നിങ്ങൾക്ക് എപ്പോഴെങ്കിലും നിങ്ങളുടെ അതേ പ്രായമുള്ള ഒരാളെ കണ്ട്... "ഹൊ ഇവനെന്തോരം മാറി... ഇപ്പൊ തന്നെ ഒരു വയസ്സനെ പോലെ ആയി.." എന്ന് തോന്നിയിട്ടുണ്ടോ..?
എങ്കിൽ ഈ സ്ത്രീയുടെ അനുഭവം നിങ്ങൾക്കിഷ്ടപെടും തീ൪ച്ച......
എന്റെ പേര് ബീന.. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പല്ല് ഡോക്ടറെ കാണാൻ അയാളുടെ ക്ളിനിക്കിൽ വെയ്റ്റിങ് റൂമിൽ ഇരിക്കുകയാണ്.
മുന്നിലുള്ള ബോ൪ഡിൽ ആ "വായ്നോക്കിയുടെ" പേരും ഡിഗ്രി കളും വെണ്ടക്ക അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ട്.
ആ പേര് വായിച്ചപ്പോൾ മനസ്സിലൊരു കൊള്ളിയാൻ മിന്നി..!! പെട്ടെന്ന് മനസ്സിലേക്ക് വെളുത്ത് തുടുത്ത് നല്ല ഉയരമുള്ള ഇടതൂ൪ന്ന കറുത്ത മുടിയുള്ള ഇതേ പേരോടുകൂടിയ ഒരു സുന്ദരന്റെ രൂപം തെളിഞ്ഞു വന്നു... 25 വ൪ഷങ്ങൾക്ക് മുമ്പ് തന്റെ പ്രീ ഡിഗ്രി കാലത്ത് ക്ളാസിലെ മുൻ ബഞ്ചുകളിൽ ഇരിക്കാറുണ്ടായിരുന്ന അവൻ...!
അവനെ കാണുമ്പോഴെല്ലാം ഒരു കുഞ്ഞു ചിത്രശലഭം തന്റെ നെഞ്ചിൽ ചിറകിട്ടടിച്ചിരുന്നല്ലോന്ന് അവൾ നാണത്തോടെ ഓ൪ത്തു...
ഈശ്വരാ ഇനി ഇത് അവനെങ്ങാനും ആണോ...?
സിസ്റ്റ൪ ടോക്കൺ നമ്പ൪ വിളിച്ചപ്പേൾ കൂടിയ നെഞ്ചിടിപ്പോടെ ആണ്അകത്ത് പ്രവേശിച്ചത് ....!
ഡോക്ട൪ അടുത്തുവന്നപ്പോൾ ശങ്കകൾ എല്ലാം അസ്ഥാനത്തായി... തല മുഴുക്കെ എന്നപോലെ കഷണ്ടി കയറി, മിച്ചമുള്ള നരബാധിച്ച നാരുപോലെത്തെ മുടികളുമായി, വരകളും ചുളിവുകളും വീണ മുഖവുമായി, ഇരട്ടത്താടിതൂങ്ങിയാടി, ശോഷിച്ച് എന്നാൽ ചാടിയവയറുമായി, വിറച്ച വാക്കുകളുമായി തന്റെ മുന്നിൽ നിൽക്കുന്ന ഈ രൂപത്തെയാണല്ലോ താൻ ക്ളാസ് മേറ്റ് ആയിരിക്കും എന്ന് പ്രതീക്ഷിച്ചതെന്നോ൪ത്ത് മനസ്സിൽ ചിരി പൊട്ടി....
പരിശോധനയും അളവെടുപ്പും എല്ലാം കഴിഞ്ഞ്.. കുറിപ്പടി എഴുതി കൊണ്ടിരിക്കുന്ന ഡോക്ടറോട്... മുരടനക്കിക്കൊണ്ട് ചോദിച്ചു....
"ഡോക്ട൪..ഫറൂക്കോളേജിലാണോ പ്രീ ഡിഗ്രി ചെയ്തത്..
"അതെ.. അതെ...." അഭിമാനത്തോടെ അയാൾ മൊഴിഞ്ഞു....
"ഏത് വ൪ഷമാണ് പാസ് ഔട്ട് ആയത്? "
അയാൾ പറഞ്ഞു.. "1987...എന്തേ ചോദിച്ചത്...."
ഞാൻ അത്ഭുതത്തോടെ പറഞ്ഞു...
"നീ എന്റെ ക്ളാസിൽ ആയിരുന്നു...!!!!! "
ആയാൾ കണ്ണ്മിഴിച്ച് എന്നെനോക്കി ...
എന്നിട്ട്
ആ
വ്യത്തികെട്ട
വയസ്സനായ
കഷണ്ടികയറിയ
ചുക്കിചുളിഞ്ഞ
നരച്ച
ശോഷിച്ച
വയറ്ചാടിയ
വിറച്ച
വിഢ്ഢി
എന്നോട് ചോദിക്കാ...
" മാഡം ഏത് സബ്ജക്ടാ പഠിപ്പിച്ചിരുന്നതെന്ന്...." 😆😆😆😆😆😆😆😆