ആത്മാവ്
ജീവനും നിലനിൽപ്പിനും നിദാനമായി ശരീരത്തിനുള്ളിൽ വർത്തിക്കുന്ന ശക്തി , ശരീരത്തിനുള്ളിലെ അനശ്വരചൈതന്യം അചേതനവും നശ്വരവുമായ ശരീരത്തെ ജീവനുള്ള വ്യക്തിയാക്കുന്ന അമൂർത്തമായ തത്ത്വം. തന്റെ നിലനിൽപിനെ കുറിച്ചുള്ള ബോധത്തിന്റെ രൂപത്തിൽ മനുഷ്യനിൽ വർത്തിക്കുന്ന അനിർവചനീയമായ ചൈതന്യം. അറിയുക, ഇച്ഛിക്കുക, പ്രവർത്തിക്കുക, ആലോചിക്കുക തുടങ്ങിയ ആന്തരിക്കവ്യപരങ്ങൾക്കെല്ലം കാരണഭൂതമായ തത്ത്വം. ഓരോവ്യക്തിയിലും വർത്തിക്കുന്ന പ്രത്യേക ചൈതന്യങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഏകവും അനിർവചനീയവുമായ മൂലതത്ത്വം. യാതൊരായുധങ്ങളും ആത്മാവിനെ മുറിക്കുന്നില്ല. അഗ്നി അതിനെ ദഹിപ്പിക്കുന്നില്ല, ജലം നനയ്ക്കുന്നില്ല, വായു അതിനെ വരട്ടുന്നില്ല, യാതൊന്നിനോടും ബന്ധപ്പെടാതെ വർത്തിക്കുന്നതാണ് ആത്മാവ്. സുഖദുഃഖങ്ങളോ, പുണ്യപാപങ്ങളോ യതൊരു വിധത്തിലും ആത്മാവിനെ ബാധിക്കുന്നില്ല.
ആത്മാവ് അവ്യക്തമായിരിക്കുന്നു. പ്രാണാനാദിക്രിയകളോടുകൂടിയ ആത്മാവ് അസമഗ്രനാകുന്നു. പ്രാണനക്രിയചെയ്യുമ്പോൾ അവൻ പ്രാണൻ എന്ന പേരോട് കൂടിയവനാവുന്നു. സംസാരിക്കുമ്പോൾ വാക്ക് എന്നും , കാണുമ്പോൾ ചക്ഷുസ് എന്നും , കേൾക്കുമ്പോൾ ശ്രോത്രം എന്നും , വിചാരിക്കുമ്പോൾ മനസ്സ് എന്നും പേരോടുകൂടിയവനുമാവുന്നു. ഇവയെല്ലം അവന്റെ കർമ്മങ്ങക്കനുസ്സരിച്ചുള്ള പേരുകൾ ആകുന്നു. അതുകൊണ്ട് ഇതിൽ ഒന്നിനെ അറിയുന്നവൻ ആത്മാവിനെ മുഴുവനായി അറിയുന്നില്ല. എന്തെന്നാൽ ഓരോന്നുകൊണ്ടും അവൻ അപൂർണനാണ്. ആത്മാവിനെ തന്നെയറിയണം. അവിടെയാണല്ലോ ഇവയെല്ലം ഒന്നായി തീരുന്നത്. ഈ ആത്മാവ് ഇവയിലയെല്ലാത്തിലും വെച്ച് പ്രാപിക്കേണ്ടതായിട്ടുള്ളതാണ്.
ഉപനിഷദ് സൂക്തങ്ങളീൽ നശ്വരമായ ഈ പ്രപഞ്ചത്തെ ഒരു മഹാവൃഷമായി ചിത്രീകരിച്ചിരിക്കുന്നു. വേരുകൾ മുകളിലും ശാഖകൾ അടിയിലുമായി തലതിരിഞ്ഞിരിക്കുന്ന ഒരാൽമരം. മുകലിലുള്ള വെരു ബ്രഹ്മമാകുന്ന ഈശ്വരൻ. ലോകത്തിൽ ക്ഷരമെന്നും, അക്ഷരമെന്നുമുള്ള രണ്ടു പുരുഷന്മാർ . സർവ്വ ഭൂതങ്ങളും ക്ഷരപുരുഷനാണ്, മറഞ്ഞിരിക്കുന്ന നാശമില്ലത്തെ ആത്മാവ് അക്ഷരപുരുഷനും. ക്ഷരപുരുഷന്മാർ കൂടിച്ചേർന്ന് ക്ഷേത്രം ഉണ്ടാകുന്നു. . നശിക്കുന്ന ഈ ക്ഷേത്രമാണ് പ്രാണികളുടെ ശരീരം. ഈ ക്ഷേത്രത്തിനുള്ളിൽ നശ്വരങ്ങളായ ഇന്ദ്രിയങ്ങളും. അക്ഷരപുരുഷനായ ആത്മാവ് രണ്ടു തരത്തിലാണ്. ജീവാത്മാവും പരമാത്മാവും . ആരെ സർവ്വവേദങ്ങളും തേടികൊണ്ടിരിക്കുന്നുവോ ആരെ തിരഞ്ഞ് സർവ്വകർമ്മാനുഷ്ഠാനങ്ങളും ഏകാന്തരോദനം മുഴക്കുന്നുവോ ആ ഉദാത്തമായ ഭാവമാണ് അന്തിമമായ പരമാത്മാവ്. ( പ്രരമാത്മാവ് - സർവ്വ ചാര ചരങ്ങക്കും ജീവനായിരിക്കുന്ന ചൈതന്യം ) ജീവാത്മാവ് - ശരീരസ്ഥമായ ചൈതന്യം. ജീവികളുടെ ശരീരത്തിൽ അതിനു പ്രവർത്തനശേഷിയും വ്യക്തിത്വവും കൊടുത്ത് വർത്തിക്കുന്ന വ്യക്തിഗതചൈതന്യം. ജീവാത്മാവ് ബദ്ധഭാവിയാണ് ഏതു രീതിയിലായാലും ബന്ധനമുണ്ട്.
അണുവിനെക്കാൾ അണുവും വസ്തുവിനേക്കാൾ പതിനായിരം മടങ്ങ് അതിസൂക്ഷ്മമാണത്. പ്രാണികളുടെ ശരീരത്തിൽ കൂടിയിരിക്കുന്ന ജീവാത്മാക്കൾ അനേകകോടി രൂപങ്ങളിലുണ്ട്. ഏണ്ണമറ്റ ഈ ജീവാത്മാക്കളെല്ലം പരമാത്മാവിന്റെ പ്രതിരൂപങ്ങൾ മാത്രമാണ്. ഇതെങ്ങനെ സംഭവിക്കുന്നുവെന്നും ഉപനിഷത്തുകൾ വിശദീകരിക്കുന്നുണ്ട്. സൂര്യൻ ഒരു ജലാശത്തിലെ ദശലക്ഷം ജലബിന്ദുക്കളിൽ പ്രതിഫലിക്കുമ്പോൾ ഓരോബിന്ദുവിലും സൂര്യന്റെ ഓരോ പൂർണ്ണ പ്രതിരൂപമുണ്ടാകുന്നു. അവയെല്ലം തന്നെ മൂലവസ്തുവായ സൂര്യന്റെ പ്രീതിഛായകൾ മാത്രമാണ്. ശരീരങ്ങൾ വിധത്തിൽ ഈ ഏകത്വവും പ്രതിബിംബിച്ച് വിഭിന്ന ജീവാത്മാക്കളായി കാണപ്പെടുന്നു. ഈ ഏകത്വവും അഖണ്ഡതയും പ്രപഞ്ചത്തിന്റെ മൂലസ്വഭാവമാണ്. ജലം വറ്റുമ്പോൾ സൂര്യന്റെ പ്രതിഛായകൾ സൂര്യനിൽ തന്നെ ലയിക്കുന്നതുപോലെ ജീവാത്മാക്കൾ പരമാത്മാവിൽ വിലയം പ്രാപിക്കും. അതാണ് പരമമായ മോക്ഷം....