രക്ഷകിയായ ദേവീ

318) രാക്ഷസഘ്നീ = രാക്ഷസന്മാരെ വധിക്കുന്ന ദേവീ

319) രാമാ = സ്ത്രീരൂപത്തിലുള്ള ദേവീ (സ്ത്രീകളെല്ലാം ദേവിയുടെ രൂപങ്ങളും പുരുഷന്മാരെല്ലാം ശിവന്റെ രൂപങ്ങളുമാണെന്ന പുരാണപരാമര്‍ശം)

320) രമണലമ്പടാ = പതിയില്‍ അതിയായ പ്രീതിയുള്ള ദേവീ അവിടുത്തേക്ക് നമസ്ക്കാരം

321) കാമ്യാ = കാമിക്കാന്‍ തോന്നുന്നവളേ

322) കാമകലാരൂപാ = കാമകലലാസ്വരൂപിണീ

323) കദംബകുസുമപ്രിയാ = കടമ്പിന്‍ പൂക്കളോട് അതിയായ സ്നേഹമുള്ളവളേ

324) കല്യാണീ = മംഗളസ്വരൂപിണിയായ ദേവീ

325) ജഗതാകന്ദാ = ജഗത്തിന്റെ ഉത്പത്തിക്കു കാരണമായവളേ

326) കരുണാരസസാഗരാ = കാരുണ്യരസം നിറഞ്ഞ സമുദ്രമായ ദേവീ അവിടുത്തേക്ക് എന്റെ നമസ്ക്കാരം

327) കലാവതീ = സകല കലകളുടെയും അധിപതിയായിട്ടുള്ളവളേ

328) കലാലാപാ = മധുരമായ ആലാപത്തോടു കൂടിയവള്‍

329) കാന്താ = കമനീയമായ രൂപമുള്ളവളേ

330) കാദംബരീപ്രിയാ = അറിവിനെ (സരസ്വതിയെ) ഇഷ്ടപ്പെടുന്നവളേ

331) വരദാ = വരങ്ങള്‍ ദാനം ചെയ്യുന്നവളേ

332) വാമനയനാ = സുന്ദരമായ നയനങ്ങളോട് കൂടിയവളേ

333) വാരുണീമദവിഹ്വലാ = സ്വാത്മാനന്ദമത്തയായിട്ടുള്ളവളേ

334) വിശ്വാധികാ = വിശ്വത്തെക്കാള്‍ ഉത്കൃഷ്ടയായവളേ

335) വേദവേദ്യാ = വേദങ്ങളാല്‍ അറിയപ്പെടാന്‍ യോഗ്യയായിട്ടുള്ളവളേ

336) വിന്ധ്യാചലാനിവാസിനീ = വിന്ധ്യാചലത്തില്‍ വസിക്കുന്നവളേ

337) വിധാത്രീ = വിധാചാവായിട്ടുള്ളവളേ

338) വേദജനനീ = വേദങ്ങളെ ജനിപ്പിച്ചവളേ

339) വിഷ്ണുമായാ = വിഷ്ണുഭഗവാന്റെ മായയായും നിലകൊള്ളുന്നവളേ

340) വിലാസിനീ = വിലാസത്തോട് കൂടിയവളേ

341) ക്ഷേത്രസ്വരൂപാ = ക്ഷേത്രം സ്വരൂപമായവളേ

342) ക്ഷേത്രേശീ = ക്ഷേത്രങ്ങള്‍ക്ക് ഈശ്വരിയായിട്ടുള്ളവളേ

343) ക്ഷേത്രക്ഷേത്രജ്ഞപാലിനീ = ക്ഷേത്രത്തെയും ക്ഷേത്രജ്ഞനെയും പാലിക്കുന്നവളേ

344) ക്ഷയവൃദ്ധിവിനിര്‍മ്മുക്താ = നാശവും വളര്‍ച്ചയും ഇല്ലാത്തവളേ (എങ്കിലും ദേവി സൃഷ്ടിച്ച എല്ലാ വസ്തുക്കള്‍ക്കും ഈ നാശം ഉണ്ടെന്നോര്‍ക്കുക)

345) ക്ഷേത്രപാല സമര്‍ച്ചിതാ = ക്ഷേത്രപാലനാല്‍ വേണ്ട വിധം അര്‍ച്ചിക്കപ്പെടുന്നവളേ

346) വിജയാ = വിജയിക്കുന്നത് ശീലമായവളേ

347) വിമലാ = ശുദ്ധയായിട്ടുള്ളവളേ

348) വന്ദ്യാ = വന്ദിക്കപ്പെടാന്‍ യോഗ്യതയുള്ളവളേ

349) വന്ദാരുജനവത്സലാ = വന്ദിക്കുന്ന ജനങ്ങളില്‍ വാത്സല്യമുള്ളവളേ

350) വാഗ്വാദിനീ = വാക്കുകൊണ്ട് വാദം നടത്താന്‍ ശക്തി നല്‍കുന്നവളേ
351. വാമകേശീ
1. വാമമായ കേശത്തേടു കൂടിയവള്‍. സുന്ദരമായ കേശമുള്ളവള്‍.
2. വാമകന്മാര്‍ക്ക്‌ ഈശ്വരനായവന്റെ പത്നി. ശിവനെ വേദവിരുദ്ധമായ വിധിയില്‍ ഉപാസിക്കുന്നവരുണ്ട്‌. അവര്‍ വാമന്മാര്‍ അഥവാ വാമകന്മാരാണ്‌.
352. വഹ്നിമണ്ഡലവാസിനീ
1. അഗ്നിമണ്ഡലത്തില്‍ വസിക്കുന്നവള്‍. മൂലാധാരം മുതല്‍ മണിപൂരം വരെ അഗ്നിമണ്ഡലമാണ്‌. അവിടെ വസിക്കുന്നവള്‍.
2. അഗ്നി എന്നതുകൊണ്ട്‌ മൂന്ന്‌ എന്ന സംഖ്യയെ സൂചിപ്പിക്കാറുണ്ട്‌. അപ്പോള്‍ മൂന്നു മണ്ഡലങ്ങളില്‍ വസിക്കുന്നവള്‍ എന്ന്‌ അര്‍ഥം വരും.
സോമസൂര്യാഗ്നിമണ്ഡലങ്ങളില്‍ വസിക്കുന്നവള്‍.

353. ഭക്തിമത്കല്‍പലതികാ
1. ഭക്തിയുള്ളവര്‍ക്ക്‌ കല്‍പ്പലതികയായിട്ടുള്ളവള്‍. കല്‍പലതികാ എന്നാല്‍ കല്‍പലത അതായത്‌ എന്തും സാധിച്ചുകൊടുക്കുന്ന വള്ളി.
2. ഭക്തിമത്കല്‍പന്മാര്‍ക്ക്‌ ലതികയായിട്ടുള്ളവള്‍. ഭക്തികുറഞ്ഞവര്‍ക്ക്‌ പടര്‍ന്നുപോകുന്ന വള്ളിപോലെ സംസാരത്തിന്‌ കാരണയായിട്ടുള്ളവള്‍.
3. ലതികാ എന്നതിന്‌ കസ്തൂരി എന്നൊരു അര്‍ഥം. കസ്തൂരി ആമോദം ഉണ്ടാക്കുന്നു. ഭക്തിമത്കല്‍പ്പന്മാര്‍ക്ക്‌ ഭക്തിയുടെ പൂര്‍ണതവരുത്തി ആമോദം ദാനം ചെയ്യുന്നു.

354. പശുപാശവിമോചിനീ
1. പശുക്കളുടെ പാശത്തെ വിമോചിപ്പിക്കുന്നവള്‍. വി ദ്യാഹീനരായ പശുക്കളുടെ ആശാപാശങ്ങള്‍ അഴിച്ചു കൊടുക്കുന്നവള്‍. അറിവില്ലാത്തവര്‍ക്കുണ്ടാകുന്ന ആശാ പാശങ്ങള്‍ അകറ്റി മോക്ഷത്തിലേക്ക്‌ നയിക്കുന്നവള്‍.
2. പശുപാശന്മാരെ മോചിപ്പിക്കുന്നവള്‍. പശുപനായ ശിവ നില്‍ ആശയുള്ളവരാണ്‌ പശുപാശന്മാര്‍. അവര്‍ക്ക്‌ മോ ക്ഷം കൊടുക്കുന്നവള്‍.
3. പശു എന്നതിന്‌ ജീവി എന്നൊരു അര്‍ഥം. പാശ ശബ്ദത്തിന്‌ പകിട എന്നും അര്‍ഥം വരാം. ജീവകളുടെ നേരെ പകിട ഇടുന്നവള്‍. ജീവികളുമായി ദ്യൂതു കളിക്കുകയാണ്‌ മായ.
4. പശു സാധകന്റെ ഒരു അവസ്ഥയാണ്‌. ആ സാധകന്‌ കെട്ടുകളഴിച്ച്‌ മേല്‍ഗതി കൊടുക്കുന്നവള്‍.
(തുടരും)
355. സംഹൃതാശേഷപാഷണ്ഡാ
1. സംഹൃതരായി അശേഷപാഷണ്ഡന്മാര്‍ യാതൊരു വളാല്‍ അവള്‍ സംഹൃതാശേഷ പാഷണ്ഡാ. വേദസമ്മതമല്ലാത്ത വിധത്തില്‍ കഴിയുന്ന
പാഷണ്ഡന്മാരെ എല്ലാം സംഹരിക്കുന്നവള്‍.

356. സദാചാരപ്രവര്‍ത്തികാ
1. സദാചാരത്തെ പ്രവര്‍ത്തിക്കുന്നവള്‍. എപ്പോഴും സദാചാരപ്രവൃത്തികള്‍ ചെയ്യുന്നവള്‍.
2. സദാചാരത്തിന് കാരണമായിട്ടുള്ളവള്‍.
3. എപ്പോഴും ചാരപ്രവൃത്തി ചെയ്യുന്നവള്‍. കര്‍മസാക്ഷികളെല്ലാം ഭഗവതിക്കു വേണ്ടി ജീവികളുടെ കര്‍മങ്ങള്‍ ചാരന്മാരെന്നപോലെ ശ്രദ്ധിച്ചുകൊണ്ടി രിക്കുന്നു.

357. താപത്രയാഗ്നിസന്ദഗ്ധസമാഹ്ലാദനചന്ദ്രികാ
1. താപത്രയങ്ങളാകുന്ന അഗ്നികളാല്‍ സന്തപ്തന്മാരായവരെ സമാഹ്ലാദിപ്പിക്കുന്ന ചന്ദ്രികയായിട്ടുള്ളവള്‍. ആധ്യാത്മികവും ആധിദൈവികവും ആധിഭൗതികവുമായ ദുഃഖങ്ങളില്‍ അഗ്നിയില്‍ പെട്ടെന്നപോലെ വേകുന്നവരെ ആഹ്ലാദിപ്പിക്കുന്ന നിലാവായിട്ടുള്ളവള്‍.

358. തരുണീ
1. നിത്യമായ താരുണ്യം ഭഗവതിക്കുള്ളതിനാല്‍ തരുണീ
2. പുതുത്‌ എന്നൊരു അര്‍ഥം തരുണ ശബ്ദത്തിനുണ്ട്‌. തരുണശബ്ദത്തിന്റെ സ്ത്രീലിംഗമാണ്‌ തരുണീ. നിത്യനൂതനത്വം ഭഗവതിക്കുണ്ട്‌.
359. താപസാരാദ്ധ്യാ
1. താപസരാല്‍ ആരാധിക്കപ്പെടുന്നവള്‍.
2. താപസാരത്തിന്റെ ആധ്യാ ഉള്ളവള്‍. താപസാരം എന്നാല്‍ ദുഃഖത്തിന്റെ ആകെത്തുക എന്നര്‍ഥം വരാം. അതായത്‌ സംസാരം. ഭക്തരുടെ സംസാരത്തെ കുറിച്ച്‌ ചിന്തയുള്ളവള്‍. ആധ്യാ എന്നതിന്‌ ചിന്താ എന്ന്‌ അര്‍ഥം.
360. തനുമധ്യാ
1. തനുവായിരിക്കുന്ന മധ്യത്തോടു കൂടിയവള്‍. ദേഹത്തിന്റെ മധ്യമാകുന്ന ഉദരഭാഗം കൃശമായിട്ടുള്ളവള്‍.
2. തനുമധ്യാ എന്ന പേരില്‍ അറിയപ്പെടുന്ന ദേവി.
3. തനുമധ്യാ എന്നൊരു വൃത്തമുണ്ട്‌. അതിന്റെ സ്വരൂപത്തിലുള്ളവള്‍. വൃത്തങ്ങളും ഛന്ദസ്സുകളും എല്ലാം ഭഗവതിയുടെ രൂപം തന്നെ ആണ്‌.

361. തമോപഹാ
1. തമസ്സിനെ അപഹാനം ചെയ്യുന്നവള്‍. ഇരുട്ട്‌ ഇല്ലാതാ ക്കുന്നവള്‍. പ്രകൃതിയാണ്‌ ഇരുട്ടുണ്ടാക്കുന്നതും ഇല്ലാതാ ക്കുന്നതും.
2. അവിദ്യയില്ലാതാക്കുന്നവള്‍.
362. ചിതിഃ
1. അവിദ്യയെ ഇല്ലാതാക്കുന്ന ജ്ഞാനമാണ്‌ ചിതി. അതിന്റെ സ്വരൂപമായിട്ടുള്ളവള്‍.
2. പ്രപഞ്ചം ഉണ്ടാക്കുന്ന വിഷയത്തില്‍ സ്വാതന്ത്ര്യമുള്ള ശക്തി.
363. തത്പദലക്ഷ്യാര്‍ഥാ
1. തത്‌ എന്ന പദത്തിന്റെ ലക്ഷ്യമാകുന്ന അര്‍ഥമായിട്ടു ള്ളവള്‍. മഹാവാക്യമായ തത്വമസി (തത്‌ ത്വം അസി – അത്‌ നീ ആണ്‌.) എന്നതിലെ തത്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്ന അര്‍ഥം ഭഗവതിയാണ്‌.
2. തത്പദലക്ഷ്യം അര്‍ഥമായിട്ടുള്ളവള്‍. തത്പദം എന്നാല്‍ ശിവപദം. ഭഗവതിയുടെ ലക്ഷ്യം എപ്പോഴും ശിവപദമാണ്‌. ശിവപദം ലക്ഷ്യമാകുന്നൂ എന്നതാണ്‌ ഏറ്റവും വലിയ സമ്പത്തായി ഭഗവതി കണക്കാക്കുന്നത്‌.
364. ചിദേകരസരൂപിണീ
1. ചിദേകരസം രൂപമായിട്ടുള്ളവള്‍. ചിത്തിന്‌ ജ്ഞാനം ആത്മാവ്‌ ചൈതന്യം എന്നെല്ലാം അര്‍ഥം പറയാമെങ്കിലും ആത്യന്തികമായി ഇതെല്ലാം ഒരു കാര്യത്തെ തന്നെ ആണ്‌ അര്‍ഥമാക്കുന്നത്‌. ഈ ചിത്ത്‌ ഏകരസം ആണ്‌. അത്‌ അനുഭവിച്ചവന്‌ വേറെ ഒന്നും തന്നെ രസിക്കാനായി അവശേഷി ക്കുന്നില്ല. എന്നാല്‍ അത്‌ അനുഭവിക്കാന്‍ വിഷമമുണ്ടോ എന്നാണെങ്കില്‍ രസമാണ്‌ എന്നു സൂചിപ്പിക്കുന്നു. ബാ ക്കിയുള്ള രസങ്ങള്‍ അനുഭവിക്കാതിരിക്കുക മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ.
365. സ്വാത്മാനന്ദലവീഭൂതബ്രഹ്മാദ്യാനന്തസന്തതിഃ
1. സ്വാത്മാനന്ദലവീഭൂതന്മാരായ ബ്രഹ്മാദ്യാനന്തസന്തതികളോട്‌ കൂടിയവള്‍. വേറൊന്നിന്റെ അപേക്ഷയില്ലാത്ത ആനന്ദമാണ്‌ സ്വാത്മാനന്ദം. അതിന്റെ ലവങ്കൊണ്ട്‌ അഥവാ സ്വല്‍പങ്കൊണ്ട്‌ ഉണ്ടാക്കപ്പെട്ടവരാണ്‌ ബ്രഹ്മാദികളായ കണക്കില്ലാത്ത സന്തതികള്‍. ആന്ദസ്വരൂപിണിയായ ഭഗവതിയുടെ വളരെ ചെറിയ അംശമാണ്‌ ബ്രഹ്മാവുതുടങ്ങിയവര്‍. ഒരു ബ്രഹ്മാവല്ല
അനേകകോടിബ്രഹ്മാണ്ഡജനനിയായതുകൊണ്ട്‌ അനവധിയാണ്‌ എന്ന്‌ സന്തതിശബ്ദം കൊണ്ട്‌ സൂചിപ്പിക്കുന്നു.
2. സ്വാത്മാനന്ദത്തിന്റെ ലവീഭൂതരാണ്‌ ബ്രഹ്മാദ്യനന്തസന്തതികള്‍. ലവശബ്ദത്തിന്‌ വിലാസം അഥവാ കളി എന്നൊരു അര്‍ഥം. സ്വാത്മാനന്ദത്തിന്റെ ഒരു കളിയാണ്‌ പല ബ്രഹ്മാണ്ഡങ്ങളിലുള്ള അനവധി ബ്രഹ്മാവുകളും അവരുടെ സൃഷ്ടിയും.
366. പരാ
1. പ്രളയത്തില്‍ എല്ലാം ലയിച്ചു കിടക്കുന്ന സമയത്ത്‌ കാലത്തിന്റെ പരിപാകം വരുമ്പോള്‍ ഒരു തുള്ളി വീഴുംപോലെ എന്തൊഒരു പ്രതിഭാസമുണ്ടാകുന്നു.
അതിന്‌ ബിന്ദു പാതം എന്നു പറയുന്നു. അങ്ങിനെ പതിയ്ക്കുന്ന തുള്ളി അഥവാ ബിന്ദു മൂന്നായി വിഭജിയ്ക്കപ്പെടുന്നു. ആ വിഭജനത്തിന്റെ ശബ്ദമാണ്‌
ശബ്ദബ്രഹ്മം. ശബ്ദബ്രഹ്മം എല്ലായിടത്തു നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും അവ്യക്തമാണ്‌. വാക്കു പറയാന്‍ ശ്രമിയ്ക്കുന്ന വ്യക്തിയുടെ പ്രാണങ്ങളുടെ പ്രവര്‍ത്തനത്താല്‍ മൂലാധാരത്തില്‍ ആ ശബ്ദബ്രഹ്മം ഉദിയ്ക്കുന്നു.
മൂലാധാരത്തില്‍ ഉദിച്ച ശബ്ദബ്രഹ്മത്തിന്റെ അവസ്ഥയാണ്‌ പരാ. ആ അവസ്ഥഭഗവതിയാണ്‌.
2. പരമമായ ആനന്ദാവസ്ഥാ എന്നും അര്‍ത്ഥമുണ്ട്‌. ഭഗവതി
പരമാനന്ദസ്വരൂപിണിയാണ്‌.
3. പരാതന്ത്രം എന്നൊരു തന്ത്രമുണ്ട്‌. അതില്‍ പ്രതിപാദിയ്ക്കപ്പെടുന്നവള്‍
ഭഗവതിയാണ്‌ എന്നുള്ളതിനാല്‍ പരാ.
367. പ്രത്യക്ചിതീരൂപാ
1. പ്രത്യക്ചിതി രൂപമായിട്ടുള്ളവള്‍. പ്രത്യക്‌ അഞ്ചതി അഥവാ പുറകോട്ടു ചുരുട്ടുന്നു എന്നാണ്‌ പ്രത്യക്ചിതിക്ക്‌ അര്‍ഥം. എന്നു വച്ചാല്‍ അന്തര്‍മുഖമാക്കുന്നു എന്നാണ്‌ ഇവിടെ ഭാവാര്‍ഥം. ബഹിര്‍മുഖത തീരെയില്ലാത്ത അവസ്ഥയാണ്‌ മുമ്പു പറഞ്ഞ പരാ എന്ന്‌ അവസ്ഥ. പരാ എന്ന നാമത്തിന്റെ വ്യാഖ്യാനമാണ്‌ ഈനാമം.
368. പശ്യന്തീ
1. കാണുന്നവള്‍. അന്തര്‍മുഖത്വം വിട്ട്‌ എല്ലാ ശബ്ദങ്ങളും എല്ലാ അര്‍ഥങ്ങളും കാണുന്ന അവസ്ഥയാണ്‌ ഇത്‌. ശബ്ദബ്രഹ്മത്തില്‍ ലയിച്ചിരിക്കുന്ന പറയുന്ന വാക്കിനെയും വാക്കിന്റെ അര്‍ഥത്തെയും തിരഞ്ഞെടുക്കുന്ന അവസ്ഥയാണ്‌ പശ്യന്തീ. മൂലാധാരത്തില്‍നിന്ന്‌ നാഭിയോളം ആണ്‌ ഇതിന്റെ സ്ഥാനം. സങ്കല്‍പ്പവികല്‍പ്പാത്മകമായ മനസ്സിനോടും വായുവിനോടും ചേര്‍ന്നാണ്‌ പശ്യന്തി പ്രവര്‍ത്തിക്കുന്നത്‌.
2. കാണുന്നവള്‍. സാക്ഷിരൂപേണ എല്ലാം കാണുന്നവള്‍.
(തുടരും)

369. പരദേവതാ
1. പരന്‍ ദേവതയായിട്ടുള്ളത്. പരന്‍ എന്നതിന് അന്യന്‍ എന്നും ദേവതാ എന്നതിന് ലക്ഷ്യം എന്നും അര്‍ഥം. അന്യന്‍ ലക്ഷ്യമായിട്ടുള്ളത്. വാക്കിന്റെ ലക്ഷ്യം അന്യനെ ബോധിപ്പിക്കലാണല്ലോ. പശ്യന്തീ എന്ന നില വരുമ്പോഴേക്കും ആ ലക്ഷ്യം വന്നു കഴിയും.
2. പരശബ്ദത്തിന് തത്പ്പരഎന്നും അര്‍ഥം ഉണ്ട്. ഭക്തരില്‍ താത്പര്യമുള്ള ദേവതാ.
3. ഏറ്റവും ഉന്നതയായ ദേവതാ.

370. മധ്യമാ
1. പശ്യന്തിയുടെയും വൈഖരിയുടെയും മധ്യത്തില്‍ വരുന്ന അവസ്ഥയായതുകൊണ്ട് മധ്യമാ.
2.നിശ്ചയാത്മികയായ ബുദ്ധി പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ വാക്കിന്റെ ഏതാണ്ട് പൂര്‍ണരൂപം വന്നു കഴിയും. നാഭിയില്‍നിന്ന് കണ്ഠത്തോളം ആണ് മധ്യമയുടെ സ്ഥാനം.
3. ഋതുമതീ. ഭഗവതി സ്ത്രീസ്വരൂപയായതിനാല്‍ ഋതുവുള്ളവളാണ്.
4. യൗവ്വനയുക്താ.
5. നിഷ്പക്ഷാ. ഭഗവതിക്ക് എല്ലാവരും ഒരുപോലെ ആണ്.

371. വൈഖരീരൂപാ
1. വിശേഷേണ ഖരതയെ അഥവാ കട്ടിയുള്ള അവസ്ഥയെ പ്രപിച്ചത്‌ വിഖരം. അതിന്റെ ഭാവമുള്ളവള്‍ വൈഖരീ. അത്‌ രൂപമായിട്ടുള്ളവള്‍. ശബ്ദബ്രഹ്മത്തിന്റെ കട്ടിയായ രൂപമാണ്‌ വൈഖരീ. കണ്ഠം മുതല്‍ മേല്‍പ്പോട്ടാണ്‌ വൈഖരിയുടെ സ്ഥാനം.
2. വൈ ഖരം രാതി ഇതി വൈഖരീ. നിശ്ചയമായും കര്‍ണ്ണവിവരത്തിലേയ്ക്കു പോകുന്നു എന്നതിനാല്‍ വൈഖരീ. നമ്മുടെ കര്‍ണ്ണത്തിലെത്തുന്ന ശബ്ദങ്ങളെല്ലാം ഭഗവതിതന്നെ ആണ്‌.
3. വിഖരന്‍ എന്ന വായുവിനാല്‍ പ്രേരിപ്പിയ്ക്കപ്പെടുന്നൂ എന്നതിനാല്‍ വൈഖരീ. വിഖരന്‍ യോഗശാസ്ത്രത്തില്‍ പറയപ്പെടുന്ന ഒരു വായുവാണ്‌.

372. ഭക്തമാനസഹംസികാ
1. ഭക്തന്മാരുടെ മനസ്സില്‍ ഹംസികയായിട്ടുള്ളവള്‍. വാക്കിനെ ഭജിയ്ക്കുന്നവരുടെ മനസ്സില്‍ ഹംസികയായിട്ടുള്ളവള്‍. കേള്‍ക്കുന്നവരുടെ മനസ്സിലേയ്ക്ക്‌ വാക്ക്‌ മാനസസരസ്സിലേയ്ക്ക്‌ ഹംസത്തേപ്പോലെ ചെന്നു ചേരുന്നു.
2. ഭക്തന്മാരുടെ മനസ്സാകുന്ന ഹംസമായിട്ടുള്ളവള്‍. പാലും വെള്ളവും കൂട്ടിക്കൊടുത്താല്‍ ഹംസം അതില്‍നിന്ന്‌ പാലുമാത്രം വേര്‍തിരിച്ച്‌ കഴിയ്ക്കും എന്ന്‌ കവിസങ്കല്‍പ്പം. ദേവീമയമായിട്ടുള്ള മനസ്സുള്ള ഭക്തര്‍ ഗുണദോഷമിശ്രിതമായ ഈ ലോകത്തില്‍നിന്ന്‌ ഗുണംമാത്രം സ്വീകരിയ്ക്കുന്നു.

373. കാമേശ്വരപ്രാണനാഡീ
1. കാമേശ്വരന്റെ പ്രാണനാഡിയായിട്ടുള്ളവള്‍. പരമശിവന്റെ ജീവനാഡിയായിട്ടുള്ളവള്‍.

374. കൃതജ്ഞാ
1. കൃതമായ എല്ലാം അറിയുന്നവള്‍. ലോകത്തുള്ളവരെല്ലാം ചെയ്യുന്ന പുണ്യങ്ങളും പാപങ്ങളും എല്ലാം അറിയുന്നവള്‍.
2. ഉപകാരം ചെയ്തത് മറക്കാത്തവള്‍. പ്രത്യുപകാരം ചെയ്യുന്നവള്‍
3. കൃതയുഗത്തിലേതുപോലെ പൂര്‍ണജ്ഞാനം ഉള്ളവള്‍.
4. ദ്യൂതക്രീഡയില്‍ കൃതം ത്രേതാ ദ്വാപരം കലി എന്നു വിധത്തില്‍ നാലു ദ്യൂതങ്ങള്‍ ഉണ്ടത്രേ. അതില്‍ കൃതം ജയിച്ചാല്‍ മറ്റുള്ളവയെല്ലാം അതിലടങ്ങുമെന്നു കാണുന്നു. ഭഗവതിക്ക് കൃതം അറിയാം. അതിനാല്‍ ശിവനുമായുള്ള ദ്യൂതക്രീഡയില്‍ എപ്പോഴും ഭഗവതിക്കാണത്രേ ജയം.

375. കാമപൂജിതാ
1. കാമദേവനാല്‍ പൂജിക്കപ്പെടുന്നവള്‍
2. കാമത്തിനായിക്കൊണ്ട് പൂജിക്കപ്പെടുന്നവള്‍. ജനങ്ങള്‍ ആഗ്രഹങ്ങള്‍ സാധിക്കാനായി ഭഗവതിയെ പൂജിക്കാറുണ്ട്.
3. കാമത്തിന് ധാരാളം അഥവാ യഥേഷ്ടം എന്ന് അര്‍ഥമുണ്ട്. ഭഗവതിയെ ധാരാളം ആളുകള്‍ യഥേഷ്ടം പൂജിക്കുന്നുണ്ട്.
(തുടരും)

376. ശൃംഗാരരസസംപൂര്‍ണ്ണാ
1. ശൃങ്ഗാരരസം കൊണ്ട്‌ സംപൂര്‍ണ്ണാ. ശിവനും ശക്തിയും തമ്മിലുള്ള വ്യവഹാരമാണ്‌ ഈ പ്രപഞ്ചം. ശിവന്‍ ആകര്‍ഷിയ്ക്കപ്പെടുന്ന വിധത്തിലുള്ള ശക്തിയുടെ ഭാവങ്ങളെല്ലാം ശൃങ്ഗാരഭാവങ്ങളാണ്‌. ആ ശൃങ്ഗാരരസങ്ങള്‍കൊണ്ട്‌ സംപൂര്‍ണ്ണയാണ്‌ ഭഗവതി.
2. ശൃങ്ഗം എന്നതിന്‌ ഉന്നതം എന്നും ആരശബ്ദത്തിന്‌ കവാടം എന്നും അര്‍ത്ഥം ഉണ്ട്‌. ഉന്നതിയുടെ കവാടവും സംപൂര്‍ണ്ണതയും ആയിട്ടുള്ളവള്‍. ഏറ്റവും ഉന്നതിമോക്ഷംതന്നെ. അതിലേയ്ക്കുള്ള കവാടവും സമ്പൂര്‍ണ്ണമായ മോക്ഷവും ഭഗവതിതന്നെ ആണ്‌. മോക്ഷത്തിലേയ്ക്കുള്ള വഴി അതായത്‌ ഉപാസനയും
ലക്ഷ്യമായ മോക്ഷവും ഭഗവതിതന്നെ ആണ്‌.

377. ജയാ
1. ജയമെല്ലാം ഭഗവതിയുടെ സ്വരൂപമായതിനാല്‍ ജയ.
2. മഹാഭാരതസ്വരൂപാ
3. ദുര്‍ഗ്ഗാ

378. ജാലാന്തരസ്ഥിതാ
1. ജാലാന്തരപീഠത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ജലാന്തര്‍ എന്നസ്ഥലത്ത്‌ ഒരു ശക്തിപീഠം ഉണ്ട്‌. അവിടത്തെ ദേവി.
2. ജാലം എന്നാല്‍ സമൂഹം. ജാലത്തെ ധരിച്ച്‌ സ്ഥിതിചെയ്യുന്നവള്‍. സമൂഹങ്ങളെ
എല്ലാം ധരിച്ചുകൊണ്ടിരിയ്ക്കുന്നത്‌ ഭഗവതിയാണ്‌.
3. ജാലം എന്നതിന്‌ ജനല്‍ എന്നൊരു അര്‍ത്ഥം. അത്‌ പിടിച്ചുകൊണ്ടിരിയ്ക്കുന്നവള്‍.
മോക്ഷത്തിലേയക്കുള്ള ജനല്‍ നിയന്ത്രിയ്ക്കുന്നവള്‍.

379. ഓഡ്യാണപീഠനിലയാ
1. ദക്ഷയാഗത്തിനു ശേഷം ക്ഷോഭം സഹിക്കാതെ ശിവന്‍ സതീദേവിയുട ദേഹം എടുത്ത്‌ താണ്ഡവനൃത്തം നടത്തി. നൃത്തം നിര്‍ത്താത്തതിനാല്‍
ലോകത്തിനെല്ലാം വിഷമതകള്‍ വന്നു പെട്ടപ്പോള്‍ വിഷ്ണുഭഗവാന്‍ ചക്രം കൊണ്ട്‌ സതീദേവിയുടെ ശരീരം മുറിച്ചുതുടങ്ങി. ഓരോരോ ഭാഗങ്ങള്‍
വീണ സ്ഥലങ്ങളെല്ലാം ശക്തിപീഠങ്ങളായി. അതില്‍ ഓഡ്യാണഭാഗം അതായത്‌ അരഞ്ഞാണ്‍ കെട്ടുന്ന ഭാഗം വീണസ്ഥലം ഓഡ്യാണപീഠമായി. കാഞ്ചീപുരമാണ്‌ ഈ പീഠം എന്നു കാണുന്നു.

380. ബിന്ദുമണ്ഡലവാസിനീ
1. ബിന്ദുമണ്ഡലത്തില്‍ വസിക്കുന്നവള്‍. പ്രണവത്തിന്റെ ഏഴ്‌ ഭാഗങ്ങളില്‍ ഒന്നാണ്‌ ബിന്ദു. ഈ ബിന്ദുവിന്‌ നാലുകലകള്‍ ഉണ്ട്‌. (അഞ്ചായിട്ടും കാണുന്നുണ്ട്‌) മണ്ഡലം എന്നാല്‍ കൂട്ടം. ബിന്ദുകലകളുടെ കൂട്ടത്തില്‍ വസിക്കുന്നവള്‍. ഇവിടെയാണ്‌ പരബ്രഹ്മസ്വരൂപിണി ഈശ്വരന്റെയും ഈശ്വരന്റെ വൃത്തിയായ മായയുടെയും അവസ്ഥയിലെത്തുന്നത്‌.
2. ബിന്ദു എന്നതിന്‌ ശുക്ലം എന്നൊരു അര്‍ഥം. ബ്രഹ്മരന്ധ്രത്തിലാണ്‌ ശുക്ലത്തിന്റെ സ്ഥാനം. മണ്ഡലം എന്നതിന്‌ സ്ഥാനം എന്നൊരു അര്‍ഥം ഉണ്ട്‌. ബിന്ദുവിന്റെ സ്ഥാനത്ത്‌ വസിക്കുന്നവള്‍. ബ്രഹ്മരന്ധ്രത്തില്‍ വസിക്കുന്നവള്‍.
3. ശൂന്യം എന്നത്‌ ബിന്ദുവിന്റെ മറ്റൊരു അര്‍ഥമാണ്‌. ശൂന്യസ്ഥാനത്ത്‌ വസിക്കുന്നവള്‍. പ്രളയകാലത്ത്‌ എല്ലാം ഉള്‍വലിഞ്ഞ സമയത്തും ഉള്ളത്‌ ഭഗവതിമാത്രമാണ്‌.

381. രഹോയാഗക്രമാരാദ്ധ്യാ
1. രഹസ്സില്‍ ഉള്ളയാഗക്രമം കൊണ്ട്‌ ആരാധിയ്ക്കപ്പെടേവള്‍. ഭഗവതിയെ ആരാധിയ്ക്കല്‍ വളരെ രഹസ്യമായി ചെയ്യേണ്ടതാണ്‌. പൂജ ആത്യന്തികമായി മോക്ഷത്തിനുള്ളതാണ്‌. മോക്ഷം മറ്റൊരു വസ്തുവുമായോ മറ്റൊരുവ്യക്തിയുമായോ ബന്ധമുണ്ടാകാന്‍ യാതൊരു സാദ്ധ്യതയും ഇല്ലാത്തതായതുകൊണ്ട്‌ അത്‌ പരമരഹസ്യമാകാന്‍ മാത്രമേ വഴിയുള്ളൂ.
2. രഹസ്സ്‌ എന്നതിന്‌ രതി എന്ന്‌ അര്‍ത്ഥമുണ്ട്‌. രതിയാകുന്ന യാഗം കൊണ്ട്‌ ആരാധിയ്ക്കപ്പെടേണ്ടവള്‍. പഞ്ചമകാരപൂജയില്‍ രതി അഥവാ മൈഥുനം ഒരു
ഉപഹാരമാണ്‌.
3. രണ്ട്‌ എന്ന്‌ ഭാവം മറന്നു പോകുന്ന ഒരവസ്ഥ രതിയിലുണ്ടാകും. ആ അവസ്ഥ അനുസന്ധാനം ചെയ്യുക എന്ന യാഗക്രമം ഭഗവത്പ്രാപ്തിയായ മോക്ഷത്തിലെ ത്തിയ്ക്കും എന്നുള്ളതുകൊണ്ടും രഹോയാഗ ക്രമാരാദ്ധ്യയാകുന്നു.

382. രഹസ്തപര്‍പ്പണതര്‍പ്പിതാ
1. രഹസ്യമായി തര്‍പ്പിക്കുന്നതുകൊണ്ട്‌ തര്‍പ്പിക്കപ്പെടുന്നവള്‍. രഹസ്യമായി സേവിച്ചാല്‍ മാത്രം സന്തോഷിക്കുന്നവള്‍. മറ്റ്‌ എല്ലാകാര്യങ്ങളില്‍നിന്നും അകന്ന്‌ ഭഗവതിയുടെ സന്തോഷം മാത്രം ലക്ഷ്യമായുള്ളവരില്‍ ഭഗവതി വളരെ വേഗം പ്രസാദിക്കുന്നു.

383. സദ്യഃപ്രസാദിനീ
1. പെട്ടെന്ന്‌ പ്രാസദിക്കുന്നവള്‍. അമ്മയെപ്പോലെ പെട്ടെന്ന്‌ പ്രാസദിക്കുന്നവര്‍ വേറെ ആരാണുള്ളത്‌.
2. പ്രസാദം എന്നതിന്‌ പരിശുദ്ധി എന്ന്‌ ഒരര്‍ഥം ഉണ്ട്‌. കോടാനുകോടി ജീവികള്‍ നിത്യവും മരിക്കുകയും ജനിക്കുകയും ചെയ്യുന്നു. അവരുടെ എല്ലാം അമ്മയായ പ്രകൃതീദേവിക്ക്‌ മരണത്തന്റെയോ ജനനത്തിന്റെയോ അശുദ്ധി ഒരു നിമിഷം പോലും നീണ്ടുനില്‍ക്കുന്നില്ല.
3. പ്രസാദം എന്നതിന്‌ തെളിച്ചം എന്നൊരു അര്‍ഥം. രാത്രി ഇരുണ്ടുനില്‍ക്കുന്ന പ്രകൃതി പ്രഭാതത്തില്‍ വളരെവേഗം തെളിച്ചമുള്ളതായിത്തീരുന്നു.

384. വിശ്വസാക്ഷിണീ
1. വിശ്വത്തിന്റെ സാക്ഷിണീ. വിശ്വം മുഴുവന്‍സാക്ഷിരൂപത്തില്‍ കണ്ടുകൊണ്ടിരിക്കുന്നവള്‍.
2. വിശ്വമാകുന്ന സാക്ഷീരൂപത്തില്‍ ഉള്ളവള്‍. ജാഗ്രദവസ്ഥയില്‍ സാക്ഷീരൂപത്തിലുള്ള ആത്മാവിനെ വിശ്വന്‍ എന്നു പറയുന്നു. അത്‌ ഭഗവതിതന്നെയാണ്‌.
385. സാക്ഷിവര്‍ജിതാ
1. സാക്ഷിയല്ലാത്തവള്‍. ഭഗവതിയല്ലാതെ വേറെ ഒന്നും ഇല്ല എന്നുള്ളതിനാല്‍ ഭഗവതിയുടെ ചെയ്തികള്‍ക്ക്‌ ഒരു സാക്ഷിയുണ്ടാകില്ല.
2. സാക്ഷീ എന്നതിന്‌ പരമേശ്വരന്‍ എന്ന്‌ അര്‍ഥം വരാം. കാമദഹനത്തിനുശേഷം പരമേശ്വരന്‍ മറഞ്ഞു പോയപ്പോഴുള്ള പാര്‍വ്വതിയുടെ അവസ്ഥയാണ്‌ സാക്ഷിവര്‍ജിതാ.

386. ഷഡംഗദേവതായുക്താ
1. ഷഡംഗങ്ങളാകുന്ന ദേവതകളോടു യുക്താ. ഹൃദയം ശിരസ്സ്‌ ശിഖാ കവചം നേത്രം അസ്ത്രം എന്നിങ്ങനെ ആറ്‌ അംഗങ്ങള്‍ സാധാരണ മൂലമന്ത്രങ്ങള്‍ക്കുണ്ടാകും. ഈ അംഗങ്ങള്‍ തന്നെ ആവരണദേവതാസ്വരൂപത്തില്‍ ദേവനുചുറ്റും പൂജിക്കപ്പെടു കയും ചെയ്യുന്നുണ്ട്‌. അങ്ങനെ ആവരണ ദേവതാ സ്വരൂപത്തി ലുള്ള ഷഡംഗദേവതകളോടു കൂടിയവള്‍.
2. ജ്ഞാനം സന്തോഷം നിത്യത സ്വാതന്ത്ര്യം അവിഘ്നം വൈഭവം എന്നീ ആറുഗുണങ്ങളുള്ളവനാണ്‌ ഈശ്വരസ്വരൂപത്തിലുള്ള പരമശിവന്‍. ആ പരമശിവനോട്‌ ചേര്‍ന്നിരിക്കുന്നവള്‍.
3. ശിക്ഷാ വ്യാകരണം ഛന്ദസ്സ്‌ നിരുക്തം ജ്യോതിഷം കല്‍പ്പം എന്നിവ വേദാംഗങ്ങളാണ്‌. ഈ ആറംഗങ്ങള്‍ ഉള്ള സ്വരൂപത്തോടുകൂടിയവള്‍ എന്ന അര്‍ഥത്തില്‍ വേദസ്വരൂപാ.

387. ഷാഡ്ഗുണ്യപരിപൂരിതാ
1. ഷാഡ്ഗുണ്യത്താല്‍ പരിപൂരിതാ. ഐശ്വര്യം, ധര്‍മം, യശസ്സ്‌, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ പുരാണപ്രസിദ്ധമായ ആറുഗുണങ്ങളുടെ കൂട്ടം കൊണ്ട്‌
പരിപൂരിതാ.
2. സന്ധി, വിഗ്രഹം, യാനം, ആസനം, വൈരീഭാവം, സമാശ്രയം എന്നീ രാജാക്കന്മരുടെ ആറുതരം ഗുണങ്ങളുള്ളവള്‍, ലോകരാജ്ഞിയായ ഭഗവതിക്ക്‌
ഈ ഗുണങ്ങള്‍ ഉണ്ടായിരിക്കും.

388. നിത്യക്ലിന്നാ
1. എല്ലായ്പ്പോഴും ക്ലിന്നയായിട്ടുള്ളവള്‍. ക്ലിന്നാ എന്നതിന്‌ ആര്‍ദ്രാ എന്നര്‍ഥം. ഭഗവതി ദയകാരണം എപ്പോഴും ആര്‍ദ്രയാണ്‌.
2. തൃതീയാതിഥി്ക്ക്‌ നിത്യക്ലിന്നാ എന്നു പേരുണ്ട്‌.
389. നിരുപമാ
1. ഉപമയില്ലാത്തവള്‍. ഭഗവതിയെ ഉപമിക്കാന്‍ മറ്റൊരു വസ്തുവും ഇല്ല. 2. അത്യുത്തമാ.

390. നിര്‍വ്വാണസുഖദായിനീ
1. നിര്‍വ്വാണസുഖത്തെ ദാനം ചെയ്യുന്നവള്‍. ബാണം അഥവാ വാണം എന്നാല്‍ ശരീരം. ശരീരമില്ലാത്ത അവസ്ഥയിലെ സുഖം തരുന്നവള്‍ എല്ലാദുഃഖങ്ങള്‍ക്കും
കാരണം ശരീരമാണ്‌. ശരീരമില്ലാത്ത അവസ്ഥ മോക്ഷാവസ്ഥതന്നെ ആണ്‌. അത്‌ തരുന്നവള്‍.
391. നിത്യാഷോഡശികാരൂപാ
1. ഓരോ തിഥികള്‍ക്കും ഓരോ നിത്യകളുണ്ട്‌. അവ ആകെ പതിനാറാണ്‌. കാമേശ്വര്യാദികള്‍ എന്നു പറയപ്പെടുന്ന അവകളും ഭഗവതിയുടെ അംശങ്ങള്‍ തന്നെ ആണ്‌.
2. നിത്യശബ്ദത്തിന്‌ നിശ്ചയം എന്ന ബോധംവരുത്തുന്ന ഒരര്‍ഥം ഉണ്ട്‌. അതിരാത്രയാഗത്തിനുള്ള ഒരു സ്തുതി ഷോഡശീ എന്ന്‌ അറിയപ്പെടുന്നു. ഷോഡശീ സ്തുതി സമയത്ത്‌ യാഗശാലയില്‍ എല്ലാ ദേവതകളും നിറഞ്ഞു നില്‍ക്കും എന്നാണ്‌ സങ്കല്‍പ്പം. അത്ര പ്രധാനപ്പെട്ട ഷോ ഡശീസ്തുതിയും നിശ്ചയമായും ഭഗവതിതന്നെ ആണ്‌.

392. ശ്രീകണ്ഠാര്‍ധശരീരിണീ
1. ശ്രീ എന്നതിന്‌ വിഷം എന്ന്‌ അര്‍ഥമുണ്ട്‌. അപ്പോള്‍ ശ്രീകണ്ഠന്‍ എന്നതിന്‌ ശിവന്‍ എന്ന്‌ അര്‍ഥം വരും. ശിവന്റെ അര്‍ധാംഗിനീ.
2. ശ്രീകണ്ഠശബ്ദത്തിന്‌ അകാരം എന്ന്‌ അര്‍ഥമുണ്ട്‌. അകാരം തന്നെ ആണ്‌ വൈഖരിയാകുന്നത്‌. അതിനാല്‍ അകാരത്തിന്റെ മറുഭാഗമാണ്‌ ഭാഗമാണ്‌
വൈഖരി. അതിനാല്‍ ശ്രീകണ്ഠാര്‍ദ്ധശരീരിണി

393. പ്രഭാവതീ
1. പ്രഭയുള്ളവള്‍.
2. അണിമാദി സിദ്ധികളുള്ളവള്‍.

394, പ്രഭാരൂപാ
1. പ്രകാശസ്വരൂപാ
2. ഇതിനു മുമ്പുള്ള നാമമാണ്‌. പ്രഭാവതീ എന്നതുകൊണ്ട്‌ പ്രഭയുള്ളവള്‍ ഭഗവതിയാണെന്നു പറഞ്ഞു. ഈ നാമം കൊണ്ട്‌ പ്രഭയും ഭഗവതിയാണെന്നു
പറയുന്നു. ഗുണിയും ഗുണവും ഭഗവതിതന്നെ ആണ്‌.
395, പ്രസിദ്ധാ
1. പ്രസിദ്ധിയുള്ളവള്‍. ഭഗവതിയേപ്പോലെ പ്രസിദ്ധിയുള്ളത്‌ വേറെ ആര്‍ക്കും തന്നെ ഇല്ല.
2. പ്രകര്‍ഷേണ സിദ്ധാ. ഭഗവതി എല്ലാവരുടേയും ആത്മാവായതിനാല്‍ എല്ലാവര്‍ക്കും എല്ലായ്പ്പോഴും കിട്ടിയിട്ടുള്ളവളാണ്‌.

396. പരമേശ്വരീ
1. പരമയായ ഈശ്വരീ. ഈശ്വരീ എന്നാല്‍ അധീശാ എന്നര്‍ഥം. ഭഗവതിക്ക്‌ തന്നെ ആണ്‌ എല്ലാറ്റിലും മേലെ അധീശത്വമുള്ളത്‌.
2. പരമേശ്വരന്റെ പത്നീ.
397. മൂലപ്രകൃതിഃ
1. മൂലത്തിന്റെ പ്രകൃതിയായിട്ടുള്ളവള്‍. മൂലമെന്നാല്‍ മൂ ലമന്ത്രം. മൂലമന്ത്രം ഉണ്ടാകാന്‍ കാരണമായിട്ടുള്ളവള്‍.
2. എല്ലാ പ്രകൃതിക്കും കാരണമായിട്ടുള്ളവള്‍.
3. സാംഖ്യശാസ്ത്രത്തില്‍ ബുദ്ധി അഹങ്കാരം അഞ്ചു തന്മാത്രകള്‍ എന്നിങ്ങനെ ഏഴു പ്രകൃതിവികൃതികളുണ്ട്‌. അവയ്ക്ക്‌ കാരണമായ മൂലപ്രകൃതി.
4. എല്ലാറ്റിനും മൂലമായ ബ്രഹ്മം പ്രകൃതിയായിട്ടുള്ളവള്‍.

398. അവ്യക്താ
1. പ്രകൃതീ.
2. വ്യക്തയല്ലാത്തവള്‍. ഭഗവതിയെ കുറിച്ച്‌ വ്യക്തമായി അറിയാന്‍ കഴിയുകയേ ഇല്ല.
3. സമഷ്ടിസ്വരൂപാ. വേര്‍തിരിഞ്ഞതിനെ വ്യഷ്ടി എന്നും വേര്‍തിരിയാതെ ഉള്ളതിനെ
സമഷ്ടി എന്നും പറയുന്നു. പ്രത്യേകം അസ്തിത്വമുള്ള ഒന്നിനെ മാത്രമേ നമുക്ക്‌ വ്യക്തമായി തിരിച്ചറിയാന്‍ പറ്റുകയുള്ളൂ. എല്ലാം ചേര്‍ന്നുള്ള സമഷ്ടിസ്വരൂപമായ
ഈ പ്രപഞ്ചം നമുക്ക്‌ അവ്യക്തമാണ്‌.
4. അഹങ്കാരമുള്ളപ്പോഴാണ്‌ വ്യക്തിയുണ്ടാകുന്നത്‌. അതിനാല്‍ വ്യക്തമായിട്ടുള്ളതെല്ലാം അഹങ്കാരബന്ധമുള്ളതാണ്‌. സാങ്ഖ്യശാസ്ത്രപ്രകാരം
അഹങ്കാരത്തിന്‌ മുന്നെ ഉണ്ടാകുന്നത്‌ ബുദ്ധി എന്നത്‌ മഹത്‌ തത്വമാണ്‌. അതു പ്രകാരം മഹതത്വത്തിനെ അവ്യക്തം എന്നു പറയാം. അതിനാല്‍ മഹതത്താസ്വരൂപാ.
5. വിഷ്ണുസ്വരൂപാ എന്നും അര്‍ത്ഥം പറയാം. എല്ലാതിലും വ്യാപിച്ചു കിടക്കുകയും എന്നാല്‍ വ്യക്തമല്ലാതിരിയ്ക്കുകയും വിഷ്ണുവിന്റെ സ്വഭാവമാണ്‌.

399. വ്യക്താവ്യക്തസ്വരൂപിണീ
1. വ്യക്തങ്ങളും അവ്യക്തങ്ങളുമായ എല്ലാ രൂപങ്ങളും ഭഗവതിയുടേതു തന്നെ. പ്രപഞ്ചത്തിന്റെ നമുക്ക് അനുഭവിക്കാന്‍ പറ്റുന്ന ചെറിയ ഭാഗവും അതിനപ്പുറ ത്തുള്ളതും ഭഗവതിയുടെ രൂപം തന്നെ ആണ്.
2. സമഷ്ടിയായ പ്രപഞ്ചത്തില്‍നിന്ന് ഉണ്ടായി കുറച്ചു കാലത്തിന് നമുക്ക് വ്യക്തമായി പിന്നീട് സമഷ്ടിയില്‍ ലയിച്ചുപോയി അവ്യക്തമാകുന്നവയാണ് നമുക്ക് പരിചയമുള്ള എല്ലാം. എല്ലാം ഭഗവതിയുടെ രൂപം തന്നെ.
പ്രകൃതിയില്‍നിന്നുണ്ടായ കുറച്ചുകാലം പ്രകൃതിയില്‍ നിലനിന്ന് പ്രകൃതിയില്‍ മറഞ്ഞുപോകുന്ന വിഷയങ്ങളില്‍ വിഷമിക്കേണ്ടതില്ലെന്ന അവ്യക്താദീനി
ഭൂതാനി വ്യക്തമദ്ധ്യാനി ഭാരത. അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ എന്ന ശ്രീകൃഷ്ണഭഗവാന്റെ ഗീതാ വചനത്തെ ഈ നാമം ഓര്‍മിപ്പിക്കുന്നു.
3. മുക്തന്മാര്‍ക്ക് വ്യക്തമായവളും സംസാരികള്‍ക്ക് അവ്യക്തമായവളും.
4. വ്യക്തരൂപിണീ, വ്യക്താവ്യക്തരൂപിണീ, അവ്യക്ത രൂപിണീ എന്നും എടുക്കാം. അപ്പോള്‍ സ്ഥൂല സൂക്ഷ്മപരരൂപങ്ങള്‍ ഉള്ളവള്‍ എന്നര്‍ഥമാകും.

401. വിവിധാകാരാ
1. അനവധിവിധത്തിലുള്ള ആകാരങ്ങളുള്ളവള്‍. ലോകത്തിലുള്ള പലതരം
രൂപങ്ങളെല്ലാം ഭഗവതിയുടെ രൂപങ്ങള്‍ തന്നെ ആണ്‌.
2. ആകാരം എന്നതിന്‌ സൂചനാ എന്നൊരു അര്‍ത്ഥം. ജീവികളെ സംബന്ധിച്ചിടത്തോളം ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ളമാര്‍ക്ഷങ്ങള്‍ സൂചിപ്പിച്ചുതരുന്നവള്‍. പ്രകൃതീദേവി ആവിധത്തിലുള്ള സൂചനകള്‍ നിറഞ്ഞവളാണ്‌.
3. ആകരത്തിന്‌ ഇങ്ഗിതം എന്നും അര്‍ത്ഥമുണ്ട്‌. നിരവധി ഇങ്ഗിതങ്ങള്‍ അഥവാ സങ്കല്‍പ്പങ്ങള്‍ നിറഞ്ഞതാണ്‌ ലോകം. ഞാനൊരു ഭക്തനാണ്‌ എന്ന സങ്കല്‍പ്പം കാരണം എനിയ്ക്ക്‌ ഭക്തിയ്ക്ക്‌ നിരക്കാത്തതൊന്നും ചെയ്യാന്‍ പറ്റാതെ വരുന്നു. ഒരു ആറ്റത്തിന്‌ ഇത്ര ഇലക്ട്രോണം പ്രോട്ടോണും എല്ലാം എല്ലാംചേര്‍ന്നതാണ്‌ എന്ന സങ്കല്‍പ്പം വളരെ ദൃഢമാകയാല്‍ അത്‌ അതുതന്നെയായി നില്‍ക്കാന്‍ കാരണമാകുന്നു. അങ്ങനെ അനവധിസങ്കല്‍പ്പങ്ങള്‍ നിറഞ്ഞവളാണ്‌ ഈ പ്രകൃതീ ദേവി.
4. ആകാരശബ്ദത്തിന്‌ ആകരം എന്നും അര്‍ത്ഥം വരാം. ആകരം എന്നാല്‍ സമൂഹം, ശ്രേഷ്ഠം, ഇരിപ്പിടം ധാതുരത്നാദികള്‍ വിളയുന്ന ഖാനി എന്നെല്ലാം അര്‍ത്ഥമുണ്ട്‌. വിവിധ സമൂഹങ്ങളും, വിവിധ ശ്രേഷ്ഠതകളും, വിവിധസ്ഥാനങ്ങളും നിറഞ്ഞതാണ്‌ ഈ പ്രകൃതീദേവി. രത്നം സ്വര്‍ണ്ണം മുതലായ ശ്രഷ്ഠവസ്തുക്കളുടെ

518. വരദാദിനിഷേവിതാ
1. വരദാ മുതലായ നാലുദേവതകളാല്‍ സേവിക്കപ്പെടുന്നവള്‍. സാകിനീ എന്ന മൂലാധാരദേവതയെ സേവിക്കുന്നവരാണ് വരദാദികള്‍.
2. വരദകളില്‍ ആദ്യം സേവിക്കപ്പെടേണ്ടവള്‍ എന്നും ആകാം. വരം തരുന്നവരില്‍ ഏറ്റവും മുന്നെ നില്‍ക്കുന്നത് ഭഗവതി തന്നെ.കനിയുമാണ്‌ പ്രകൃതീദേവി

556. കാത്യായനീ
1. അസുരരോട് യുദ്ധം ചെയ്യാന്‍ എല്ലാ ദേവന്മാരുടേയും ചൈതന്യം സ്വീകരിച്ച ഭഗവതിയെ കാത്യായനീ എന്നു പറയുന്നു.
2. കതന്‍ എന്ന ഋഷിയുടെ പുത്രി എന്ന അര്‍ത്ഥത്തില്‍ കാത്യനീ എന്നു പറയുന്നു.

557. കാലഹന്ത്രീ
1. കാലനെ ഹനിക്കുന്നവള്‍. മരണകാരണമായ കാലനെ ഇല്ലാതാക്കുന്നവള്‍. മോക്ഷപദത്തിലെത്തിയവനെ സംബന്ധിച്ചിടത്തോളം കാലന്‍ ഇല്ല. ഭക്തരെ മോക്ഷത്തിലേയ്ക്ക് എത്തിക്കുന്നത് ഭഗവതിയാണ്.
2. കാലനെ ഹനിച്ചവന്റെ ഭാര്യ. ശിവന്‍ കാലനെ ഇല്ലാതാക്കി എന്ന് പുരാണപ്രസിദ്ധം.
3. കാലത്തെ ഇല്ലാതാക്കുന്നവള്‍. ആത്യന്തികപ്രളയത്തില്‍ കാലം ഇല്ലാതാകും. ആത്യന്തികപ്രളയം ഉണ്ടാക്കുന്നത് ഭഗവതിയാണ്.
4. ഭഗവതിയുടെ രൂപവാത്സല്യാദി ഗുണങ്ങള്‍ കാരണം ഭഗവതിയെ ധ്യാനിക്കുമ്പോള്‍ കാലം എന്ന പ്രതിഭാസം ഇല്ലാതാകുന്ന സമാധിയില്‍ എത്തിച്ചേരുന്നു.

558. കമലാക്ഷനിഷേവിതാ
1. കമലാക്ഷനാല്‍ നിഷേവിതാ. വിഷ്ണുവിനാല്‍ സേവിക്കപ്പെടുന്നള്‍.

559. താംബൂലപൂരിതമുഖീ
1. താംബൂലംകൊണ്ട് പൂരിതമായ മുഖത്തോടുകൂടിയവള്‍. മുഖം എന്നതിന് വദനം എന്ന് അര്‍ത്ഥം ധരിക്കണം. വെറിറിലമുറുക്കുന്നവള്‍. കോടാനുകോടി ഭക്തര്‍ ശ്രദ്ധയോടെ നിവേദിക്കുന്ന താംബൂലം വായില്‍ നിന്ന് ഒഴിഞ്ഞ നേരമേ ഭഗവതിക്കുണ്ടാവില്ല. പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി …തദശ്‌നാതി'എന്ന് ഭഗവദ്ഗീതയില്‍ പറയുന്ന കാര്യം ഈ നാമത്താല്‍ സൂചിപ്പിക്കപ്പെടുന്നു.

560. ദാഡിമീകുസുമപ്രഭാ
1. കായില്ലാത്ത ഒരുതരം വൃക്ഷമുണ്ട് ദാഡിമം എന്നപേരില്‍. അതിന്റെ പൂവ്വിന്റെ ശോഭയുള്ളവള്‍. ഈവൃക്ഷത്തിന്റെ പൂവ്വ് ചുകന്നതാണെന്നു തോന്നുന്നു. മലയാളത്തില്‍ ചെമ്മരം എന്ന് ദാഡിമത്തിന് അര്‍ത്ഥം കാണുന്നു.
2. ദാഡിമം എന്നതിന് മാതളനാരകം എന്നും അര്‍ത്ഥമാകാം. കുസുമത്തിന് ഫലം എന്നും അര്‍ത്ഥമാകാം. അപ്പോള്‍ മാതളനാരങ്ങയുടെ നിറമുള്ളവള്‍ എന്നും അര്‍ത്ഥം വരാം.

561. മൃഗാക്ഷീ
1. മൃഗത്തിന്റെതു പോലെ അക്ഷികളുള്ളവള്‍. മാന്‍മിഴിയായിട്ടുള്ളവള്‍.
2. മൃഗത്തില്‍ അക്ഷിയുള്ളവള്‍. മൃഗപ്രായരായ മനുഷ്യരേക്കൂടി ലോകജനനിയായ ഭഗവതി ശ്രദ്ധിയ്ക്കുന്നു.
3. മൃഗ് ധാതുവിന് അന്വേഷണം എന്ന് ഒരു അര്‍ത്ഥം. എപ്പോഴും അന്വേഷിച്ചുകൊിരിക്കുന്ന കണ്ണുകളാണ് ഭഗവതിക്ക്. എന്താണ് മക്കള്‍ അടുത്തേയ്ക്ക് വരാത്തത് എന്ന ആകാംക്ഷയാല്‍ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു.

562. മോഹിനീ
1. മോഹിപ്പിക്കുന്നവള്‍. യാഥാര്‍ത്ഥ്യബോധം മറയ്ക്കുന്നവള്‍. ഭഗവതിയുടെ ഈ ചെയ്തിയും സംസാരം നിലനില്‍ക്കാന്‍ കാരണമാണ്.
2. അമൃതമഥനകാലത്ത് അസുരന്മാരെ മോഹിപ്പിക്കാന്‍ വിഷ്ണുഭഗവാന്‍ മോഹിനീരൂപം ധരിച്ചിട്ടുണ്ട്. വിഷ്ണുവും ഭഗവതിയുടെ അംശംതന്നെ.

563. മുഖ്യാ
1. പ്രധാനപ്പെട്ടവള്‍.
2. ആദ്യമുണ്ടായവള്‍.

564. മൃഡാനീ
1. മൃഡ് ധാതുവിന് സന്തോഷിപ്പിക്കുക എന്ന് അര്‍ത്ഥം. ഭക്തരെ വരദാനംകൊണ്ട് സന്തോഷിപ്പിക്കുന്നവനാണ് ശിവന്‍. ശിവന്റെ പത്‌നീ എന്ന അര്‍ത്ഥത്തില്‍ മൃഡാനീ.
2. മൃഡ് ധാതുവിന് മാപ്പുകൊടുക്കുക എന്നും അര്‍ത്ഥമാകാം. അപ്പോള്‍ മാപ്പുകൊടുക്കുന്ന ശിവന്റെ പത്‌നീ എന്ന അര്‍ത്ഥവും ചേരും.

565. മിത്രരൂപിണീ
1. സുഹൃദ്രൂപത്തിലുള്ളവള്‍. ഭഗവതിയേക്കാള്‍ നല്ല സുഹൃത്ത് വേറെ ഇല്ല.
2. മിത്രശബ്ദത്തിന് സൂര്യന്‍ എന്നും അര്‍ത്ഥമുണ്ട്. സൂര്യരൂപത്തിലുള്ളതും ഭഗവതിതന്നെ.

566. നിത്യതൃപ്താ
1. എല്ലാകാലക്കും സന്തൃപ്തിയുള്ളവള്‍.
2. നിത്യശബ്ദത്തിന് ഇടമുറിയാത്തത് എന്നൊരു അര്‍ത്ഥം. ഇടമുറിയാത്ത തൃപ്തിയുള്ളവള്‍.
3. നിത്യശബ്ദത്തിന് സമുദ്രം എന്നും അര്‍ത്ഥമാകാം. സമുദ്രത്തേപ്പോലെ അലതല്ലുന്ന സന്തോഷമുള്ളവള്‍ എന്നും ആകാം.

567. ഭക്തനിധിഃ
1. ഭക്തരുടെ നിധിയായിട്ടുള്ളവള്‍. ഭക്തന്മാര്‍ക്ക് സ്വാധീനമായിട്ടുള്ള നിധിയാണ് ഭഗവതി.
2. ഭഗവതിക്ക് നിരവധി ഭക്തന്മാരുണ്ട് എന്നതിനാലും ഭക്തനിധി എന്നു ചേരും.

568. നിയന്ത്രീ
1. നിയന്ത്രണം ചെയ്യുന്നവള്‍. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് ഭഗവതിയാണ്.
2. മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നവള്‍ എന്നും അര്‍ത്ഥമാകാം.

569. നിഖിലേശ്വരീ
1. നിഖിലന്മാരുടേയും ഈശ്വരി. എല്ലാവരുടേയും ഈശ്വരിയാണ് ഭഗവതി.
2. നിഖിലത്തിന്റേയും ഈശ്വരി. പ്രപഞ്ചത്തിലുള്ള സര്‍വ്വവും നിയന്ത്രിക്കുന്ന ഈശ്വരിയാണ് ഭഗവതി.

570. മൈത്ര്യാദിവാസനാലഭ്യാ
1. മൈത്ര്യാദികളായിരിക്കുന്ന വാസനകളാല്‍ ലഭിക്കപ്പെടാവുന്നവള്‍. സുഖികളില്‍
മൈത്രിയും, ദുഃഖികളില്‍ കരുണയും, പുണ്യവാന്മാരില്‍ സന്തോഷവും, പാപികളില്‍ ഉപേക്ഷയും മനശ്ശുദ്ധിക്ക് നല്ലതാണെന്നു കാണുന്നു. യോഗം അഭ്യസിക്കുന്നവര്‍ മൈത്ര്യാദികളായിരിക്കുന്ന വാസനകള്‍ പരിശീലിക്കുന്നത് നല്ലതാണ്.

571. മഹാപ്രളയസാക്ഷിണീ
1. മഹാപ്രളയത്തിന് സാക്ഷിണിയായിട്ടുള്ളവള്‍. എല്ലാം ഇല്ലാതാകുന്ന അവസ്ഥയ്ക്കുപോലും സാക്ഷിണിയാണ് ഭഗവതി.
2. മഹാപ്രളയകാലത്ത് പരമശിവന്റെ സംഹാരതാണ്ഡവത്തിന് സാക്ഷിണിയായി നില്‍ക്കുന്നത് ഭഗവതിയാണ്.

572. പരാശക്തിഃ
1. പരയായ ശക്തി. ജഗത്തിന് കാരണഭൂതയായ ശക്തിയാണ് പരാശക്തി. പരാശക്തി ഭഗവതിയാണ്.
2. ദേഹത്തില്‍ ഒമ്പത് ധാതുക്കള്‍ ഉെണ്ടന്നു കാണുന്നു. ത്വക്ക്, അസൃക്ക്, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം, എന്ന സപ്തധാതുക്കള്‍ക്കു പുറമെ പ്രാണന്‍ ബീജം എന്നിവ ചേര്‍ന്നാണ് ഒമ്പതുധാതുക്കള്‍. പത്താമത്തെ ധാതു പരാശക്തിയാണത്രേ.

573. പരാനിഷ്ഠാ
1. പരമമായുള്ള നിഷ്ഠ. ഏറ്റവും അവസാനത്തെ നില. എല്ലാവസ്തുക്കളുടേയും അവസാനം ഏതു സ്ഥിതിയാണോ ഉള്ളത്? അത് ഭഗവതിയാണ്.
2. നിഷ്ഠ എന്നതിന് താല്‍പ്പര്യം എന്നും ഒരു അര്‍ത്ഥം ഉണ്ട്. പരമമായ താല്‍പ്പര്യം ഉള്ളവള്‍. ഭക്തരോട് വളരെ അധികം താല്‍പ്പര്യം ഉള്ളവളാണ് ഭഗവതി.
3. നിഷ്ഠ എന്നതിന് ധര്‍മ്മാദികളില്‍ ശ്രദ്ധാ എന്ന് അര്‍ത്ഥമാകാം. ധര്‍മ്മാദികളില്‍ അത്യന്തം ശ്രദ്ധയുള്ളവളാണ് ഭഗവതി.
4. പരമമായ ഉത്ക്കര്‍ഷം എന്നും അര്‍ത്ഥമാകാം. പരമമായ ഉത്ക്കര്‍ഷം അമ്മതന്നെ ആണ്.
5. ഉറച്ചവ്യവസ്ഥ ഉള്ളവള്‍. അണുക്കളിലുള്ള പരമാണുക്കളുടെ ചലനം മുതല്‍ക്ക് ഗ്രഹങ്ങളും നക്ഷത്രങ്ങളും ചലിക്കുന്നതുവരെ കൃത്യമായ വ്യവസ്ഥയുള്ള പ്രകൃതി ഭഗവതിതന്നെ ആണല്ലോ.

574. പ്രജ്ഞാനഘനരൂപുണീ
1. പ്രകര്‍ഷേണ ഉള്ള ജ്ഞാനം ഘനരൂപത്തിലാകുമ്പോള്‍ എന്തുരൂപമാണോ ഉണ്ടാകുക ആ രൂപമാണ് ഭഗവതിയുടേത്.
2. പ്രജ്ഞാനം ബ്രഹ്മ എന്നുണ്ട്. ബ്രഹ്മാവസ്ഥയില്‍നിന്ന് അശേഷം വ്യതിചലിക്കാത്ത രൂപമുള്ളവള്‍.
3. പ്രജ്ഞാനത്തിന് ചൈതന്യം എന്ന് അര്‍ത്ഥമുണ്ട്. ചൈതന്യം ഊറിയുണ്ടായതാണ് ഭഗവതിയുടെ രൂപം.

575. മാധ്വീപാനാലസാ
1. മാധ്വീപാനം കൊണ്ട് ആലസാ. മദ്യംകൊണ്ട് ആലസ്യം വന്നവള്‍. ഉല്ലാസവും ലഹരിയും ഉണ്ടാക്കുന്നവയാണ് അമൃതവും മദ്യവും. അമൃതത്തിന്റേത് സ്ഥായിയായതും മദ്യത്തിന്റേത് താല്‍ക്കാലികവും ആണെന്നത്രേ വ്യത്യാസം. നമുക്കനുഭവപ്പെടുന്ന താല്‍ക്കാലികമായ അനുഭവങ്ങളെല്ലാം മദ്യത്തിന്റെ ഫലമായുള്ളതാണ്. ആഗമാപായിനോനിത്യാഃ എന്ന് ഭഗവദ്ഗീതയില്‍ പറഞ്ഞിട്ടുള്ളതാണ് ഇത്. ഓരോ ജീവന്റെ രൂപത്തിലും ഉള്ള ഭഗവതി ഈ മദ്യത്താല്‍ ആലസ്യം വന്നവളാണ്.

576. മത്താ
1. മത്തു പിടിച്ചവള്‍. പ്രകൃതീദേവി മത്തുപിടിച്ചപോലെയാണ് പലപ്പോഴും
പെരുമാറുന്നത്.
2. മാധ്വീപാനാലസ ആയതുകൊണ്ട് മത്താ.
3. മത്താ എന്നതിന് താനുണ്ടെന്ന ഭാവം എന്നും അര്‍ത്ഥം വരാം. പരമശിവന്റെ താനുെന്ന ഭാവം ആണ് ശക്തി. ആ ശക്തി അഥവാ ആ ഭാവം ഇല്ലെങ്കില്‍ പരമശിവനുെന്നു തന്നെ പറയാന്‍ പറ്റാത്ത അവസ്ഥ വരും.

577. മാതൃകാവര്‍ണ്ണരൂപിണീ
1. മാതൃകയുടെ വര്‍ണ്ണത്തിലുള്ള രൂപം രൂപമായിട്ടുള്ളവള്‍. മാതൃകാ എന്നാല്‍ അക്ഷരമാലാ. പൂജക്ക് അകാരാദി അക്ഷരങ്ങള്‍ ദേഹത്തില്‍ ന്യസിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അക്ഷരങ്ങള്‍ക്ക് ഇന്ന ഇന്ന നിറം എന്ന് ശാസ്ത്രങ്ങളില്‍ പറയുന്നുണ്ട്. ന്യാസംകൊണ്ട് ഭഗവതി മാതൃകാവര്‍ണ്ണരൂപിണിയാകുന്നു.
2. മാതൃകകള്‍ക്ക് വര്‍ണ്ണം രൂപണം ചെയ്യുന്നവള്‍. അക്ഷരങ്ങള്‍ക്ക് ഇന്ന ഇന്ന നിറം എന്ന് രൂപണം ചെയ്യുന്നത് അഥവാ രൂപകല്‍പ്പന ചെയ്യുന്നത് ഭഗവതിതന്നെയാണ്.
3. മാതൃകാ എന്നും വര്‍ണ്ണരൂപിണീ എന്നും രണ്ടു ശബ്ദങ്ങളായിട്ടും കാണുന്നു. ഗണപതി മുതലായവരുടെ അമ്മയായതുകൊണ്ട് മാതൃകാ. നിറമുള്ളവള്‍ അല്ലെങ്കില്‍ ബ്രാഹ്മണാദിവര്‍ണ്ണങ്ങള്‍ രൂപകല്‍പന ചെയ്തവള്‍ എന്നര്‍ത്ഥത്തില്‍ വര്‍ണ്ണരൂപിണീ.

578. മഹാകൈലാസനിലയാ
1. കൈലാസത്തിനും അപ്പുറത്ത് പരമശിവാസ്ഥാനമായ മഹാകൈലാസത്തില്‍ നിലയനം ചെയ്യുന്നവള്‍. നിലയനം എന്നാല്‍ വസിക്കുക എന്ന് അര്‍ത്ഥം.
2. മഹത്തായിരിക്കുന്ന കൈലാസത്തില്‍ നിലയനം ചെയ്യുന്നവള്‍. ധനാധിപനായ കുബേരന്റെ വാസസ്ഥാനം കൈലാസമാണെന്നുണ്ട്. അവിടെ വസിക്കുന്ന ഐശ്വര്യരൂപിണി ഭഗവതിതന്നെ ആണ്.

579. മൃണാളമൃദുദോര്‍ല്ലതാ
1. മൃണാ ളംപോലെ മൃദുവായിരിക്കുന്ന ദേര്‍ല്ലതയോടുകൂടിയവള്‍. താമരനൂല്‍പോലെ മൃദുവായിരിക്കുന്ന ദോര്‍ല്ലതയാണ് ഭഗവതിക്ക്. ദോര്‍ല്ലതാ എന്നാല്‍ വള്ളിപോലെ ഉള്ള കൈകള്‍ എന്നര്‍ത്ഥം. ലോകത്തില്‍ മുഴുവന്‍ ചുറ്റിപ്പിടിക്കുന്നതും എന്നാല്‍ അതിമൃദുവായതുകൊണ്ട് മനസ്സിലാകാത്തതും ആണ് ഭഗവതിയുടെ കൈകള്‍.

580. മഹനീയാ
1. പൂജനീയാ. മഹ് ധാതുവിന് പൂജ എന്ന് അര്‍ത്ഥമുണ്ട്.

581. ദയാമൂര്‍ത്തിഃ
1. ദയ മൂര്‍ത്തിയായിട്ടുള്ളവള്‍. ഭഗവതിയുടെ സ്വരൂപം തന്നെ ദയയാണ്.

582. മഹാസാമ്രാജ്യശാലിനീ
1. മഹാസാമ്രാജ്യം ഉള്ളവള്‍. പ്രപഞ്ചം മുഴുവന്‍ ഭഗവതിയുടെ സാമ്രാജ്യമാണ്.
2. മഹാസാമ്രാജ്യം കൈലാസമാണെന്നു കാണുന്നു. അത് ഭഗവതിയുടേതാണല്ലോ.

583. ആത്മവിദ്യാ
1. ആത്മജ്ഞാനം ഉണ്ടാക്കുന്ന വിദ്യാ. ഭഗവതിയുടെ അറിവ് ആത്മജ്ഞാനം ഉണ്ടാക്കും.
2. ആത്മാഷ്ടാക്ഷരം എന്ന മന്ത്രത്തിന്റെ സ്വരൂപമായതിനാല്‍ ഭഗവതി ആത്മവിദ്യയാണ്.

584. മഹാവിദ്യാ
1. മഹത്തായിരിക്കുന്ന വിദ്യാ. മോക്ഷം തരുന്ന വിദ്യയാണ് ഏറ്റവും മഹത്തായിരിക്കുന്നത്. അത് ഭഗവതിയാണ്. ഭഗവതിയെ അറിഞ്ഞാല്‍ പിന്നെ
ഒന്നും തന്നെ അറിയാനില്ല.
2. വിദ്യാ എന്നതിന് മന്ത്രം എന്നും അര്‍ത്ഥമാകാം. മന്ത്രങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായിരിക്കുന്നത് എന്നും അര്‍ത്ഥമാകാം. ഭഗതിയുടെ മന്ത്രം മറ്റുമന്ത്രങ്ങളേക്കാള്‍ മഹത്താണ്. ഭഗവതിയും മന്ത്രവും രണ്ടല്ല.

585. ശ്രീവിദ്യാ
1. പഞ്ചദശീ എന്ന മന്ത്രമായ ശ്രീവിദ്യാ.
2. ശ്രീമത്തായ വിദ്യസ്വരൂപിണീ. ആന്വീക്ഷികീ, ത്രയീ എന്നു തുടങ്ങിയുള്ള വിദ്യകള്‍.

586. കാമസേവിതാ
1. കാമദേവനാല്‍ സേവിക്കപ്പെടുന്നവള്‍.
2. കാമന്‍ എന്നതിന് ശിവന്‍ എന്നൊരു അര്‍ത്ഥം. ശിവനാല്‍ സേവിക്കപ്പെടുന്നവള്‍.
3. കാമദേവനെ ജീവിപ്പിച്ചവള്‍ എന്നും അര്‍ത്ഥം വരാം.
4. ആഗ്രഹങ്ങളെല്ലാം ഭഗവതിയുടെ പിന്നാലെ നടന്ന് സേവിക്കുകയാണത്രേ.
നമ്മളെല്ലാം ആഗ്രഹങ്ങളുടെ പിന്നില്‍ നടക്കുകയാണ്.

587. ശ്രീഷേഡശാക്ഷരീവിദ്യാ
1. ഷോഡഷശ അക്ഷരങ്ങളുള്ള വിദ്യാ. പഞ്ചദശീ എന്ന മന്ത്രം തന്നെ ഒരക്ഷരം കൂടി പതിനാറക്ഷരമുള്ള മന്ത്രമായിമാറുന്നു. അതും ഭഗവതയുടെ മന്ത്രമാണ് എന്നതുകൊുതന്നെ ഭഗവതിയുമാണ്.

588. ത്രികൂടാ
1. ശ്രീവിദ്യാമന്ത്രത്തിന് മൂന്നു കൂടങ്ങളുണ്ട്. ശക്തികൂടം തുടങ്ങി മൂന്നു
കൂടങ്ങളുള്ള ശ്രീവിദ്യാമന്ത്രസ്വരൂപിണിയായ ഭഗവതി.
2. ത്രിമൂര്‍ത്തികള്‍ ത്രിഭുവനം തുടങ്ങി മൂന്നുകൊണ്ട് നിര്‍വ്വചിക്കാവുന്ന
എല്ലാതിന്റെയും കൂടം. കൂടം എന്നതിന് വാസസ്ഥാനം എന്ന് അര്‍ത്ഥം.

589. കാമകോടികാ
1. കാമേശ്വരനായ പരമശിവന്റെ കോടീരദേശത്ത് അതായത് കിരീടദേശത്ത് ഉള്ളവള്‍. പരമശിവന്റേയും മേലെയാണ് ഭഗവതിയുടെ സ്ഥാനം.
2. എല്ലാ ആഗ്രഹങ്ങളുടേയും ശിരോഭാഗത്തുള്ള ആനന്ദസ്വരൂപാ.

590. കടാക്ഷകിങ്കരീഭൂതകമലാകോടിസേവിതാ
1. ഭഗവതിയുടെ നോട്ടംകൊുതന്ന കിംകരികളായിത്തീര്‍ന്ന കോടിക്കണക്കിന് ലക്ഷ്മീഭഗവതികളുണ്ട് അനേകകോടിബ്രഹ്മാണ്ഡങ്ങളില്‍. അവരാല്‍ സേവിക്കപ്പെടുന്നവള്‍.
2. ഭഗവതിയുടെ കടാക്ഷംകൊണ്ട് അഥവാ കൃപകൊണ്ട്
കിങ്കരീഭൂതകമലകളായിരിക്കുന്ന കോടികളാല്‍ സേവിക്കപ്പെടുന്നവള്‍.
ഭഗവതിയുടെ കൃപകാരണം ലക്ഷമീഭഗവതി ദാസിയാകാന്‍ തക്കവണ്ണം
ഐശ്വര്യമുള്ള ഭക്തജനങ്ങള്‍ കോടിക്കണക്കിനുണ്ട്. അവരാല്‍ സേവിതാ.

591. ശിരസ്ഥിതാ
1. ശിരസ്സില്‍ സ്ഥിതിചെയ്യുന്നവള്‍ ശിരസ്സിലെ ബ്രഹ്മരന്ധ്രസ്ഥാനത്താണ് ഗുരുവിന്റെ സ്ഥാനം. ഗുരുസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവളും ഭഗവതിതന്നെ.
2. ശിരഃ എന്ന ശബ്ദത്തിന് സര്‍പ്പം എന്നൊരു അര്‍ത്ഥം ഉണ്ട്. സര്‍പ്പത്തില്‍ കിടക്കുന്ന വിഷ്ണുസ്വരൂപത്തിലുള്ളവള്‍.
3. അവനവനിലുള്ള കുണ്ഡലിനീശക്തിയുണര്‍ന്ന് ഓരോ പ്രദേശത്ത്
എത്തിച്ചേരുമ്പോള്‍ വര്‍ണ്ണവ്യത്യാസം അനുഭവപ്പെടും എന്നു അടുത്ത
നാമങ്ങളില്‍ പറയാന്‍ പോകുന്നു. ആ നിലയ്ക്ക് ഈ പദത്തിന് ശിരസ്സില്‍ എത്തിനില്‍ക്കുന്ന ശക്തിഎന്നും അര്‍ത്ഥമാകാം.

592. ചന്ദ്രനിഭാ
1. ചന്ദ്രന്റെ നിറമുള്ളവള്‍. 2. ബ്രഹ്മരന്ധ്രത്തില്‍ അമൃതസ്വരൂപനായ ചന്ദ്രനുണ്ട് എന്ന്. അതിനാല്‍ ആഭാഗം മുഴുവന്‍ ചന്ദ്രവര്‍ണ്ണമാണ് അഥവാ അമൃതപൂര്‍ണ്ണമാണ്. ശിരസ്ഥിതാ എന്ന പദവും ഈ നാമവും തമ്മില്‍ ഒരു ബന്ധം ഉണ്ട്.

593. ഫാലസ്ഥാ
1. ഭാലത്തില്‍ (ഫാലത്തില്‍) സ്ഥിതിചെയ്യുന്നവള്‍. ആജ്ഞാചക്രത്തില്‍ എത്തുന്ന ശക്തിയെക്കുറിച്ച് പറയുന്നു. ഫാലത്തില്‍ ബിന്ദുരൂപത്തിലാണത്രേ ശക്തിയുടെ സ്ഥിതി.

594. ഇന്ദ്രധനുഷ്പ്രഭാ
1. ശ്രേഷ്ഠമായ വില്ലിന്റെ പ്രഭയുള്ളവള്‍. ആജ്ഞാചക്രത്തിന്നു മുകളില്‍
ബ്രഹ്മരന്ധ്രത്തിനുതാഴെ ചന്ദക്കലയുടെ രൂപമാണ് ശക്തിക്ക്. അകാരം ഉകാരം മകാരം ബിന്ദു നാദം ശക്തി ശാന്തം എന്നിങ്ങനെ പ്രണവത്തിന്റേതു പോലെതന്നെ ശക്തിക്കും ഏഴു ഭാഗങ്ങളുണ്ട്. അതില്‍ നാദത്തിന്റെ ചിഹ്നമായി ചന്ദ്രക്കലയെ ഉപയോഗിക്കാറുണ്ട്. ചന്ദ്രക്കലയ്ക്കും വില്ലിനും ഏതാണ്ട് ഒരേ ആകൃതിയായതിനാല്‍ ആണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത് എന്നു തോന്നുന്നു.

595. ഹൃദയസ്ഥാ
1. ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. ഭഗവതിയെ ഭക്തര്‍ ഹൃദയത്തില്‍
ധ്യാനിക്കുന്നതുകൊണ്ട് ഹൃദയസ്ഥാ.
2. പരമേശ്വരന്റെ ഹൃദയം ഉപനിഷത്താണ്. അതിനാല്‍ ഉപനിഷത്തില്‍
പറയപ്പെടുന്നവള്‍ എന്നും ആകാം.
3. ഈശ്വരസ്സര്‍വ്വഭൂതാനാം ഹൃദ്ദേശോര്‍ജ്ജുന തിഷ്ഠതി എന്ന് ഭഗവദ്ഗീത. എല്ലാ ഹൃദയത്തിലും ഉള്ളത് ഈശ്വരസ്വരൂപയായ ഭഗവതിയാണ്.
4. ഹൃദയം ബുദ്ധിഗമ്യത്വാല്‍ എന്നുണ്ട്. ഹൃദയം എന്നത് വെറും മാംസഖണ്ഡത്തെ അല്ല സൂചിപ്പിക്കുന്നത്. ബോധത്തിന് മാത്രം അനുഭവിക്കാവുന്ന വസ്തുവിനെയാണ് പറയുന്നത്. മനസ്സിന്റെ വൃത്തികളായ വിചാരങ്ങളും വികാരങ്ങളും ഒഴിഞ്ഞുനില്‍ക്കുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ബോധാവസ്ഥയില്‍
ഞാന്‍ എന്ന വൃത്തിമാത്രമേ ഉണ്ടാകുകയുള്ളൂ. അത് ഭഗവതിതന്നെ ആണ്.

596. രവിപ്രഖ്യാ.
1. രവിയേപ്പോലുള്ളവള്‍. സൂര്യപ്രഭയുള്ളവള്‍.
2. രാമത്തെ കൂടം ഹൃദയസംബന്ധിയാണ്. അവിടെ ഭഗവതിക്ക് സൂര്യതേജസ്സാണെന്നു കാണുന്നു.
3. സൂര്യബിംബം വര്‍ത്തുളാകാരമാണ്. മുന്നേപറഞ്ഞ ഇന്ദ്രധുഷ്പ്രഭാ എന്നതും ഇനി വരാന്‍ പോകുന്ന ത്രികോണാന്തരദീപികാ എന്നതും ആകൃതിയെ പറയുന്നതിനാല്‍ ഇതിന് വര്‍ത്തുളാകാരത്തിലുള്ളത് എന്നും അര്‍ത്ഥം വരാം.

597. ത്രികോണാന്തരദീപികാ.
1. ത്രികോണത്തിന്റെ അന്തരത്തില്‍ തിളങ്ങന്നുവള്‍. മൂലാധാരത്തില്‍ ത്രികോണമുണ്ടെന്നും അതില്‍ അഗ്നിസാന്നിദ്ധ്യമുെന്നും പറയപ്പെടുന്നു. ആ അഗ്നി ഭഗവതി തന്നെ.
2. ശ്രീചക്രത്തിന്റെ ഏറ്റവും ഉള്ളിലുള്ള ത്രികോണത്തിലാണല്ലോ രാജരാജാശ്വരിയായി ഭഗവതി വിളങ്ങന്നത്.
3. ഭഗവതിയുടെ ആസ്ഥാനമായ മേരു അഷ്ടാശ്രമായികണക്കാക്കുമ്പോള്‍ മേരുവിനെ പ്രദക്ഷിണം വെയ്ക്കുന്ന സൂര്യന്‍ ഒരേസമയം മൂന്നു വശങ്ങളില്‍ പ്രകാശം
പരത്തും. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഭഗവതിയുടെ ആസ്ഥാനത്തിന്റെ വെറും മൂന്നു ഭാഗം മാത്രം പ്രകാശം പരത്തനുള്ള കഴിവേ സൂര്യനുള്ളൂ.

598. ദാക്ഷായണീ
1. ദക്ഷന്റെ പുത്രീ. സതീദേവിയായ ദക്ഷപുത്രി.
2.ദര്‍ശപൂര്‍ണ്ണമാസങ്ങളുടെ ആവര്‍ത്തനം ദാക്ഷായണ യജ്ഞമാണ്. ആ യ്ജഞരൂപത്തിലുള്ളവള്‍. ദര്‍ശം എന്നത് കറുത്തവാവിനും പൂര്‍ണ്ണമാസം എന്നത് വെളുത്തവാവിനും ചെയുന്ന യജ്ഞങ്ങളാണ്.

599. ദൈത്യഹന്ത്രീ
1. ദൈത്യന്മാരെ ഹനിക്കുന്നവള്‍. ഭണ്ഡാസുരന്‍ മുതലായ ദൈത്യന്മാരെ ഹനിക്കുന്നവള്‍.
2. ശിവന്‍ ദൈത്യഹന്താവാണ്. ശിവപത്‌നീ എന്നും അര്‍ത്ഥമാകാം.

600. ദക്ഷയജ്ഞവിനാശിനീ
1. ദക്ഷപ്രജാപതിയുടെ യജ്ഞം നശിപ്പിച്ചവള്‍. ദക്ഷയാഗം മുടങ്ങിയത് സതീദേവികാരണമാണ്.
2. ദക്ഷന്‍ എന്നതിന് സമര്‍ത്ഥന്‍ എന്ന് ഒരര്‍ത്ഥം. സാമര്‍ത്ഥ്യക്കാരുടെ യജ്ഞം ഭഗവതി നശിപ്പിക്കും. താന്‍ സമര്‍ത്ഥനാണ് എന്ന അഹങ്കാരംകൊണ്ട് യജ്ഞം നടത്തുന്നത് മുടങ്ങുന്നത് ഈശ്വരേച്ഛതന്നെ

619. ദിവ്യവിഗ്രഹാ

1. ദിവ്യമായ ദേഹത്തോടുകൂടിയവള്‍.
2. ദിവി ഭവഃ ദിവ്യഃ. ആകാശത്തുള്ളത് എന്ന് ദിവ്യശബ്ദത്തിന് അര്‍ത്ഥം വരാം. വിഗ്രഹം യുദ്ധം. അപ്പോള്‍ ആകാശത്ത് യുദ്ധം ചെയ്തവള്‍ എന്ന് അര്‍ത്ഥം വരാം. ചണ്ഡിക നിരാധാരയായി അതായത് ആകാശത്ത്‌വെച്ച് യുദ്ധം ചെയ്തു എന്ന് പുരാണം. അതിനാല്‍ ദിവ്യവിഗ്രഹാ.
3. ദിവ്യമായ സമരത്തോടു കൂടിയവള്‍. ഭഗവതിയുടെ യുദ്ധം ദിവ്യമായതാണ്.
4. ആകാശത്ത് ദേഹമുള്ളവള്‍ എന്നും ആകാം. പാദോസ്യ വിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി എന്ന് പുരുഷസൂക്തം. ഭഗവതിയുടെ രൂപത്തിന്റെ കാല്‍ഭാഗമേ ഈ പ്രപഞ്ചം മുഴുവനും ചേര്‍ന്നാലും ആകുകയുള്ളൂ. ബാക്കി ഭാഗം അനുഭവവേദ്യമല്ലാത്ത ആകാശാത്താണ്.

620. ക്ലീംകാരീ

1. ക്ലീം എന്നത് കാമബീജമാണ്. കാമബീജം ഉണ്ടാക്കിത്തീര്‍ക്കുന്നവള്‍.
2. കാമബീജസ്വരൂപൂ.
3. ക്ലീംകാരന്‍ കാമരൂപനായ ശിവനാണ്. ആ കാമരൂപന്റെ സ്ത്രീ.

621. കേവലാ.

1. ഉള്ളവളായിട്ടുള്ള ഒരേ ഒരുവള്‍.
2. എല്ലാമായിട്ടുള്ളവള്‍.
3. ബ്രഹ്മജ്ഞാനസ്വരൂപാ.
4. ഒരു ധര്‍മ്മവും ഇല്ലാത്തവള്‍.
5. ക്ലീംകാരീ എന്ന നാമത്തിന്റെ അനുബന്ധമായി നോക്കുകയാണെങ്കില്‍ കാമബീജം മാത്രമായിട്ടുള്ളവള്‍. സോകാമയത ബഹുസ്യാം എന്ന ശ്രുതിപ്രകാരം അനുഭവവേദ്യമായ ഈ പ്രപഞ്ചം അവന്റെ കാമം പടര്‍ന്നു പന്തലിച്ചതാണ്. അവന്റെ കാമം തന്നെ ആണ് പ്രപഞ്ചസ്വരൂപത്തിലുള്ള ഭഗവതി.
6. മുമ്പു പറഞ്ഞ ക്ലീം ബീജത്തില്‍ കകാര ലകാരങ്ങള്‍ ഒഴിവാക്കിയിട്ടുള്ള ഈം എന്ന ബീജം രൂപമായിട്ടുള്ളവള്‍.

622. ഗുഹ്യാ

1. ഗൂഢതയുള്ളവള്‍.
2. ഭഗവതിയുടെ നാമം മന്ത്രം പോലും അതിരഹസ്യാത്മകമാണ്. അതിനാല്‍ ഭഗവതിയുടെ ഗുഹ്യത അഥവാ നിഗൂഢത ചിന്തിക്കാന്‍ പോലും പറ്റാത്താണ്.
3. പുരുഷന്റേയും സ്ത്രീയുടേയും ലിംഗസ്വരൂപത്തിലുള്ളവള്‍.
4. പരമസത്യം ഗുഹയില്‍ ഒളിച്ചിരുക്കുകയാണെന്ന് വേദം. പരമസത്യം ഭഗവതിതന്നെ ആകയാല്‍ ഗുഹയിലേയ്ക്ക് യോജിച്ചവളാണ് ഭഗവതി.

623. കൈവല്യപദദായിനീ

1. ഒന്നുമാത്രം എന്ന ഉയര്‍ന്ന ഭാവവും അതുമുലമുളാവുകുന്ന മുക്തിയും തരുന്നവള്‍.
2. ചെയ്യാവുന്ന ധര്‍മ്മം ഇല്ലാതെ ചെയ്യാനുള്ളന്യക്തിയായ ധര്‍മ്മി മാത്രം ഉള്ള അവസ്ഥ നേടിത്തരുന്നവള്‍.

624. ത്രിപുരാ

1. ത്രിമൂര്‍ത്തികളേക്കാള്‍ പുരാതനയായിട്ടുള്ളവള്‍.
2. സത്വരജസ്തമോഗുണങ്ങളായ ത്രിഗുണങ്ങളുടെ പുരം ആയിട്ടുള്ളവള്‍. ഈ മൂന്നു ഗുണങ്ങളും പ്രകൃതീസ്വരൂപിണിയായ ഭഗവതിയിലാണ് കുടികൊള്ളുന്നത്.
3. ത്രിമൂര്‍ത്തികളുടേയും പുരം അഥവാ വാസസ്ഥാനം ഭഗവതിതന്നെ ആണ്. ഭഗവതിയുടെ രൂപമായ അനന്തപ്രപഞ്ചത്തിലെ ഏതോ ഒരു കോണിലുള്ള ബ്രഹ്മാണ്ഡത്തിലാണ് ത്രിമൂര്‍ത്തികള്‍ പ്രതാപത്തോടെ വാഴുന്നത്.
4. ഭൂര്‍ല്ലോകം ഭുവോലോകം സ്വര്‍ല്ലോകം, ഭൂതം വര്‍ത്തമാനം ഭാവി, എന്നിങ്ങനെ മൂന്നുകൊണ്ടു പറയാവുന്ന എല്ലാം തന്നെ ഭഗവതിയിലാണ് കുടികൊള്ളുന്നത്. അതിനാല്‍ ത്രിപുരാ.
5. സുഷുമ്‌നാ ഇഡാ പിംഗലാ, മനസ്സ് ബുദ്ധി ചിത്തം തുടങ്ങി മൂന്നുകൊണ്ടു പറയാവുന്നതെല്ലാം ഭഗവതിയുടെ വാസസ്ഥാനങ്ങളാണ് എന്നതുകൊണ്ടും ത്രിപുരാ എന്ന് വ്യവഹരിക്കാം.

625. ത്രിജഗദ്വന്ദ്യാ

1. മൂന്നു ലോകങ്ങളാലും വന്ദിക്കപ്പെടുന്നവള്‍.
2. മൂന്നു ജഗത്തുകളും വന്ദ്യങ്ങളാണ് യാതൊരുവള്‍ക്ക് അവള്‍.
3. ജഗത്ത് എന്നതിന് ഗമിക്കുന്നത് എന്ന് ഒരര്‍ത്ഥം. അപ്പോള്‍ മൂന്നു ഗമനങ്ങളുള്ളവയാല്‍ വന്ദിക്കപ്പെടുന്നവള്‍ എന്നും വരാം. കരയിലും ജലത്തിലും ആകാശത്തിലും ഗമിക്കുന്നവയാല്‍ വന്ദിക്കുപ്പെടുന്നവള്‍.

626. ത്രിമൂര്‍ത്തിഃ

1. മൂന്നു വയസ്സായ കന്യകാ
2. വെള്ള, ചുകപ്പ്, കറുപ്പ് എന്നീവര്‍ണ്ണങ്ങളോടുകൂടിയവള്‍.
3. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ദേവിയുടെ തന്നെ രൂപങ്ങളായതിനാല്‍ ത്രിമൂര്‍ത്തി
4. സത്വരജസ്തമോ രൂപയായതിനാല്‍ ത്രിമൂര്‍ത്തി.

627. ത്രിദശേശ്വരീ

1. ത്രിദശന്മാര്‍ക്ക് ഈശ്വരീ. ബാല്യം, കൗമാരം, യൗവ്വനം എന്നീ മൂന്നു ദശ ഉള്ളവരാണ് ദേവന്മാര്‍. ദേവന്മാര്‍ക്ക് ഈശ്വരിയായിട്ടുള്ളവള്‍
2. മൂന്നോടുകൂടിയപത്ത് പതിമൂന്ന്. പതിമൂന്ന് എന്നാല്‍ വിശ്വേദേവകള്‍ എന്നുകണക്കാക്കാറുണ്ട്. അതിനാല്‍ വിശ്വേദേവകളാല്‍ വന്ദിക്കപ്പെടുന്നവള്‍.

628. ത്ര്യക്ഷരീ.

1. വാക്ബീജം, കാമബീജം, ശക്തിബീജം, എന്നീ മൂന്നു ബീജമന്ത്രങ്ങള്‍ ചേര്‍ന്ന സ്വരൂപമുള്ളവള്‍.

629. ദിവ്യഗന്ധാഢ്യാ

1. അഭൗമമായ സുഗന്ധത്തോടുകൂടിയവള്‍.
2. ഗന്ധശബ്ദത്തിന് ബന്ധം എന്ന് ഒരര്‍ത്ഥം. അപ്പോള്‍ ദിവ്യമായ ബന്ധത്തോട് കൂടിയവള് എന്ന് അര്‍ത്ഥം. പ്രപഞ്ചത്തിനേ കാരണമായ ശിവശക്തി ബന്ധം ദിവ്യങ്ങളില്‍ ദിവ്യമാണ്.

630. സിന്ദൂരതിലകാഞ്ചിതാ

1. സിന്ദൂരംകൊണ്ടുള്ള തിലകംകൊണ്ട് ശോഭിതാ.
2. സിന്ദൂരതിലകം എന്നതിന് ആന എന്ന് അര്‍ത്ഥമുണ്ട്. ആനകളാല്‍ പൂജിക്കപ്പടുന്നവള്‍.
3. സിന്ദൂരതിലകശബ്ദത്തിന് സ്ത്രീ എന്നും അര്‍ത്ഥമുണ്ട്. സ്ത്രീകളാല്‍ പൂജിക്കപ്പെടുന്നവള്‍. ഗോപസ്ത്രീകള്‍ ഭഗവതിയെ പൂജിച്ച് ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടണം എന്നു പ്രാര്‍ത്ഥിച്ചു എന്നത്. ലോകപ്രസിദ്ധം.

631. ഉമാ.

1. ഉ എന്നതിന് ശിവന്‍ എന്നും മാ എന്നതിന് അറിയാന്‍ ഉപാകാരപ്പെടുന്നത് എന്നും അര്‍ത്ഥം. ശിവനെ അറിയാന്‍ ഭഗവതിവഴിക്കാണ് എളുപ്പം.
2. ഉമാ എന്നതിന് അതസീ എന്നൊരു പൂവ്വ് എന്ന് അര്‍ത്ഥമുണ്ട്. ആ കുസുമം പോലെ ഉള്ളവള്‍.
3. ഉമാ എന്നതിന് മഞ്ഞള്‍ എന്നും അര്‍ത്ഥമാകാം. മഞ്ഞളിന്റെ നിറമുള്ളവള്‍ എന്നും ആകാം.
4. കാന്തിമതീ എന്നും അര്‍ത്ഥമാകാം. ഉമാ എന്നതിന് കാന്തി എന്നര്‍ത്ഥം വരാം.
5. കീര്‍ത്തിയുള്ളവള്‍ എന്നും ആകാം. കീര്‍ത്തീ എന്ന് ഉമാശബ്ദത്തിന് അര്‍ത്ഥം ഉണ്ട്.
6. ഉ എന്നത് വിളിക്കാനും മാ എന്നത് നിഷേധിക്കാനും ഉപയോഗിക്കാം. ശ്രീപാര്‍വ്വതി ഇലകള്‍പോലും കഴിക്കാതെ ശിവനെ തപസ്സു ചെയ്യാന്‍ പുറപ്പെടുമ്പോള്‍ അമ്മയായ മേന "ഉ മാ" എന്നു പറഞ്ഞുവത്രേ. അത് പിന്നീട് പേരായിത്തീര്‍ന്നു എന്നു പുരാണം.
7. ശിവന്റെ ഉത്തമയായ ചിത്തവൃത്തി എന്നും ഉമാ എന്നതിന് അര്‍ത്ഥം പറയുന്നു. ഈ പ്രപഞ്ചരൂപത്തിലുള്ള പ്രകൃതി ശിവന്റെ ചിത്തവൃത്തിയാണ്.
8. ഉമാ എന്നതിന് ഉമാപ്രണവം എന്ന് പറയാറുണ്ട്. അത്ര ഉന്നതമാണ് ഈ നാമം.
9. യോഗികളുടെ ഇച്ഛയെയും ഉമാ എന്നു പറയാം. യോഗികളുടെ ഇച്ഛ തുച്ഛമായവയല്ലല്ലോ.
10. ആറുവയസ്സായ കുമാരി എന്നും അര്‍ത്ഥമാകാം.

632. ശൈലേന്ദ്രതനയാ.

1. പര്‍വ്വതരാജനായ ഹിമാവാന്റെ തനയാ.

621. കേവലാ.

1. ഉള്ളവളായിട്ടുള്ള ഒരേ ഒരുവള്‍.
2. എല്ലാമായിട്ടുള്ളവള്‍.
3. ബ്രഹ്മജ്ഞാനസ്വരൂപാ.
4. ഒരു ധര്‍മ്മവും ഇല്ലാത്തവള്‍.
5. ക്ലീംകാരീ എന്ന നാമത്തിന്റെ അനുബന്ധമായി നോക്കുകയാണെങ്കില്‍ കാമബീജം മാത്രമായിട്ടുള്ളവള്‍. സോകാമയത ബഹുസ്യാം എന്ന ശ്രുതിപ്രകാരം അനുഭവവേദ്യമായ ഈ പ്രപഞ്ചം അവന്റെ കാമം പടര്‍ന്നു പന്തലിച്ചതാണ്. അവന്റെ കാമം തന്നെ ആണ് പ്രപഞ്ചസ്വരൂപത്തിലുള്ള ഭഗവതി.
6. മുമ്പു പറഞ്ഞ ക്ലീം ബീജത്തില്‍ കകാര ലകാരങ്ങള്‍ ഒഴിവാക്കിയിട്ടുള്ള ഈം എന്ന ബീജം രൂപമായിട്ടുള്ളവള്‍.

622. ഗുഹ്യാ

1. ഗൂഢതയുള്ളവള്‍.
2. ഭഗവതിയുടെ നാമം മന്ത്രം പോലും അതിരഹസ്യാത്മകമാണ്. അതിനാല്‍ ഭഗവതിയുടെ ഗുഹ്യത അഥവാ നിഗൂഢത ചിന്തിക്കാന്‍ പോലും പറ്റാത്താണ്.
3. പുരുഷന്റേയും സ്ത്രീയുടേയും ലിംഗസ്വരൂപത്തിലുള്ളവള്‍.
4. പരമസത്യം ഗുഹയില്‍ ഒളിച്ചിരുക്കുകയാണെന്ന് വേദം. പരമസത്യം ഭഗവതിതന്നെ ആകയാല്‍ ഗുഹയിലേയ്ക്ക് യോജിച്ചവളാണ് ഭഗവതി.

623. കൈവല്യപദദായിനീ

1. ഒന്നുമാത്രം എന്ന ഉയര്‍ന്ന ഭാവവും അതുമുലമുളാവുകുന്ന മുക്തിയും തരുന്നവള്‍.
2. ചെയ്യാവുന്ന ധര്‍മ്മം ഇല്ലാതെ ചെയ്യാനുള്ളന്യക്തിയായ ധര്‍മ്മി മാത്രം ഉള്ള അവസ്ഥ നേടിത്തരുന്നവള്‍.

624. ത്രിപുരാ

1. ത്രിമൂര്‍ത്തികളേക്കാള്‍ പുരാതനയായിട്ടുള്ളവള്‍.
2. സത്വരജസ്തമോഗുണങ്ങളായ ത്രിഗുണങ്ങളുടെ പുരം ആയിട്ടുള്ളവള്‍. ഈ മൂന്നു ഗുണങ്ങളും പ്രകൃതീസ്വരൂപിണിയായ ഭഗവതിയിലാണ് കുടികൊള്ളുന്നത്.
3. ത്രിമൂര്‍ത്തികളുടേയും പുരം അഥവാ വാസസ്ഥാനം ഭഗവതിതന്നെ ആണ്. ഭഗവതിയുടെ രൂപമായ അനന്തപ്രപഞ്ചത്തിലെ ഏതോ ഒരു കോണിലുള്ള ബ്രഹ്മാണ്ഡത്തിലാണ് ത്രിമൂര്‍ത്തികള്‍ പ്രതാപത്തോടെ വാഴുന്നത്.
4. ഭൂര്‍ല്ലോകം ഭുവോലോകം സ്വര്‍ല്ലോകം, ഭൂതം വര്‍ത്തമാനം ഭാവി, എന്നിങ്ങനെ മൂന്നുകൊണ്ടു പറയാവുന്ന എല്ലാം തന്നെ ഭഗവതിയിലാണ് കുടികൊള്ളുന്നത്. അതിനാല്‍ ത്രിപുരാ.
5. സുഷുമ്‌നാ ഇഡാ പിംഗലാ, മനസ്സ് ബുദ്ധി ചിത്തം തുടങ്ങി മൂന്നുകൊണ്ചു പറയാവുന്നതല്ലാം ഭഗവതിയുടെ വാസസ്ഥാനങ്ങളാണ് എന്നതുകൊണ്ടും ത്രിപുരാ എന്ന് വ്യവഹരിക്കാം.

625. ത്രിജഗദ്വന്ദ്യാ

1. മൂന്നു ലോകങ്ങളാലും വന്ദിക്കപ്പെടുന്നവള്‍.
2. മൂന്നു ജഗത്തുകളും വന്ദ്യങ്ങളാണ് യാതൊരുവള്‍ക്ക് അവള്‍.
3. ജഗത്ത് എന്നതിന് ഗമിക്കുന്നത് എന്ന് ഒരര്‍ത്ഥം. അപ്പോള്‍ മൂന്നു ഗമനങ്ങളുള്ളവയാല്‍ വന്ദിക്കപ്പെടുന്നവള്‍ എന്നും വരാം. കരയിലും ജലത്തിലും ആകാശത്തിലും ഗമിക്കുന്നവയാല്‍ വന്ദിക്കുപ്പെടുന്നവള്‍.

626. ത്രിമൂര്‍ത്തിഃ

1. മൂന്നു വയസ്സായ കന്യകാ
2. വെള്ള, ചുകപ്പ്, കറുപ്പ് എന്നീവര്‍ണ്ണങ്ങളോടുകൂടിയവള്‍.
3. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ദേവിയുടെ തന്നെ രൂപങ്ങളായതിനാല്‍ ത്രിമൂര്‍ത്തി
4. സത്വരജസ്തമോ രൂപയായതിനാല്‍ ത്രിമൂര്‍ത്തി.

627. ത്രിദശേശ്വരീ

1. ത്രിദശന്മാര്‍ക്ക് ഈശ്വരീ. ബാല്യം, കൗമാരം, യൗവ്വനം എന്നീ മൂന്നു ദശ ഉള്ളവരാണ് ദേവന്മാര്‍. ദേവന്മാര്‍ക്ക് ഈശ്വരിയായിട്ടുള്ളവള്‍
2. മൂന്നോടുകൂടിയപത്ത് പതിമൂന്ന്. പതിമൂന്ന് എന്നാല്‍ വിശ്വേദേവകള്‍ എന്നുകണക്കാക്കാറുണ്ട്. അതിനാല്‍ വിശ്വേദേവകളാല്‍ വന്ദിക്കപ്പെടുന്നവള്‍.

628. ത്ര്യക്ഷരീ.

1. വാക്ബീജം, കാമബീജം, ശക്തിബീജം, എന്നീ മൂന്നു ബീജമന്ത്രങ്ങള്‍ ചേര്‍ന്ന സ്വരൂപമുള്ളവള്‍.

629. ദിവ്യഗന്ധാഢ്യാ

1. അഭൗമമായ സുഗന്ധത്തോടുകൂടിയവള്‍.
2. ഗന്ധശബ്ദത്തിന് ബന്ധം എന്ന് ഒരര്‍ത്ഥം. അപ്പോള്‍ ദിവ്യമായ ബന്ധത്തോട് കൂടിയവള് എന്ന് അര്‍ത്ഥം. പ്രപഞ്ചത്തിനേ കാരണമായ ശിവശക്തി ബന്ധം ദിവ്യങ്ങളില്‍ ദിവ്യമാണ്.

630. സിന്ദൂരതിലകാഞ്ചിതാ

1. സിന്ദൂരംകൊണ്ടുള്ള തിലകംകൊണ്ട് ശോഭിതാ.
2. സിന്ദൂരതിലകം എന്നതിന് ആന എന്ന് അര്‍ത്ഥമുണ്ട്. ആനകളാല്‍ പൂജിക്കപ്പടുന്നവള്‍.
3. സിന്ദൂരതിലകശബ്ദത്തിന് സ്ത്രീ എന്നും അര്‍ത്ഥമുണ്ട്. സ്ത്രീകളാല്‍ പൂജിക്കപ്പെടുന്നവള്‍. ഗോപസ്ത്രീകള്‍ ഭഗവതിയെ പൂജിച്ച് ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടണം എന്നു പ്രാര്‍ത്ഥിച്ചു എന്നത്. ലോകപ്രസിദ്ധം.

631. ഉമാ.

1. ഉ എന്നതിന് ശിവന്‍ എന്നും മാ എന്നതിന് അറിയാന്‍ ഉപാകാരപ്പെടുന്നത് എന്നും അര്‍ത്ഥം. ശിവനെ അറിയാന്‍ ഭഗവതിവഴിക്കാണ് എളുപ്പം.
2. ഉമാ എന്നതിന് അതസീ എന്നൊരു പൂവ്വ് എന്ന് അര്‍ത്ഥമുണ്ട്. ആ കുസുമം പോലെ ഉള്ളവള്‍.
3. ഉമാ എന്നതിന് മഞ്ഞള്‍ എന്നും അര്‍ത്ഥമാകാം. മഞ്ഞളിന്റെ നിറമുള്ളവള്‍ എന്നും ആകാം.
4. കാന്തിമതീ എന്നും അര്‍ത്ഥമാകാം. ഉമാ എന്നതിന് കാന്തി എന്നര്‍ത്ഥം വരാം.
5. കീര്‍ത്തിയുള്ളവള്‍ എന്നും ആകാം. കീര്‍ത്തീ എന്ന് ഉമാശബ്ദത്തിന് അര്‍ത്ഥം ഉണ്ട്.
6. ഉ എന്നത് വിളിക്കാനും മാ എന്നത് നിഷേധിക്കാനും ഉപയോഗിക്കാം. ശ്രീപാര്‍വ്വതി ഇലകള്‍പോലും കഴിക്കാതെ ശിവനെ തപസ്സു ചെയ്യാന്‍ പുറപ്പെടുമ്പോള്‍ അമ്മയായ മേന "ഉ മാ" എന്നു പറഞ്ഞുവത്രേ. അത് പിന്നീട് പേരായിത്തീര്‍ന്നു എന്നു പുരാണം.
7. ശിവന്റെ ഉത്തമയായ ചിത്തവൃത്തി എന്നും ഉമാ എന്നതിന് അര്‍ത്ഥം പറയുന്നു. ഈ പ്രപഞ്ചരൂപത്തിലുള്ള പ്രകൃതി ശിവന്റെ ചിത്തവൃത്തിയാണ്.
8. ഉമാ എന്നതിന് ഉമാപ്രണവം എന്ന് പറയാറുണ്ട്. അത്ര ഉന്നതമാണ് ഈ നാമം.
9. യോഗികളുടെ ഇച്ഛയെയും ഉമാ എന്നു പറയാം. യോഗികളുടെ ഇച്ഛ തുച്ഛമായവയല്ലല്ലോ.
10. ആറുവയസ്സായ കുമാരി എന്നും അര്‍ത്ഥമാകാം.

632. ശൈലേന്ദ്രതനയാ.

1. പര്‍വ്വതരാജനായ ഹിമാവാന്റെ തനയാ.

633. ഗൗരീ.

1. ഗൗരവര്‍ണ്ണമുള്ളവള്‍. വെളുത്തനിറം.
2. ഗൗരീ എന്നൊരു നദിയുണ്ടന്നു കാണുന്നു. ആ നദിയും ഭഗവതിതന്നെ.
3. പത്തു വയസ്സായ കുമാരിക്ക് ഗൗരീ എന്നു പേരുണ്ട് എന്നു കാണുന്നു. കുമാരികളെല്ലാം തന്നെ ഭഗവതിയുടെ പ്രതിരൂപങ്ങളാണ്.
4. കന്യാകുബ്ജം എന്ന പീഠത്തില്‍ സ്ഥിതിചെയ്യുന്ന ദേവി. ഉത്തര്‍പ്രദേശിലാണ് ഈ പ്രസിദ്ധ ദേവീക്ഷേത്രം

634. ഗന്ധര്‍വ്വസേവിതാ

1. ഗന്ധര്‍വ്വന്മാരാല്‍ സേവിക്കപ്പെടുന്നവള്‍. വിശ്വാവസു മുതലായ ഗന്ധര്‍വ്വന്മാരാല്‍ സേവിതാ.
ഗന്ധര്‍വ്വം എന്നതിന് ദിവ്യഗാനം എന്നും അര്‍ത്ഥമാകാം. ദിവ്യഗാനങ്ങളാല്‍ സേവിക്കപ്പെടുന്നവള്‍. അനേകായിരം ഭക്തര്‍ പ്രതിനിമിഷം ഭഗവതിയെ കീര്‍ത്തിച്ച് പാടിക്കൊണ്ടേ ഇരിക്കുന്നു.

650. വേദ്യവര്‍ജ്ജിതാ
1. അറിയപ്പെടേണ്ടതായി വേറെ ഒന്നില്ലാതവള്‍
2. മനസ്സിലാവുന്ന ഒന്നും തന്നെ ഭഗവതിയിലില്ല. മായ എന്നാല്‍ തന്നെ ഇല്ലാത്തവള്‍ എന്നാണ് അര്‍ത്ഥം.

651. യോഗിനീ
1. ഏകാത്മഭാവം ഉള്ളവള്‍.
2. ഏകാത്മഭാവം തരുന്നവള്‍.
3. സാംഖ്യയോഗം, ലയയോഗം, മന്ത്രയോഗം തുടങ്ങിയുള്ള യോഗസാധന ചെയ്യുന്നവള്‍
4. ഇന്ദ്രജാലം അറിയാവുന്നവള്‍.
5. ഭഗവതിയുടെ സേവികമാരായ ചില ദേവിമാര്‍.



652. ഏകാകിനീ
സത്യത്തില്‍ ഭഗവതിയല്ലാതെ രണ്ടാമതൊരാള്‍ ഇല്ലാത്തതിനാല്‍ ഏകാകിനീ.

653. ഭൂമരൂപാ
അനേകരൂപത്തില്‍ ഉള്ളവള്‍. സൂര്യന്റെ വെളിച്ചം ഇലയില്‍ തട്ടുമ്പോള്‍ പച്ചയായും സ്വര്‍ണ്ണത്തില്‍ തട്ടുമ്പോള്‍ മഞ്ഞയായും തീരുന്നതുപോലെ അനേകരൂപത്തില്‍ ഉള്ളവള്‍. വെളിച്ചം ഇല്ലെങ്കില്‍ നിറങ്ങള്‍ക്കൊന്നും തന്നെ അസ്തിത്വം ഇല്ലാത്തതുപോലെ ഭഗവതി ഒരുവളില്ലെങ്കില്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനന്തകോടി വസ്തുക്കള്‍ നിറഞ്ഞ ഈ പ്രപഞ്ചത്തിനു അസ്തിത്വം ഇല്ലാതാകും.