Google Ads

Wednesday, February 1, 2017

പുതിയ ബോര്‍ഡ്

പള്ളീലച്ചന്‍ രാവിലെതന്നെ ഒരു ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു .

"മാനസാന്തരപ്പെടുവിന്‍ . പുതിയ വഴിയിലൂടെ സഞ്ചരിക്കുവിന്‍ ."

ബൈക്കില്‍ വന്നൊരു ചെറുപ്പക്കാരന്‍ ആ ബോര്‍ഡ് കണ്ട് വായില്‍ തോന്നിയ മുഴുവന്‍ ചീത്തയും വിളിച്ച് ബൈക്ക് റൈസ് ചെയ്ത് മുന്നോട്ട് കുതിച്ചു .

സെക്കന്‍റുകള്‍ക്ക് ശേഷം ആ ബൈക്ക് പുഴയില്‍ വീഴുന്ന സ്വരം കേട്ട് അച്ചനോര്‍ത്തു .
കഷ്ടമായിപ്പോയി .
പാലം തകര്‍ന്നിരിക്കുകയാണ് എന്ന് എഴുതി വച്ചാല്‍ മതിയായിരുന്നു .
ശകലം ആഡംബരം കൂടിപ്പോയോ എന്നൊരു സംശയം !!!